Fathima Fadhiya

Directions Website

Divorced ≠ Defeated ❌ | Queen of my own world 👑 | Thriving, not just surviving 🌸 I’m not looking back, I’m moving forward ✨ | Strong, smart & unstoppable 💪 | My life, my rules 💃

പെണ്ണിന് ഐശ്വര്യര്യം പോരത്രേ.. അണ്ണാൻ ചപ്പിയ മോന്തയും കുടക്കമ്പിക്ക് ഷർട്ടിട്ട പോലത്തെ കോലവും ഉള്ളവനാണ് ഈ ഡയലോഗ് അടിച്ചത...
23/01/2026

പെണ്ണിന് ഐശ്വര്യര്യം പോരത്രേ.. അണ്ണാൻ ചപ്പിയ മോന്തയും കുടക്കമ്പിക്ക് ഷർട്ടിട്ട പോലത്തെ കോലവും ഉള്ളവനാണ് ഈ ഡയലോഗ് അടിച്ചത്!

200 പവനിലധികം സ്വർണ്ണവും കോടികൾ വിലവരുന്ന വീടും സ്ഥലവും നൽകിയാണ് ഗ്രീമയെ ആ അമ്മ ഉണ്ണികൃഷ്ണൻ എന്ന് പറയുന്നവന് വിവാഹം കഴിച്ചു നൽകിയത്. കല്യാണം കഴിഞ്ഞ് 25 ദിവസം കഴിഞ്ഞപ്പോ ഇവന് മടുത്ത്. അതോടെ അവൻ അവളെ ഉപേക്ഷിച്ചു. കഴിഞ്ഞ ആറ് വർഷമായി വിവാഹിതയെന്ന പേരിൽ, ഭർത്താവിന്റെ സാമീപ്യമില്ലാതെ, അപമാനഭാരത്താൽ തലകുനിച്ച് ജീവിക്കുകയായിരുന്നു പെണ്ണ്.

അടുത്തിടെ ഒരു മരണവീട്ടിൽ വെച്ച് കണ്ടപ്പോൾ ഓടിച്ചെന്ന അവളോട്‌ "നിനക്ക് ഐശ്വര്യമില്ല, നിന്നെ എനിക്ക് വേണ്ട" എന്ന് പറഞ്ഞ് പരസ്യമായി അപമാനിക്കുകയാണ് ഉണ്ണികൃഷ്ണൻ ചെയ്തത്. ഈ മാനസിക പീഡനമാണ് അവരെ മരണത്തിലേക്ക് തള്ളിവിട്ടത്. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഇയാളാണെന്ന് അവർ എഴുതിയ ആത്മഹത്യക്കുറിപ്പിലും വ്യക്തമായി പറയുന്നുണ്ട്.

ഇത്രയും സ്വർണ്ണവും സ്വത്തും വാങ്ങി കൂട്ടിയിട്ടും, ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ ഇവനൊക്കെ ഒരു ഉളുപ്പുമില്ലേ? വിദ്യാഭ്യാസമോ പണമോ അല്ല, മനുഷ്യത്വമാണ് വേണ്ടതെന്ന് ഇനിയും എത്ര ഉണ്ണികൃഷ്ണൻമാർ ജനിച്ചാലാണ് ഈ സമൂഹം പഠിക്കുക? എന്നാണ് ഇവർക്കൊക്കെ ബോധം വെക്കുന്നത്.🙏🙏🙏

ഡൽഹി റേ** കേസിലെ പ്രതികളിൽ ഒരുത്തൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ഞെട്ടിക്കുന്ന ഒരു വാചകമുണ്ട്. അവൾ എതിർത്തത് കൊണ്ടല്ലേ അവളെ ഉപദ...
10/01/2026

ഡൽഹി റേ** കേസിലെ പ്രതികളിൽ ഒരുത്തൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ഞെട്ടിക്കുന്ന ഒരു വാചകമുണ്ട്. അവൾ എതിർത്തത് കൊണ്ടല്ലേ അവളെ ഉപദ്രവിച്ചത് അവൾക്കും ഞങ്ങളെ പോലെ ആസ്വദിക്കാമായിരുന്നല്ലോ എന്ന്. പുറത്ത് പറയുന്നില്ലെങ്കിലും നല്ലൊരു ശതമാനം ആണുങ്ങളും ഇന്നും ഇതേ ചിന്താഗതിയിൽ ജീവിക്കുന്നവരാണ്. ഇവർക്ക് ഇതുവരെ സെക്സും റേ** തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനായിട്ടില്ല. അതുകൊണ്ടാണ് ഇവർ ഇന്ന് ഗീതു മോഹൻദാസിനെ തെറിവിളിക്കുന്നത്.🤨

യാഷ് നായകനാകുന്ന 'ടോക്സിക്ക്' എന്ന ചിത്രത്തിന്റെ ടീസർ വന്നത് മുതൽ ഇക്കൂട്ടർക്ക് ഉറക്കമില്ല. ഗീതു മോഹൻദാസ് പണ്ട് കസബയെയും അതിലെ സ്ത്രീവിരുദ്ധതയെയും എതിർത്തതാണ് ഇവരുടെ ഇപ്പോഴത്തെ ചൊറിച്ചിലിന് കാരണം. കസബയിലെ 'അശ്ലീലവും', ടോക്സിക്കിലെ 'ഇന്റിമസിയും' ഒന്നാണെന്ന് കരുതുന്ന ഇവരുടെ മനോനിലയാണ് എന്നെ ഏറെ ഞെട്ടിക്കുന്നത്. അതെങ്ങനെ കട്ടിലിൽ പെണ്ണിനെ കീഴ്പ്പെടുത്തുന്നതാണ് സെക്സ് എന്ന് ഇന്നും വിശ്വസിക്കുന്നവർ അങ്ങനെ കരുതിയില്ലെങ്കിലേ അതിശയമുള്ളൂ😏

പെണ്ണിന്റെ അനുവാദമില്ലാതെ, അവളെ ബലമായി കീഴ്പ്പെടുത്തുന്നതും അതിൽ 'മാസ്സ്' കണ്ടെത്തുന്നതും ലൈംഗിക വൈകൃതമാണ്. അതാണ് കസബയിൽ വിമർശിക്കപ്പെട്ടത്. എന്നാൽ പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ ഇടപെടുന്നതിനെയാണ് 'റൊമാൻസ്' അല്ലെങ്കിൽ 'സെക്സ്' എന്ന് വിളിക്കുന്നത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്തവരാണ് ഇക്കൂട്ടർ. മമ്മൂട്ടി ചെയ്തത് നിസ്സാരമെന്ന് തോന്നുന്നവർ സ്വന്തം ഭാര്യയെയോ പെങ്ങളെയോ ആ പെണ്ണിന്റെ സ്ഥാനത്ത് ഒന്ന് സങ്കൽപ്പിച്ചു നോക്കിയാൽ തീരാവുന്ന സംശയമേയുള്ളൂ.😕

മറ്റൊരു അഭിമുഖത്തിൽ ഗീതു പറഞ്ഞത് കുടുംബസമേതം കാണുന്ന ഒരു സിനിമയിൽ, സ്ത്രീകളെ അപമാനിക്കുന്നതോ കാണുന്നവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതോ ആയ ഒന്നും വരാൻ പാടില്ല എന്നാണ്. ആ സീൻ കണ്ട് ഏതെങ്കിലും ഒരു കുട്ടി തന്റെ സഹപാഠിയോടോ അനുജത്തിയോടോ അത് അനുകരിച്ചാൽ ഉണ്ടാകുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ? ഒരു പെണ്ണ് എന്ന നിലയിലും അമ്മ എന്ന നിലയിലും ഗീതുവും ഇത്രയെ ചിന്തിച്ചുള്ളൂ.🤷‍♂️

ഇനി 'ടോക്സിക്കി'ന്റെ കാര്യമെടുത്താൽ അതൊരു 'അഡൾട്ട് ഒൺലി' ചിത്രമാണെന്ന് അണിയറപ്രവർത്തകർ ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. വയലൻസും സെക്സും ഒക്കെയുള്ള, കുട്ടികൾക്ക് കാണാൻ നിയന്ത്രണമുള്ള ചിത്രം. ആ ചിത്രത്തിൽ പരസ്പര സമ്മതത്തോടുകൂടി രണ്ട് പേർ വളരെ ആസ്വദിച്ച് ചെയുന്ന മനോഹരമായ ഒരു സെക്സ് സീനിനെ കസബയിലെ ബലപ്രയോഗവുമായി താരതമ്യം ചെയ്യുന്നവരെ സമ്മതിക്കണം.🙏🙏

ഇവന്മാരൊക്കെ നാളെ നാട്ടിലെ ഏതെങ്കിലും പെണ്ണിനോട് അനാവശ്യം കാണിച്ചിട്ട്, "എന്റെ അച്ഛൻ അമ്മയോട് ചെയ്യുന്നത് കണ്ടിട്ടല്ലേ ഞാനും ചെയ്തത്" എന്ന് ന്യായീകരിച്ചാലും അത്ഭുതപ്പെടാനില്ല. കഷ്ടം തന്നെ മലയാളിയുടെ മനോനിലവാരം!🥲🥲

Address

Kochi
682000

Alerts

Be the first to know and let us send you an email when Fathima Fadhiya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share