Moviesmatinee Live

Moviesmatinee Live Moviesmatinee - One of the Leading Entertainment web portal from South Indian Film Industry.
24x7 Updates.

Moviesmatinee’s sole idea is to guarantee larger number of audience for films, considering the investments that has gone into making a film.www.moviesmatinee.com, ραѕѕιση 4 ¢ιηємα.. тнє вєѕт мσνιє ρяσмσтιηg team ωιтн υηιqυє мєтнσ∂ѕ... ωє ρяσνι∂є ηєωѕ ωιтн ¢υттιηg edge

ആരത്തിലെ "നറുതിങ്കൾ" ലിറിക്കൽ വിഡിയോ പുറത്തിറങ്ങി.ലിങ്ക് - https://youtu.be/GUVkAmkjvsc
12/09/2026

ആരത്തിലെ "നറുതിങ്കൾ" ലിറിക്കൽ വിഡിയോ പുറത്തിറങ്ങി.
ലിങ്ക് - https://youtu.be/GUVkAmkjvsc



12/09/2026
മകനെ നഷ്ടപ്പെട്ട വേദനയെ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള ദൗത്യമായി മാറ്റിയ ഒരു അച്ഛൻ… ❤️സ്വന്തം കൈകൊണ്ട് നൂറുകണക്കിന്...
10/09/2026

മകനെ നഷ്ടപ്പെട്ട വേദനയെ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള ദൗത്യമായി മാറ്റിയ ഒരു അച്ഛൻ… ❤️

സ്വന്തം കൈകൊണ്ട് നൂറുകണക്കിന് റോഡിലെ കുഴികൾ അടച്ച് അദ്ദേഹം നടത്തിയ പ്രവർത്തി ഇന്നും പ്രചോദനമാണ്.

മകന്റെ ഓർമ്മയ്ക്ക് ഇതിലും വലിയൊരു ആദരവ് വേറെയുണ്ടാകുമോ? ❤️🙏

ഒരാളെ തകർക്കാൻ കഥകൾ മെനഞ്ഞവർ,ഇല്ലാത്ത കേസുകൾ ഉണ്ടാക്കി വേട്ടയാടിയവർ,ആ മനുഷ്യന്റെ കണ്ണുനീരിൽ ആഘോഷിച്ചവർ...ഇന്ന് കാണുന്നുണ...
10/09/2026

ഒരാളെ തകർക്കാൻ കഥകൾ മെനഞ്ഞവർ,
ഇല്ലാത്ത കേസുകൾ ഉണ്ടാക്കി വേട്ടയാടിയവർ,
ആ മനുഷ്യന്റെ കണ്ണുനീരിൽ ആഘോഷിച്ചവർ...

ഇന്ന് കാണുന്നുണ്ടോ?

നേതൃത്വം നൽകിയവർക്ക് നേരെ തന്നെ കേസെടുക്കാൻ ആവശ്യപ്പെടുന്ന കാലം.

ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ എത്ര ക്രൂരമായിട്ടാണ് നിങ്ങൾ വേട്ടയാടിയത്.
ഒടുവിൽ ആ മനുഷ്യന്റെ നിഷ്കളങ്കത ഈ കേരളം തിരിച്ചറിഞ്ഞു,
പക്ഷെ...
കാലം വളരെ വൈകിപ്പോയിരുന്നു.

മറ്റുള്ളവന്റെ കണ്ണുനീരിനും
സങ്കടങ്ങൾക്കും കാരണമായവർ,
അത് അനുഭവിക്കാതെ ഇവിടെ നിന്ന് ആരും പോകില്ല.

വീണുപോയ ഓരോ തുള്ളി കണ്ണുനീരിനും,
അനുഭവിച്ച ഓരോ സങ്കടത്തിനും,
കാലം കണക്ക് ചോദിക്കാതെ വിടില്ല.

ഇത് കർമ്മമാണ്.
ഇത് കാലത്തിന്റെ മറുപടിയാണ്.

പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക്പ്രേക്ഷകർക്ക് മുമ്പെങ്ങുമില്ലാത്തവിധം വിനോദ മാർഗ്ഗങ്ങൾ ലഭ്യമാകുന്ന ഈ കാലഘട്ടത്...
10/09/2026

പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക്

പ്രേക്ഷകർക്ക് മുമ്പെങ്ങുമില്ലാത്തവിധം വിനോദ മാർഗ്ഗങ്ങൾ ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ,മികച്ച കോണ്ടെന്റുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സീ 5 പുത്തൻ ലുക്കിൽ പ്രേക്ഷകരിലേക്ക് എത്തുന്നു.

വിപുലീകരിച്ച മികച്ച കോണ്ടെന്റുകൾ ഉള്ള ശേഖരത്തിന്റെ കരുത്തിൽ, മൊബൈൽ, കണക്റ്റഡ് ടിവി എന്നിവയിലുടനീളം എഐ (AI) അധിഷ്ഠിത വ്യക്തിഗത നിർദ്ദേശങ്ങൾ, മികച്ച വിഷ്വൽ നാവിഗേഷൻ, തടസ്സമില്ലാത്ത മൾട്ടി-സ്ക്രീൻ അനുഭവം എന്നിവയോടെ പ്ലാറ്റ്‌ഫോമിൽ വൻ മാറ്റങ്ങളാണ് സീ 5 വരുത്തിയിരിക്കുന്നത്.

പ്രേക്ഷകരുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രീമിയം എന്റർടൈൻമെന്റ്, ഫ്രീ 5, കിഡ്‌സ് (KidZ), ടിവി, സ്‌പോർട്‌സ് എന്നിങ്ങനെ അഞ്ച് പ്രത്യേക വിഭാ​ഗങ്ങളായാണ് പുതിയ സീ 5 രൂപകൽപ്പന ചെയ്തിരിക്കുന്നത്.​ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയുള്ള നാവിഗേഷനും, സബ്സ്ക്രിപ്ഷൻ, പ്ലേബാക്ക് സംശയങ്ങൾ നിമിഷങ്ങൾക്കകം പരിഹരിക്കുന്ന എഐ കസ്റ്റമർ സപ്പോർട്ട് അസിസ്റ്റന്റും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

​ഫീഫ വേൾഡ് കപ്പ് 2026™, 2030 ഉൾപ്പെടെയുള്ള ആഗോള കായിക മാമാങ്കങ്ങളുടെ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ, ഹോളിവുഡ് ചിത്രങ്ങളുടെ വൻ ശേഖരമാണ് ഇംഗ്ലീഷ് ലൈനപ്പിലൂടെ സീ 5 ഒരുക്കിയിരിക്കുന്നത്.കൂടാതെ, യാതൊരു വരിസംഖ്യയുമില്ലാതെ സൗജന്യമായി വിനോദം ആസ്വദിക്കാനായി 'ഫ്രീ 5' (Free 5) സജ്ജമാക്കിയിരിക്കുന്നു. സൗജന്യമായി കാണാൻ സാധിക്കുന്ന സീരീസുകൾ, സിനിമകൾ, കൊറിയൻ-ചൈനീസ് ഡ്രാമകൾ, ആനിമേഷൻ, വാർത്തകൾ, ക്രിയേറ്റർ കണ്ടെന്റുകൾ എന്നിവ ഇതിലൂടെ ലഭ്യമാകും.

വിനോദങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും പ്രേക്ഷകർക്ക് കൂടുതൽ പ്രയോജനകരമാക്കാനുമാണ് സീ 5-ന്റെ അടുത്ത ഘട്ടം ലക്ഷ്യമിടുന്നത് എന്ന് തേജ്കരൺ സിംഗ് ബജാജ് (ബിസിനസ് ഹെഡ് - സീ 5 ഇന്ത്യ & എഐ ആന്റ് ഇന്നൊവേഷൻ) പറഞ്ഞു.

വിനോദങ്ങൾ തടസ്സമില്ലാതെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ടെക്നോളജി ഫിലോസഫി.ഭാഷാടിസ്ഥാനത്തിലുള്ള സിനിമാ-സീരീസുകൾക്ക് പുറമെ, ആഗോള സിനിമകൾ ഉൾപ്പെടുത്തിയ ഇംഗ്ലീഷ് ലൈനപ്പും സൗജന്യമായി കാണാവുന്ന 'ഫ്രീ 5' സേവനവും പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുമെന്ന് പ്രമോദ് പ്രകാശ്, ചീഫ് ടെക്നോളജി ഓഫീസർ,കൂട്ടിച്ചേർത്തു.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മറാത്തി എന്നീ 7 ഭാഷകളിൽ പ്രാദേശികമായ ഉള്ളടക്കങ്ങളും മികച്ച അനുഭവവും ഇനിമുതൽ സീ5 സമ്മാനിക്കും എന്ന് ഉറപ്പാണ്.

‘Pemaari’ Lyrical Video from AARAM Releasing on Tomorrow at 6 pm.
09/09/2026

‘Pemaari’ Lyrical Video from AARAM Releasing on Tomorrow at 6 pm.



മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ജീവത്യാഗം ചെയ്ത രാജേഷിന്റെ (36) മക്കൾക്ക് താങ്ങായി മെഗാസ്റ്റാ...
09/09/2026

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ജീവത്യാഗം ചെയ്ത രാജേഷിന്റെ (36) മക്കൾക്ക് താങ്ങായി മെഗാസ്റ്റാർ മമ്മൂക്കയും MGM Group ഉം ❤️🙏

രാജേഷിന്റെ മക്കളുടെ ഭാവി വിദ്യാഭ്യാസം ഇവർ പൂർണ്ണമായും ഏറ്റെടുത്തു.​മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള 'Care and share international foundation' ഉം പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ MGM Group ഉം ചേർന്ന് നടപ്പിലാക്കുന്ന 'വിദ്യാമൃതം' പദ്ധതി വഴിയാണ് ഈ സഹായം ഉറപ്പാക്കുന്നത്.

MGM Group ന്റെ സ്ഥാപനങ്ങളിൽ നഴ്‌സറി മുതൽ പി.ജി വരെ, കുട്ടികൾക്ക് ആവശ്യമുള്ള കാലത്തോളം തികച്ചും സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

​കണ്ണൂർ ചെറുപുഴയിലുണ്ടായ അപകടത്തിലാണ് മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷ് വിടവാങ്ങിയത്. ഈ വിയോഗത്തോടെ കടുത്ത പ്രതിസന്ധിയിലായ ആ നിർധന കുടുംബത്തിന് വലിയൊരു ആശ്വാസമാവുകയാണ് ഈ കാരുണ്യസ്പർശം.

​സാമൂഹിക പ്രതിബദ്ധതയോടെ, അർഹിക്കുന്ന സമയത്ത് സഹായഹസ്തവുമായി എത്തിയ മമ്മൂക്കയ്ക്കും എം.ജി.എം ഗ്രൂപ്പിനും ഹൃദയം നിറഞ്ഞ നന്ദി 🥹🙏

​ — with Congress Live.

09/09/2026

80-90 കാലഘട്ടത്തിൽ ജനിച്ചവർ വെറും തന്ത വൈബ് ആണ് എന്ന് പറഞ്ഞവരെ കൊണ്ട് ആ കാലഘട്ടത്തിലെ കോലം കെട്ടിച്ച ടെക്നോളജി
ഉറപ്പായും ഇതിനു പിന്നിൽ ഒരു പഴയ പോരാളി ആയിരിക്കും

Address

7K Digital, ABCD Studio Padinjattil Plaza, Geethanjali Junction, NH By-pass, Vyttila
Kochi
682017

Alerts

Be the first to know and let us send you an email when Moviesmatinee Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Moviesmatinee Live:

Shortcuts

Share