C Positive Media

C Positive Media C POSITIVE Media Networks International, a motion picture/ tele-film production & broadcasting company from Kochi, Kerala Call +91-9447416851 or +91-8907433493

C POSITIVE Media Networks International, a motion picture/
Tele-film production & broadcasting company from Kochi, C Positive constitutes a new age media company with innovative ideas in the field of filming, Media productions, television programming and advertisements making.

05/01/2018

ഇതാണ് മ്മള് എപ്പോഴും പറയാറുള്ള ആ സംവിധായകൻ..... ഞങ്ങടെ സ്വന്തം ഇക്ക....
സിദ്ധീക്ക് താമരശ്ശേരി ......
സഖാവിന്റെ പ്രിയ സഖിയുടെ സ്വന്തം ശിൽപ്പി ( സംവിധായകൻ) .....
അദ്ധേഹത്തിന്റെ രാപ്പകലുകളില്ലാത്ത കഠിന പ്രയത്നവും അദ്ധ്വാനവുമാണ് സഖാവിന്റെ പ്രിയ സഖി എന്ന ഈ സിനിമ.

നിരവദി സിനിമകൾക്ക് തിരക്കഥ രചിച്ചുട്ടുള്ള സിദ്ധീക്ക് താമരശ്ശേരിയുടെ ആദ്യ സംവിധാന സംരഭമാണിത്.ഈ സിനിമയുടെ കഥയും തിരക്കഥയും ഇദ്ധേഹം തന്നെ നിർവ്വഹിച്ചിരിക്കുന്നു.
മലയാള സിനിമയുടെ മുഖ്യധാരയിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകരിലേക്ക് ഉയരട്ടേയന്ന് നമുക്കാശംസിക്കാം ......

സഖാവിന്റെ പ്രിയ സഖി സിനിമയിലെ അണിയറ ശിൽപികളെ ഒന്നു പരിചയപ്പെടാം .....
https://youtu.be/B6lsK5CZylE
https://youtu.be/B6lsK5CZylE
https://youtu.be/B6lsK5CZylE

മായാനദിയും ബ്രത്ലസ്സും )BREATHLESS)6 പ്രധാന വ്യത്യാസങ്ങൾ .............1.  ബ്രത്ലസ് 1960 ലെ സിനിമയാണ് മായാനദിയാകട്ടെ 2017...
30/12/2017

മായാനദിയും ബ്രത്ലസ്സും )BREATHLESS)
6 പ്രധാന വ്യത്യാസങ്ങൾ .............
1. ബ്രത്ലസ് 1960 ലെ സിനിമയാണ്
മായാനദിയാകട്ടെ 2017 ലെയും.
2. ബ്രത്ലസ് ബ്ലാക് ആൻഡ് വൈറ്റാണ് എങ്കിൽ മായാനദി കളറാണ്.
3. ബ്രത്ലസിൽ കൊലപാതകിയായ നായകനെ പിന്തുടരുന്നത് രണ്ട് പോലീസുകാരാണെങ്കിൽ മായാനദിയിൽ മൂന്നാണ്.
4. ബ്രത്ലസിൽ നായകൻറെ പേര് മൈക്കൽ എന്നാണെങ്കിൽ മായാനദിയിൽ മാത്തൻ എന്നാണ്.
6. മായാനദിയിൽ മാത്തൻ കാമുകിയോട് ഗൾഫിലേക്ക് പോകാമെന്നാണ് പറയുന്നതെങ്കിൽ ബ്രത്ലസിൽ മൈക്കൽ റോമിലേക്ക് പോകാമെന്നാണ് പറയുന്നത്.
5. എല്ലാറ്റിലുമുപരി ബ്രത്ലസ് സംവിധാനം ചെയ്തിരിക്കുന്നത് ഫ്രഞ്ച് ന്യൂവേവിലെ പ്രധാന സംവിധായകൻ ഗൊദാർദ് ആണെങ്കിൽ മായാനദി സംവിധാനം ചെയ്തിരിക്കുന്നത് മലയാളം ന്യൂവേവിലെ പ്രധാന സംവിധായകൻ ആഷിക് അബു ആണ്.കോപ്പി അടിച്ചിട്ട് ഉള്ളുപ് ഇല്ലാതെ സ്റ്റോറി അമൽ നീരദ് എന്ന് വെച്ച ഹാഷിഷ് അബുവിന് നടുവിരൽ പ്രണാമം

Credit :Prathap joseph

12/11/2017

U.A.E'S TOP INDIAN BILLIONAIRES
JOIN THE WORLD'S TOP ENTERTAINMENT
CONSORTIUM;
INDYWOOD FILM CARNIVAL
WILL ATTRACT INVESTMENT OF BILLIONS
FOR INDIAN FILM INDUSTRY...!!!!
IFC Ramoji Film City DEC 1-4
Sohan Roy Indywood TV C Positive Media

11/11/2017

Nambi Narayanan's Book Release Function

മമ്മൂട്ടിക്കും ആഗസ്റ്റ് സിനിമാസിനും 8 മാസത്തെ സമയം കൂടി നൽകും -പ്രിയദർശൻ !കുഞ്ഞാലി മരക്കാർ തർക്കം മുറുകുന്നു !!ഇതിഹാസ പു...
07/11/2017

മമ്മൂട്ടിക്കും ആഗസ്റ്റ് സിനിമാസിനും 8 മാസത്തെ സമയം കൂടി നൽകും -പ്രിയദർശൻ !
കുഞ്ഞാലി മരക്കാർ തർക്കം മുറുകുന്നു !!

ഇതിഹാസ പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന രണ്ട് സിനിമകളുടെ പേരില്‍ മലയാള സിനിമാ മേഖലയില്‍ തര്‍ക്കം. മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് പ്രിയദര്‍ശന്‍ പരസ്യമാക്കിയതിന് പിന്നാലെ
താനും സന്തോഷ് ശിവനും ചേര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യാന്‍ പോകുന്നു എന്ന് മമ്മൂട്ടി സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത് വിവാദമായി..

മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്ന പ്രസ്താവനയോടൊപ്പം താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നതായി അറിയിച്ച് പിന്നീട്പ്രിയദര്‍ശന്‍ രംഗത്ത് വന്നു. എന്നാല്‍ വെറും എട്ട് മാസമേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി കാത്ത് നില്‍ക്കൂവെന്നും അതിനുള്ളില്‍ ആ ചിത്രം യാഥാര്‍ഥ്യമായില്ലെങ്കില്‍ മോഹന്‍ലാലിനെ വെച്ച് താന്‍ പ്രഖ്യാപിച്ച ചിത്രം ചെയ്യുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി .

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

“മൂന്ന് വര്‍ഷം മുന്‍പും ഈ ചിത്രം ഇവര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല. അതിനാല്‍ ഇപ്രാവശ്യം ഞാന്‍ ആറ് മുതല്‍ എട്ട് മാസം വരെ കാത്തിരിക്കും. എന്റെ ചിത്രത്തിന് തടയിടാനായി അവര്‍ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പ്രോജക്ടുമായി മുന്നോട്ട് പോകും. ഇനി അതല്ല അവര്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാണ്. കാരണം ഇതുപോലൊരു മേഖലയില്‍ അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ വെറും അനാവശ്യമാണ്”- പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രിയദര്‍ശന്‍ തന്റെ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് മമ്മൂട്ടിയുടെയും സന്തോഷ് ശിവന്റെയും തീരുമാനമറിയാനാണ് മലയാളി പ്രേക്ഷകര്‍ കാത്തുനില്‍ക്കുന്നത്

03/11/2017
03/11/2017

We proudly announcing our Mega project with Mega Star . 😄 Mammootty

23/10/2017

Proud moment..

'പറവ' എന്ന മലയാള ചിത്രം റിലീസായിട്ടുണ്ട്. ഞാൻ കുടുംബസമേതം ചിത്രം കണ്ടു. മലയാളികൾക്കുപോലും സുപരിചിതമല്ലാത്ത അത്ഭുതക്കാഴ്ച...
22/09/2017

'പറവ' എന്ന മലയാള ചിത്രം റിലീസായിട്ടുണ്ട്. ഞാൻ കുടുംബസമേതം ചിത്രം കണ്ടു. മലയാളികൾക്കുപോലും സുപരിചിതമല്ലാത്ത അത്ഭുതക്കാഴ്ച്ചകളാൽ സമ്പന്നമാണീ കൊച്ചു സിനിമ. എന്തൊരു ഭംഗി! അതിഗംഭീര പശ്ചാത്തല സംഗീതം. Stale ആയിപ്പോയി എന്ന് മലയാള സിനിമ വിധി എഴുതിയ ഹരിശ്രീ അശോകൻപോലും അമ്പരപ്പിച്ചു. നവമാധ്യമങ്ങളുടെ പേടിപ്പെടുത്തുന്ന സ്വാധീനം വിളിച്ചറിയിച്ചു കൊണ്ട്, ഷോകളെല്ലാം Housefull ആയിത്തുടങ്ങി. അൻവർ റഷീദ് എന്ന നിർമ്മാതാവ്..! ഹെന്റമ്മോ! ഈ പണമൊക്കെ എവിടെ കൊണ്ടു കൂട്ടും? അവസാനമായി ഒരു suggestion: മട്ടാഞ്ചേരി ഭാഷയുടെ വേഗം കൂടിപ്പോയതു കൊണ്ട്, ചില പഞ്ച് ഡയലോഗുകൾ മറ്റ് പ്രദേശക്കാർക്ക് മനസ്സിലാകാതെ പോകുന്നതിനാൽ, ഹോളിവുഡ് മാതൃകയിൽ Subtitle നൽകാൻ തയ്യാറായാൽ, ' പറവ' പറന്നുകൊണ്ടേയിരിക്കും. ഉറപ്പ്!
BY U PRADEEP

‘അമ്മ’ പിളരും; മറുചേരിക്ക് നേതൃത്വം നല്‍കുന്നത് കുഞ്ചാക്കോ ബോബന്‍?: ദിലീപിനെ പിന്തുണച്ചിരുന്ന അജു വര്‍ഗീസും മറുകണ്ടം ചാട...
07/09/2017

‘അമ്മ’ പിളരും; മറുചേരിക്ക് നേതൃത്വം നല്‍കുന്നത് കുഞ്ചാക്കോ ബോബന്‍?: ദിലീപിനെ പിന്തുണച്ചിരുന്ന അജു വര്‍ഗീസും മറുകണ്ടം ചാടി....!!!!

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ താരസംഘടനയായ അമ്മയ്ക്കുള്ളിലും മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഇതോടെ അറസ്റ്റിന് പിറ്റേന്ന് തന്നെ അമ്മയില്‍ നിന്നും മറ്റ് സിനിമ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കി. യുവതാരങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍.

ദിലീപിന് പിന്തുണ നല്‍കിയതിനെ യുവതാരങ്ങള്‍ എതിര്‍ത്തിരുന്നു. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളാണ് ദിലീപിനെതിരെ രംഗത്തുവന്നിരുന്നത്. പൃഥ്വിരാജാണ്‌ മറുചേരിക്ക് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ അമ്മയ്ക്കുളളിലെ മറുചേരിക്ക് വളരെ സൈലന്റായി നേതൃത്വം നല്‍കുന്നത് കുഞ്ചാക്കോ ബോബനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പൃഥ്വിരാജ്, ബിജുമേനോന്‍, ആസിഫ് അലി തുടങ്ങി നിരവധി യുവതാരങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ട.് കുഞ്ചാക്കോ ബോബനെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

നേരത്തെ ദിലീപിനൊപ്പം നിന്ന് അക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി കേസില്‍ അകപ്പെട്ട നടന്‍ അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരും ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പക്ഷത്താണ്. കേസില്‍ പെട്ടപ്പോള്‍ അമ്മ തന്നെ സഹായിച്ചില്ല എന്ന പരിഭവം അജുവിനുണ്ട്. അമ്മ പ്രതിസന്ധി നേരിടുകയാണെന്നും ഈ സംഘടന വെറുതെയാണെന്നും അജു ചില മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

ഇതിനിടയിലാണ് ദിലീപ് വിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകളുമായി സഹകരിക്കുന്നതിന് താരങ്ങള്‍ക്ക് അമ്മ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടവേള ബാബുവാണ് ചാനലുകളുമായി സഹകരിക്കരുത് എന്ന് താരങ്ങള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകളുമായി സഹകരിക്കരുത് എന്നാണ് പ്രത്യേക നിര്‍ദ്ദേശം. എന്നാല്‍
യുവ താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കരുത് എന്ന് വാദിച്ചു. ഇക്കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ ലാലും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ഇതും യുവതാരങ്ങളെ ചൊടിപ്പിച്ചു.

ഏഷ്യാനെറ്റ് ഓണ പരിപാടിക്കായി മമ്മൂട്ടിയെ ബന്ധപ്പെട്ടപ്പോള്‍ സംഘടനയ്ക്കുള്ളിലെ കുലം കുത്തിയാകാന്‍ താനില്ല എന്നാണ് ചാനല്‍ അധികാരികളോട് പറഞ്ഞത് എന്നാണ് വിവരം. ചാനല്‍ ബഹിഷ്‌കരണ പ്രശ്‌നത്തിലും ദിലീപ് വിഷയത്തിലും അമ്മ സ്വീകരിച്ച നിലപാടില്‍ യുവ താരങ്ങള്‍ അസംതൃപ്തരാണ്.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പ് പേടിച്ച് ജനറല്‍ ബോഡി വിളിക്കാതെ മുന്നോട്ട് പോകാനാണ് ഇടവേള ബാബു ഉള്‍പ്പെടെയുള്ള ചിലര്‍ തീരുമാനിച്ചിരിക്കുന്നത്. ദിലീപ് ഉടന്‍ പുറത്തിറങ്ങും എന്ന വിശ്വാസത്തിലാണ് അമ്മയിലെ ഭാരവാഹികള്‍ ഇപ്പോഴും.

Address

Kochi

Alerts

Be the first to know and let us send you an email when C Positive Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C Positive Media:

Share