12/09/2025
അറിയണം രണ്ട് യുവജന സംഘടനകളെ.
_______________________
സഖാവ് ഐസക് ജോർജിന്റെ അവയവദാന വാർത്ത കേരളം ചർച്ച ചെയ്യുമ്പോൾ മലയാളി ഒന്നടങ്കം പറഞ്ഞത് അദ്ദേഹം ഒരു DYFI ക്കാരൻ സഖാവായിരിക്കും എന്നാണ്. മലയാളികൾക്ക് DYFI യിലുള്ള വിശ്വാസം തെറ്റിയില്ല. വെറും DYFI അനുഭാവി മാത്രമായിരുന്നില്ല സഖാവ് ഐസക്. സംഘടനയെ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു. മാത്രമോ അവയവ മാറ്റത്തിന് നേതൃത്വം കൊടുത്തത് തൃക്കാക്കരയിൽ “തോൽപ്പിച്ച” ഡോക്ടർ സഖാവ് ജോ ജോസഫ്. “നമ്മളല്ലാതെ മറ്റാര് സഖാക്കളേ ”എന്ന് വെറുതെ പാടി നടക്കുന്നവരല്ല DYFI. “നന്മയുള്ള ലോകത്ത് ” നന്മയുടെ മറുപേരാണ് DYFI. ഇത് ആദ്യമല്ല സഖാക്കൾ അവയവദാനം നടത്തുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ അറിയപ്പെടാത്തവർക്ക് കരൾ പകത്ത് നൽകിയ വനിത സഖാക്കൾ വരെയുണ്ട് ഈ പ്രസ്ഥാനത്തിൽ. സഖാവ് ജ്യോതിബസു മുതൽ ഇന്നീ ദിവസം നമ്മൾ അനുസ്മരിക്കുന്ന സഖാവ് സീതാറാം യെച്ചൂരി വരെ സ്വന്തം ശരീരം സംഭാവന ചെയ്തവരാണ്. രക്തദാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ DYFI അല്ലാതെ മറ്റൊര് പേര് മലയാളിയുടെ മനസ്സിൽ വരില്ല. കോടിക്കണക്കിന് മനുഷ്യരുടെ “മിഴി നനയാതെയും വയർ എരിയതെയുമിരിക്കാൻ ” ദിവസവും പൊതിച്ചോർ വിതരണം നടത്തുന്ന സംഘടന. പ്രളയമായാലും കോവിഡായാലും, ഉരുൾ പൊട്ടലായാലും ആദ്യന്തം കൂടെ നിൽക്കുന്ന DYFI. ആക്രി പെറുക്കിയും ചുമട് എടുത്തും കാശ് ഉണ്ടാക്കി നയാപൈസ നഷ്ടപ്പെടുത്താതെ ദുരിതബാധിതർക്ക് വീട് വെച്ച് കൊടുക്കുന്ന DYFI. കമ്മ്യൂണിറ്റി കിച്ചൻ നടപ്പാക്കിയ DYFI. അനീതിക്ക് എതിരെ പോരാട്ടത്തിൽ മുന്നിൽ , ദളിത് -പിന്നോക്ക -സ്ത്രീവിരുദ്ധ -ഫാസിസ്റ്റ് ആശയങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിൽ “പരിമിതി” കളില്ലാത്ത സന്ധി ചെയ്യാത്ത DYFI. റീൽ ലൈഫ് അല്ല , റിയൽ ലൈഫ് എന്ന് മലയാളിക്ക് കാണിച്ചു തരുന്ന DYFI.
അപ്പുറത്തോ? ഗർഭം അലസിപ്പിക്കുന്നതാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് കരുതുന്ന മാധ്യമങ്ങളുടെ ‘സ്റ്റിറോയിഡ് ബേബി’ മാരുടെ യൂത്ത് കോൺഗ്രസ്. ഗർഭം അലസിപ്പിക്കൽ, പിരിവ് തട്ടിപ്പ് , വ്യാജ വോട്ടർ കാർഡ് തട്ടിപ്പ്, വയനാട് ഫണ്ട് തട്ടിപ്പ്, പാതിരാത്രിയിൽ സ്ത്രീകളുടെ ഇൻബോക്സിൽ പോയി ഉദ്ധരിപ്പിക്കൽ, സ്വന്തം സംഘടനയിൽ ഉള്ള സ്ത്രീകളെവരെ അവഹേളിക്കുന്ന, കഴിച്ച ആഹാരത്തിന്റെ കാശ് പോലും കൊടുക്കാത്ത, സ്വന്തം സഹപ്രവർത്തകയെ തന്ദൂരി അടുപ്പിലും മുറ്റത്തും , പാർട്ടി ഓഫീസിലും കുഴിച്ചു മൂടുന്ന യൂത്ത് കോൺഗ്രസ്. ഇതല്ലാതെ നാടിന് ഗുണമുള്ള ഒരു കാര്യമെങ്കിലും ചെയ്ത ഒരു യൂത്ത് കോൺഗ്രെസ്സുകാരനെ ജീവിതകാലത്ത് കണ്ടിട്ടുള്ള ആരെങ്കിലും ഉണ്ടോ?
ഇവനൊക്കെ പ്രതിപക്ഷത്ത് ഇരുന്ന് ഇത്രയും കൊള്ളരുതായ്മകൾ കാണിക്കുന്നു. എല്ലാത്തിനും സപ്പോർട്ടായി മാധ്യമങ്ങൾ ഉള്ളതാണ് ഇവരുടെ ധൈര്യം. ഇവനൊക്കെ ഇത്രയും ടൈം എവിടുന്ന് കിട്ടുന്നു? ഇപ്പോൾ “പാർട്ട് ടൈം ”കാരുടെ കാലമാണെല്ലോ. പ്രതിപക്ഷത്തെ ഒന്നാമത്തെയും രണ്ടാമത്തെയും യുവജന സംഘടനകളുടെ അധ്യക്ഷന്മാർ ഇപ്പോൾ പാർട്ട് ടൈം “ജോലി ”യുടെ പേരിൽ ആണെല്ലോ മലയാളികളുടെ മുമ്പിൽ തുണിയുടുക്കാതെ നിൽക്കുന്നത്. ഇതൊന്നും ഒരു “പാരസിറ്റമോളിലോ ” ബിരിയാണി ചെമ്പിലോ ഒതുക്കാൻ പറ്റില്ല. കാശ് ഏറിഞ്ഞു വെളുപ്പിക്കലുകാരെ ഏൽപ്പിച്ചാലും വെളുക്കില്ല. സംശയം ഉണ്ടേൽ “പേട്ടനോട് ” ചോദിക്ക്.
NB: മാധ്യമങ്ങളേ, നിങ്ങൾ കപട മുഖങ്ങളുടെ മുഖം മിനുക്കുന്ന പണി നിർത്തി ജനങ്ങൾക്ക് ഒപ്പം നിൽക്കുന്നവരുടെ കൂടെ നിൽക്കൂ. കമ്മ്യൂണിസ്റ്റുകാര് മരിക്കുമ്പോൾ അവസാനത്തെ കമ്മ്യൂണിസ്റ്റിന്റെ എണ്ണമെടുക്കാൻ നടക്കാതെ ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ നന്മ ലോകത്തെ അറിയിക്കൂ. അവർ പബ്ലിസിറ്റിക്ക് വേണ്ടിയല്ല ജനസേവനം നടത്തുന്നത്. ലോകം അറിയണം DYFI സഖാക്കൾ ചെയ്യുന്ന നന്മകൾ . അത് വിളിച്ച് പറഞ്ഞാൽ നിങ്ങൾ വരും തലമുറയോടെ ചെയ്യുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും. എങ്കിൽ ഇത്രയും നാൾ നിങ്ങൾ ചെയ്ത എല്ലാ മാപ്രത്തരവും നിങ്ങളുടെ വയറ്റിപ്പിഴപ്പിന് വേണ്ടിയായിരുന്നു എന്ന് കരുതി മലയാളികൾ ക്ഷിമിച്ചേക്കും.