
30/06/2025
മോഹൻലാൽ, കമൽ ഹസ്സനെക്കാൾ ബെറ്റർ ആക്ടർ ആയി തോന്നിയിട്ടുണ്ട്. കമൽ ഹാസൻ കഴിവുള്ള ആളായിരിക്കാം, "മറ്റ് മേഖലകളിൽ", ഓൾ റൗണ്ടർ എന്ന നിലയിൽ. എന്നാൽ അഭിനയത്തിലേക്ക് വന്നാൽ മോഹൻലാലിന് ഒപ്പം പിടിക്കാൻ കമൽ ഹാസന് കഴിയാറില്ല.
ലാലേട്ടന് എന്തും അനായാസം വഴങ്ങും അതിന് ഏറ്റവും മികച്ച ഉദാഹരണം ആണ് ദൃശ്യം സിനിമയും പാപനാശവും. ദൃശ്യം ക്ലൈമാക്സിൽ മോഹൻലാൽ ചെയ്തു വച്ചിരിക്കുന്നതിന്റെ ഒരു 10% പോലും കമൽ ഹാസന് ചെയ്യാൻ പറ്റിയിട്ടില്ല.
കമൽ ഹാസൻ തന്നെ പറഞ്ഞിട്ടുണ്ട് തന്റെ ഇഷ്ട നടൻ മോഹൻലാൽ ആണെന്ന്. പക്ഷേ കമൽ ഹാസനേക്കാൾ മികച്ച നടൻ മോഹൻലാൽ ആണെന്ന് ഉള്ള സത്യം ചിലർ അംഗീകരിക്കില്ല എന്നതാണ് സത്യം.!!!
അത്തരക്കാരോട് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും കമൽ ഹാസനേക്കാൾ മികച്ച നടനാണ് മോഹൻലാൽ. GOAT ആക്ടർ മോഹൻലാൽ 🔥❤️