Playbutton Entertainments

Playbutton Entertainments “It's the possibility of having a dream come true that makes life interesting like an entertainment

Your "Thudakkam" be just the first step in a lifelong love affair with cinema. Written and Directed by Jude Anthany Jose...
01/07/2025

Your "Thudakkam" be just the first step in a lifelong love affair with cinema.



Written and Directed by Jude Anthany Joseph and Produced by Antony Perumbavoor, Aashirvad Cinemas



നിങ്ങളുടെ ഫേവറേറ്റ് ചിത്രം ഏതാണ് ? 2007 ലെ വിഷു റിലീസ് ആയി ഇന്ന് നമ്മൾ ആഘോഷമാക്കുന്ന ചോട്ടാമുംബൈയും ബിഗ്ബിയും ഉൾപ്പെടെ 5...
22/06/2025

നിങ്ങളുടെ ഫേവറേറ്റ് ചിത്രം ഏതാണ് ?

2007 ലെ വിഷു റിലീസ് ആയി ഇന്ന് നമ്മൾ ആഘോഷമാക്കുന്ന ചോട്ടാമുംബൈയും ബിഗ്ബിയും ഉൾപ്പെടെ 5 മലയാള സിനിമകൾ ആണ് പ്രദർശനത്തിനെത്തിയത്.എന്നാൽ വിഷു വിന്നർ ആയത് ഈ രണ്ട് ചിത്രവുമായിരുന്നില്ല.

അന്നത്തെ റിലീസുകളിലേക്ക്

1. ബിഗ് ബി

മലയാള സിനിമ ഇന്ന് കൊണ്ടാടുന്ന സ്റ്റൈലിഷ് മാസ്സ് മൂവി.അമൽ നീരദ് എന്ന മേക്കറുടെ ഉദയം.മലയാള സിനിമ അന്നു വരെ കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായ ശൈലിയിലുള്ള ചിത്രം.എന്നാൽ ബിഗ്ബി ബോക്സോഫീസിൽ ദയനീയമായി പരാജയപ്പെട്ടു.എന്തുകൊണ്ടെന്നറിയില്ല അന്ന് പ്രേക്ഷകർ ഈ ചിത്രത്തെ അമ്പേ തഴഞ്ഞു

2. ചോട്ടാ മുംബൈ

രാജമാണിക്യത്തിന് ശേഷം അൻവർ റഷീദിന്റെ അടുത്ത പടം.മോഹൻലാൽ നായകൻ.അത്യാവശ്യം നല്ല ഹൈപ്പ് ഉണ്ടായിരുന്നു ഈ സിനിമയ്ക്ക്.മാത്രമല്ല ഒരു ഫെസ്റ്റിവൽ സീസണിന് പറ്റിയ കോമഡി എന്റർടൈനർ. എല്ലാം കൊണ്ടും വിന്നർ ആകേണ്ടിയിരുന്ന പടം. എന്നാൽ യൂത്ത് പടം ഏറ്റെടുത്തെങ്കിലും ഫാമിലി ഓഡിയൻസിന് പടം അത്ര വർക്ക് ആയില്ല.എങ്കിലും അത്യാവശ്യം കളക്ഷൻ നേടി ചിത്രം ഹിറ്റ് അടിച്ചു .എന്നാൽ ഇന്ന് കരുതുന്ന പോലെ ഒരു ബ്ലോക്ക്ബസ്റ്റർ ഒന്നും ആയിരുന്നില്ല ചോട്ടാ മുംബൈ.വിഷു റിലീസുകളിൽ കളക്ഷനിൽ രണ്ടാം സ്ഥാനം

3. പന്തയക്കോഴി

ക്വാളിറ്റി സിനിമകൾ മാത്രം എടുത്തിരുന്ന ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങിയ നരേൻ ചിത്രം.ക്ലാസ്മേറ്റ്സ് ഒക്കെ ഇറങ്ങി നരേനും തിളങ്ങി നിൽക്കുന്ന സമയം.സുന്ദരിയേ ചെമ്പകമലരേ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. പ്രതീക്ഷ വെയ്ക്കാവുന്ന ഒരു ചിത്രം.തരക്കേടില്ലാത്ത സിനിമ ആയിരുന്നിട്ട് കൂടി പടം അത്ര കണ്ടു ഓടിയില്ല.

4.അതിശയൻ

എന്നും വ്യത്യസ്തതകൾ സമ്മാനിച്ചിട്ടുള്ള വിനയന്റെ മറ്റൊരു ഫാന്റസി ചിത്രം.മാസ്റ്റർ ദേവദാസിനൊപ്പം ജയസൂര്യ,കാവ്യ മാധവൻ,ജാക്കി ഷെറോഫ് എന്നിവരും അഭിനയിച്ചു.കുട്ടികളെ ലക്ഷ്യം വച്ച് നിർമ്മിച്ച അതിശയൻ ഹൾക്കിന്റെ ഒരു അനുകരണം ആയിരുന്നു.ബഡ്ജറ്റിന്റെ പരിമിതികൾ ഒക്കെ പ്രകടമായിരുന്ന ചിത്രമായിരുന്നു എങ്കിൽ കൂടി അന്നത്തെ കാലത്ത് ഇത്തരത്തിൽ ഒരു വിഷയം ആലോചിക്കാനും ചെയ്യാനും ഉള്ള തന്റേടം സമ്മതിച്ചു കൊടുക്കാതെ വയ്യ.ഇന്ന് ട്രോൾ മെറ്റീരിയൽ ആയി മാറിയെങ്കിലും കുട്ടിക്കാലത്ത് തീയ്യറ്ററിൽ ആസ്വദിച്ചു കണ്ട ചിത്രമായിരുന്നു.ഈ സിനിമയും ബോക്സോഫീസ് വിജയമായില്ല.

5. വിനോദയാത്ര

വിഷു വിന്നർ ആയത് സത്യൻ അന്തിക്കാട് -ദിലീപ് -മീര ജാസ്മിൻ ചിത്രം വിനോദയാത്രയായിരുന്നു.സത്യൻ അന്തിക്കാട് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിലെ ഇളയരാജ ഒരുക്കിയ ഗാനങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ടു.150ലധികം ദിവസങ്ങൾ പ്രദർശിപ്പിച്ച ഈ ചിത്രം എല്ലാ തരം പ്രേക്ഷകരെയും കയ്യിലെടുത്ത് വൻ വിജയമായി മാറി

Vyasana Sametham Bandhu Mithradhikal Here is the trailer :)vip_inVipin Das Anaswara Rajan Joemon Jyothir Siju Sunny
10/06/2025

Vyasana Sametham Bandhu Mithradhikal
Here is the trailer :)





vip_in

Vipin Das Anaswara Rajan Joemon Jyothir Siju Sunny

WBTS Productions & Shine Screens Cinema proudly present the Official Trailer of Vyasanasametham Bandhumithradhikal, a fresh and poignant Malayalam film explo...

വീട്ടാരേം നാട്ടാരേം അറിയിച്ചേക്കണേ 📣📣📣
10/06/2025

വീട്ടാരേം നാട്ടാരേം അറിയിച്ചേക്കണേ 📣📣📣

ഒരുപാട് അലറൽ ഇല്ലായിരുന്നു , ബെഹളമില്ല , ചാനെൽ ചർച്ചകളില്ല , അവതാരകന്റെ ശബ്ദം ഒരിക്കലും ഉയരില്ല, തിരക്കില്ല, ആശയവിനിമയത്...
09/06/2025

ഒരുപാട് അലറൽ ഇല്ലായിരുന്നു , ബെഹളമില്ല , ചാനെൽ ചർച്ചകളില്ല , അവതാരകന്റെ ശബ്ദം ഒരിക്കലും ഉയരില്ല, തിരക്കില്ല, ആശയവിനിമയത്തിൽ വ്യക്തതയും മിതവുമുണ്ടായിരുന്നു. ഓരോ വാർത്തയും ഭയമല്ല, ബോധമുണ്ടാക്കാനായിരുന്നു ലക്ഷ്യം.
എന്നാൽ ഇന്നത്തെ മാധ്യമങ്ങളോ ?
ദൂരദർശൻ ❤️
അഭിപ്രായങ്ങൾ രേഖപ്പെടുത്തു

Your Favourite ♥️
04/06/2025

Your Favourite ♥️

Get ready For
31/05/2025

Get ready For

Big Update on this July 4th
27/05/2025

Big Update on this July 4th

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ  മോപ് സ്റ്റിക് കൊണ്ട് ക്രൂരമായ് മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി.ഇ...
13/05/2025

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് ക്രൂരമായ് മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഇതു ചെയ്തവൻ ഏതു കൊമ്പത്തെ അവനായാലും ശക്തമായ നടപടിയുണ്ടാവണം.
കോടതിയിൽ ജോലി ചെയ്ത കാലത്ത് ജൂനിയർ വക്കീലുമാർ സീനിയർ വക്കീൽമാരിൽ നിന്നും അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡാനുഭവങ്ങൾ നേരിട്ടും പറഞ്ഞു കേട്ടും മനസ്സിലാക്കിയിട്ടുണ്ട്. ഒരു ഗുമസ്തനു കൊടുക്കുന്ന മാന്യതയോ ശമ്പളമോ ഇവർക്ക് സീനിയർ കൊടുക്കാറില്ല.
ഈ കൊടുംക്രൂരത ചെയ്തവനെ അറസ്റ്റു ചെയ്യാൻ പോലീസുകാരെ അനുവദിക്കില്ലന്നു പറയാൻ മാത്രം ബാർ വളർന്നു കഴിഞ്ഞു. അതായത് രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങളെ തങ്ങൾ കാറ്റിൽ പറത്തുമെന്ന വെല്ലുവിളിയാണ്.
ഇവർക്ക് IPC CRPC,BNS തുടങ്ങിയ നിയമ പുസ്തകങ്ങളൊന്നും ബാധകമല്ലേ 🙏

10/05/2025

Introducing Raniya Is Chinju Rani

Prince And Family In Cinemas Now.🤩🎉

10/05/2025

ഈ വിജയം രാജകീയം...♥️

Address

Kochi
695001

Alerts

Be the first to know and let us send you an email when Playbutton Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Playbutton Entertainments:

Share