
18/09/2025
കുടുംബശ്രീ പ്രവർത്തകരെ കുപ്പി ശേഖരിക്കാനായി നിയമിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതുണ്ടായിട്ടില്ല. പകരം ദിവസവേതനാടിസ്ഥാനത്തിൽ ഷോപ്പുകളിൽ ആളെ നിയമിച്ചുതുടങ്ങി. ഇവർ രാവിലെ 10 മുതൽ രാത്രി ഒൻപതുവരെ ജോലിചെയ്യണം. മിനിമം കൂലിയായ 710 രൂപ കൂടാതെ എട്ടുമണിക്കൂറിലധികം ജോലി ചെയ്യുന്നതിന്റെ അലവൻസായി 420 രൂപയും ചേർത്ത് 1,130 രൂപ ഇവർക്ക് നൽകും.