Dr Bundros Furasiburos

Dr Bundros Furasiburos cinema, books and everything under the blue sky

ഒരു ഫാമിലി ഫങ്ക്ഷനിൽ പങ്കെടുക്കുമ്പോൾ കൊച്ചുപുണ്ടകളുടെ ഉപദ്രവത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടോ? വർഷങ്ങൾക്ക് മുൻപ് ഒരു കുടു...
08/09/2026

ഒരു ഫാമിലി ഫങ്ക്ഷനിൽ പങ്കെടുക്കുമ്പോൾ കൊച്ചുപുണ്ടകളുടെ ഉപദ്രവത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടോ?
വർഷങ്ങൾക്ക് മുൻപ് ഒരു കുടുംബ സംഗമത്തിൽ പങ്കെടുക്കേണ്ടി വന്നു. വിദേശത്ത് സ്ഥിരതാമസമുള്ള distant relatives അടക്കം ഒരു പത്തുമുന്നൂറ് പേരുണ്ട്. ഓരോ ഫാമിലിയും സെൽഫ് ഇൻട്രോ പറഞ്ഞ ശേഷം കുടുംബത്തിൻ്റെ പഴയ ചരിത്രവും മറ്റും പറഞ്ഞു പിന്നെ ചെറിയ കലാപരിപാടികൾ എല്ലാമായി സംഗമം മുന്നോട്ട് പോകവേ ഏതോ ഒരു അവരാതിച്ച മാതാപിതാക്കളുടെ നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന മോൻ അവിടെ വന്ന എല്ലാവരുടെയും മുടിക്ക് പിടിച്ചു വലിക്കുന്നു, ദേഹത്ത് ചവിട്ടി ചളിയാക്കുന്നു, മണ്ണ് വാരി തേക്കുന്നു. കൊച്ചുപുണ്ടയ്ക്ക് ബുദ്ധിയുറക്കാത്ത പ്രായമാണെന്ന് വെയ്ക്കാം. ഇതിൻ്റെ മാതാപിതാക്കൾ ഒരക്ഷരം മിണ്ടാതെ മോൻ്റെ കൊസ്സു കുറുമ്പുകൾ ആസ്വദിച്ചു നിൽക്കുകയാണ്. ഇതിനിടെ കൊച്ചുപുണ്ട മൂന്നാല് വട്ടം എൻ്റെ മെക്കിട്ടും കേറി. ചന്തിക്ക് പിച്ചി കരയിപ്പിക്കാൻ തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു. അടുത്തതായി കൊച്ചു കഴുവേറി എട്ടുവയസ്സുള്ള എൻ്റെ അനിയൻ്റെ നേർക്കായി. അവന് എന്നെപ്പോലെ ക്ഷമാശീലം ഇല്ല എന്ന കാര്യം ഈ കൊച്ചുകഴിവേറിക്കും അതിൻ്റെ അവരാതിച്ച മാതാപിതാക്കൾക്കും അറിയില്ലായിരുന്നു. കൊച്ചുപുണ്ട അനിയനെ കേറി തല്ലാനും മുടി പിടിച്ചു വലിക്കാനും തുടങ്ങി. അനിയൻ ഒരുവട്ടം അവനെ കണ്ണുരുട്ടി പേടിപ്പിച്ചു വിട്ടു. ഒരുമിനിട്ട് കഴിഞ്ഞില്ല അവൻ വീണ്ടും തുടങ്ങി ഇത്തവണ ഉപദേശമില്ല കരണക്കുറ്റി നോക്കി പെടച്ചു. സംഗമത്തിന് വന്ന പകുതിയോളം പേർ ഇത് കണ്ടിട്ടും ഒരുത്തനും എൻ്റെ അനിയനോട് ചോദിച്ചില്ല എന്തിനാ മോനെ ആ കൊച്ചനെ തല്ലിയതെന്ന്. കാരണം എല്ലാവരും ഇതിൻ്റെ പുണ്ടത്തരം കാരണം സഹികെട്ടിരിക്കുകയായിരുന്നു. ലൈഫിൽ ആദ്യമായാണ് നാല് വയസുള്ള ഒരു കൊച്ചുപുണ്ട മോങ്ങുന്നത് കണ്ട് satisfaction കിട്ടിയത്.

breaking bad സീരീസ് മലയാളത്തിൽ റീമേക്ക് ചെയ്താൽ വാൾട്ടർ വൈറ്റ്, സ്‌കൈലർ, ഗുസ്താവോ ഫ്രിംഗ്, മൈക്ക്, ഹാങ്ക്, മേരി, ജെസ്സി ...
22/08/2026

breaking bad സീരീസ് മലയാളത്തിൽ റീമേക്ക് ചെയ്താൽ വാൾട്ടർ വൈറ്റ്, സ്‌കൈലർ, ഗുസ്താവോ ഫ്രിംഗ്, മൈക്ക്, ഹാങ്ക്, മേരി, ജെസ്സി പിങ്ക്മാൻ തുടങ്ങിയ പ്രധാന റോളുകൾ ആരെല്ലാം ചെയ്യുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായേക്കാം. എന്നാൽ ബുദ്ധിമാനും അവസരവാദിയും സ്വയം പൊങ്ങിയും വായ്ത്താളം വിദഗ്ധനുമായ സോൾ ഗുഡ്മാൻ എന്ന കഥാപാത്രം ചെയ്യാൻ അഖിൽ മാരാർ അല്ലാതെ മറ്റൊരു ചോയ്സ് ഇല്ലെന്നതാണ് വാസ്തവം. മറ്റാര് ചെയ്താലും പെർഫോം ചെയ്യാൻ ബുദ്ധിമുട്ടുള്ള ഈ റോൾ മാരാർ വെറുതെ ബിഹേവ് ചെയ്തുകൊടുത്താൽ തന്നെ പെർഫെക്ട് ആകും.

ഭൂമിശാസ്ത്രപരമായി മലപ്പുറത്തിൻ്റെ മണ്ണിലുള്ള സർവകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് എന്നും മലപ്പുറത്ത് തന്നെയുള്...
18/08/2026

ഭൂമിശാസ്ത്രപരമായി മലപ്പുറത്തിൻ്റെ മണ്ണിലുള്ള സർവകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് എന്നും മലപ്പുറത്ത് തന്നെയുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് എന്നും പേരിട്ടത് എന്താണെന്ന് കൂലങ്കഷമായി ചിന്തിച്ചപ്പോഴാണ് അക്കാര്യം ബോധമണ്ഡലത്തിൽ വെളിപ്പെട്ടത്.
ഇതുപോലെയുള്ള വലിയ സ്ഥാപനങ്ങൾക്ക് മലപ്പുറത്തിൻ്റെ പേരുകൂട്ടി വായിച്ചാൽ കിട്ടുന്ന ഒരു ചപ്രി ഫീൽ ഒഴിവാക്കാൻ വേണ്ടിയാണ് കാലിക്കറ്റിൻ്റെ പേര് ഇട്ട് ഭംഗിയാക്കിയത്.
ഒന്നാലോചിച്ചു നോക്കിക്കേ മലബാറിലെ ആദ്യത്തെ എയർപോർട്ടിൻ്റെ പേര് മലപ്പുറം എയർപോർട്ട് എന്നാകുന്നത്, വലിയ ഒരു യൂണിവേഴ്സിറ്റിക്ക് മലപ്പുറം യൂണിവേഴ്സിറ്റി എന്ന് പേരിടുന്നത്, എന്തൊരു അരോചകമാണല്ലേ?
കോഴിക്കോട് എന്ന് ചേർക്കുമ്പോൾ കിട്ടുന്ന ഗാംഭീര്യമൊന്നും മലപ്പുറത്തിൻ്റെ ചപ്രി പേര് വെച്ചാൽ കിട്ടില്ല എന്നതാണ് സത്യം

കൗമാരത്തിലെത്തിയ മക്കളെ ഇള്ളിള്ളാ പൈതങ്ങളായി കണക്കാക്കുന്നത് വലിയ മണ്ടത്തരമാണെന്ന് തോന്നിയിട്ടുണ്ട്. ഇഷ്ടപ്പെട്ടയാളെ വീട...
16/08/2026

കൗമാരത്തിലെത്തിയ മക്കളെ ഇള്ളിള്ളാ പൈതങ്ങളായി കണക്കാക്കുന്നത് വലിയ മണ്ടത്തരമാണെന്ന് തോന്നിയിട്ടുണ്ട്. ഇഷ്ടപ്പെട്ടയാളെ വീട്ടിൽ വിളിച്ചു വരുത്താനും, എതിര് നിന്ന സ്വന്തം തന്തയെ ഒന്നര വർഷം ജയിലിൽ പറഞ്ഞയക്കാനും മാത്രം തൻ്റേടവും ബുദ്ധിയുമുണ്ടെങ്കിൽ ആ മകളൊരു കുഞ്ഞല്ല, മുതിർന്ന സ്ത്രീ തന്നെയാണ്. ഈ പ്രായത്തിൽ തന്നെ ഇത്രയും ലക്ഷ്യബോധമുണ്ടെങ്കിൽ ഭാവിയിൽ തീർച്ചയായും ഉയരങ്ങൾ കീഴടക്കും

നേരത്തെ പറഞ്ഞല്ലോ ഡൗദി സുറേബ്യയിലെ ഒരു ഇടത്തരം ടൗണിലാണ് ജോലി ചെയ്യുന്നതെന്ന്. ഞാൻ നിൽക്കുന്ന സൂപ്പർമാർക്കറ്റ് 24*7 പ്രവർ...
14/08/2026

നേരത്തെ പറഞ്ഞല്ലോ ഡൗദി സുറേബ്യയിലെ ഒരു ഇടത്തരം ടൗണിലാണ് ജോലി ചെയ്യുന്നതെന്ന്. ഞാൻ നിൽക്കുന്ന സൂപ്പർമാർക്കറ്റ് 24*7 പ്രവർത്തിക്കുന്നതാണ്. രാത്രി 2 കാഷ്യർ, 2 ജോലിക്കാർ ആണുണ്ടാവുക. കാഷ്യർമാരിൽ ഒരുത്തൻ ഒരു ഡൗദി തന്നെയാണ്. മറ്റവൻ മലയാളി.
മുതലാളിക്കില്ലാത്ത ആറ്റിട്യൂഡ് ആണ് ഈ തൊരപ്പൻ ഡൗദിക്ക്. ഇവൻ എന്നും ഡ്യൂട്ടിക്ക് കയറിയ ശേഷം പത്തു മിനിറ്റ് കഴിഞ്ഞ് ഇറങ്ങിപ്പോയി സിഗരറ്റ് വലിക്കും പിന്നെ സ്വന്തം വണ്ടിയിൽ ഇരുന്നു മൊബൈലിൽ കളിക്കും. അവന് തോന്നിയാൽ വന്നു കൗണ്ടറിൽ ഇരിക്കും. രാത്രി തിരക്ക് കുറവായതുകൊണ്ട് പൊതുവേ ഇവനില്ലെങ്കിലും കൂടെയുള്ള മലയാളി മാനേജ് ചെയ്തോളും.
എന്നാൽ ഇന്നലെ രാത്രി പതിവിൽ കൂടുതൽ കസ്റ്റമർ വന്നു. എല്ലാവരും കൂടി മലയാളി കാഷ്യരുടെ മുന്നിൽ കൂട്ടം കൂടി തിരക്ക് കൂട്ടുന്നു. എല്ലാം കണ്ടിട്ടും ഈ ഡൗദി തൃക്കാവടി കാറിനകത്ത് ഫോൺ തോണ്ടി ഇളിച്ചോണ്ടിരിക്കുന്നു.
സഹികെട്ട് അകത്ത് സാധനം എടുക്കുന്ന പണിക്കാരൻ ഇവനെ കൈകാട്ടി വിളിച്ചു വന്ന് ബില്ലടിക്കാൻ പറഞ്ഞു. അതവന് ഇഷ്ടപ്പെട്ടില്ല കസ്റ്റമറുടെ മുന്നിൽ വെച്ച് പണിയെടുക്കാൻ പറഞ്ഞത് ഇൻസൾട്ട് ആയെന്നും പറഞ്ഞു ഈ മാക്കാച്ചി മോറൻ ഒരേ ബഹളം.
ഇതെന്ത് തൈര്? കസ്റ്റമർക്ക് ബില്ലടിച്ചു കൊടുക്കാനാണ് ഇവനെ പണിക്ക് വെച്ചിട്ടുള്ളത്. ആ പണി ചെയ്യാൻ പറഞ്ഞതിനാണ് ഇവന് കുരു പൊളിഞ്ഞത്. കൈകാണിച്ചു വിളിച്ച കസ്റ്റമർ അന്തം വിട്ടു നോക്കി നിൽക്കെ ' ഇൻസൾട്ട് ' സഹിക്കാതെ അന്നത്തെ പണി നിർത്തി ഡൗദി ഇറങ്ങിപ്പോയി.
സൂപ്പർമാർക്കറ്റ് ജോലിക്ക് ഒരുങ്ങുന്ന പ്രതിശ്രുത പ്രവാസികളോടാണ്: ഇതുപോലത്തെ മെൻ്റൽ മാങ്ങാണ്ടികളുടെ കൂടെയാണ് നിങ്ങൾക്ക് ജോലിചെയ്യാനുണ്ടാവുക. അല്പം ആത്മാഭിമാനവും തരക്കേടില്ലാത്ത സാമ്പത്തികവും ഉണ്ടെങ്കിൽ നാട്ടിൽ തന്നെ നിൽക്കുക. അതല്ല, ഗൾഫിലേക്ക് വന്നേ തീരൂ എന്നാണെങ്കിൽ കുഴപ്പമൊന്നുമില്ല കൃത്യം മാസാവസാനം അക്കൗണ്ടിൽ ശമ്പളം വീഴും. കാലാവധി കഴിഞ്ഞ അരിയും പയറും ചായപ്പൊടിയും കൊണ്ടാണെങ്കിലും കമ്പനി വക free ഫുഡ് മൂന്ന് നേരം കിട്ടും. ഇച്ചിരി വലിപ്പവും സൗകര്യവും ചുവരിന് ബലവും കുറഞ്ഞതാണെങ്കിലും ഫ്രീ അക്കോമഡേഷനും കിട്ടും. മെൻ്റൽ കാവടികളുടെ കൂടെ പണിയെടുത്ത് സ്വയം മെൻ്റലാകാതെ നോക്കിയാൽ മാത്രം മതി

ഇത്തരം പോക്സോ പീഡനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരേയൊരു വഴി 18 വയസ്സാകും വരെ ആണും പെണ്ണും കാണുന്നതും ഇടപഴകുന്നതും നിരോധി...
13/08/2026

ഇത്തരം പോക്സോ പീഡനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരേയൊരു വഴി 18 വയസ്സാകും വരെ ആണും പെണ്ണും കാണുന്നതും ഇടപഴകുന്നതും നിരോധിക്കുക എന്നത് മാത്രമാണ്. 18 തികഞ്ഞാലേ പ്രായപൂർത്തിയായതായി കണക്കാക്കൂ എന്ന് കോടതി പറഞ്ഞാലും മനുഷ്യൻ്റെ ശരീരം അതിന് വലിയ വില കൊടുക്കുന്നില്ല. പന്ത്രണ്ടോ പതിമൂന്നോ വയസിൽ തന്നെ ലൈംഗിക ഹോർമോണുകൾ ഉൽപാദിപ്പിക്കാനും എതിർലിംഗത്തിൽ പെട്ടയാളോട് ശാരീരിക ആകർഷണം തോന്നാനും തുടങ്ങും.
അവസരം കിട്ടിയാൽ ആരും പുതിയ വികാരങ്ങൾ എക്സ്പ്ലോർ ചെയ്യും. സെക്ഷ്വൽ ഹെൽത്ത് ശരിയായി ഉള്ള ആർക്കും അത് തോന്നാം. അല്ലെങ്കിൽ ആ വ്യക്തി അസെക്ഷ്വൽ ആയിരിക്കണം.
പക്ഷേ പതിനെട്ട് തികയും മുൻപുള്ള ശാരീരിക ആകർഷണം കോടതി മുൻപാകെ കുറ്റകൃത്യമായതിനാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ 18ആം പിറന്നാൾ വരെ എതിർലിംഗത്തിലെ ആരുടെയും അടുത്ത് ഇടപഴകാൻ അനുവദിക്കാതിരിക്കുക തന്നെ വേണം

സോഷ്യൽ ആങ്ക്സൈറ്റി, ഇൻട്രോവർട്ട് ക്യാരക്ടർ കാരണം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായ ഒരു ഉപകാരം പറയൂ.ഹൈസ്കൂൾ പ്രായമെന്നത് പ...
12/08/2026

സോഷ്യൽ ആങ്ക്സൈറ്റി, ഇൻട്രോവർട്ട് ക്യാരക്ടർ കാരണം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായ ഒരു ഉപകാരം പറയൂ.
ഹൈസ്കൂൾ പ്രായമെന്നത് പൊതുവേ എല്ലാവരും നല്ല എനർജി കൈവന്നു അത്യാവശ്യം പൊട്ടിത്തെറി സ്വഭാവങ്ങൾ കാണിക്കുന്ന പ്രായമാണ്. എന്നാൽ എനിക്ക് എന്തുകൊണ്ടോ കടുത്ത ഡിപ്രഷനും ഉൾവലിവും തുടങ്ങിയതും അതേ പ്രായത്തിലാണ്. ആ അവസ്ഥ ഒരു പത്തു പന്ത്രണ്ട് വർഷം നീണ്ടു. ആയതിനാൽ എനിക്കൊരു കല്യാണം ശരിയായി വന്നപ്പോൾ നാട്ടിലെ സ്ഥിരം മുടക്കികൾക്ക് എന്നെപ്പറ്റി അവരാതങ്ങളൊന്നും പറയാൻ ഉണ്ടായില്ല. ആദ്യത്തെ ആലോചന തന്നെ ശരിയായി. എന്നാൽ എൻ്റെ പ്രായത്തിലുള്ള നാട്ടിലൊക്കെ ആക്ടീവായ പലർക്കും ദുശ്ശീലങ്ങളൊന്നും തന്നെ ഇല്ലാഞ്ഞിട്ടും ഈ പരദൂഷണ കമ്മിറ്റി പലതും പറഞ്ഞു മുടക്കിക്കൊണ്ടിരിക്കുന്നു.
പത്തനംതിട്ട ജില്ലയെ ആരും കളിയാക്കാറില്ല കാരണം അങ്ങനെയൊരു ജില്ല ഈ സംസ്ഥാനത്തുള്ളത് ആർക്കും അറിയില്ല എന്നതുപോലെതന്നെയാണ് എൻ്റെയും അവസ്ഥ. കല്യാണം മുടക്കണമെങ്കിൽ ഞാനെന്നൊരു വ്യക്തി ആ നാട്ടിൽ പത്തിരുപതിയാറ് കൊല്ലം ഉണ്ടായിരുന്നു എന്ന് ഈ തൃക്കാവടികൾ അറിഞ്ഞില്ല

കടയുടെ പിറകിലെ കരണ്ട് പോയ ബാത്റൂമിന് അടുത്തുള്ള പൊന്തക്കാട്ടിൽ സുഖവാസം നയിച്ചിരുന്ന മുയൽ സാറിനെ കഴിഞ്ഞ ദിവസം പിടിച്ചു വധ...
11/08/2026

കടയുടെ പിറകിലെ കരണ്ട് പോയ ബാത്റൂമിന് അടുത്തുള്ള പൊന്തക്കാട്ടിൽ സുഖവാസം നയിച്ചിരുന്ന മുയൽ സാറിനെ കഴിഞ്ഞ ദിവസം പിടിച്ചു വധിച്ചു ഭക്ഷിച്ചത് മുതലാളി അറിഞ്ഞു. ഭാവിയിൽ ഒരു മുയലിനും ഈയൊരു ഗതി വരാതിരിക്കാനാണോ അതോ കഴിഞ്ഞ രണ്ടാഴ്ച മുള്ളാൻ മുട്ടിയാൽ ഇരുട്ടത്ത് സുന്നാമണി തപ്പേണ്ടി വന്നിരുന്ന പാവം പണിക്കാരുടെ ദുരവസ്ഥയോർത് മനം പിടഞ്ഞതുകൊണ്ടാണോ എന്ന് തീർച്ചയില്ല, മുതലാളി ഇന്ന് തന്നെ ആളയച്ചു പൊന്തക്കാട് വെട്ടിവെളുപ്പിച്ചു അതോടൊപ്പം ബാത്റൂമിലെ കരണ്ടും ശരിയാക്കി. മുതലാളി ഒരു സ്നേഹസമ്പന്നൻ തന്നെ.
പക്ഷേ ടാങ്കിൻ്റെ ചോർച്ച അടയ്ക്കാത്ത കാരണം വെട്ടിയ പുല്ലെല്ലാം വീണ്ടും വളരുമെന്നും ഒന്നരമാസം കൊണ്ട് അടുത്ത മുയലിനെ പിടിക്കാമെന്നും പറഞ്ഞ് റൂമിലെ തടിയൻ ഇപ്പോഴേ വെള്ളമിറക്കി നടക്കുന്നുണ്ട് .
മുയലിനെ എളുപ്പത്തിൽ തൂക്കാനും മുതലാളിയറിയാതെ ശാപ്പിടാനും പറ്റിയ ടിപ്സ് പറഞ്ഞുതരൂ ഫ്രണ്ട്സ്😌

മുതലാളിയുടെ അനാസ്ഥ കാരണം ഇന്ന് മുയലിറച്ചി വരട്ടി കഴിക്കാൻ പോകുന്നു.സൂപ്പർമാർക്കറ്റിൻ്റെ പിറകുവശത്താണ് ജോലിക്കാർക്കുള്ള ബ...
10/08/2026

മുതലാളിയുടെ അനാസ്ഥ കാരണം ഇന്ന് മുയലിറച്ചി വരട്ടി കഴിക്കാൻ പോകുന്നു.
സൂപ്പർമാർക്കറ്റിൻ്റെ പിറകുവശത്താണ് ജോലിക്കാർക്കുള്ള ബാത്റൂം ഇരിക്കുന്നത്. വാട്ടർ ടാങ്കിലെ ചോർച്ച കാരണം ചുവരിനോട് ചേർന്ന് എപ്പോഴും വെള്ളം നനഞ്ഞ് ചുറ്റിലും ഒരാൾ പൊക്കത്തിൽ പുല്ല് വളർന്നു നിൽക്കുന്നുണ്ട്. പോരാത്തതിന് കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ കരണ്ടും ഇല്ല.
ഇരുട്ടുവീണ ശേഷം
ഞങ്ങൾ പണിക്കാർക്ക് ഒന്നു മുള്ളാൻ മുട്ടിയാൽ പിന്നെ ചൂട്ടു കത്തിച്ച് അതുവഴി പോണം.
മുതലാളിയാണെങ്കിൽ കക്കൂസിൽ വെളിച്ചമില്ലെങ്കിൽ ജെട്ടിയിൽ മുള്ളിക്കോ എന്ന ആറ്റിറ്റ്യൂഡ്,.0ഈയൊരു പരിതസ്ഥിതിയിലാണ് എങ്ങുനിന്നോ ഒരു മുയൽ സർ അവിടെ വന്നുപെട്ടത്. വെട്ടിവിഴുങ്ങാൻ ഇഷ്ടം പോലെ പച്ചപ്പുല്ലും കുടിക്കാൻ ടാങ്കിന്നു ലീക്കായ വെള്ളവും. സുഖജീവിതം തന്നെ. ഒരാഴ്ചകൊണ്ട് ആശാൻ തടിച്ചുകൊഴുത്തു.
ഇന്നലെ റൂമിലെ തടിയനും അടുത്ത റൂമിലെ തമ്പാക്ക് തീനിയും പിന്നെ രണ്ട് ബംഗാളികളും കൂടി സാറിനെ ഓടിച്ചുപിടിച്ചു വെട്ടി പീസാക്കി മസാല പുതപ്പിച്ച് ഫ്രീസറിൽ കയറ്റി.
ഒരു നിരപരാധിയെ കൂട്ടം കൂടി ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും കാണാനുള്ള മനക്കട്ടി പണ്ടേ ഇല്ലാത്തതിനാൽ ഞാൻ ആ വഴിക്കു പോയില്ല. പകരം കുരുമുളകിട്ട് വരട്ടിയ മുയൽ സാറിൻ്റെ ലിവർ പീസ് കെടിച്ചു തിന്നുന്നു 😌

തെങ്ക്സ് to മുതലാളി

Address

Kochi
682024

Website

Alerts

Be the first to know and let us send you an email when Dr Bundros Furasiburos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share