Muthum Pavizhavum

Muthum Pavizhavum Muthum Pavizhavum is a Malayalam fb page about share great thoughts! coming Soon...!

ചില ദീപങ്ങൾ അണയാറില്ല...മെഡിക്കൽ കോളേജിൽ കിടക്കുന്ന, കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണ്‌ ടൌണിൽ നിന്നുംഓട്ടോ പിടിച്ചത്...
27/12/2015

ചില ദീപങ്ങൾ അണയാറില്ല...
മെഡിക്കൽ കോളേജിൽ കിടക്കുന്ന, കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണ്‌ ടൌണിൽ നിന്നുംഓട്ടോ പിടിച്ചത്‌. Backache ഉള്ളത്കൊണ്ട് കുണ്ടിലും കുഴിയിലും ''ഒന്നു
പതുക്കെ പോണേ'' എന്ന് ഡ്രൈവറോട് വിനീതമായി അപേക്ഷിച്ചു! നീരസത്തോടെയുള്ള ഒരു നോട്ടംപ്രതീക്ഷിച്ച എനിക്ക് 'ok sir' എന്ന വിനയത്തോടെയുളള മറുപടിയാണ് കിട്ടിയത്!!
ചില ഓട്ടോകാർക്കുള്ള തിക്കും തിരക്കൊന്നും നമ്മുടെ ഈ ഡ്രൈവർക്കില്ല. പറഞ്ഞപോലെ തന്നെ മിതമായ സ്പീഡിൽ വളരെ സൂക്ഷിച്ച് എനിക്ക് യാതൊരുവിധ ശാരീരിക ആസ്വാസ്ത്യങ്ങളുംഉണ്ടാക്കാതെ യാണ് അയാൾ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.
മെഡിക്കൽ കോളേജിന്റെ പോർട്ടികോയിൽ വണ്ടി നിന്നു. 'എത്രയായി ' എന്ന എന്റെ ചോദ്യത്തിന് ഡ്രൈവറുടെ അടുത്തുള്ള ഒരു box ചൂണ്ടി അയാൾ പറഞ്ഞു ''ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ''. എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല!! "നിർദ്ധനരായ രോഗികൾക്കുള്ള ധനസഹായം" എന്ന് എഴുതിവെച്ചിരിക്കുന്ന ആ പെട്ടിയിലേക്ക് ഒരു നിമിഷം സ്തബ്ദനായി ഞാൻ നോക്കിനിന്നു...
ഇതിനിടയിൽ കുറച്ചകലെ നിന്നിരുന്ന സെക്യൂരിറ്റികാരൻ വണ്ടി മാറ്റിയിടാൻ പറഞ്ഞ് കൈകൊണ്ട് ആൻഗ്യംകാണിച്ചു. വണ്ടി മാറ്റിയിടാൻ സമയമെടുത്തത് കൊണ്ടാകാം... സെക്യൂരിറ്റി അരിശത്തിൽ വണ്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്തു. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റികാരന്റെ ദേഷ്യം ഉരുകിയില്ലതായിയെന്ന് മാത്രമല്ല വിനയപൂർവ്വം"നമസ്കാരംസർ" എന്ന് പറഞ്ഞ് കൈകൂപ്പി തിരിച്ച് പോയി എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...!!
ഈ നാടകീയതയുടെ അന്തസത്ത അറിയാൻ പെട്ടിയിൽ പൈസയിട്ട് തിരിച്ച് സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി.
കൂലിപണിക്കാരായ അച്ഛനമ്മമാരുടെ 4 മക്കളിൽ രണ്ടാമത്തെ മകനാണ് ആ പോയ ഓട്ടോഡ്രൈവർ.. അച്ഛൻ നേരത്തെ മരിച്ചു. മൂത്ത മകൻ അപസ്മാര രോഗിയാണ്‌.. ഇളയത് 2 പെണ്‍കുട്ടികൾ. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അദ്ദേഹം!!
ഇപ്പോഴുംകോളേജിൽ പഠിക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞ കൊല്ലം നല്ല മാർക്കിൽ പരീക്ഷ പാസ്സായതിനുള്ള സമ്മാനമാണ് ആ ഓട്ടോ; ഇവിടുത്തെ സൂപ്രണ്ട്സാറിന്റെ വകയാണത്‌. അഭിമാനിയായ അയാൾ ആദ്യമാസംതന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ''സൂപ്രണ്ട്സാറിനെ ഏൽപ്പിചിട്ട് പറഞ്ഞു, "എല്ലാ മാസവും ഡോക്ടറെ ഞാൻ ഇങ്ങനെ ഒരു തുക ഏൽപ്പിച്ച് ഓട്ടോയുടെ കടംവീട്ടാം". സൂപ്രണ്ട് ഒരു പുഞ്ചിരിയോടെ അത് നിരസിച്ചു.. പക്ഷെ അയാൾ പറഞ്ഞു ഇല്ല സർ, അങ്ങനെയാണെങ്കിൽ ആ തുക ഞാൻ
ഇവിടുത്തെ രോഗികൾക്കുള്ള ഫണ്ടിലേക്ക് അടക്കാം. അന്ന് മുതൽ ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് അദ്ദേഹം ആരോടും കണക്ക് പറയാറില്ല; എന്ന് മാത്രമല്ല ആ തുക മുഴുവൻ രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് കൊടുക്കുകയുംചെയ്യുന്നു. അതിനാണാ പെട്ടി.
അയാളെ കുറിച്ച് അറിയാനുള്ള എന്റെ ജിജ്ഞാസ കൂടി കൂടി വന്നു..!! നിങ്ങൾ എന്തിനാണ് അയാളെ കണ്ടപ്പോൾ കൈകൂപ്പി "സർ" എന്ന് വിളിച്ചത്.'!!
"3rd year MBBS ന് പഠിക്കുന്ന അദ്ദേഹത്തെ പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്!!!".
ഒരു നിമിഷം!!വാക്ക് നാക്കിൽ ഉടക്കി!!! ‌തിരിച്ച് ഒന്നും ചോദിക്കാൻ പറ്റിയില്ല. എന്റെ ദ്രിഷ്ട്ടികൾ ആ നല്ല മനസ്സിന്റെ ഉടമയെ ഒന്നുകൂടി പരതി.
കണ്‍വെട്ടത്ത്നിന്നുംവിദൂരതയിലേക്ക് മറഞ്ഞുപോയ ആ ഓട്ടോയെയും ഓട്ടോകാരനെയും ഒരിക്കൽകൂടി കാണാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു.
ഈശ്വരൻ ചിലപ്പോൾ ഇങ്ങനെയാണ്...ചില വഴി വിളക്കുകളുടെ ദീപനാളങ്ങൾ എന്നെന്നേക്കുമായി അണക്കാതെ സൂക്ഷിക്കുന്നു!!!
അഹങ്കാരംകൊണ്ട് ഇരുളടഞ്ഞ മനുഷ്യ മനസ്സിലേക്ക് മാനവികതയുടെ ഇത്തിരി വെട്ടം പകരാൻ...

5 രൂപയ്ക്കാണ് സാധാരണ ദിവസങ്ങളിൽ പത്രം വാങ്ങാറ് പതിവ് .ഇടയ്ക്കൊരു ഞായറാഴ്ച ദിവസം കൈയിലിരുന്ന ചില്ലറ 5 രൂപ കൊടുത്തതിനു ശേഷ...
26/12/2015

5 രൂപയ്ക്കാണ് സാധാരണ ദിവസങ്ങളിൽ പത്രം വാങ്ങാറ് പതിവ് .

ഇടയ്ക്കൊരു ഞായറാഴ്ച ദിവസം കൈയിലിരുന്ന ചില്ലറ 5 രൂപ കൊടുത്തതിനു ശേഷമാണ് പത്രത്തിനു മുകളിൽ 5.50 (വാരാന്ത്യ സ്പെഷ്യൽ കൂടി ഉള്ളതിനാൽ) എന്നെഴുതിയിരിക്കുന്നത് കണ്ടത്.

അത് വാങ്ങിയെങ്കിലും ഒന്നും പറയാത്തതിനാൽ ഇതിന്റെ വിലയെന്തെന്ന് ചോദിച്ചപ്പോൾ "6 രൂപയ്ക്കാണ് കൊടുക്കക്കണത് , എങ്കിലും മക്കളടത്ത് ഒള്ളത് തന്നല്ല, അത് മതി" എന്നായിരുന്നു മറുപടി.

അത് വേണ്ട, ഇതെടുത്തിട്ടു ബാക്കി തരൂ എന്ന് പറഞ്ഞു ചില്ലറയില്ലാത്തതിനാൽ 100 ന്റെ നോട്ടു കൊടുത്തു നോക്കി.

വേണ്ട മോനെ, എന്റെ കയ്യിൽ അതിനു ബാക്കി തരാൻ തെകയൂല്ല.

ഞാൻ പറഞ്ഞു: അത് സാരമില്ല, ബാക്കി അമ്മയുടെ കയ്യിൽ ഇരിക്കട്ടെ,

ഇപ്പോൾ ഉടനെ വേണ്ട, ഞാൻ പിന്നെ വാങ്ങിച്ചോളാം.

സമ്മതിക്കുന്നില്ല. കൊടുത്തത് മതിയെന്ന നിലപാടിൽ തന്നെ. ശരി എന്നാൽ ബാക്കി നാളെ തരാം എന്ന് പറഞ്ഞു ഞാൻ പോയി.

പിറ്റേന്ന് പത്തുരൂപ കൊടുത്തപ്പോൾ ബാക്കി അഞ്ചു തന്നു. ഇന്നലത്തെ ഒരു രൂപ കൂടി എടുക്കാൻ ഓർമ്മപ്പെടുത്തിയപ്പോൾ "അത് വേണ്ട മോനെ, ഇന്നലെ ഞാൻ പറഞ്ഞതല്ലേ" എന്നു പറഞ്ഞ് അടുത്ത ആളിലേക്ക് തിരിഞ്ഞു.

ബാക്കി കിട്ടിയ അഞ്ചു രൂപയുടെ നാണയം പിടിച്ചു കുറച്ചു നേരം നിന്ന് ഞാൻ മടങ്ങി.

തിരുവനന്തപുരം കോസ്മോപോളിറ്റൻ ആശുപത്രിക്ക് മുന്നിലുള്ള റോഡരികിൽ എന്നും രാവിലെ കാണുന്ന ദൃശ്യമാണ് ചിത്രത്തിൽ.

ആർത്തി നിറഞ്ഞ ലോകത്തിനു മുന്നിൽ ഈ പത്രങ്ങളും മാഗസിനുകളും വിറ്റുകിട്ടുന്ന ചില്ലറത്തുട്ടുകൾ കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന ഒരു പുഞ്ചിരിയുണ്ട് ഈ മുഖത്ത് എപ്പോഴും.

8 ദിവസം ഞാനും ഈ അമ്മുമ്മയുടെ കസ്റ്റമർ ആയിരുന്നു.

ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേന്ന് ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ എന്റെ മുഖം അതിനൊക്കെ കൊള്ളാമോ മോനെ എന്ന നിഷ്കളങ്കമായ മറുചോദ്യം കേട്ട് ഒരുനിമിഷം ഞാൻ തരിച്ചുപോയി.

വെച്ചുകെട്ടും മുഖത്തെഴുത്തുമായി ആർഭാടപൂർവ്വം നിന്നു തരുന്ന 'കൊള്ളാവുന്ന'വരുടെ ലോകത്തിനു നേർക്ക്‌ ഇതുപോലുള്ള 'കൊള്ളരുതാത്ത'വരുടെ ചോദ്യങ്ങൾ പ്രകമ്പനങ്ങളോ പ്രകോപനങ്ങളോ ആയിത്തീരുന്നുണ്ട്.

അനുഭവങ്ങളിൽ നിന്ന് കരുപ്പിടിപ്പിച്ച കരുത്തിൽ നിന്ന് സരളമായി ചോദിക്കുന്ന ചോദ്യം നമ്മുടെ എല്ലാ വിധ ജാഡകളെയും വിയർപ്പിച്ചു വെയിലത്ത് നിർത്തും.

ഒടുവില്‍, "വേണ്ടെന്നു പറഞ്ഞാൽ മോന് വിഷമമാവൂലേ, അതുകൊണ്ട് എടുത്തോ" എന്ന ആനുകൂല്യത്തിൽ നിന്നുണ്ടായ ക്ലിക്ക്

ചില കാഴ്ചകൾ നമ്മുടെ മനസിനെ വല്ലതെ നൊമ്പരപ്പെടുത്തും..
25/12/2015

ചില കാഴ്ചകൾ നമ്മുടെ മനസിനെ
വല്ലതെ നൊമ്പരപ്പെടുത്തും..

 #കണ്ണു_നനയിപ്പിച്ച_കഥ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണക്കു ടീച്ചർ ആണ് കണക്കിലില്ലാത്ത ചോദ്യം ചോദിച്ചത്."ആരാവാനാ നിങ്ങൾക്ക...
24/12/2015

#കണ്ണു_നനയിപ്പിച്ച_കഥ
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണക്കു ടീച്ചർ ആണ് കണക്കിലില്ലാത്ത ചോദ്യം ചോദിച്ചത്.
"ആരാവാനാ നിങ്ങൾക്കൊക്കെ ഇഷ്ടം"
കുട്ടികൾ ഓരോന്നായി എഴുന്നേറ്റു നിന്ന് പറഞ്ഞു,
ഡോക്ടർ.....എൻജിനീയർ....പൈലറ്റ്....
ഒടുക്കം അവന്റെ ഊഴമെത്തി,
മടിച്ചു മടിചാണവനതു പറഞ്ഞത്.
"ശാസ്ത്രജ്ഞൻ..."
ക്ലാസ്സിൽ ചിരി പടർന്നു.
"ആഹാ അത് കൊള്ളാലോ അപ്പു...
ശാസ്ത്രജ്ഞനായിട്ട്‌ അപ്പു എന്താ കണ്ടുപിടിക്യാ..."
ടീച്ചർ പുഞ്ചിരിച്ചുകൊണ്ട് അരികിൽ വന്നു.
കണ്ടുപിടിക്കേണ്ടത് എന്തെന്ന് അവന് നല്ല നിശ്ചയം ഉണ്ടായിരുന്നു. പക്ഷെ പറയാൻ ആത്മാഭിമാനം നാവിൽ കുരുക്കിട്ടു.
പിഞ്ഞിയ ഷർട്ടിൽ അമ്മ കുത്തിതന്ന തുരുമ്പിച്ച സേഫ്റ്റി പിന്നിൽ മിഴികളൂന്നി തലതാഴ്ത്തി നിൽക്കുമ്പോൾ മനസ്സിൽ നൂറുവട്ടം ഉറക്കെ പറഞ്ഞു യന്ത്രം.
#വിശപ്പറിയാതിരിക്കാനുള്ള_യന്ത്രം

കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ലൈക്‌ ചെയ്യുക ....ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ!"മുത്തും പവിഴവും"https://www....
26/05/2015

കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ലൈക്‌ ചെയ്യുക ....
ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ!

"മുത്തും പവിഴവും"

https://www.facebook.com/like4treasure

കേട്ടപ്പോള്‍ എന്‍റെ ചങ്ക് തകര്‍ന്നു പോയി........?
18/03/2014

കേട്ടപ്പോള്‍ എന്‍റെ ചങ്ക് തകര്‍ന്നു പോയി........?

02/10/2013

ഒരിക്കല് ഒരു ബ്രിട്ടീഷുകാരന് ഗാന്ധിജിയുടെ മുഖത്ത് ആഞ്ഞു ചവിട്ടി.
അദ്ധേഹത്തിന്റെ മുന്വശത്തെ രണ്ടു പല്ലുകള് പോയി.
അത്ര പതുക്കെ ആയിരുന്നു ആ ചവിട്ട്.
എന്നിട്ട് ഗാന്ധിജി ബ്രിട്ടീഷുകാരനോട്‌ ചോദിച്ചു:
"എന്റെ മൂര്ച്ചയേറിയ പല്ലുകള് കൊണ്ടിട്ടു താങ്കളുടെ മൃദുലമായ കാലുകള്ക്ക് വലതും പറ്റിയോ ?"
-
ഷെയര് ചെയ്യാന് മറക്കില്ലല്ലോ
"മുത്തും പവിഴവും

കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ലൈക്‌ ചെയ്യുക .... ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ"മുത്തും പവിഴവും"https://www....
01/07/2013

കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ലൈക്‌ ചെയ്യുക .... ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ
"മുത്തും പവിഴവും"

https://www.facebook.com/pages/Muthum-Pavizhavum/168497529960801

23/05/2013

hi

Address

Kochi

Website

Alerts

Be the first to know and let us send you an email when Muthum Pavizhavum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category