NKS Audiobooks

NKS Audiobooks This is the official face book page of the You tube channel NKS Audio books.

07/04/2026
28/03/2026

യേശു ക്രിസ്തുവിന്റെ യഥാർത്ഥ ജീവിത കഥ. ഈസ്റ്റർ സ്പെഷ്യൽ വീഡിയോ

അഖണ്ഡഭാരതം എന്ന സ്വപ്നവുമായി മഗധയിൽ യുദ്ധതന്ത്രങ്ങൾ മെനയുകയായിരുന്നു ആചാര്യൻ ചാണക്യൻ. ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യന്റ...
19/03/2026

അഖണ്ഡഭാരതം എന്ന സ്വപ്നവുമായി മഗധയിൽ യുദ്ധതന്ത്രങ്ങൾ മെനയുകയായിരുന്നു ആചാര്യൻ ചാണക്യൻ. ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യന്റെ ജീവന് എപ്പോഴും ഭീഷണിയുണ്ടെന്ന് ആചാര്യന് നന്നായി അറിയാമായിരുന്നു. പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കാനായി ചാണക്യൻ ചന്ദ്രഗുപ്തനറിയാതെ അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ എന്നും വളരെ നേരിയ അളവിൽ വിഷം കലർത്തി നൽകിയിരുന്നു. ചക്രവർത്തിയുടെ ശരീരത്തിന് ഏത് കൊടിയ വിഷത്തെയും ചെറുക്കാൻ കഴിയുന്ന പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കുകയായിരുന്നു ആ മഹാബുദ്ധിമാന്റെ ലക്ഷ്യം.
അന്നും പതിവുപോലെ ആചാര്യൻ ചക്രവർത്തിയുടെ ആഹാരത്തിൽ ആരുമറിയാതെ വിഷം ചേർത്തിരുന്നു. ചന്ദ്രഗുപ്തൻ ഭക്ഷണം കഴിക്കാൻ തുടങ്ങവേ, അദ്ദേഹത്തിന്റെ പ്രിയപത്നിയായ ദുർദ്ധരാ ദേവി അവിടേക്ക് കടന്നുവന്നു. അവർ അന്ന് പൂർണ്ണഗർഭിണിയായിരുന്നു. ചന്ദ്രഗുപ്തൻ സ്നേഹത്തോടെ തന്റെ പാത്രത്തിൽ നിന്നും ഒരുരുള ചോറെടുത്ത് അവളുടെ വായിലേക്ക് വെച്ചുകൊടുത്തു. തനിക്കായി ഒരുക്കിയ ആ സ്നേഹസമ്മാനം ദുർധര കഴിച്ചു. ചക്രവർത്തിയ്ക്ക് ഏറെക്കാലമായി നൽകുന്ന ഭക്ഷണത്തിലെ വിഷത്തെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായിരുന്നു. എന്നാൽ ആ പാവം രാജ്ഞിക്ക് അതിനുള്ള ശക്തിയുണ്ടായിരുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ ദുർദ്ധര ശ്വാസം കിട്ടാതെ ചുമച്ചുകൊണ്ട് താഴേക്ക് കുഴഞ്ഞുവീണു. ചന്ദ്രഗുപ്തൻ പരിഭ്രാന്തിയോടെ അലറിവിളിച്ചു.
നിലവിളികേട്ട് ഓടിയെത്തിയ ചാണക്യൻ കാണുന്നത്, ജീവനുവേണ്ടി പിടയുന്ന ദുർദ്ധരയെയും, പൊട്ടിക്കരയുന്ന ചക്രവർത്തിയെയുമാണ്. കാര്യത്തിന്റെ ഗൗരവം ആചാര്യന് ഞൊടിയിടയിൽ മനസ്സിലായി. വിഷം അവളുടെ സിരകളിൽ പടർന്നുകഴിഞ്ഞു. ഇനി അവളെ രക്ഷിക്കാൻ ഭൂമിയിലൊരു വൈദ്യനും കഴിയില്ല. ചാണക്യൻ തന്റെ അരയിലുണ്ടായിരുന്ന മൂർച്ചയേറിയ വാൾ പുറത്തെടുത്തു. ചക്രവര്ത്തിയുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"രാജ്ഞിയുടെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞു... എന്നാൽ ഈ സാമ്രാജ്യത്തിന്റെ അവകാശി ജീവിക്കണം!"
ഒരു നിമിഷം പോലും വൈകാതെ ചാണക്യൻ തന്റെ വാളുകൊണ്ട് ആ രാജ്ഞിയുടെ വയറുകീറി. രക്തത്തിൽ കുളിച്ച ആ കുഞ്ഞിനെ അദ്ദേഹം അതിവേഗം പുറത്തെടുത്തു. അപ്പോഴേക്കും അമ്മയുടെ രക്തത്തിലൂടെ വിഷം കലർന്ന ഒരു തുള്ളി രക്തം ആ പിഞ്ചുകുഞ്ഞിന്റെ നെറ്റിയിൽ വീണുകഴിഞ്ഞിരുന്നു. നെറ്റിയിൽ വിഷത്തിന്റെ ആ ബിന്ദു പതിഞ്ഞതുകൊണ്ട് ആ കുഞ്ഞിനെ അവർ 'ബിന്ദുസാരൻ' എന്ന് വിളിച്ചു.
പിൽക്കാലത്ത് ലോകം കണ്ട ഏറ്റവും വലിയ ചക്രവർത്തിമാരിലൊരാളായ സാക്ഷാൽ അശോക ചക്രവർത്തിക്ക് ജന്മം നൽകിയത്, ചാണക്യൻ വാളെടുത്ത് രക്ഷിച്ച ആ ബിന്ദുസാരനാണ്. ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന പ്രതിരോധശേഷിയെ ശാസ്ത്രം മിത്രിഡാറ്റിസം എന്നു വിളിച്ചു,. ഈ വിഷയത്തെപ്പറ്റി കൂടുതൽ അറിയാനും, ഭാരതീയചരിത്രത്തിലെ ബയോവെപ്പണുകളായ വിഷകന്യകമാർ എന്ന അപൂർവ സുന്ദരികളെപ്പറ്റിയുള്ള കഥകൾ കേൾക്കാനും NKS Audiobooks എന്ന യുട്യൂബ് ചാനലിലെ വിഷകന്യക എന്ന ഫുൾ വീഡിയോ കാണുക.

19/03/2026

ചാണക്യൻ, ചന്ദ്രഗുപ്ത മൌര്യൻ, എന്നിവർ ഉപയോഗിച്ചിരുന്ന ബയോ വെപ്പാണുകളുടെ കഥ.

18/03/2026

ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ചരിത്രത്തിൽ നടന്ന അതിശയകരമായ സംഭവം. ചന്ദ്രഗുപ്ത മൗര്യന്റെ ജനനവുമായി ബന്ധപ്പെട്ട ഈ രഹസ്യകഥ നിങ്ങൾ അറിഞ്ഞിരുന്നോ?

അതിഥി (കഥ) - തിരുവനന്തപുരത്തെ ആ പഴയ വീടിന്റെ ഉമ്മറത്ത് ശൂന്യതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു ജാനകിയമ്മ. പുറത്ത് നഗരം ...
04/03/2026

അതിഥി (കഥ) -
തിരുവനന്തപുരത്തെ ആ പഴയ വീടിന്റെ ഉമ്മറത്ത് ശൂന്യതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു ജാനകിയമ്മ. പുറത്ത് നഗരം തിരക്കിലാണ്. പക്ഷേ, ജാനകിയമ്മയുടെ മനസ്സ് നിറയെ സങ്കടമായിരുന്നു.
"എന്താ ജാനകീ? ഇത്തവണ പൊങ്കാലയിടാൻ വരുന്നില്ലേ നീ?" അയ്യൽപ്പക്കത്തെ കല്യാണിയാണ്. ദേവിയ്ക് പൊങ്കാല അർപ്പിക്കാനായി പോകുന്ന വഴിയാണ് അവർ.

ഇക്കുറി ഞാൻ ല്ല്യ കല്യാണീ.. രണ്ടു കാലും നീരു വന്നിരിക്കുകയാണ്. മുട്ട് ആണേൽ മടക്കാൻ വയ്യ.. നിങ്ങൾ പൊയ്ക്കോളൂ.. " വല്ലാത്ത വിഷമത്തോടെയാണ് ജാനകി അത് പറഞ്ഞത്. അതോടെ കല്യാണി തിരിച്ചുപോയി.
"അമ്മേ... അടുത്തുണ്ടായിട്ടും കാണാൻ വരാൻ എനിക്ക് വിധിയില്ലല്ലോ," എന്ന് നീറുന്ന മനസ്സോടെ ജാനകി ഓർത്തു.

പെട്ടെന്നാണ് മുറ്റത്ത് ഒരു ചിലമ്പിന്റെ കിലുക്കം പോലെ ഒരു ശബ്ദം കേട്ടത്. "അമ്മൂമ്മേ..." എന്നൊരു വിളി. ജാനകിയമ്മ നോക്കുമ്പോൾ അയൽപക്കത്തെ മീനാക്ഷിക്കുട്ടി. പട്ടുപാവാടയൊക്കെ ഇട്ട്, കണ്ണെഴുതി സുന്ദരിയായി അവൾ ഉമ്മറത്ത് നിൽക്കുന്നു.

"എന്താ മോളേ, നീ പോയില്ലേ പൊങ്കാലയിടാൻ ?" ജാനകിയമ്മ ചോദിച്ചു.

"ഇല്ല അമ്മൂമ്മേ... എനിക്ക് വിശക്കുന്നു. ഇന്നെനിക്ക് ഇത്തിരി ചോറ് തരുമോ? " അവൾ കൊഞ്ചലോടെ പറഞ്ഞു.

ഇന്നെന്താ കൂട്യേ ചോറ് ചോയ്ക്കണേ.. സാധാരണ നീ ഉണ്ണിയപ്പം തിന്നാനല്ലേ വരാറ്?

കുട്ടി ചോറ് ചോദിച്ചപ്പോൾ ജാനകിയമ്മയ്ക്ക് വല്ലാത്തൊരു സ്നേഹം തോന്നി. അവർ വേച്ചു വേച്ച് അടുക്കളയിൽ പോയി അവർക്കായി വെച്ചിരുന്ന ചോറും കറികളും സ്വർണ്ണനിറമുള്ള ഒരു പ്ലേറ്റിൽ വിളമ്പി മീനാക്ഷിയ്ക്കു നൽകി.

ആ കുട്ടി വളരെ തൃപ്തിയോടെ, ഓരോ ഉരുളയും ആസ്വദിച്ച് ആ ചോറ് കഴിച്ചു. കഴിച്ച് കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ അവൾ ജാനകിയമ്മയെ നോക്കി ഒന്ന് ചിരിച്ചു. . മുറ്റത്തേക്ക് ഇറങ്ങിയ അവൾ നിമിഷനേരം കൊണ്ട് എങ്ങോ മറഞ്ഞു.

അല്പസമയം കഴിഞ്ഞ് പുറത്തെ തിരക്കുകളിലേക്ക് നോക്കിക്കൊണ്ട് ജാനകിയമ്മ വീണ്ടും ഉമ്മറത്ത് വന്നിരുന്നു.. അപ്പോഴേക്കും അതാ വീണ്ടും ഒരു വിളി: "അമ്മൂമ്മേ... വിശക്കുന്നു!"

നോക്കുമ്പോൾ അതേ മീനാക്ഷിക്കുട്ടി വീണ്ടും നിൽക്കുന്നു! ജാനകിയമ്മ അത്ഭുതപ്പെട്ടു. "ഇത്ര പെട്ടെന്ന് വീണ്ടും വിശന്നോ മോളേ? ഇപ്പോഴല്ലേ ചോറ് കഴിച്ചു പോയത്?"

മീനാക്ഷിക്കുട്ടി അമ്പരപ്പോടെ അവരെ നോക്കി. "ചോറോ? ഉണ്ണിയപ്പം തിന്നാനല്ലേ ഞാൻ വരാറുള്ളത്? ഞാനിപ്പോ അമ്മാവന്റെ വീട്ടിൽ നിന്ന് ഇങ്ങോട്ട് വന്നേ ഉള്ളൂ."

ജാനകിയമ്മയുടെ ഉള്ളിലൊരു മിന്നൽ പിണർ പാഞ്ഞു. അവർ വിറയ്ക്കുന്ന കൈകളോടെ കുട്ടിക്ക് അടുക്കളയിൽ നിന്നും ഉണ്ണിയപ്പം എഉടത്ത് കൊടുത്തു. അത് വാങ്ങി അവൾ ഓടിപ്പോയതും ജാനകിയമ്മ വേഗം അടുക്കളയിലേക്ക് നടന്നു. കുട്ടി ചോറ് കഴിച്ച പാത്രം അവിടെയുണ്ട്. ആ പാത്രത്തിനരികിൽ നിന്ന് പച്ചക്കർപ്പൂരത്തിന്റെയും വാടാമല്ലിപ്പൂവിന്റെയും ഒരു ദിവ്യസുഗന്ധം ഉയരുന്നു. പാത്രത്തിന് ചുറ്റും ചെറിയ കുങ്കുമത്തരികൾ വീണുകിടക്കുന്നു!

തിടുക്കത്തിൽ അവർ മുറ്റത്തേക്ക് ഓടിവന്നു. മുറ്റത്തെ മണ്ണിൽ ഇതാ ചെറിയ പാദമുദ്രകൾ... സാധാരണ കുട്ടികളുടേതല്ല, ആ പാദമുദ്രകളിൽ മഞ്ഞളിന്റെയും കുങ്കുമത്തിന്റെയും അടയാളങ്ങൾ.

ജാനകിയമ്മ ആ മുറ്റത്ത് തളർന്നിരുന്നു. അവരുടെ കണ്ണ് നിറഞ്ഞു. ക്ഷേത്രത്തിൽ പോകാൻ കഴിയാത്ത തന്റെ അരികിലേക്ക്, താൻ വിളമ്പിയ സാധാരണ ചോറ് അമൃതായി കഴിക്കാൻ അമ്മയെ ഓർത്ത് ആ നിമിഷം അവർ കൈകൂപ്പി വിതുമ്പി. അമ്മയുടെ സാന്നിധ്യം ആ വീടിനെ ഒരു ക്ഷേത്രമാക്കി മാറ്റിയിരുന്നു. വേദനകളെല്ലാം പകുതിയും മാറിയതുപോലെ ജാനകിയമ്മയ്ക്ക തോന്നി. അവർ ആകാശത്തേക്ക് നോക്കി കൈകൾ കൂപ്പി.

"ഭക്തൻ തേടിപ്പോകുന്നതു മാത്രമല്ല, ഭക്തിയുണ്ടെങ്കിൽ തേടി വരുന്നവളുമാണ് അമ്മ." 🙏🙏🙏

കുത്തിയോട്ടം: വിശ്വാസവും ആചാരപ്പെരുമയും വൈവിധ്യങ്ങളും 🛕✨കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു...
04/03/2026

കുത്തിയോട്ടം: വിശ്വാസവും ആചാരപ്പെരുമയും വൈവിധ്യങ്ങളും 🛕✨

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു പ്രധാനപ്പെട്ട ആചാരമാണ് കുത്തിയോട്ടം. മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന പരാശക്തിയുടെ പടയാളികളായാണ് കുത്തിയോട്ടക്കാരെ സങ്കൽപ്പിക്കുന്നത്. ഐശ്വര്യത്തിനും ഉയർച്ചക്കും വേണ്ടിയാണ് ഭക്തർ ഈ വഴിപാട് നടത്തുന്നത്.

കുത്തിയോട്ടവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ചടങ്ങാണ് ചൂരൽ മുറിയൽ . ബാലന്മാരെ കിന്നരിവച്ച തൊപ്പിയും മണിമാലയും അണിയിച്ച്, ദേഹമാസകലം കളഭം പൂശി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തുപിടിച്ച് കയ്യിൽ പഴുക്കാപ്പാക്ക് തറച്ച കത്തി നൽകുന്നു. തുടർന്ന് കുട്ടികളുടെ അരയിൽ സ്വർണ്ണമോ വെള്ളിയോ കൊണ്ട് നിർമ്മിച്ച നൂൽ കെട്ടുന്നു. പനിനീർ തളിച്ചും വെഞ്ചാമരം വീശിയും ഘോഷയാത്രയായാണ് ഇവരെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നത്. അവസാനം ഈ നൂൽ ദേവിക്ക് സമർപ്പിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകുന്നു.

കുത്തിയോട്ടം എന്ന പേര് ഒന്നാണെങ്കിലും ഓരോ ഇടങ്ങളിലും ഇതിന്റെ രീതികൾ വ്യത്യസ്തമാണ്:

ആറ്റുകാൽ ക്ഷേത്രത്തിൽ ആൺകുട്ടികൾ അഞ്ചുദിവസം ക്ഷേത്രത്തിൽ വ്രതശുദ്ധിയോടെ താമസിച്ച് പൊങ്കാല ദിവസം ചൂരൽമുറിയൽ ചടങ്ങിൽ പങ്കെടുക്കുന്നു. ചെട്ടികുളങ്ങരയിൽ ഭക്തർ വഴിപാടായി കുട്ടികളെ ഏറ്റെടുത്ത് ഏഴുദിവസത്തെ വ്രതത്തോടെ കുംഭഭരണി നാളിൽ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. കൊല്ലത്ത് ചൂരൽമുറിയൽ പോലുള്ള ചടങ്ങുകളില്ല. പകരം പുരുഷന്മാർ നിലവിളക്കിന് ചുറ്റും നിന്ന് ദേവീസ്തുതികൾ പാടി നൃത്തം ചെയ്യുന്ന രീതിയാണിവിടെ.
ചൂരൽമുറിയൽ ചടങ്ങ് വലിയ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ഈ ചടങ്ങ് നിരോധിക്കുകയും, ബാലാവകാശ ലംഘനമാണെന്ന തരത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

വിശ്വാസവും ആചാരങ്ങളും മനുഷ്യാവകാശങ്ങളും തമ്മിലുള്ള ഈ ചർച്ചകൾക്കിടയിലും, കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ കുത്തിയോട്ടം വലിയൊരു സ്ഥാനമാണ് വഹിക്കുന്നത്.

നിങ്ങളുടെ അഭിപ്രായത്തിൽ ആചാരങ്ങളിലെ ഇത്തരം മാറ്റങ്ങളെ എങ്ങനെ കാണുന്നു? താഴെ കമന്റ് ചെയ്യൂ. 👇

ആറ്റുകാലമ്മയുടെ കഥ  - 🙏🙏🙏സമ്പന്നനായ കോവലനും പതിവ്രതയായ കണ്ണകിയും അതിയായ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയായിരുന്...
03/03/2026

ആറ്റുകാലമ്മയുടെ കഥ - 🙏🙏🙏
സമ്പന്നനായ കോവലനും പതിവ്രതയായ കണ്ണകിയും അതിയായ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയായിരുന്നു. എന്നാൽ കാലചക്രം തിരിഞ്ഞപ്പോൾ വിധിയുടെ ക്രൂരമായ ചതിയിൽ പെട്ട് സമ്പത്തെല്ലാം നഷ്ടപ്പെട്ട് കോവലൻ ദരിദ്രനായി മാറി. തളർന്നുപോയ ഭർത്താവിനെ സ്നേഹത്തോടെ ചേർത്തുപിടിച്ച കണ്ണകി, തന്റെ പക്കലുണ്ടായിരുന്ന മാണിക്യച്ചിലമ്പ് അവനു നൽകി. അങ്ങനെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനായി വലിയ പ്രതീക്ഷകളോടെ അവർ മധുരയിലേക്ക് യാത്രതിരിച്ചു.
എന്നാൽ ആ മഹാനഗരം അവർക്കായി കാത്തുവെച്ചത് സങ്കൽപ്പിക്കാനാവാത്ത ഒരു വലിയ ദുരന്തമായിരുന്നു. ചിലമ്പ് വിൽക്കാനായി മധുരയിലെ തെരുവിലിറങ്ങിയ കോവലനെ രാജഭടന്മാർ പിടികൂടി. കോവലന്റെ കയ്യിലുള്ളത് മധുരയിലെ രാജ്ഞിയുടെ മോഷ്ടിക്കപ്പെട്ട ചിലമ്പാണെന്ന് അവർ തെറ്റിദ്ധരിച്ചു. യാതൊരു വിചാരണയുമില്ലാതെ, കള്ളനെന്നാരോപിച്ച് പാണ്ഡ്യരാജാവ് ആ നിരപരാധിയെ നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തി.
മധുരയിലെ രാജവീഥികളിൽ തന്റെ പ്രാണനാഥനായ കോവലന്റെ ചോര വീണതറിഞ്ഞ നിമിഷം, കണ്ണകിയിലെ അടങ്ങാത്ത സങ്കടം ഒരു അഗ്നിപർവ്വതം പോലെയാണ് പൊട്ടിത്തെറിച്ചത്. അലങ്കോലപ്പെട്ട മുടിയും, കണ്ണീർ വറ്റി രക്തം പൊടിയുന്ന കണ്ണുകളുമായി അവൾ പാണ്ഡ്യരാജാവിന്റെ രാജസദസ്സിലേക്ക് ഒരു കൊടുങ്കാറ്റുപോലെ ഇരച്ചുകയറി.
"അനീതി കാട്ടിയ രാജാവേ… രാജ്ഞിയുടെ ചിലമ്പിൽ ഇതുപോലുള്ള മാണിക്യക്കല്ലുകൾ ഉണ്ടോ എന്നു നോക്കുക…" അവളുടെ വാക്കുകൾ ഇടിമുഴക്കം പോലെ ആ കൊട്ടാരത്തളങ്ങളിൽ മുഴങ്ങി. തന്റെ ഭർത്താവിന്റെ നിരപരാധിത്വം തെളിയിക്കാൻ, കൈവശമുണ്ടായിരുന്ന രണ്ടാമത്തെ ചിലമ്പ് അവൾ രാജാവിനു നേരെ വലിച്ചെറിഞ്ഞു പൊട്ടിച്ചു. അതിൽ നിന്നും ചിതറിത്തെറിച്ച മാണിക്യക്കല്ലുകൾ കണ്ട്, അത് രാജ്ഞിയുടെ ചിലമ്പല്ല എന്ന് പാണ്ഡ്യരാജാവിന് ബോധ്യമായി. സത്യം തിരിച്ചറിഞ്ഞ രാജാവ് നീറ്റലോടെ ഹൃദയം പൊട്ടി മരിച്ചുവീണു.
എന്നാൽ കണ്ണകിയുടെ ദുഃഖവും കോപവും അവിടെ അവസാനിച്ചില്ല. വഞ്ചനയും അനീതിയും നിറഞ്ഞ ആ നഗരം ഇനി നിലനിൽക്കരുതെന്ന് അവൾ ശപിച്ചു. പതിവ്രതയായ കണ്ണകിയുടെ, ഉള്ളിലെ ക്രോധം ഉഗ്രമായ അഗ്നിയായി രൂപമെടുത്തു. അതിസമ്പന്നമായ മധുര നഗരം ഒന്നാകെ കണ്ണകിയുടെ നെഞ്ചിലെ തീയിയിൽ എരിഞ്ഞടങ്ങി. അനീതിക്കെതിരെ ഒരു പെണ്ണിന്റെ ഏറ്റവും തീവ്രമായ ഒരു പോരാട്ടമായിരുന്നു അത്.
സങ്കടവും ക്രോധവും നിറഞ്ഞ മനസ്സോടെ ദക്ഷിണ ദേശത്തേക്ക് യാത്ര തിരിച്ച കണ്ണകി, കന്യാകുമാരി വഴി കേരളത്തിൽ പ്രവേശിച്ച് ആറ്റുകാൽ പ്രദേശത്ത് എത്തിച്ചേർന്നു.
കണ്ണകിയുടെ കണ്ണുകളിൽ നിന്നുയർന്ന കോപാഗ്നി കണ്ട ജനങ്ങൾ ഭയന്നു. ആദിപരാശക്തിയുടെ എല്ലാ രൌദ്രഭാവങ്ങളും ആവാഹിക്കപ്പെട്ട ആ അവസ്ഥയിൽ നിന്ന് കണ്ണകിയെ ശാന്തയാക്കാൻ ആ നാട്ടിലെ സ്നേഹനിധികളായ സ്ത്രീകൾ ഒത്തുചേർന്നു. അവർ മുറ്റത്ത് അടുപ്പുകൂട്ടി, പുതിയ മൺകലങ്ങളിൽ അരിയും വെള്ളവും ശർക്കരയും ചേർത്ത് പാചകം ചെയ്ത് നൈവേദ്യമായി ഭക്തിപൂർവ്വം സമർപ്പിച്ചു.
സ്ത്രീകളുടെ ഈ നിഷ്കളങ്കമായ സ്നേഹവും സമർപ്പണവും കണ്ട് രൗദ്രം വെടിഞ്ഞ കണ്ണകി സകലർക്കും അന്നവും അനുഗ്രഹവും നൽകുന്ന സാക്ഷാൽ മാതൃസ്വരൂപിയായ, ആറ്റുകാലമ്മയായി അവിടെ കുടികൊണ്ടു. അന്ന് ആ സ്ത്രീകൾ ഭക്തിയുടെ തീയിൽ തിളപ്പിച്ചെടുത്ത ആ സ്നേഹോപഹാരം തന്നെയാണ് ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീകൾ അണിനിരക്കുന്ന ആറ്റുകാൽ പൊങ്കാല. ഇത് കേവലം ഒരു ആചാരമല്ല, സ്ത്രീശക്തിയുടെയും മാതൃസ്നേഹത്തിന്റെയും അനശ്വരമായ പ്രതീകമാണ്.

03/03/2026

Attukal Pongala, dedicated to Attukal Bhagavathi.

This video beautifully explains the history, significance, and divine blessings of the Pongala ritual, where millions of women gather with faith and devotion to offer Pongala to the Goddess.

🔥 In this video you will learn:
• The story behind Attukal Pongala
• The spiritual importance of the festival
• Why millions participate every year
• The divine connection of Attukal Bhagavathi
• Cultural and traditional significance in Kerala

✨ Experience this festival story with cinematic narration, emotional background music, and high-quality storytelling by NKS.

🙏 Like, Share & Subscribe for more devotional and cinematic content.

28/02/2026

ഫുൾ വീഡിയോ NKS Audiobooks എന്ന യുട്യൂബ് ചാനലിൽ - വിക്രമാദിത്യൻ Welcome to NKS Audiobooks, your destination for immersive cinematic storytelling and high-quality audio experiences.

Dive into the legendary Vikramadityan series, where history, mythology, and fantasy blend into powerful narrated episodes with crystal-clear voice, emotional depth, and cinematic background music.

Experience:

🎧 Professional voice narration

🎬 Cinematic storytelling style

📖 Mythological & historical epics

🔥 Engaging serialized content

🎼 Background score for immersive experience

If you love epic stories, Indian legends, mythological adventures, and high-quality audiobooks, this channel is for you.

Subscribe and join the journey of kings, legends, and timeless stories — only on NKS Audiobooks.
S 1 - https://www.youtube.com/playlist?list...
S 2 - https://www.youtube.com/playlist?list...
In this video, experience the Vasavadatta katha presented in a cinematic storytelling style with powerful narration and visuals. Ideal for lovers of Mahabharata-era stories, Sanskrit literature, and timeless Indian romances.

👑✨ NKS Audiobooks presents a cinematic retelling of the legendary stories in Malayalam. Experience the magic, the wars, and the timeless wisdom of India's greatest Emperor.

14/02/2026

ശിവപുരാണം.. The Shiva Purana is one of the most sacred texts of Sanatana Dharma, revealing the mysteries, power, and compassion of Lord Shiva.

From the cosmic dance of creation and destruction to the eternal love of Shiva and Sati, this divine scripture unfolds stories of devotion, sacrifice, and liberation.

It teaches that beyond fear, beyond ego, beyond illusion — there is Shiva, the silent consciousness that governs the universe.

In this episode, we journey through the sacred legends of the Shiva Purana, exploring divine love, intense tapasya, and the spiritual truths hidden within ancient wisdom.

🔱 May this story inspire devotion, inner strength, and awakening.

21/01/2026

Thiruvairanikkulam Mahadeva Temple is a revered Hindu temple in Vellarappally near Kalady, Ernakulam, Kerala, dedicated to Lord Shiva and Goddess Parvati. The temple is known for its unique tradition where the shrine of Goddess Parvati opens for only 12 days each year during the annual Nadathurappu Mahotsavam, attracting thousands of devotees seeking marital blessings and prosperity. With traditional Kerala temple architecture and a serene riverside setting, it stands as a significant spiritual and cultural landmark in central Kerala.

Address

Kochi
682024

Website

Alerts

Be the first to know and let us send you an email when NKS Audiobooks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share