Kerala Media

Kerala Media Kerala News & Film promotion Web Movie Media News

01/12/2024
മലയാള സിനിമയിലെ ഒരു നടന്‍..,കുമാര്‍ കുടുംബവും കപൂര്‍ കുടുംബവും തുടങ്ങി ബച്ചനും ചക്രവര്‍ത്തിയുമടക്കം അടക്കി വാഴുന്ന ഹിന്ദ...
27/11/2024

മലയാള സിനിമയിലെ ഒരു നടന്‍..,
കുമാര്‍ കുടുംബവും കപൂര്‍ കുടുംബവും തുടങ്ങി ബച്ചനും ചക്രവര്‍ത്തിയുമടക്കം അടക്കി വാഴുന്ന ഹിന്ദി സിനിമയെന്ന സ്വപ്ന ലോകത്ത് നായകനായി അവതരിക്കുക എന്നത് 90കളിലെ സിനിമാ പ്രേമികളെയും സിനിമാ നിരൂപകരെയും ഒരേ പോലെ അമ്പരിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു...!!!

ധര്‍ത്തിപുത്ര എന്ന ഹിന്ദി സിനിമയിലെ Mammoottyയുടെ നായകവേഷം, കേരളത്തിലെ അന്നത്തെ സകല മാധ്യമങ്ങളും ഒരു അത്ഭുത വാര്‍ത്ത പോലെ ഏറ്റവും വലിയ പ്രാധാന്യത്തോടെ തന്നെയാണ് കൊണ്ടാടിയത്. ദേശീയ തലത്തിൽ നോക്കിയാൽ,ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇന്ത്യാ ടുഡെ കോളങ്ങളാണ് ഈ അപൂര്‍വ്വ വാര്‍ത്തകക്ക് വേണ്ടി അന്ന് മാറ്റി വെച്ചത്..

മലയാള സിനിമയില്‍ നിന്ന് അതിന് മുന്‍പ് മധുവെന്ന അനുഗ്രഹീത കലാകാരന്‍ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ ഏഴു നായകന്‍മാരില്‍ ഒരാളായി അഭിനയിച്ചു എന്നതല്ലാതെ, മലയാള സിനിമയില്‍ നിന്നും ഒരു നടന്‍ ഹിന്ദി സിനിമയില്‍ തനിച്ചു നായകനായ ചരിത്രം മോളിവുഡ് ഇൻഡസ്ട്രിക്ക് അന്നോളമില്ലാത്ത ആകാംഷയുടെയും പ്രതീക്ഷയുടെയും പുത്തന്‍ ചരിത്രത്തിന്‍റെ സ്വപ്നാരംഭമായിരുന്നു.

ഫൂല്‍ ഔര്‍ കാണ്ടേ 91 ല്‍ ഹിന്ദി സിനിമാ ബോക്സ് ഓഫീസില്‍ വലിയ വിജയം എഴുതി തീര്‍ത്ത ചിത്രമായിരുന്നു. ഹിന്ദി സിനിമയിലെ പ്രസിദ്ധനായ സങ്കട്ടന സംവിധായകന്‍ വീരു ദേവ്ഗണ്‍ന്‍റെ മകന്‍ അജയ് ദേവ്ഗണ്‍ എന്ന പുതുമുഖംl നായകനായും, ഇഖ്‌ബാല്‍ ദുരാനി എന്ന പുതുമുഖ കഥാകാരനും അരങ്ങേറി തരംഗം തീര്‍ത്ത ആ ചിത്രത്തിന്റെ വിജയം ഇക്ബാല്‍ ദുരാനി എന്ന പുതുമുഖത്തെ വിലപിടിപ്പുള്ള ആളാക്കി മാറ്റി.

തുടര്‍ന്ന് രണ്ടു മൂന്നു സിനിമകള്‍ക്ക്‌ ശേഷമാണ്, അന്ന് വരെയുള്ള മുൻകാല ചരിത്രത്തിൽ ഒരു മലയാള നടനും സ്വപ്നം പോലും കാണാന്‍ കഴിയാത്ത.. അല്ലെങ്കിൽ എത്തി പിടിക്കാന്‍ കഴിയാത്ത ഓഫറുമായി 93 ല്‍ 𝙼𝙴𝙶𝙰𝚂𝚃𝙰𝚁നെ തേടി ഇക്ബാല്‍ വരുന്നത്.
അതിന് വലിയ കാരണവുമുണ്ട്.. മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു നടൻ, ന്യൂഡൽഹിയുടെയും.. സാമ്രാജ്യത്തിന്റെയുമൊക്കെ തരംഗ വിജയവുമായി സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന്, അന്ന് അറിയപ്പെടുന്നത്. അങ്ങനെ Megastar Mammootty എന്ന പേര് വലിയ പ്രസിദ്ധി നേടി നിക്കുന്ന കാലമായിരുന്നു അത്‌.. 💚💛❤️

അന്നത്തെ ഹിറ്റ്‌ മ്യൂസിക്‌ ഡിറക്ടര്‍ നദീംശ്രാവണിന്‍റെ മാസ്മരിക സംഗീതത്തില്‍ അലയടിച്ച ധര്‍ത്തിപുത്രയിലെ സുപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ കാസറ്റുകള്‍ കേരളത്തില്‍ ചൂടപ്പം പോലെ വിറ്റ് പോയതും വലിയ വാര്‍ത്തയായിരുന്നു. ഹിന്ദി സിനിമയിലെ റൊമാന്റിക്ക് ഹീറോ എന്നറിയപ്പെട്ടിരുന്ന ഋഷി കപൂറിന്റെ അഥിതി വേഷവും, ജയപ്രധ എന്ന അഭിനേത്രിയുടെ സാന്നിധ്യവും, ഡാനിയുടെ വില്ലന്‍ വേഷവും ധര്‍ത്തിപുത്രക്ക് മാറ്റ് കൂട്ടുന്നതായിരുന്നു..

മലയാള സിനിമാ തിയേറ്ററുകളുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഒരു ഹിന്ദി സിനിമക്ക്‌ വമ്പൻ ഇനീഷ്യൽ കളക്ഷൻ ലഭിച്ചത്. അന്നത്തെ കാലത്ത് കോഴിക്കോട് ഭാഗത്തെ ഒരു തിയേറ്ററിൽ റിലീസ് ദിവസം ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചതും, ഏറണാകുളത്ത് വൻ ജനാവലിയില്‍ തിയേറ്ററിന്റെ ചില്ലുകള്‍ പൊട്ടി തകര്‍ന്നതും അന്നത്തെ കൌതുകരമായ സിനിമാ വാർത്തകൾ ആയിരുന്നു മലയാളിക്ക്..

മലയാളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ.. മലയാള സിനിമാചരിത്രത്തിന്റെ സുവര്‍ണ്ണ ലിപികളില്‍, മറ്റൊരു നടനും തകര്‍ക്കാത്ത..
ഒന്നര പതിറ്റാണ്ടിലതികം മലയാളിയെ മറ്റുള്ള ഭാഷ നടന്‍മാര്‍ക്ക് മുന്‍പിലും നെഞ്ചും വിരിച്ചു നില്‍ക്കാന്‍ പ്രാപ്തമാക്കിയ... അന്നത്തെ ആ അപൂര്‍വ്വ വാര്‍ത്ത..💎👌💥👑

37 Years Old News
08/11/2024

37 Years Old News

Com Back ❤️ TaTa Nano 🎉
08/11/2024

Com Back ❤️ TaTa Nano 🎉

  🎉   ❤️
01/11/2024

🎉 ❤️

Celebrating my 13th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
01/11/2024

Celebrating my 13th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

റേഡിയോ ഉപയോഗിക്കാന്‍ ലൈസന്‍സ് വേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.1928ല്‍ ഇന്ത്യയിൽ റേഡിയോ വിൽപനയ്ക്കു വന്നപ്പോള്‍ ഒരു വ...
30/09/2024

റേഡിയോ ഉപയോഗിക്കാന്‍ ലൈസന്‍സ് വേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

1928ല്‍ ഇന്ത്യയിൽ റേഡിയോ വിൽപനയ്ക്കു വന്നപ്പോള്‍ ഒരു വിദേശനിർമിത റേഡിയോക്ക് 600 രൂപ യായിരുന്നു വില. സ്വര്‍ണ്ണത്തിന് പവന് 18 രൂപ 35 പൈസ മാത്രമായിരുന്നു അക്കാലത്തെ വില. റേഡിയോ വാങ്ങിയാല്‍ മാത്രം പോരാ ലൈസന്‍സ് ഫീസ് വർഷം 10 രൂപ അടക്കണം. അതേ ലൈസൻസിൽ രണ്ടാമതൊരു സെറ്റുകൂടി വാങ്ങാൻ 3 രൂപ അധികം നൽകണം. 1970 ല്‍ വാര്‍ഷിക ലൈസന്‍സ് ഫീസ്‌ 15 രൂപയാക്കി ഉയര്‍ത്തി. പോസ്റ്റ് ഓഫീസില്‍ തുക അടച്ചു ലൈസന്‍സ് ബുക്കില്‍ സ്റ്റാമ്പ്‌ പതിപ്പിക്കണമായിരുന്നു. 1984ല്‍ സാധാരണ ജനങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാതെ റേഡിയോ വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമ ഭേദഗതി വന്നതോടെ റേഡിയോ ലൈസന്‍സ് ചരിത്രമായി മാറി.

(1966ലെ ഒരു റേഡിയോ ലൈസൻസാണ് ചിത്രത്തിൽ ഉള്ളത്)

ടാറ്റ നാനോ തിരികെയെത്തുന്നുവെന്ന് റിപ്പോർട്. ലിങ്ക് കമന്റിൽലിങ്ക് : https://shorturl.at/If29i
26/05/2024

ടാറ്റ നാനോ തിരികെയെത്തുന്നുവെന്ന് റിപ്പോർട്. ലിങ്ക് കമന്റിൽ

ലിങ്ക് : https://shorturl.at/If29i

• Today's the best Photo 🌿🥰Please follow me🙏🤲🙏•🔴 Beautiful                                                              ...
26/04/2024

• Today's the best Photo 🌿🥰
Please follow me🙏🤲🙏
•🔴 Beautiful














































Happy Christmas
25/12/2023

Happy Christmas

Address

Kerala Media
Kochi
690518

Alerts

Be the first to know and let us send you an email when Kerala Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Media:

Share

KERLA MEDIA

Movie Media News