Koodal News - കൂടൽ വാർത്തകൾ

  • Home
  • India
  • Kochi
  • Koodal News - കൂടൽ വാർത്തകൾ

Koodal News - കൂടൽ വാർത്തകൾ അഡ്വെർടൈസ്‌മെന്റിനും മറ്റു ഏതു വാർത്തകൾക്കും ഞങ്ങളെ ബന്ധപ്പെടുക CONT : 7025083470

കൂടൽ ന്യൂസ്‌ എന്നത് സമകാലിക പ്രസക്തിയുള്ള വാർത്തകളും, ഇന്റർവ്യൂ, സ്പോർട്സ്, സോഷ്യൽ ന്യൂസ്‌ കൂടാതെ എന്റർടൈൻമെന്റ് ഉൾപെടുത്തിയിരിക്കുന്നു
വാർത്തകൾ നൽകുന്നതിനായി +91 82814 51985 എന്ന നമ്പറിലേക്ക് വാർത്തകൾ വാട്സ്ആപ്പ് ചെയുകയോ ചെയ്യുക

സ്കൂൾ അവധിപത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി  പ്രവർത്തിക്കുന്ന 8 സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി മറ്റ് 15 സ്കൂള...
27/07/2025

സ്കൂൾ അവധി

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന 8 സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി മറ്റ് 15 സ്കൂളുകൾക്കും ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എസ്.
പ്രേംകൃഷ്ണൻ ജൂലൈ 28 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

District Information office Pathanamthitta

27/07/2025

കോന്നി ടൗണിൽ ബിൽഡിങ്ങിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ കോന്നിയിൽ കഴിഞ്ഞദിവസം അടിച്ച കാറ്റിൽ റോഡിലേക്ക് വീഴുകയും വാഹനങ്ങളുടെ മുകളിലേക്ക് വീഴുകയും ചെയ്തു. വലിയ അപകടങ്ങൾ ഉണ്ടാകാൻ ഇത് കാരണം ആകും. ഒരു സേഫ്റ്റി ഇല്ലാതെയാണ് ഇങ്ങനെ കോന്നി ടൗണുകളിൽ ബിൽഡിങ്ങുകളുടെ മുകളിൽ വൻ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് അതെല്ലാം കഴിഞ്ഞ ദിവസത്തെ കാറ്റിൽ ഇങ്ങനെ കീറി റോഡുകളിലേക്ക് പറന്നു പോയിട്ടുണ്ട് വാഹനങ്ങളുടെ മുകളിലേക്ക് പറന്ന് വരുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.

📷credit

ലുലു ഹൈപ്പർ മാർക്കെറ്റ് ആരംഭിക്കുവാൻ പോകുന്ന പത്തനാപുരം ടൗണിൽ കാണുന്ന പഞ്ചായത്ത്‌ ഷോപ്പിംഗ് മാൾ കെട്ടിടം...Support KB Ga...
27/07/2025

ലുലു ഹൈപ്പർ മാർക്കെറ്റ് ആരംഭിക്കുവാൻ പോകുന്ന പത്തനാപുരം ടൗണിൽ കാണുന്ന പഞ്ചായത്ത്‌ ഷോപ്പിംഗ് മാൾ കെട്ടിടം...

Support KB GaneshKumar MLA

★ചെങ്ങന്നൂര്‍ RLY - പത്തനംതിട്ട - മുണ്ടക്കയം  - കട്ടപ്പന ★CHENGANNUR RLY. - PATHANAMTHITTA - KATTAPPANA🧭🧭🧭...........:::...
25/07/2025

★ചെങ്ങന്നൂര്‍ RLY - പത്തനംതിട്ട - മുണ്ടക്കയം - കട്ടപ്പന ★
CHENGANNUR RLY. - PATHANAMTHITTA - KATTAPPANA
🧭🧭🧭...........::::::::::::::: FAST PASSENGER :::::::::::::::::..........🧭🧭🧭

via ; ആറന്മുള , കോഴഞ്ചേരി പത്തനംതിട്ട , റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ , കട്ടപ്പന , തൂക്കുപാലം , നെടുംങ്കണ്ടം.

■ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ :- 4:30 am
■ Chengannoor Railway station :- 4:30 am
■ കോഴഞ്ചേരി :- 4:55 am
■ പത്തനംതിട്ട :- 5:15 am
■ റാന്നി :- 5:45 am
■ എരുമേലി :- 6:15 am
■ കാഞ്ഞിരപ്പള്ളി :- 6:40 am
■ മുണ്ടക്കയം :- 7:05 am
■ കുട്ടിക്കാനം :- 7:50 am
■ കട്ടപ്പന :- 9:05 am

Photo: Jenith

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ 15 കാരിയെ പലതവണ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ പത്തനംതിട്ട : ഇൻസ്റ്റാഗ്രാm...
25/07/2025

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ 15 കാരിയെ പലതവണ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ

പത്തനംതിട്ട : ഇൻസ്റ്റാഗ്രാmiloodeb പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം 15 കാരിയെ പലതവണ ലൈംഗിപീഡനത്തിന് ഇരയാക്കിയ 19 കാരൻ പിടിയിലായി. പത്തനംതിട്ട മുസ്‌ലിയാർ കോളേജ് പി ഓയിൽ മൈലാടുപാറ പള്ളിക്കുഴി ആശാരിപ്പറമ്പിൽ വീട്ടിൽ ദേവദത്തൻ(19) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ചൈൽഡ് ലൈനിൽ നിന്നുള്ള വിവരത്തെതുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ട്യൂഷൻ കഴിഞ്ഞു ബസിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ പെൺകുട്ടി 2024 ഒക്ടോബറിൽ പരിചയപ്പെടുന്നത്. പിന്നീട് സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്ത ഇയാൾ, കാൾ സെന്ററിൽ ജോലിക്കാരനെന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും, പിന്നീട് കുട്ടി വീട്ടിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധപ്പെടുകയുമായിരുന്നു, തുടർന്ന് സ്നേഹബന്ധത്തിലായി.
ഒക്ടോബറിൽ ചെന്നൈക്ക് പോകുകയാണെന്ന് കുട്ടിക്കയച്ച ഇയാളുടെ സന്ദേശം അമ്മ കാണുകയും അച്ഛനെ അറിയിക്കുകയും ചെയ്തു. താക്കീതിനെതുടർന്ന് മൂന്നുമാസത്തേക്ക് ബന്ധപ്പെടാതിരുന്ന യുവാവ്, വീണ്ടും സന്ദേശങ്ങൾ അയക്കുകയും വീഡിയോ കാൾ ചെയ്യാനും തുടങ്ങി.നാട്ടിലെത്തിയ ഇയാൾ വിവാഹവാഗ്ദാനം ചെയ്തശേഷം, ഈവർഷം ജൂൺ 27 ന് ഉച്ചയ്ക്ക് തന്റെ വീട്ടിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തു. പിന്നീട് സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കി. നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും അവ കൈക്കലാക്കുകയും ചെയ്തു.
ജൂലൈ 11 ന് വീട്ടിൽ അതിക്രമിച്ചകയറി കിടപ്പുമുറിയിൽ വച്ച് പലതവണ വീണ്ടും ബലാൽസംഗത്തിന് ഇരയാക്കി. ക്ലാസ്സ്‌ ടീച്ചറും തുടർന്ന് പ്രിൻസിപ്പാളും വിവരങ്ങൾ അറിഞ്ഞു. ജൂലൈ 21 ന് മാതാപിതാക്കളെ സ്കൂളിൽ നിന്നും വിളിച്ചറിയിച്ചു. പിതാവ് യുവാവിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ നിഷേധിക്കുകയും, കുട്ടിയെപ്പറ്റി അപവാദങ്ങൾ പറയുകയും ചെയ്തു. കൈവശമുള്ള നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈൽഡ്ലൈനിൽ നിന്നുള്ള കത്തിനെതുടർന്ന് ഇന്നലെ മലയാലപ്പുഴ പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഏ എസ് ഐ ജയലക്ഷ്മിയാണ് മൊഴിയെടുത്തത്, പോലീസ് ഇൻസ്‌പെക്ടർ ബി എസ് ശ്രീജിത്ത്‌ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ പ്രതിയെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു.ഫോണിൽ ഫോട്ടോ അയച്ചുകൊടുത്ത് കുട്ടി തിരിച്ചറിഞ്ഞശേഷം പ്രതിയെ ഇന്ന് രാവിലെ 9.30 ന് അറസ്റ്റ് ചെയ്തു.
വിദഗ്ദ്ധ പരിശോധനക്കായി പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകൾ ശേഖരിക്കുകയും, പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്, പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്‌പെക്ടർക്കൊപ്പം സി പി ഓമാരായ പ്രബീഷ്, സുബിൻ രാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

District Police Pathanamthitta

അടൂർ ഡിപ്പോടെ പുതിയ സർവീസ്അടൂർ ★ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ORD(മണക്കാല - നെല്ലിമുകൾ - കടമ്പനാട് - ഭരണിക്കാവ് - ശാസ്ത...
24/07/2025

അടൂർ ഡിപ്പോടെ പുതിയ സർവീസ്

അടൂർ ★ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ORD
(മണക്കാല - നെല്ലിമുകൾ - കടമ്പനാട് - ഭരണിക്കാവ് - ശാസ്താംകോട്ട - ആഞ്ഞിലിമൂട്)

🚦സമയവിവരങ്ങൾ🚦
====================
🌠അടൂർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
■ 06:40 AM അടൂർ
■ 07:20 AM ഭരണിക്കാവ്
■ 07:40 AM ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ

🌠ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പത്തനംതിട്ട
■ 08:10 AM ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
■ 08:25 AM ഭരണിക്കാവ്
■ 09:05 AM അടൂർ
■ 09:50 AM പത്തനംതിട്ട

🌠അടൂർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
■ 01:10 PM അടൂർ
■ 01:50 PM ഭരണിക്കാവ്
■ 02:20 PM ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ

🌠ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പത്തനംതിട്ട
■ 02:50 PM ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
■ 03:10 PM ഭരണിക്കാവ്
■ 04:00 PM അടൂർ
■ 04:50 PM പത്തനംതിട്ട

🌠പത്തനംതിട്ട ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
■ 05:00 PM പത്തനംതിട്ട
■ 05:40 PM അടൂർ
■ 06:20 PM ഭരണിക്കാവ്
■ 06:40 PM ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ

🌠ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ അടൂർ
■ 07:30 PM ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
■ 07:50 PM ഭരണിക്കാവ്
■ 08:30 PM അടൂർ

NB :- Timings of Ksrtc may be changed due to traffic or bad weather conditions.

Photo: Piyush

23/07/2025

ആരായാലും ദൈവം പൊറുക്കില്ലട്ടോ! എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ ഇങ്ങനെ അടിക്കുന്നേ!🧐😓

23/07/2025

പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയെ തുടര്‍ന്ന് അച്ചൻകോവിൽ, കക്കാട്ടാർ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.

പ്രത്യേകിച്ച് അച്ചൻകോവിൽ നദിയിൽ, കല്ലേലി, കോന്നി എന്നിവിടങ്ങളിലെ ജലനിരപ്പ് മുന്നറിയിപ്പ് നില കവിഞ്ഞിരിക്കുന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

കര്‍ക്കടക വാവിനോടനുബന്ധിച്ച് ബലി തർപണം നടത്തുന്നവർ എല്ലാ സുരക്ഷാ നടപടികളും മുൻകരുതലുകളും സ്വീകരിക്കണം.

ശക്തമായ ഒഴുക്കും ജലനിരപ്പിലെ പെട്ടെന്ന് ഉണ്ടാകാവുന്ന മാറ്റങ്ങളും കണക്കിലെടുത്ത്, പ്രത്യേകിച്ച് അച്ചൻകോവിൽ തീരപ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതയും പുലർത്തണം.

©️ District information office Pathanamthitta

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഐഒവയിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ PhD ബിരുദം നേടി ഡോ. ഷിൽജശ്രീ വിജയ്. വെണ്മണി പുന്ത...
23/07/2025

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഐഒവയിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ PhD ബിരുദം നേടി ഡോ. ഷിൽജശ്രീ വിജയ്. വെണ്മണി പുന്തല ഏറം പുതിയ മഠത്തിൽ വിജയകുറുപ്പിന്റെയും, ശ്രീജ വിജയ കുറുപ്പിന്റെയും മകളാണ്. അഭിനന്ദനങ്ങൾ 🎊🎉

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട ഉൾപ്പെടെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂ...
23/07/2025

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട ഉൾപ്പെടെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

NOWCAST dated 23/07/2025

Time of issue 1900 hr IST (Valid for next 3 hours)

Moderate rainfall (5-15mm/ hour) with strong surface wind speed occasionally reaching up to 50 kmph (in Gusts) is likely to occur at one or two places in all districts of Kerala.

IMD-KSEOC-KSDMA

©️ District information office Pathanamthitta

23/07/2025

AB+ രക്തം ആവശ്യമുണ്ട്.
ഹോസ്പിറ്റൽ : കോന്നി മെഡിക്കൽ കോളേജ്
9947883609
എല്ലാവരും ഷെയർ ചെയ്യുക.

കോന്നി എലിയറയ്ക്കൽ ജംഗ്ഷന് സമീപം വാഹനാപകടം.സൈഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലേക്ക് പിന്നിൽ വന്ന കാറ് നിയന്ത്രണം വിട...
23/07/2025

കോന്നി എലിയറയ്ക്കൽ ജംഗ്ഷന് സമീപം വാഹനാപകടം.
സൈഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലേക്ക് പിന്നിൽ വന്ന കാറ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിൽ ഇരുന്ന ഡ്രൈവർക്ക് സാരമായ പരിക്കുകളുണ്ട്.
കാറിൽ ഉണ്ടായിരുന്ന രണ്ടു യുവാക്കൾ പറയുന്നത് കാറിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു എന്നാണ്.
എന്നാൽ അപകടശേഷം അല്പം മുന്നോട്ടു പൊയ കാറ്,സ്വാഭാവികമായി നിർത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.പരിക്കേറ്റ ഓട്ടോ തൊഴിലാളിയെ ബലീവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി എത്തിച്ചു.

Address

Kochi

Telephone

+917025083470

Website

Alerts

Be the first to know and let us send you an email when Koodal News - കൂടൽ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koodal News - കൂടൽ വാർത്തകൾ:

Share