23/06/2026
രാഷ്ട്രീയ സ്വയംസേവക സംഘം 1925-ൽ ജന്മമെടുത്തിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നു.അന്നേവരെ ഒരു സംഘടനയും മുന്നോട്ടുവയ്ക്കാത്ത ഒരാദർശവും കാര്യപദ്ധതിയും ലോകത്തിനു മുന്നിൽ വെച്ചുകൊണ്ടാണ് പരമപൂജനീയ ഡോ. ഹെഡ്ഗേവാർ തൻ്റെ രാഷ്ട്രനിർമ്മാണസ്വപ്നത്തെക്കുറിച്ച് ലോകത്തോടു സംസാരിച്ചു തുടങ്ങിയത്. ഇപ്പോൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന, ആദരിക്കുന്ന ഒരു വലിയ വടവൃക്ഷമായി അത് ഭൂമിയെ പൊതിയുന്നു!
നൂറുവർഷമായി സംഘം എന്തൊക്കെ ചെയ്യുന്നു?ഭാരതഭൂമിയെ സുശക്ത രാഷ്ട്രസമൂഹമാക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുന്നു എന്നതാണ് ആദ്യ ഉത്തരം.സംഘത്തിൻ്റെ ദേശസേവനവഴികൾ ഏറെ വിപുലമാണ്;വൈവിധ്യമാർന്നതാണ്.ഗ്രാമപുനരുദ്ധാരണം, സ്ത്രീശാക്തീകരണം, അയിത്തോച്ചാടനം, ദാരിദ്ര്യനിർമ്മാർജ്ജനം,ശിശു- സ്ത്രീക്ഷേമസംരക്ഷണം, ആദിവാസിക്ഷേമം, ഗ്രാമീണവിദ്യാഭ്യാസം, ദേശീയ വിദ്യാഭ്യാസപരിഷ്‌കരണം , ഗോ ആധാരിത കൃഷിപ്രചാരണവും ഗവേഷണവും,സ്വദേശിവ്യവസായവികാസം, പ്രകൃതി- വന സംരക്ഷണം സംസ്കൃതഭാഷാ പരിരക്ഷണം തുടങ്ങി എണ്ണമറ്റ സേവനമേഖലകളിൽ സംഘപ്രവർത്തകർ ഇന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് സംഘം സാർത്ഥകമായ ഒരു സാംസ്കാരികാദർശം എന്ന് ലോകം വിലമതിക്കുന്നത്.
ഒരു നൂറ്റാണ്ടുകൊണ്ട് സംഘം ആവിഷ്കരിച്ചിരിക്കുന്ന സേവനപഥങ്ങളുടെ വിപുലമായ ചരിത്രരേഖകളാണ് *സങ്കല്പം കർമ്മപഥത്തിൽ ഗ്രന്ഥമാല* യിലെ *6* പുസ്തകങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നത്.ദേശീയം, വിദ്യാഭ്യാസം / സംസ്കാരം, സേവനം, ഗോ-- ഗ്രാമവികാസം, സാമ്പത്തികമേഖല, ധാർമ്മികം എന്നീ ആറ് ഗ്രന്ഥങ്ങൾ. ഓരോന്നിനും സർവ്വശ്രീ സുരേഷ്സോണി, ദത്താത്രേയ ഹൊസബാളെ ,ഭയ്യാജി ജോഷി,അനിരുദ്ധ് ദേശ്പാണ്ഡേ,ഡോ. കൃഷ്ണഗോപാൽ എന്നിവരുടെ വിശദമായ അവതാരികകളും പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവതിൻ്റെ പൊതുമുഖവുരയുമുണ്ട്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സംഘപ്രവർത്തനങ്ങളുടെ നിറം പിടിപ്പിക്കാത്ത ചരിത്രരേഖകൾ! സംഘചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും സ്വാതന്ത്ര്യാനന്തര ഭാരതചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥങ്ങൾ !
*പ്രീ പബ് . വില - 1100 രൂപ + 100* തപാൽചാർജ്*