നിലപാട്

നിലപാട് മലയാളിയുടെ മനസാക്ഷി

വേടനെ അറിയാത്ത ഇദ്ദേഹത്തിന് ഒരു പയിനായിരം രൂപ സമ്മാനം
29/04/2025

വേടനെ അറിയാത്ത ഇദ്ദേഹത്തിന് ഒരു പയിനായിരം രൂപ സമ്മാനം

ഐ.പി.എൽ കഴിഞ്ഞാൽ സ്കൂളിലേക്ക് തിരിച്ച് പോകേണ്ട 14 കാരൻ പയ്യൻ… ഇന്ത്യയിലെ കുട്ടികൾക്ക് ഒന്നാകെ പ്രചോദനമാകുന്നു… 100 ടെസ്റ...
29/04/2025

ഐ.പി.എൽ കഴിഞ്ഞാൽ സ്കൂളിലേക്ക് തിരിച്ച് പോകേണ്ട 14 കാരൻ പയ്യൻ… ഇന്ത്യയിലെ കുട്ടികൾക്ക് ഒന്നാകെ പ്രചോദനമാകുന്നു… 100 ടെസ്റ്റ് കളിച്ച ഇഷാന്ത് ശർമ്മയെ തുടർച്ചയായി സിക്സറുകൾ അടിച്ച് വരവേറ്റ വൈഭവ് സൂര്യവൻശി സച്ചിനും കോഹ്ലിക്കും ശേഷം ഇന്ത്യക്ക് കിട്ടിയ വരദാനം…

ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ അ ടിച്ച സെഞ്ച്വറി ചരിത്രം…



© Mohamed Shihab

അച്ഛൻ മരണപ്പെട്ട കുമാറിന് നാട്ടിൽ അമ്മ മാത്രമേയുള്ളൂ അവിടെ ജോലിയൊന്നും ശരിയാകാതെ വന്നപ്പോഴാണ് കേരളത്തിലേക്ക് വണ്ടി കയറിയ...
28/04/2025

അച്ഛൻ മരണപ്പെട്ട കുമാറിന് നാട്ടിൽ അമ്മ മാത്രമേയുള്ളൂ അവിടെ ജോലിയൊന്നും ശരിയാകാതെ വന്നപ്പോഴാണ് കേരളത്തിലേക്ക് വണ്ടി കയറിയത് കോഴിക്കോട് വന്ന് കുറെ അലഞ്ഞെങ്കിലും പണിയോന്നും ശരിയായില്ല അപ്പോഴേക്കും കയ്യിലുള്ള പൈസയും തീർന്നിരുന്നു നാട്ടിലേക്ക് തിരികെ പോകാൻ ബസ്സിനും പണമില്ല പിന്നെ ഭക്ഷണം കഴിക്കാനും.
അങ്ങനെ വിഷമിച്ചു നടക്കുന്നതിനിടയിലാണ് വഴിയിൽ കിടന്ന് ഒരു പേഴ്സ് കുമാറിന് കിട്ടുന്നത് തുറന്നു നോക്കിയപ്പോൾ നിറയെ സ്വർണ്ണാഭരണങ്ങൾ അപ്പോൾ തന്നെ അടുത്തുള്ള മൊബൈൽ ഷോപ്പിൽ കയറി കര്യം പറഞ്ഞു പേഴ്സിൽ എഴുതിയ ജ്വല്ലറിയിലേക്ക് അവർ കുമാറുമായി പോയി . കുറച്ചു മുൻപ് സ്വർണ്ണം വാങ്ങി പോയവരുമായി ജ്വല്ലറിക്കാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് സ്വർണ്ണം നഷ്ടപ്പെട്ട കര്യം അവരറിയുന്നത്. അവർ തിരികെ വന്ന് കുമാറിൽ നിന്നും നേരിട്ട് സ്വർണ്ണം കൈപ്പറ്റുകയായിരുന്നു...

ഈ കാലത്തും ഇതുപോലെ സത്യസന്ധമായി ജീവിക്കുന്നവർ നമ്മുടെ കൂടെയുണ്ടല്ലോ അതും സ്വർണ്ണത്തിന് ഇത്രയും വിലയുള്ള സമയത്തും അതാണ് വളരെ സന്തോഷം തോന്നിയത് സ്വർണ്ണം നഷ്ടപ്പെട്ട എൽസി എന്ന വീട്ടമ്മ പറഞ്ഞു
കുമാറിന് കുറച്ചു പണവും അവർ നൽകി
വയറു നിറയെ ഭക്ഷണം വാങ്ങി നൽകിയാണ് ജ്വല്ലറിക്കാർ കുമാറിനെ യാത്രയാക്കിയത്...
ഈ വാർത്തയറിഞ്ഞ് കോഴിക്കോട് സ്വദേശി സിദ്ദീഖ് എന്ന ടൂവീലർ ഷോപ്പിൻ്റെ ഉടമ കുമാറിന് അവരുടെ ഷോപ്പിൽ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.....
നാട്ടിൽ നിന്നും തിരിച്ചെത്തിയാൽ ഉടനെ കുമാറിന് ജോലിക്ക് കയറാൻ സാധിക്കും

കുമാറിനും അദ്ദേഹത്തിനെ ജീവിതത്തിൽ സത്യസന്ധത പഠിപ്പിച്ച ആ അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട്....❤️🙏

©മീഡിയ വൺ

രണ്ടാനമ്മ എന്ന പേരു മാത്രമേയുള്ളൂ, എനിക്ക് അങ്ങനെ ഒരു സ്നേഹം കിട്ടിയിട്ടില്ല, ഇവിടെ തന്നെ നിൽക്കാനുള്ള കാരണം അതാണ്' കൊല്...
27/04/2025

രണ്ടാനമ്മ എന്ന പേരു മാത്രമേയുള്ളൂ, എനിക്ക് അങ്ങനെ ഒരു സ്നേഹം കിട്ടിയിട്ടില്ല, ഇവിടെ തന്നെ നിൽക്കാനുള്ള കാരണം അതാണ്' കൊല്ലം സുധിയുടെ മകൻ രാഹുൽ പറയുന്നു.

മിമിക്രി താരവും സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ പ്രശസ്തനുമായ കൊല്ലം സുധിയുടെ മരണം ആരാധകർക്ക് ഒരു തീരാ വേദന തന്നെയാണ്. സുധിയുടെ മരണ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ഭാര്യ രേണുവിനാണ്. സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ രാഹുലും രേണുവിനൊപ്പം തന്നെയാണ് താമസം. സ്വന്തമായി വീടില്ലാതിരുന്ന ഈ കുടുംബത്തിന് സന്നദ്ധ സംഘനകൾ വീട് വച്ച് നൽകിയിരുന്നു.

അടുത്തിടെ അഭിനയത്തിലേക്കും രേണു തിരിഞ്ഞിരുന്നു. ജീവിക്കാൻ നിവർത്തി ഇല്ലാത്തതിനാലും മക്കളെ വളർത്താൻ വേണ്ടിയുമാണ് താൻ അഭിനയത്തിലേക്ക് വന്നത് എന്ന് രേണു പറയുകയും ചെയ്തിരുന്നു. എന്നാൽ രേണുവിന്റെ ചില റീൽ വിഡിയോകൾ പുറത്തു വന്നതോടെ കടുത്ത വിമർശനങ്ങളും സൈബർ അറ്റാക്കുകളും ആണ് താരത്തിന് നേരിടേണ്ടി വന്നത്. അതിൽ കൂടുതൽ വിമർശനങ്ങളും സുധിയുടെ മൂത്ത മകനായ രാഹുലിനെ രേണു നോക്കുന്നില്ല എന്ന് തന്നെ ആയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് രാഹുൽ.

"രണ്ടാനമ്മ എന്ന പേരു മാത്രമേയുള്ളൂ. എന്റെ സ്വന്തം അമ്മ തന്നെയാണ്. എന്റെ പെറ്റമ്മ തന്നെയാണ്. എന്നെ അതുപോലെയാണ് നോക്കുന്നത്. എനിക്ക് അങ്ങനെ ഒരു സ്നേഹം കിട്ടിയിട്ടില്ല. അതുകൊണ്ടാണ് അന്ന് തൊട്ടേ അമ്മയെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായതും. ഈ അമ്മ മതിയെന്ന് ഞാൻ പറഞ്ഞതും.

ഇതുവരെയും ആ സ്നേഹത്തിന് ഒരു മാറ്റവും വന്നിട്ടില്ല. എനിക്കാണെങ്കിലും അമ്മയ്ക്കാണെങ്കിലും അങ്ങനെ തന്നെയാണ്. ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ തന്നെ നിൽക്കുന്നത്. അമ്മയുടെ സ്നേഹം തന്നെയാണ് ഇവിടെ നിൽക്കാനുള്ള കാരണം. ആ സ്നേഹമാണ് എന്നെ താങ്ങി നിർത്തുന്നത്" എന്നാണ് രാഹുൽ പറഞ്ഞത്.

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ 🔥
27/04/2025

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ 🔥

'പാകിസ്ഥാനെ ബഹുമാനിക്കണം,'പാകിസ്ഥാനെ ബഹുമാനിക്കണം,ഇല്ലെങ്കിൽ അവർ ആണവായുധം പ്രയോഗിക്കും'കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ
27/04/2025

'പാകിസ്ഥാനെ ബഹുമാനിക്കണം,
'പാകിസ്ഥാനെ ബഹുമാനിക്കണം,
ഇല്ലെങ്കിൽ അവർ ആണവായുധം പ്രയോഗിക്കും'
കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

നടിമാരെ അധിക്ഷേപിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി 14 ദിവസം റിമാൻഡിൽ
26/04/2025

നടിമാരെ അധിക്ഷേപിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി 14 ദിവസം റിമാൻഡിൽ

ഇന്ത്യൻ ആർമി നിരന്നു നിന്ന് മൂത്രം ഒഴിച്ചാൽ തീരാവുന്നതേ ഉള്ളു നീയൊക്കെ. 😃
26/04/2025

ഇന്ത്യൻ ആർമി നിരന്നു നിന്ന് മൂത്രം ഒഴിച്ചാൽ തീരാവുന്നതേ ഉള്ളു നീയൊക്കെ. 😃

മോഹൻലാൽ ഒരു മണ്ടനാണ് കൊറോണ മാറാൻ പ്ലേറ്റ് കൊട്ടാൻ പറഞ്ഞ ആളാണ് ശ്രീലക്ഷ്മി അറക്കൽ
26/04/2025

മോഹൻലാൽ ഒരു മണ്ടനാണ് കൊറോണ മാറാൻ പ്ലേറ്റ് കൊട്ടാൻ പറഞ്ഞ ആളാണ്
ശ്രീലക്ഷ്മി അറക്കൽ

ഫെബ്രുവരി 27ന് മമ്മൂട്ടിയ്ക്ക് പതിവുപോലെ ജസീർബാബു ഒരു വാട്സാപ്പ് സന്ദേശമയച്ചു. പക്ഷേ സിനിമയായിരുന്നില്ല അതിലെ വിഷയം...പത...
26/04/2025

ഫെബ്രുവരി 27ന് മമ്മൂട്ടിയ്ക്ക് പതിവുപോലെ ജസീർബാബു ഒരു വാട്സാപ്പ് സന്ദേശമയച്ചു. പക്ഷേ സിനിമയായിരുന്നില്ല അതിലെ വിഷയം...
പതിവ്നിശബ്ദത മാത്രമേ ജസീർ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ ഒരുമണിക്കൂറിനുള്ളില്‍ ഒരു ഫോണ്‍വിളിയെത്തി. അതിന്റെ ക്ലൈമാക്സില്‍ സ്നേഹപൂർവം മമ്മൂട്ടിയെന്നെഴുതിയ കടലാസും പൂക്കളും മുറുകെപ്പിടിച്ച്‌ ഒരു മൂന്നരവയസ്സുകാരി വിടർന്നുചിരിക്കുന്നു. അവള്‍ക്ക് ഇനി പുതുഹൃദയം. അത് ഇടറാതെ മിടിക്കും.

പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാൻസ് അസോസിയേഷൻഅംഗം ജസീർ ബാബു മമ്മൂട്ടിക്കയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെ ജീവിതം തിരികെക്കിട്ടിയത് മലപ്പുറം തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമയ്ക്കാണ്. ജന്മനാ ഹൃദോഗബാധിതയായ ഈ കുഞ്ഞിന്റെ ശസ്ത്രക്രിയ മമ്മൂട്ടിയുടെ നിർദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയില്‍ പൂർണമായും സൗജന്യമായാണ് നടത്തിയത്.

റിലീസ് ദിവസം തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ കണ്ട് അദ്ദേഹത്തെ അഭിപ്രായം അറിയിക്കുന്നയാളാണ് ജസീർ. മറുപടി പ്രതീക്ഷിച്ചല്ലെങ്കിലും പത്തുവർഷമായി ഇത് തുടരുന്നു. പക്ഷേ ഫെബ്രുവരി 27ന് അയച്ച സന്ദേശത്തില്‍ നിറഞ്ഞത് ഒരു കുടുംബത്തിന്റെ ഹൃദയവേദനയാണ്. ജസീറിന്റെ സന്ദേശം കിട്ടി ഒരുമണിക്കൂറിനുള്ളില്‍ തന്നെ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ഭാരവാഹികള്‍ ജസീറിനെ നേരിട്ട് വിളിച്ചു. തുടർന്നാണ് ആലുവ രാജഗിരി ആശുപത്രിയില്‍ സൗജന്യശസ്ത്രക്രിയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഏപ്രില്‍ 7 ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ മമ്മൂട്ടി കൊടുത്തയച്ച സമ്മാനവുമായി കഴിഞ്ഞദിവസം നിദയും, കുടുംബവും നാട്ടിലേക്ക് മടങ്ങി.

ജനിച്ച്‌ മൂന്നര വയസ്സ് ആകുന്നതിനിടയില്‍ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെ നിദ ഫാത്തിമ കടന്ന് പോയി. സാധാരണ ഹൃദയത്തിന് താഴെ രണ്ട് അറകള്‍ ഉണ്ടാകും. നിദയ്ക്ക് ജന്മനാ ഹൃദയത്തില്‍ ഒരു അറ മാത്രമേ ( ഇടത് വെൻട്രിക്കിള്‍) ഉണ്ടായിരുന്നുളളു. ജനിച്ച്‌ മൂന്ന് മാസത്തില്‍ തന്നെ ആദ്യ സർജറി നടത്തി. തുടർന്ന് നാലാം വയസ്സിന് മുമ്ബ് രണ്ടാമത്തെ സർജറി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഡ്രൈവർ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുളള തുക കണ്ടെത്തുക അസാധ്യമായിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് ഇത് ഇരട്ടിആഘാതവുമായി. സുഹൃത്തും, ടൈലറുമായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീർ അറിഞ്ഞതോടെ ആ കുടുംബത്തിന് മുന്നില്‍ മമ്മൂട്ടി കാരുണ്യദൂതനായെത്തി.

രാജിഗിരിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ കെ പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കടേശ്വരൻ, പീഡിയാട്രിക് ഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവർ ചികിത്സയില്‍ പങ്കാളികളായി. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നതിനെ തുടർന്ന് ശരീരം നീല നിറമാകുന്ന നിദയുടെ രോഗാവസ്ഥ പൂർണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരൻ പറഞ്ഞു. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞത് നിദയുടെ ഭാവിയ്ക്ക് ഗൂണകരമാണെന്ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീല്‍ എം പറഞ്ഞു.

ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കെയർ ആന്റ് ഷെയറിന്റെ വാത്സല്യം പദ്ധതിയിലൂടെ പൂർണമായും സൗജന്യമായി ചെയ്ത് നല്‍കിയത്. സാമ്ബത്തീകമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയ സൌജന്യമായി നടത്തുന്നതിനാണ് കെയർ ആൻഡ് ഷെയർ 'വാത്സല്യം' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ ഫൌണ്ടേഷൻ ചെയർമാൻ കെ മുരളീധരൻ (മുരളിയ ) പറഞ്ഞു.

പഴയ കളിയും, ചിരിയും വീണ്ടെടുത്ത് മടങ്ങാൻ ഒരുങ്ങവെ നിദയെ തേടി ഒരു അപ്രതീക്ഷിത സമ്മാനം എത്തി. സാക്ഷാല്‍ മമ്മൂക്ക കൊടുത്തയച്ച ബൊക്കയും, ആശംസ കാർഡും ആയിരുന്നു അതില്‍. കെയർ ആൻഡ് ഷെയർ ഭാരവാഹികളും, ജസീർ ബാബുവും ചേർന്ന് അത് കൈമാറി. മകളുമായി മടങ്ങുമ്ബോള്‍ മമ്മൂക്കയുടെ ആരാധകൻ കൂടിയായ അലിക്ക് ഒരാഗ്രഹം മാത്രം. മമ്മൂക്കയെ കാണണം, കൂടെയൊരു ഫോട്ടോയും എടുക്കണം !! കടപ്പാട്

ഉണ്ണി മുകുന്ദൻ 🔥
26/04/2025

ഉണ്ണി മുകുന്ദൻ 🔥

ISRO മുൻ ചെയർമാൻ ശ്രീ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ആദരാഞ്ജലികൾ 🙏🙏🙏
25/04/2025

ISRO മുൻ ചെയർമാൻ ശ്രീ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ആദരാഞ്ജലികൾ 🙏🙏🙏

Address

Kochi
Kochi

Website

Alerts

Be the first to know and let us send you an email when നിലപാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share