National Vision News, NVNN

National Vision News, NVNN A Front-line Malayalam news online channel , Since 2007 .

We are publishing news , war field ,hot news ,braking news ,article ,business ,cinema , political , gossip ,lifestyle , food , science ,sports ,technology ,traveling ,opinions ,wethersfield ,entertainment ,automotive , festivals , education ,job , etc....

സലാറും ഡങ്കിയും പിന്നേ നേരും ...ബോക്സോഫീസ് ക്ലാഷാണ് ഇന്ത്യന്‍ ബോക്സോഫീസിലെ മുഴുവന്‍ വാര്‍ത്തയെങ്കിലും കേരളത്തില്‍ എത്തുമ...
25/12/2023

സലാറും ഡങ്കിയും പിന്നേ നേരും ...
ബോക്സോഫീസ് ക്ലാഷാണ് ഇന്ത്യന്‍ ബോക്സോഫീസിലെ മുഴുവന്‍ വാര്‍ത്തയെങ്കിലും കേരളത്തില്‍ എത്തുമ്പോള്‍ അത് സലാറും മോഹന്‍ലാല്‍ ചിത്രമായ നേരും തമ്മിലാണ് മത്സരം

കൊച്ചി: സലാറും ഡങ്കിയും തമ്മിലുള്ള ബോക്സോഫീസ് ക്ലാഷാണ് ഇന്ത്യന്‍ ബോക്സോഫീസിലെ മുഴുവന്‍ വാര്‍ത്തയെങ്കിലും കേരളത്തില്‍ എത്തുമ്പോള്‍ അത് സലാറും മോഹന്‍ലാല്‍ ചിത്രമായ നേരും തമ്മിലാണ് എന്ന തരത്തിലാണ്. കാരണം മോഹന്‍ലാല്‍ ചിത്രമാണ് നേര് എങ്കില്‍ മലയാളിയുടെ പ്രിയപ്പെട്ട പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് സലാര്‍. നേരിന് മുന്നില്‍ സലാര്‍ പകച്ചോ എന്നാണ് രണ്ടാം ദിനത്തിലെ സലാറിന്‍റെ കേരള ബോക്സോഫീസ് കണക്കുകള്‍ കാണിക്കുന്നത്.
ആദ്യ ദിനത്തില്‍ സലാര്‍ കേരളത്തില്‍ നിന്നും 3.55 കോടി നേടിയിരുന്നു. രണ്ടാം ദിനത്തില്‍ ഇത് 1.75 കോടിയായി കുറഞ്ഞു. അതേ സമയം നേര് റിലീസ് ദിനത്തേക്കാള്‍ കളക്ഷന്‍ മൂന്നാം ദിനത്തില്‍ നേടിയിട്ടുണ്ട്. നേരിന്‍റെ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ വലിയ കുതിപ്പ് ചിലപ്പോള്‍ സലാര്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്നു.

പ്രഭാസ് നായകനായ സലാര്‍ ആഗോള ബോക്സോഫീസ് കളക്ഷനില്‍ അത്ഭുതമായ വമ്പൻ കുതിപ്പ്. സലാര്‍ റിലീസായി രണ്ടാം ദിവസവും കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടമാണ്. ഇന്നലെയും സലാര്‍ ആഗോളതലത്തില്‍ 100 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. പ്രഭാസിന്റെ സലാര്‍ ആകെ 295.7 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നു എന്നാണ് ഒഫിഷ്യല്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

റിലീസിന് സലാര്‍ ആകെ 178.7 കോടി രൂപയാണ് നേടിയത്. 2023ല്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷനില്‍ റിലീസ് റെക്കോര്‍ഡാണ് ഇത്. വിജയ്‍യുടെ ലിയോ റിലീസിന് 148.5 കോടി രൂപ നേടിയാണ് നേരത്തെയുള്ള റെക്കോര്‍ഡ‍്. എന്തായാലും സലാര്‍ ഇന്ത്യയില്‍ പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കും എന്നാണ് ലഭ്യമാകുന്ന ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആദിപുരുഷിന് ബോക്‌സ് ഓഫീസിലെ തകര്‍ച്ചയ്ക്ക് ശേഷം പ്രഭാസിന്റെ ആരാധകർ സലാറിലാണ് പ്രതീക്ഷയർപ്പിച്ചിരുന്നത്.

ഷാരൂഖ് ഖാന്റെ ഡങ്കിയുമായി ചിത്രം ബോക്‌സ് ഓഫീസ് ക്ലാഷ് നടത്തിയാണ് റിലീസായത്. സംവിധായകൻ രാജ്കുമാറിന്റെ ചിത്രം ഡിസംബർ 21 നും സലാർ ഡിസംബർ 22 നും തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അതേ സമയം ഡങ്കിയും വലിയ പ്രകടനം നടത്തുന്നില്ല. ജവാൻ, പഠാന്‍ തുടങ്ങിയ ഷാരൂഖിന്റെ മുൻ ഹിറ്റുകളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം കൊണ്ട് 75 കോടിയോളം ആഭ്യന്തര ബോക്സോഫീസില്‍ ഡങ്കി നേടിയത്.

വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് മീഡിയ ​ഗ്രൂപ്പും ഒരുമിക്കുന്നു. ന്യൂഡ...
25/12/2023

വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് മീഡിയ ​ഗ്രൂപ്പും ഒരുമിക്കുന്നു.

ന്യൂഡൽഹി: വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് മീഡിയ ഗ്രൂപ്പും ഒരുമിക്കുന്നു. ഇരു കമ്പനികളും ലയന കരാറിൽ ഒപ്പുവച്ചു. റിലയൻസിന് 51 ശതമാനവും ഡിസ്നിക്ക് 49 ശതമാനവുമായിരിക്കും പങ്കാളിത്തം. ലണ്ടനിൽ വച്ച് നേരത്തെ തന്നെ ലയന ചർച്ചകൾ നടന്നിരുന്നു.
നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയകോം 18ന് കീഴിൽ നിരവധി ചാനലുകളാണുള്ളത്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യയെ നിയന്ത്രിക്കാനായി വയകോം 18ന് കീഴിൽ പ്രത്യേക യൂണിറ്റ് തയ്യാറാക്കാനാണ് പദ്ധതി.

150 കോടി രൂപയുടെ മൂലധന നിക്ഷേപത്തിൽ മറ്റൊരു പദ്ധതി നടപ്പിലാക്കാനും ഇരു കമ്പനികളുടെയും പരിഗണനയിലുണ്ട്. ലയനം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മീഡിയ എന്റർടെയ്ൻമെന്റ് കമ്പനിയായി ഇതുമാറും. 2024 ഫ്രെബ്രുവരിയോടെ ലയന നടപടികൾ പൂർത്തിയാകും.

NVN-Online

ബോളവുഡിൽ വിവാദ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധനായ മുഹമ്മദ് റഷീദ് ഇക്ബാൽ കമാൽ എന്ന കമാൽ ആർ ഖാൻ അറസ്റ്റിലായി.മുംബൈ: ബോളവുഡിൽ...
25/12/2023

ബോളവുഡിൽ വിവാദ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധനായ മുഹമ്മദ് റഷീദ് ഇക്ബാൽ കമാൽ എന്ന കമാൽ ആർ ഖാൻ അറസ്റ്റിലായി.

മുംബൈ: ബോളവുഡിൽ വിവാദ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധനായ മുഹമ്മദ് റഷീദ് ഇക്ബാൽ കമാൽ എന്ന കമാൽ ആർ ഖാൻ അറസ്റ്റിലായി. 2016 ലെ ഒരു കേസിൽ മുംബൈ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബായിൽ പോകുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഇക്കാര്യം വിശദീകരിച്ച് എക്സിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. സിനിമ നിരൂപകനെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. നേരത്തെ ബിഗ്ബോസിലും പങ്കെടുത്തിട്ടുണ്ട്.

NVN- Online

ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറംഗ സംഘത്തിലെ നാല് പേർ അറസ്റ്റിൽ.തിരുവനന്തപുരം: ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേ...
25/12/2023

ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറംഗ സംഘത്തിലെ നാല് പേർ അറസ്റ്റിൽ.

തിരുവനന്തപുരം: ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറംഗ സംഘത്തിലെ നാല് പേർ അറസ്റ്റിൽ. വർക്കല ആർടിഒ ഓഫീസിന് സമീപത്തായി പ്രവർത്തിക്കുന്ന സംസം ഹോട്ടൽ ഉടമ നൗഷാദിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഈ കഴിഞ്ഞ ഡിസംബർ 17-ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്
വെട്ടൂർ സ്വദേശി റിക്കാസ് മോൻ, കോരാണി സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിജു, പാലച്ചിറ സ്വദേശി കിട്ടൂസ്, ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ നൗഷാദിന്റെ ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങിയിരുന്നു. എന്നാൽ ഓർഡർ ചെയ്ത എല്ലാ സാധനങ്ങളും പാർസലിൽ ഉൾപ്പെടുത്തിയില്ല എന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.

പ്രതികൾ കയ്യിൽ കരുതിയിരുന്ന ഒന്നര അടി നീളമുള്ള ഇരുതല മൂർച്ഛയുള്ള വെട്ടുകത്തി ഉപയോഗിച്ച് തലയ്‌ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദ് ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളിൽ നാല് പേരെ പിടികൂടി. ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

NVN- Online

Address

Kochi
110092

Telephone

+919633306666

Website

Alerts

Be the first to know and let us send you an email when National Vision News, NVNN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to National Vision News, NVNN:

Share