
20/06/2025
https://www.axenews.in/news-details.php?nid=2506
മലയാളത്തിലെ വന്‍ ഹിറ്റായ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിച്ചു. ഈ മാസം 27 വരെ ഹാജരാകാന്‍ സമയം നീട്ടി നല്‍കി. സൗബിന്‍ ഇന്ന് ഹാജരാകില്ലെന്നും കോടതി സമയം നീട്ടി നല്‍കിയതായും പോലീസാണ് അറിയിച്ചത്.