Sanatani Hindu

Sanatani Hindu short videos, reels, notes, motivational speech about Sanatani Hindu, Sanatan Dharma

താളം തെറ്റിയ അല്ല തെറ്റിച്ച പെണ്ണ്  (ചെറുകഥ)(നടന്ന സംഭവം ആണ് പക്ഷെ പേരുകൾ സാങ്കല്പികമാണ്} ഷമീർ ജോലി കഴിഞ്ഞു വരുമ്പോൾ സമയ...
01/02/2025

താളം തെറ്റിയ അല്ല തെറ്റിച്ച പെണ്ണ് (ചെറുകഥ)
(നടന്ന സംഭവം ആണ് പക്ഷെ പേരുകൾ സാങ്കല്പികമാണ്}
ഷമീർ ജോലി കഴിഞ്ഞു വരുമ്പോൾ സമയം ഏതാണ്ട് 8 :30 ആയിക്കാണും .. രണ്ടാം നിലയിലാണ് ഫ്ലാറ്റ് മൊത്തം 3 നിലയെ ഒള്ളു .. പാടി കയറി ഫ്ലാറ്റിനു മുൻപിലെത്തി ... പതിവുപോലെ വെളിയിലത്തെ നെറ്റിന്റെ (കൊതുകുവല) ഡോർ അടച്ചിട്ടുണ്ട് അകത്തെ ഡോർ തുറന്നു കിടക്കുന്നു ... സുലു ...സുലു കതകു തുറക്ക് .. അകത്തു ടീവി ശബ്ദം കേൾകാം...

അടുക്കളയുടെ വാതിലിലൂടെ സുലുവും താഴത്തെ ഫ്ളാറ്റിലെ രാജസ്ഥാനി രാജ്‌കുമാറും കയ്യിൽ 2 കുപ്പി വെള്ളവുമായി ഇറങ്ങിവരുന്നത് കണ്ടപ്പോൾ ഷമീറിന് ദേഷ്യം വന്നു ഇവനെ എന്തിനാ അടുക്കളയിൽ കയറ്റിയത് ??.. അതും ഞാൻ ഇല്ലാത്തപ്പോൾ ....

സുലു കതക്‌തുറന്നു രാജു ഭായിയുടെ വീട്ടിൽ പൈപ്പ് എന്തോ തകരാർ വെള്ളം ഇല്ല എന്ന് പറഞ്ഞു വന്നതാ.. ഷമീർ മനസില്ല മനസ്സൊടെ രാജുവിനോട് പറഞ്ഞു .. പ്ലംബർ കോ കാൾ നഹി കിയാ ക്യാ? ഫോൺ കിയാ താ ഷമീർ ഭായ് വോ കൽ അയേംഗേ ബോലാ... ആജ് ക്യാ കരും പാനി പീനെ കോ ഭി നഹി താ ... ഇസ്‌ലിയെ ഭാഭി കോ തക്ലിഫ് ഡിയാ..

ടിക് ഹേ... എന്ന് പറഞ്ഞു ഷമീർ അകത്തേക്കും രാജു പുറത്തേക്കും പോയി.. അപ്പോഴാണ് ഷമീർ ശ്രദ്ദിച്ചത് ... സുലുവിന്റെയും രാജുവിന്റെയും കണ്ണുകൾ എന്തോ സംസാരിക്കുന്നതു പോലെ ... രാജു പാടി ഇറങ്ങി ഉടനെ പോകുകയും സുലു അകത്തേക്ക് കയറി കതകു അടക്കുകയും ചെയ്തു... ഷമീർ റംസാനെയും (മൂത്തമകൻ) റസൂലിനെയും (ഇളയവൻ) വിളിച്ചത് രണ്ടു പേരും drawing റൂമിൽ കാർട്ടൂൺ കണ്ടു കൊണ്ടിരിക്കുകയായിരുന്നു .. മൂത്തയാൾ റംസാൻ രണ്ടിലും ഇളയ ആൾ 2 വയസുകാരനും ആണ് ...

ഉള്ളിലെ സംശയവും അതിന്റെ ദേഷ്യവും മക്കളോടാണ് തീർത്തത് ... രണ്ടും കൂടി ഏതു സമയവും ടീവി കണ്ടു കൊണ്ടിരിന്നോ വീട്ടിൽ ആരു വരുന്നു പോകുന്നു ഒന്നും അറിയാണ്ടായല്ലോ.. ഷമീർ ഉച്ചത്തിൽ വഴക്കു പറഞ്ഞപ്പോൾ അവർ ഭയന്ന് ഉമ്മയെ നോക്കി ഇളയവൻ ഓടി ഉമ്മയുടെ ഉടുപ്പിൽ പിടിത്തമിട്ടു.. സുലുവിന്റെ മുഖഭാവം മാറിയിരുന്നു .. ഇക്കാ നിങ്ങൾ എന്നെ സംശയിച്ചു മക്കളെ ചീത്ത പറയണ്ട .... അവളും അല്പം ദേഷ്യത്തോടെ മറുപടി പോലെ പറഞ്ഞു...

അന്ന് അങ്ങനെ അങ്ങ് പോയി ... അടുത്ത ദിവസം ഷമീർ ജോലിക്കു പോയി ... ഒരുമണിയോടെ അടുത്തപ്പോൾ മാനേജർ അവനെ വിളിച്ചു പറഞ്ഞു തും ആജ് ഔട്ഡോർ വിസിറ്റ് മെ ജാവോ ... പോകണ്ട സ്ഥലം പറഞ്ഞപ്പോൾ അവനു സന്തോഷമായി ... തന്റെ ഫ്ലാറ്റിനു അടുത്തുള്ള ഓഫീസിൽ ആണ് പോകേണ്ടത് ... ഇന്നെങ്കിലും ഉച്ച ഭക്ഷണം വീട്ടിൽ നിന്ന് കഴിക്കാമല്ലോ... ക്യാന്റീനിലെ ഉണക്ക ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും ഒഴിവാക്കി ചോറ് തിന്നാം ...

ഷമീർ പെട്ടന്ന് തന്നെ ബ്രാഞ്ച് ഓഫീസിലെത്തി പണിയും തീർത്തു വീട്ടിലേക്കു തിരിച്ചു... ഏകദേശം ഒന്ന് നാല്പതോടെ അവൻ ഫ്‌ളാറ്റിന് താഴെ എത്തി ... തന്റെ ഫ്‌ലാറ്റിലെ ടിവിയുടെ ശബ്ദം താഴെ കേൾക്കാം ഇന്ന് ഇവന്മാരെ ശരിയാക്കണം എന്ന് കരുതി ഷമീർ മുകളിലെത്തി.. കതകു ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു ... അകത്തു കയറി സ്വീകരണ മുറിയിൽ ഇക്കയും അനിയനും കൂടി കാർട്ടൂൺ കണ്ടു രസിക്കയാണ്... സുലു അടുക്കളയിൽ കാണും .. ഇന്നെന്താണാവോ കഴിക്കാൻ കിട്ടുക എന്നാലോചിച്ചു കൊണ്ട് അവൻ അടുക്കളയിൽ നോക്കി സുലു അവിടില്ല ...വീട്ടിലെങ്ങും സുലു ഇല്ല... റംസൂ.. ഉമ്മയെവിടെ?... ഉമ്മ ടെറസ്സിൽ കാണും ഉപ്പാ .... റംസാൻ മറുപടി പറഞ്ഞു

ഷമീർ ഉടനെ ടെറസിലേക്കു പോയി നോക്കി ... അവിടെയും ഇല്ല ഇവൾ ഇതെവിടെപ്പോയ് എന്നാലോലിച്ചു കൊണ്ട് ഷമീർ പടിയിറങ്ങി ഫ്‌ളാറ്റിന് താഴെ റോഡിലെത്തി രാജുവിന്റെ ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണ് അവനും ജോലിക്കു പോയിക്കാണും അവന്റെ കുടുംബം ഒരാഴ്ചത്തേക്ക് നാട്ടിൽ പോയിരിക്കുകയാണ് .. ഇനി സുലു അപ്പുറത്തെ ഫ്ളാറ്റിലെ മലയാളിയുടെ വീട്ടിൽ പോയതാണോ .. അവിടെ പോയി നോക്കാം എന്ന് കരുതി മുന്നോട്ടു നടന്നപ്പോൾ രാജുവിന്റെ ഫ്ളാറ്റിലെ ജനൽ കർട്ടൻ അനങ്ങിയപോലെ തോന്നി ഷമീറിന് .. അവൻ ഒന്നൂടെ നോക്കി ... അല്ല തോന്നിയതാകും... അവൻ മുന്നോട്ടു നടന്നു ...

തുടരും

Address

Kochi

Alerts

Be the first to know and let us send you an email when Sanatani Hindu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sanatani Hindu:

Share

Category