Media plus

Media plus Entertainment Channel

നിങ്ങൾ ആർക്കൊപ്പം
17/08/2025

നിങ്ങൾ ആർക്കൊപ്പം

12/08/2025

രേണു സുധി വേണ്ട രീതിയിൽ മുടി കെയർ ചെയ്തിട്ടില്ല ; കോസ്മെറ്റോളജിസ്റ്റ് | Renu Sudhi

❤️👍
24/04/2023

❤️👍

18/04/2023

കാത്തിരിപ്പിന് വിരാമം : മോഹൻലാൽ - ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23ന് സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ ...
21/12/2022

കാത്തിരിപ്പിന് വിരാമം : മോഹൻലാൽ - ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23ന്

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജോൺ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ റിലീസിനെക്കുറിച്ചു ശ്രീ. ഷിബു ബേബി ജോണിന്റെ പ്രൊഡക്ഷൻ കമ്പനി ആയ ജോൺ ആൻഡ് മേരി ക്രിയേറ്റിവിൽ ഒഫീഷ്യൽ സ്ഥിരീകരണം ഇപ്രകാരം ആണ്.

"ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം .മനുഷ്യന്റെ കഠിനധ്വാനത്തിന്റെ,പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം..ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ.ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ.പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.

അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു.
പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു.കാത്തിരിപ്പിന് വിരാമമിടാം,ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക.......
stay tuned for titile poster". ഇതിനോടകം തന്നെ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ - ലിജോ ജോസ് പല്ലിശ്ശേരി ചിത്രം വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദൃശ്യവിസ്മയം ആയിരിക്കുമെന്നുറപ്പാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

സൗഹൃദത്തിൻ്റെ രസകരമായ കാഴ്ചകളിലേക്ക് പ്രേക്ഷകർ എത്തുവാൻ ഇനി വെറും ഒൻപത് ദിനങ്ങൾ കൂടി മാത്രം..നിവിൻ പോളി - റോഷൻ ആൻഡ്രൂസ് ...
26/10/2022

സൗഹൃദത്തിൻ്റെ രസകരമായ കാഴ്ചകളിലേക്ക് പ്രേക്ഷകർ എത്തുവാൻ ഇനി വെറും ഒൻപത് ദിനങ്ങൾ കൂടി മാത്രം..
നിവിൻ പോളി - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് ഒന്നിക്കുന്ന സാറ്റർഡേ നൈറ്റ് നവംബർ നാലിന് തീയറ്ററുകളിലേക്ക്

Saturday Night നവംബർ 4 ന് റിലീസ്.! 😍

*റിലീസ് തീരുമാനിച്ച് ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’**നവംബർ 11ന് തീയേറ്റർ റിലീസ് ആണ് ചിത്രം*ഏറെ നാളുകൾക്ക്...
26/10/2022

*റിലീസ് തീരുമാനിച്ച് ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’*

*നവംബർ 11ന് തീയേറ്റർ റിലീസ് ആണ് ചിത്രം*

ഏറെ നാളുകൾക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നൽകി സംവിധായകൻ ടി.കെ രാജീവ്കുമാർ ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ബര്‍മുഡ', നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ. വലിയതാരനിരയുള്ള ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകൾ നൽകുന്ന പ്രതീക്ഷയും ചെറുതല്ല. നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബർമുഡ' നിർമിച്ചിരിക്കുന്നത്.

മോഹൻലാൽ 'ബർമുഡ'ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു. ഈ ഗാനത്തിനായി ഹംഗറിയിലെ ബുഡാ പെസ്‌റ്റിൽ നിന്നുള്ള നാൽപതോളം വരുന്ന കലാകാരൻമാർ ചേർന്നാണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത്. സംഗീതഞ്ജൻ രമേഷ് നാരായണൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമുഖ ഛായാഗ്രഹകൻ അഴകപ്പൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ കലാസംവിധാനം ദിലീപ് നാഥാണ് ഒരുക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്

ഇന്ദ്രൻസ് ചിത്രം 'അഞ്ചിൽ ഒരാൾ തസ്കരൻ' ഒക്ടോബർ 28 ന് പ്രദർശനത്തിനെത്തും !ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദ...
26/10/2022

ഇന്ദ്രൻസ് ചിത്രം 'അഞ്ചിൽ ഒരാൾ തസ്കരൻ' ഒക്ടോബർ 28 ന് പ്രദർശനത്തിനെത്തും !

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച 'അഞ്ചിൽ ഒരാൾ തസ്കരൻ' ഒക്ടോബർ 28 മുതൽ പ്രദർശനത്തിനെത്തും. സോമൻ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രഞ്ജി പണിക്കറും അംമ്പികയും സുപ്രധാന വേഷത്തിലെത്തുന്നു. കലാഭവൻ ഷാജോൺ, ഹരീഷ് പേരടി, സിദ്ധാർഥ് രാജൻ, ഹരീഷ് കണാരൻ, തിരു, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്ത് പൂർത്തീകരിച്ച കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ...
12/05/2021

അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്ത് പൂർത്തീകരിച്ച കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു.
Link - https://youtu.be/J3Oaloz76ro

ICU വിൽ critical stage ൽ കിടന്നുകൊണ്ട് തന്റെ പ്രേക്ഷകർക്ക് തടസ്സമില്ലാതെ കാണാൻ എഡിറ്റുചെയ്യുന്നയാൾ.💕ഒരു മനുഷ്യന് തന്റെ ക...
21/02/2021

ICU വിൽ critical stage ൽ കിടന്നുകൊണ്ട് തന്റെ പ്രേക്ഷകർക്ക് തടസ്സമില്ലാതെ കാണാൻ എഡിറ്റുചെയ്യുന്നയാൾ.💕
ഒരു മനുഷ്യന് തന്റെ കർമ്മത്തോട് എത്രത്തോളം ആത്മാർഥമാവാൻ കഴിയും എന്നതിന്റെ ഉദാഹരണം ❤
സന്തോഷ് ജോർജ് കുളങ്ങര ❤️

ആദരാഞ്ജലികൾ 🌹മലയാളത്തിന്റെ പ്രിയ ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
20/01/2021

ആദരാഞ്ജലികൾ 🌹

മലയാളത്തിന്റെ പ്രിയ ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

ഇന്ദ്രൻസ് ചേട്ടൻ ഇസ്തം 🥰🥰
20/12/2020

ഇന്ദ്രൻസ് ചേട്ടൻ ഇസ്തം 🥰🥰

Address

Kochi

Website

Alerts

Be the first to know and let us send you an email when Media plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Give ONe LIkE TakE MoRe EntERTInMeNT

Online talent search and development platform