Nocap

Nocap Politics | Culture | Art
https://thenocap.com/
(5)

അത്ര കളറായിരുന്നില്ല 80s #1980
08/09/2026

അത്ര കളറായിരുന്നില്ല 80s
#1980

ഇത് വഫായുടെ മാത്രം അനുഭവമല്ല. 2023 ഒക്ടോബറിൽ ആക്രമണം തുടങ്ങിയതു മുതൽ കുഞ്ഞുങ്ങളെ തന്നെ ലക്ഷ്യം വെച്ചാണ് ഇസ്രായേലിൻ്റെ ആക...
08/09/2026

ഇത് വഫായുടെ മാത്രം അനുഭവമല്ല. 2023 ഒക്ടോബറിൽ ആക്രമണം തുടങ്ങിയതു മുതൽ കുഞ്ഞുങ്ങളെ തന്നെ ലക്ഷ്യം വെച്ചാണ് ഇസ്രായേലിൻ്റെ ആക്രമണങ്ങൾ മിക്കവയും. വെടിവെച്ചും ബോംബിട്ടും പട്ടിണിക്കിട്ടും ഇസ്രായേൽ കൊന്നു കളഞ്ഞത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെയാണ്. മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങൾ മോഷ്ടിച്ച് കടത്തുകയും ചെയ്യുന്നു.

2023 ഒക്ടോബർ ഏഴുമുതൽ 21000 കുട്ടികളെയാണ് ഇസ്രായേൽ കൊന്നുകളഞ്ഞത് എന്നാണ് യുഎന്നിൻ്റെ കണക്കുകൾ. അനൗദ്യോഗിക കണക്കുകൾ കൂടി കണക്കാക്കിയാൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഇനിയും ഉയരും. 97 ശതമാനം സ്കൂളുകൾ ഇസ്രായേൽ തകർത്തു.

ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരെ ​വിദ്യർത്ഥികളുടെ ​ഗുരുതപര പരാതി. ലൈംഗിക താത്പര്യത്തിന് വഴങ്ങിയാല്‍ ...
08/09/2026

ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരെ ​വിദ്യർത്ഥികളുടെ ​ഗുരുതപര പരാതി. ലൈംഗിക താത്പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് അധ്യാപകന്‍ വാഗ്ദാനം ചെയ്‌തെന്ന് ആരോപിച്ച് പതിനൊന്ന് പെൺകുട്ടികൾ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നൽകി. പരീക്ഷയ്ക്കിടെ അധ്യാപകന്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ഥികള്‍ പരാതിയിൽ പറയുന്നു
മെയ് ആദ്യം നടന്ന പരീക്ഷയ്ക്ക് ശേഷം ഒരു വിദ്യാർത്ഥിനി അധ്യാപകനിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ സഹപാഠികളുടെ ​ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മറ്റ് വിദ്യാർത്ഥികൾ കൂടി അധ്യാപകനിൽ നിന്ന് സമാന അനുഭവം ഉണ്ടായതായി വെളിപ്പെടുത്തിയത്. ക്ലാസുകള്‍ക്കിടയില്‍ അശ്ലീലവും അനുചിതവുമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പ്രൊഫസര്‍ക്കെതിരെ പരാതികള്‍ ഉണ്ട്. സംഭവത്തില്‍ ഐസിസി അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികളോട് നേരിട്ടെത്തി മൊഴി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് അധികൃതരുടെ പ്രതികരണം.

കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യഖ്യാനിച്ചെന്ന പ്രസ്താവനയിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ. സ്ത്രീകളുടെ അവക...
08/09/2026

കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യഖ്യാനിച്ചെന്ന പ്രസ്താവനയിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ. സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് ലളിതമായ ഒരു പ്രസ്താവന നടത്താൻ പോലും ഇന്ന് മുഖ്യമന്ത്രിക്ക് സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും വർഗീയ ശക്തികളുടെ ഭീഷണി ‌അംഗീകരിക്കാനാവില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി


ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പരിച്ചുവിടാൻ ടെക് ഭീമൻ സാംസങ്. ടെലിവിഷൻ, ഗാര്‍ഹിക ഉപകരണ മേഖലിയിലെ നൂറോളം ജീവനക്കാരോടാണ...
08/09/2026

ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പരിച്ചുവിടാൻ ടെക് ഭീമൻ സാംസങ്. ടെലിവിഷൻ, ഗാര്‍ഹിക ഉപകരണ മേഖലിയിലെ നൂറോളം ജീവനക്കാരോടാണ് രാജിവയ്ക്കാൻ കമ്പനി ആവശ്യപ്പെട്ടത്. ഓഫീസുകളും വെട്ടിക്കുറയ്ക്കാനാണ് സാംസങ്ങിന്റെ തീരുമാനം. റാഞ്ചി-പട്ന,ഡൽഹി-ഗുഡ്ഗാവ്,പഞ്ചാബ്-ചണ്ഡീഗഡ് ഓഫീസുകൾ ഇതിനകം തന്നെ ലയിപ്പിച്ചിട്ടുണ്ട്. എഐയുടെ വരവോടെ മാനവ വിഭവശേഷിയുടെ ആവശ്യകത കുറഞ്ഞതും രൂപയുടെ വിലയിടവ് മൂലം വിലക്കയറ്റം രൂക്ഷമായതും തീരുമാനത്തെ സ്വാധീനിച്ചു എന്നാണ് റിപ്പോർട്ടുകൾ. ചെലവ് ചുരുക്കൽ സമ്മര്‍ദ്ദങ്ങളും വിപണിയിലെ മന്ദഗതിയും ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിന് കാരണമായിട്ടുണ്ട്. പുനസംഘടനയുടെ ഭാ​ഗമായാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിവിശദീകരണം. മൊബൈൽ മേഖലയെ ഇതുവരെ പിരിച്ചുവിടൽ ബാധിച്ചിട്ടില്ല.



രാഷ്ട്രീയത്തിൽ ഞാൻനല്ലതും ചീത്തയുമൊക്കെ ചെയ്തിട്ടുണ്ട്.വിദ്യാഭ്യാസമുള്ള ആളുകളുള്ള ഇടങ്ങളിൽനിന്ന് 70–75 ശതമാനം വോട്ട് ലഭി...
08/09/2026

രാഷ്ട്രീയത്തിൽ ഞാൻ
നല്ലതും ചീത്തയുമൊക്കെ ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസമുള്ള ആളുകളുള്ള ഇടങ്ങളിൽ
നിന്ന് 70–75 ശതമാനം വോട്ട് ലഭിച്ചപ്പോൾ,
ക്രിമിനൽ–അണ്ടർവേൾഡ് ബന്ധമുള്ളവരിൽ
നിന്ന് 92% വോട്ടാണ് എനിക്ക് ലഭിച്ചത്

നിതിൻ ഗഡ്കരി
(ഗതാഗത മന്ത്രി)

മൾട്ടിപ്ലക്സ് തീയറ്ററുകൾ നടത്തുന്നത് കൊള്ളസിനിമ ടിക്കറ്റിന്റെ ഇരട്ടിയാണ് പോപ്കോണിന് ചെലവാക്കേണ്ടി വരുന്നത്ഇതിന് അറുതി വേ...
08/09/2026

മൾട്ടിപ്ലക്സ് തീയറ്ററുകൾ നടത്തുന്നത് കൊള്ള

സിനിമ ടിക്കറ്റിന്റെ ഇരട്ടിയാണ്
പോപ്കോണിന് ചെലവാക്കേണ്ടി വരുന്നത്
ഇതിന് അറുതി വേണം
​ഗവൺമെന്റ് ഇടപെടേണ്ട സമയം കഴിഞ്ഞു

ജി സുരേഷ് കുമാർ
നിർമാതാവ്

മഹാത്മാ​ഗാന്ധിക്കും ഭ​ഗത് സിം​ഗിനും സുഭാഷ് ചന്ദ്രബോസ് ജവഹർലാൽ നെഹ്റുവിനും ഒപ്പം സ്വാതന്ത്ര സമര സേനാനികളുടെ ലിസ്റ്റിൽ പ്ര...
08/09/2026

മഹാത്മാ​ഗാന്ധിക്കും ഭ​ഗത് സിം​ഗിനും സുഭാഷ് ചന്ദ്രബോസ് ജവഹർലാൽ നെഹ്റുവിനും ഒപ്പം സ്വാതന്ത്ര സമര സേനാനികളുടെ ലിസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ജികെ, ജിഎസ് പരീക്ഷകളുടെ കോച്ചിം​ഗിന് വേണ്ടി പുസ്തകങ്ങൾ തയ്യാറാക്കുന്ന ശിവന്ത് സർ മത്സര പരീക്ഷാ പുസ്തകത്തിലെ അൻപത്തിയാറാം പാഠമായ ‘സ്വാതന്ത്ര്യ സമര സേനാനികളുടെ വചനങ്ങളും മുദ്രാവാക്യങ്ങളും’ എന്ന തലക്കെട്ടിലാണ് മോദിയെയും സ്വാതന്ത്ര സമര പോരാളിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. മേ ഭീ ചൗക്കിദാർ, ജയ് ജവാൻ , ജയ് കിസാൻജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ തുടങ്ങിയവയാണ് മോദിയുടെ മുദ്രാവാക്യങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രിയായ മോ​ദി എങ്ങനെയാണ് 1947ന് മുൻപ് നടന്ന സ്വാതന്ത്രസമര പോരാട്ടങ്ങളിൽ പങ്കെടുക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോ​ദ്യം. 2014ൽ അധികാരത്തിലെത്തിയ മോ​ദി സർക്കാർ ചരിത്രത്തെ വളച്ചൊടിക്കുന്നത് തുടരുന്നു എന്നും പുസ്തകങ്ങളിലൂടെ രാഷ്ട്രീയ പ്രൊപ്പ​ഗാൻഡ നടത്തുന്നു എന്ന രൂക്ഷ വിമർശനവും ഉയരുന്നുണ്ട്


08/09/2026

ദാരിദ്രം എങ്ങനെ ഉണ്ടാകുന്നു | SANGEETH K | NOCAP

യുഡിഎഫ് സർക്കാരിൽ വീണ്ടും ബന്ധു നിയമനം.മന്ത്രി ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണകുമാറിന്റെ സഹോദരന്...
08/09/2026

യുഡിഎഫ് സർക്കാരിൽ വീണ്ടും ബന്ധു നിയമനം.
മന്ത്രി ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണകുമാറിന്റെ സഹോദരന്റെ ഭാര്യാ സഹോദരനുമായ വി എല്‍ ഹരിക്കാണ് മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമനം നല്‍കിയത്. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഫിനാന്‍സ് മാനേജറായിരുന്ന വി എല്‍ ഹരിയെ ആദ്യം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുമായും നിയമിക്കുകയായിരുന്നു. നിയമനത്തിന്റെ ഉത്തരവ് പുറത്തുവന്നു.

Address

St Francis Xavier Church Road, Kathrikadavu, Kaloor
Kochi
682017

Alerts

Be the first to know and let us send you an email when Nocap posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share