21/10/2020
#ജെറിൻ #ചേട്ടായി #ഇനി #നമുക്ക് #കോടതിയിൽ #വെച്ച് #കാണാം
അതിന് മുന്നേ കുറച്ചു കാര്യങ്ങൾ ചോദിച്ചോട്ടെ? കഴിഞ്ഞ ദിവസം വിഡിയോയിൽ വന്ന് നിങ്ങൾ എന്നെ പച്ചക്ക് തെറി വിളിക്കുകയും എന്റെ hair oil വിൽപ്പനയെ കളിയാക്കുകയും ചെയ്തത് എന്തിനു വേണ്ടി ആയിരുന്നു? എണ്ണയുടെ കാര്യം തൽക്കാലം നമുക്ക് മാറ്റി വെക്കാം എന്നാൽ എന്തടിസ്ഥാനത്തിൽ ആണ് സജിനയുടെ വോയിസും കൂട്ടി ചേർത്ത് എന്നെ നിങ്ങൾ തെറി വിളിച്ചത്?.
സജിന ആ വോയ്‌സിലോ, മറ്റാരെയെങ്കിലും വിളിച്ചോ ഞാൻ cash ചോദിച്ചെന്നോ, സജിനയോട് മോശമായി പെരുമാറി എന്നോ പറഞ്ഞോ? ഞാൻ ചെയ്ത ഏതെങ്കിലും ചാരിറ്റിയിൽ നിന്ന് ഒരു രൂപ തട്ടി എടുത്തതായി നിങ്ങൾക്ക് തെളിയിക്കാൻ ആവുമോ?
നാട്ടുകാരുടെ കയ്യടി നേടാനായി എന്നെ മോശക്കാരൻ ആയി ചിത്രീകരിച്ചു തെറി വിളിച്ച ജെറിൻ ചേട്ടായി ഞാൻ ചാരിറ്റിയിൽ നിന്ന് കട്ടെടുത്ത ഒരു രൂപയെങ്കിലും ഉണ്ടെങ്കിൽ അതിന്റെ തെളിവ് സഹിതം നിങ്ങൾ നിങ്ങളുടെ പേജിൽ പോസ്റ്റ് ചെയ്യൂ. ജനം അറിയട്ടെ എന്റെ തട്ടിപ്പുകൾ. ഊഹാപോഹം അടിച്ചു വിടുന്ന നിങ്ങൾ തെളിവുകൾ ജനങ്ങളെ കാണിക്കുന്നില്ല?
എന്നെ തെറി വിളിച്ചതിനും മറ്റുള്ളവരുടെ മുന്നിൽ മോശക്കാരൻ ആയി ചിത്രീകരിച്ചതിനും ഞാൻ നിയമ നടപടിക്ക് പോവുകയാണ് ചേട്ടായി.
ഒരു കാര്യം കൂടെ പറയട്ടെ ചേട്ടായി, ഈ തെറിവിളി അത്ര വല്ല്യ സംഭവം ഒന്നും അല്ല, നിങ്ങൾ വിളിച്ച അതെ തെറി എനിക്കും തിരിച്ചു വിളിക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷെ ഞാൻ അത് ചെയ്‌താൽ ഞാനും നിങ്ങളും തമ്മിൽ എന്താണ് വെത്യാസം 😔 മടിയിൽ കനം ഇല്ലാത്തിടത്തോളം കാലം ഒരാളെയും ഭയക്കാതെ ഞാൻ ചാരിറ്റി പ്രവർത്തനം തുടരും.
അപ്പോൾ കോടതിയിൽ വെച്ച് കാണാം ചേട്ടായി😊
നിയമ സഹായം free ആയി ചെയ്ത് തന്ന പ്രിയ സുഹൃത്ത് adv Jiyas Jamal ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു 😍