17/10/2025
എല്ലാ പ്രിയപ്പെട്ടവവും സഹകരിക്കണം🙏
17-10-25 8:30 AM
ടാർഗറ്റ് 700000
ഇതു വരെ 164041
ഇനി വേണ്ടത് 535959
#മാക്സിമം_ഷെയർ_വേണം🙏🙏നിരാശ്രയർക്കായ് കൈകോർക്കുന്ന ടീം എടവനക്കാട് അടുത്ത ദൗത്യവുമായി മുന്നിട്ടിറങ്ങുകയാണ്. എടവനക്കാട് പഞ്ചായത്തിൽ ഒന്നാം വാർഡിൽ താമസിക്കുന്ന രാജീവിന്റെ മകൻ അതുൽ രാജ് (23) ഇക്കഴിഞ്ഞ 16/09/2025 ജോലിക്ക് പോകുന്നവഴി പുറകിലൂടെ ഓവർട്ടേക്ക് ചെയ്ത് വന്ന ടോറസ്, അതുൽ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചിടുകയും അതുലിന്റെ വയറിനു മീതെ ടോറസിന്റെ മുൻചക്രം കയറിയിറങ്ങുകയും ചെയ്തു. തുടർന്ന് രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേ യമാക്കുകയുംമൂന്നര ലക്ഷത്തോളം രൂപ ചെലവ് വരികയും അതിനുശേഷംചികിത്സാ ചെലവ് ഏറിയതുമൂലം രാജഗിരിയിൽ നിന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് തുടർചികിത്സക്കായ് മാറ്റുകയും ചെയ്തു. തുടർ ചികിത്സയിൽ ഇനിയും സർജറികൾ നടത്തേണ്ടതിലേക്ക് ഭാരിച്ച തുക ആവശ്യമാണ്. മത്സ്യത്തൊഴിലാളിയായ അച്ഛനും അസുഖങ്ങൾ മൂലം സ്ഥിരമായി തൊഴിലിനു പോകാൻ ആവാത്ത അമ്മയും സഹോദരിയും അടങ്ങുന്നതാണ് അതുലിന്റെ കുടുംബം. നിർധനരായ ഈ കുടുംബം അതുലിന്റെ ഭാരിച്ച ചികിത്സാചിലവുകൾക്കായി പണം കണ്ടെത്താനാവാതെ വഴിമുട്ടി നിൽക്കുകയാണ്. നമുക്കു വീണ്ടും കൈകോർക്കാം. കഠിനമായ പരിശ്രമം വിജയം കാണുമെന്ന് ഇതിനോടകം നമ്മൾ തെളിയിച്ചു കഴിഞ്ഞു. അതുലിന്റെ ജീവനുവേണ്ടി ഒരിക്കൽക്കൂടി നമുക്ക് പരിശ്രമിക്കാം. കഴിവിന്റെ പരമാവധി എല്ലാവരും സഹകരിക്കുക. Share ചെയ്യുക. പ്രാർത്ഥിക്കുക 🙏