19/07/2025
ഓഡിയോ കാസറ്റുകളുടെ സുവർണ്ണ കാലത്ത് സൂപ്പർ ഹിറ്റായ ഒട്ടനവധി സിനിമാ ഗാനങ്ങൾ മലയാളികളുടെ സ്വീകരണ മുറിയിലേക്കെത്തിയത് ഇദ്ദേഹത്തിന്റെ ഓഡിയോ കമ്പനിയായ നിസരി മ്യൂസിക്കിലൂടെ ആയിരുന്നു ജോണിവാക്കർ, കിഴക്കൻ പത്രോസ്,അനശ്വരം, ചെങ്കോൽ, സൂര്യ ഗായത്രി, ചമയം, ഏകലവ്യൻ, വെൽക്കം റ്റു കൊടേക്കനാൽ, കിലുക്കാം പെട്ടി അടക്കമുള്ള ഒരുപിടി ഗാനങ്ങൾ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന് ഇന്നും എവർലാസ്റ്റിങ് ഹിറ്റായ് നിറഞ്ഞ് നിൽക്കുന്നു...
ഒരേ കുടുംബത്തിൽ നിന്നും സഹോദരനായ രഞ്ജിനി കാസെറ്റ്സ് ഉടമ രഞ്ജിനി ഉസ്മാനും ഈ രംഗത്ത് മത്സര ബുദ്ധിയോടെ പാട്ടുകൾ ഇറക്കിയിരുന്നു ..
സിനിമ ശബ്ദ രേഖയായ് ഓഡിയോ കാസെറ്റിലൂടെ അവതരിപ്പിച്ചാൽ അതിന് വലിയ സ്വീകാര്യത ലഭിക്കും എന്ന് തിരിച്ചറിഞ്ഞ് രാജാവിന്റെ മകൻ രഞ്ജിനി കാസെറ്റ് ഇറക്കിയപ്പോൾ ഒരു സിബിഐ ഡയറിക്കുറുപ്പ് റിലീസ് ആയപ്പോൾ അതിൽ പാട്ടുകൾ ഇല്ലെങ്കിലും അതിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങി അതിന്റെ സൗണ്ട് ട്രാക്ക് ഇറക്കിയപ്പോൾ അന്നത് വലിയ തരംഗമായ് മാറി... സേതുരാമയ്യരും ഹാരിയും വിക്രമും ഓമന കൊലക്കേസ് അന്വേഷിക്കുന്നതിന്റെ ത്രിൽ ശ്രോതാക്കൾക്ക് മുന്നിലേക്ക് ഡയലോഗ് രുപത്തിൽ ആദ്യമായ് എത്തിച്ചത് നിസരി മ്യൂസിക്ക് ആയിരുന്നു... ദൂരദർശൻ മലയാളം സംപ്രേഷണം പോലും ഇല്ലാതിരുന്ന കാലത്ത് ഇതൊക്കെയായിരുന്നു ആളുകളുടെ വിനോദ ഉപാധികളിൽ ഒന്ന്..
ഓപ്പൺ സ്റ്റേജ് കളിൽ മാത്രം നിറഞ്ഞ് നിന്നിരുന്ന കഥാ പ്രസംഗങ്ങൾ മലയാളക്കര ഓഡിയോ രുപത്തിൽ ആസ്വദിച്ചത് നിസരി മ്യൂസിക്കിലൂടെ ആയിരുന്നു... 1980 കാലഘട്ടങ്ങളിൽ കെടാമംഗലം സദാനന്ദന്റെയും പിന്നീട് വി സാംബശിവന്റെ ഉശിരൻ കഥകളും വി ഡി രാജപ്പന്റെ ഹാസ്യ കഥാ പ്രസംഗങ്ങളും കവലകളിൽ ടേപ്പ് റോക്കോഡറുകളിലൂടെ ഒഴുകിയെത്തുമ്പോൾ ജനം കൂട്ടം കൂടി നിന്ന് കേട്ടിരുന്നത് അക്കാലത്ത് കേരളത്തിലെ സ്ഥിരം കാഴ്ചയായിരുന്നു...
ഉഷാ ഉതുപ്പിന്റെ ആദ്യത്തെ മലയാള ആൽബം ഗാനം പ്യാരാ പ്യാരാ കൊച്ചിൻ ടൗൺ നിസരി മ്യൂസിക്കിന്റെതാണ് കൂടാതെ ഒട്ടനവധി മാപ്പിള പാട്ടുകളും ഉമ്മറിക്ക പുറത്തിറക്കിയിട്ടുണ്ട്
കാസറ്റും സിഡി യുമൊക്കെ വിപണിയിൽ നിന്നും ട്രെൻഡ് ഔട്ട് ആയെങ്കിലും ഇദ്ദേഹത്തിന്റെ കമ്പനിയുടെ പാട്ടുകൾ യൂട്യൂബ് അടക്കമുള്ള പ്ലാറ്റ് ഫോമുകളിൽ ഇന്നും ജനഹൃദയങ്ങൾ കീഴടക്കി ട്രേഡ് മാർക്കായ് നില നിൽക്കുന്നു..
ഓഡിയോ കമ്പനി ഓണേഴ്സിൽ ഏറ്റവും സീനിയർ എന്ന് വിശേഷിപ്പിക്കാവുന്ന ഉമ്മർക്ക കുറച്ച് നാളായ് അർബുദരോഗ ബാധിതനായിരുന്നു... എന്തായാലും വേദനകൾ ഇല്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയാകുമ്പോൾ ഇദ്ദേഹത്തിന്റെ പരലോക ജിവിതം അള്ളാഹു ഹൈറാക്കി കൊടുക്കട്ടെ: '... ആമീൻ..