Channel I'M

Channel I'M Channeliam.com, Unleash the Power of AI-driven innovation and startup News.
(2)

🌟 Introducing Channel I’M 🌟
Celebrating disruption and innovation in the startup and SME sectors! 🚀 We bring you inspiring stories of entrepreneurs and businesses transforming the world for the better. With constructive journalism as our motto and innovation as our mantra, we aim to empower society with accurate, reliable, and unbiased information. 💡
Stay tuned as we showcase resilience, creativit

y, and the entrepreneurial spirit driving progress and change! 🙌 .Channel I'M, the brainchild of Mrs. Nisha Krishan, offers an exclusive look into the minds of Indian startup founders, showcasing their visionary ideas and innovative approaches.

ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ, പ്രതിരോധ നിർമാണം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ലാർസൻ ആൻഡ് ട്യൂബ്രോ ലിമിറ്റഡ് (Larsen & T...
27/08/2025

ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ, പ്രതിരോധ നിർമാണം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ലാർസൻ ആൻഡ് ട്യൂബ്രോ ലിമിറ്റഡ് (Larsen & Toubro Ltd-L&T). ആണവോർജ, താപവൈദ്യുത മേഖലയിലെ അവസരങ്ങളും കമ്പനി നിരീക്ഷിക്കുന്നതായി എൽ ആൻഡ് ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.എൻ. സുബ്രഹ്മണ്യൻ പറഞ്ഞു.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/lt-defence-data-centre-india/

മികച്ച പ്രകടനത്തിനുള്ള  വ്യവസായ വാണിജ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്ക്കാരം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈ...
27/08/2025

മികച്ച പ്രകടനത്തിനുള്ള വ്യവസായ വാണിജ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്ക്കാരം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്. നേടിയത് എട്ട് കോടി രൂപ ലാഭം .വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വ്യവസായ സാധ്യതകളും തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തിയ ഒരേയൊരു പൊതുമേഖലാ സ്ഥാപനവും കെ.എസ്.ഐ.ഇ ആണ്. വിമാന ചരക്കുനീക്കത്തിലും തുറമുഖ ചരക്കുനീക്കത്തിലും 50 വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയം ഈ സ്ഥാപനത്തിനുണ്ട്.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/ksie-award-profit-vizhinjam/

ഫെസ്റ്റീവ് സീസൺ വരവേൽക്കാനൊരുങ്ങി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്കാർട്ട് (Flipkart). ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് ...
27/08/2025

ഫെസ്റ്റീവ് സീസൺ വരവേൽക്കാനൊരുങ്ങി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്കാർട്ട് (Flipkart). ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് 2.2 ലക്ഷം പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. നിയമനത്തിൽ സ്ത്രീകൾക്ക് 10 ശതമാനം മുൻഗണന നൽകും. അംഗപരിമിതർക്കും LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങൾക്കും അധിക അവസരങ്ങൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/flipkart-hiring-lakh-people/

വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒൻപത് മാസത്തിനുള്ളിൽ 10 ലക്ഷം TEU (Twenty-foot Equivalent Unit) കൈകാര്യം ചെയ്ത് രാജ്യത്തിന്...
27/08/2025

വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒൻപത് മാസത്തിനുള്ളിൽ 10 ലക്ഷം TEU (Twenty-foot Equivalent Unit) കൈകാര്യം ചെയ്ത് രാജ്യത്തിന്റെ സമുദ്രചരിത്രത്തിൽ പുതു അധ്യായം രചിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം (Vizhinjam International Seaport). 2024 ഡിസംബർ 3ന് വാണിജ്യ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം, ഇതുവരെ 460ത്തിലധികം കപ്പലുകൾ സ്വീകരിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/vizhinjam-port-world-class-feat/

വിഷമതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗതയിലും സൗകര്യപ്രദമായും നല്‍കാന്‍ നമ്മുടെ കേരളം ഡിജിറ്റല്‍ കേരള ഇനീഷ്യേറ്റ...
27/08/2025

വിഷമതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗതയിലും സൗകര്യപ്രദമായും നല്‍കാന്‍ നമ്മുടെ കേരളം ഡിജിറ്റല്‍ കേരള ഇനീഷ്യേറ്റീവ്.ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും പരാതികളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും. സേവന വിതരണത്തിന് എ.ഐ ഉള്‍‌പ്പെടെയുള്ള നൂതന മാർഗ്ഗങ്ങൾ ഏര്‍പ്പെടുത്തും. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഏകീകൃത രജിസ്ട്രി ഉണ്ടാക്കും.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/nammude-kerala-digital-initiative/

ആഢംബരത്തിന്റെ മറ്റൊരു പേരായാണ് റോൾസ് റോയ്സ് (Rolls Royce) കാറുകൾ വിശേഷിപ്പിക്കപ്പെടാറുള്ളത്. ആഢംബരത്തിന് അനുസരിച്ച് വമ്പ...
27/08/2025

ആഢംബരത്തിന്റെ മറ്റൊരു പേരായാണ് റോൾസ് റോയ്സ് (Rolls Royce) കാറുകൾ വിശേഷിപ്പിക്കപ്പെടാറുള്ളത്. ആഢംബരത്തിന് അനുസരിച്ച് വമ്പൻ വിലയുമാണ് റോൾസിന് നൽകേണ്ടത്. 27 കോടി രൂപ ആകെ വില വരുന്ന മൂന്ന് റോൾസ് റോയ്സുകൾ ഒറ്റ ദിവസം സ്വന്തമാക്കി ശ്രദ്ധ നേടുകയാണ് വ്യവസായി സഞ്ജയ് ഗൊദാവത്.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/sanjay-ghodawat-buys-3-rolls-royce/

അമൂൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുക അമൂൽ പെൺകുട്ടിയാണ് (Amul girl). ചുവന്ന പുള്ളികളുള്ള ഉടുപ്പും നീലത്തലമുടിയുമായി...
27/08/2025

അമൂൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുക അമൂൽ പെൺകുട്ടിയാണ് (Amul girl). ചുവന്ന പുള്ളികളുള്ള ഉടുപ്പും നീലത്തലമുടിയുമായി അമൂൽ പെൺകുട്ടിയുടെ ഡൂഡിൽ വെച്ച് കമ്പനി നിരവധി പരസ്യങ്ങൾ ഇറക്കാറുണ്ട്. രാഷ്ട്രീയവും സ്പോർട്സും സാംസ്കാരിക വിഷയങ്ങളുമെല്ലാം അമൂൽ ഈ പരസ്യങ്ങളുടെ ഭാഗമാക്കാറുണ്ട്. അമൂലിന്റെ ഇത്തരത്തിലുള്ള ഓണപ്പരസ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, വെറും ഓണപ്പരസ്യമല്ല സോഷ്യൽ മീഡിയയിൽ വൈറലായ ജെൻ Z ട്രെൻഡായ ‘ഓറ ഫാർമിംഗ്’ (Aura Farming) കൂടി ഉൾക്കൊള്ളിച്ചാണ് അമൂലിന്റെ ഓണപ്പരസ്യം.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/amul-onam-ad-viral/

ടാറ്റ സൺസിന്റെ (Tata Sons) ഇ-കൊമേഴ്‌സ് വിഭാഗമായ ടാറ്റ ഡിജിറ്റൽ (Tata Digital) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയ...
27/08/2025

ടാറ്റ സൺസിന്റെ (Tata Sons) ഇ-കൊമേഴ്‌സ് വിഭാഗമായ ടാറ്റ ഡിജിറ്റൽ (Tata Digital) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി മലയാളി സജിത് ശിവാനന്ദൻ (Sajith Sivanandan). ജിയോ മൊബൈൽ ഡിജിറ്റൽ സർവീസസ് (Jio Mobile Digital Services) പ്രസിഡന്റായിരുന്ന സജിത് സെപ്റ്റംബർ ഒന്ന് മുതൽ ടാറ്റ ഡിജിറ്റൽ ചുമതല ഏറ്റെടുക്കും.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/malayali-sajith-sivanandan-tata-digital-ceo/

ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് (Fund of funds for startups', FFS) സ്കീം വഴി സ്പേസ്-ടെക് നവീകരണം ശക്തിപ്പെടുത്താൻ...
27/08/2025

ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് (Fund of funds for startups', FFS) സ്കീം വഴി സ്പേസ്-ടെക് നവീകരണം ശക്തിപ്പെടുത്താൻ ₹211 കോടി നിക്ഷേപിച്ചതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഇതിലൂടെ രാജ്യത്തെ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/centre-space-sector-fund-211-crore/

സുപ്രീം കോടതി ഉത്തരവ് പ്രകാരം നടക്കുന്ന അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ (Reliance Foundation...
27/08/2025

സുപ്രീം കോടതി ഉത്തരവ് പ്രകാരം നടക്കുന്ന അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ (Reliance Foundation) വന്യജീവി സംരംഭമായ വൻതാര (Vantara). അനന്ത് അംബാനിയുടെ (Anant Ambani) വന്യജീവി പുനരധിവാസ കേന്ദ്രത്തിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ ഉത്തരവിട്ടതിനു പിന്നാലെയാണ് വൻതാര പ്രതികരണവുമായി എത്തിയിരിക്കുന്നത്.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/vantara-cooperates-sc-inquiry/

കുട്ടനാട്ടിലെ മത്സ്യകൃഷി വികസനത്തിന് പൈലറ്റ് പദ്ധതിയുമായി കേന്ദ്ര ഗവൺമെന്റ്. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹാ...
27/08/2025

കുട്ടനാട്ടിലെ മത്സ്യകൃഷി വികസനത്തിന് പൈലറ്റ് പദ്ധതിയുമായി കേന്ദ്ര ഗവൺമെന്റ്. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ കുട്ടനാട് മേഖലയ്ക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI) ചേർന്ന യോഗത്തിലാണ് തീരുമാനം

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/centre-fish-farming-kuttanad/

വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവുമായി ഇന്ത്യൻ റെയിൽവേ. യാത്ര...
27/08/2025

വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് അതാത് ബോർഡിങ് സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാണ് അവസരം. സതേൺ റെയിൽവേ സോണിനു കീഴിൽ സർവീസ് നടത്തുന്ന എട്ട് വന്ദേഭാരത് ട്രെയിനുകളിലാണ് ഈ സേവനം.

𝒇𝒐𝒓 𝒎𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔👇👇👇
https://channeliam.com/2025/08/27/vande-bharat-tickets-minutes-before-departure/

Address

Kochi
683503

Alerts

Be the first to know and let us send you an email when Channel I'M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Channel I'M:

Share

CHANNEL I’M

Channel i’m is an attempt to prove media is not for destruction but innovation. Our slogan is ‘Innovation through media’. Entrepreneurs across the globe share their stories on this platform.