28/06/2025
ഭർത്താവിന്റെ അനിയന്റെ പെരുമാറ്റം എന്നെ വളരെ വേദനിപ്പിച്ചു.
ഭർത്താവിന് ഒരു അനിയനും ചേട്ടനുമാണുള്ളത്.
ചേട്ടൻ വിവാഹമൊക്കെ കഴിഞ്ഞ് വേറെയാണ് താമസം.
വീട്ടിൽ ഉള്ളത് അച്ഛനും അമ്മയും അനിയനും പിന്നെ ഞങ്ങളുമാണ്.
അനിയന് ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലാണ് ജോലി.
അതുകൊണ്ടുതന്നെ പകുതി ദിവസവും വീട്ടിൽ ഇരുന്നുകൊണ്ടാണ് അവൻ ജോലികൾ ചെയ്തിരുന്നത്.
അച്ഛനും അമ്മയും ഏട്ടനും ജോലിക്ക് പോയാൽ പിന്നെ വീട്ടിൽ ഞാൻ ഒറ്റക്കാണ് ചില ദിവസങ്ങളിൽ അനിയനും ഉണ്ടാകും.
അവൻ ഏതോ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് ഏട്ടൻ ഇടക്ക് പറയുന്നത് കേട്ടു.
ഞാൻ അത് അവനോട് ചോദിക്കാനൊന്നും നിന്നില്ല.
അത്രക്ക് സംസാരിക്കുന്ന കൂട്ടത്തിൽ ഒന്നും അല്ല അവൻ.
ഭക്ഷണം വിളമ്പി വെച്ചാൽ ഒന്നും മിണ്ടാതെ കഴിച്ചിട്ട് പോകും.
കൂടുതലായി സംസാരമൊന്നും ഇല്ല.
എന്നോട് മാത്രം അല്ല മൊത്തത്തിൽ അവൻ അങ്ങനെയാണ്.
ഒരുദിവസം ഉച്ചക്ക് ജോലിക്കൊന്നും പറഞ്ഞുപോയ അവൻ തിരികെ വന്നു.
പെട്ടന്ന് അവനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
എന്തുപറ്റി ഇന്ന് ജോലിയില്ലേ...?
ഉണ്ട് പക്ഷെ ചെറിയ ഒരു തല വേദന ഞാൻ തിരിച്ചുപോന്നു.
ഞാൻ അവന് ഭക്ഷണം വിളമ്പി കൊടുത്തു... പോരാൻ നേരം പെട്ടന്ന് അവൻ എന്റെ കൈയ്യിൽ കയറി പിടിച്ചു.
പെട്ടന്നാണ് അവന്റെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചത്.
ഇതുവരെ കാണാത്ത ഒരു ഭാവം.
പെട്ടന്ന് ഞാൻ കൈ പിടിച്ചു മാറ്റി.
അവനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പെരുമാറ്റം.
[25/06, 2:38 pm] Jainy Joseph: നി എന്താ ഇപ്പൊ ചെയ്തത്...?
ഞാൻ നിന്റെ ആരാണെന്ന് നി മറന്നോ..?
അത് പിന്നെ ഏട്ടത്തി ഞാൻ.
നിനക്ക് അറിയാം ഞാൻ ഏട്ടത്തിയാണെന്ന് അല്ലേ....
സങ്കടം സഹിക്കാൻ കഴിഞ്ഞില്ല എനിക്ക് സ്വന്തം അനിയനെപോലെ ഞാൻ കരുതിയ അവൻ..
പൊയ്ക്കോ നി ഇനി എന്റെ കണ്മുന്നിൽ കണ്ടുപോകരുത്...
അവൻ ദേഷ്യപ്പെട്ട് ഇറങ്ങിപോയി.
വീട്ടിൽ ആരോടും ഞാൻ പറഞ്ഞില്ല...കേൾക്കുന്നവരൊക്കെ എന്നെയാകുംകുറ്റം പറയുക.
ഞാൻ വന്നുകയറിയവൾ ആണല്ലോ...
രണ്ടു ദിവസം അവൻ വീട്ടിൽ വന്നില്ല.
വീട്ടിൽ എല്ലാവരും അവനെ തിരക്കി... കൂട്ടുകാരന്റെ വീട്ടിൽ ആണെന്ന് അവൻ പറഞ്ഞു.
പിന്നീട് വീട്ടിൽ വരുമ്പോൾ അവൻ എന്റെ മുഖത്ത് നോക്കാറില്ല.
ദേഷ്യം ആണ് അവന് എന്നോട്.
അന്ന് രാത്രിയായിട്ടും അവൻ വീട്ടിൽ വന്നില്ല... പതിവുപോലെ കൂട്ടുകാരുടെ കൂടെയാകുമെന്ന്എല്ലാവരും കരുതി.
പെട്ടന്നാണ് ഏട്ടന്റെ ഫോണിലേക്ക് ഒരു കാൾ വരുന്നത്.
അനിയന് പെട്ടന്ന് ഒരു തലകറക്കവും ശ്വാസം മുട്ടലും ഉണ്ടായി... അവർ അവനെ അടുത്തുള്ള ഏതോ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്.
എല്ലാവരും കരച്ചിലും ബഹളവും ആയി..
ഹോസ്പിറ്റലിലേക്ക്പോയി.
അവിടെ ചെന്നു ഡോക്ടറെ കണ്ടു.
കുറെ പരിശോധിച്ചശേഷം ശ്വാസം കിട്ടാതെ വന്നതോടെ അവനെ ഐ സി യു വിലേക്ക് മാറ്റി.
കുറച്ച് ദിവസം എടുത്തു എല്ലാ റിപ്പോർട്ടും വരാൻ.
ഡോക്ടർ പെട്ടന്ന് ഏട്ടനെ വിളിപ്പിച്ചു.
അനിയന്റെ കരളിന്റെ പ്രവർത്തനം ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയാണ്.
എത്രയും പെട്ടന്ന് കരൾ മാറ്റിവെക്കാൻ ശാസ്ത്രക്രിയ നടത്തണം.
ആരെങ്കിലും തയ്യാറായിട്ടുണ്ടെങ്കിൽ ഉടനെ നടത്താം.
നിങ്ങൾ ആലോചിച്ചിട്ട് പറയണം കാരണം നമുക്ക് മുന്നിൽ ഇനി അതികം സമയമില്ല.
ചോദിച്ചവർക്കൊന്നും സമ്മധമല്ല.
അപ്പോഴാണ് ഞാൻ പറഞ്ഞത്
"ഞാൻ തരാം എനിക്ക് സമ്മതമാണ് "
എന്റെ വീട്ടുകാരും ഏട്ടനും വേണ്ടെന്ന് പറഞ്ഞ് എന്നെ പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചു.
പക്ഷെ എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.
അങ്ങനെ സർജറി കഴിഞ്ഞു.
അനിയന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
അവൻ ജീവിതത്തിലേക്ക് തിരികെ വന്നു.
എന്റെ കരളാണ് അവന് പകുത്ത് നൽകിയതെന്ന് അവർ അവനോട് പറഞ്ഞു.
അവന്റെ കണ്ണുകളിൽ കുറ്റബോധം കാണാം...
ഒപ്പം ഒരു നന്ദിയും
ഏട്ടത്തി എന്നോട് ക്ഷമിക്കണം.
ഞാൻ ഇത്രയും മോശമായി പെരുമാറിയിട്ടും അവസാനം എന്റെ ജീവൻ രക്ഷിക്കാൻ ഒരു മടിയും കാണിക്കാതെ ഏട്ടത്തി വന്നല്ലോ.
നി ഇപ്പൊ അതൊന്നും ഓർക്കേണ്ട ഏട്ടത്തി എന്നുള്ള നിന്റെ വിളി അത് മതി എനിക്ക്.
കുറച്ച് മാസങ്ങൾ കഴിഞ്ഞുപോയി.
ഇതിനിടയിൽ അവന്റെ വിവാഹം കഴിഞ്ഞു.
പിന്നീട് ഇന്നുവരെ സ്വന്തം ചേച്ചിയെപ്പോലെ അല്ലാതെ അവൻ പെരുമാറിയിട്ടില്ല.
സ്നേഹംകൊണ്ട് മാറ്റിയെടുക്കാൻ പറ്റാത്തതായി ഒന്നുമില്ല.