
23/11/2024
മലയാളത്തിലെ ടെലിവിഷൻ മാധ്യമത്തിൽ ഏറെ ജനകീയമായ ആദ്യത്തെ പുരസ്‌കാരമാണ് ദൃശ്യ അവാർഡുകൾ. അവാർഡ് നിശകളുടെ ചരിത്രത്തിൽ ഒട്ടേറെ പുതുമകൾ അവതരിപ്പിക്കുവാൻ തുടക്കമിട്ടത് ദൃശ്യ ആണ്. താരതമ്യമില്ലാത്ത പ്രൗഡിയോടെ അക്കാലത്ത് മുന്നിട്ടുനിന്ന ദൃശ്യ അവാർഡ് നിശകളുടെ സ്മരണകൾ അവിസ്മരണീയമാണ്.
മാധ്യമ രംഗത്ത് പിൽക്കാലത്ത് പ്രശസ്തരായ ഒട്ടേറെ പേർക്ക് ആദ്യ അംഗീകാരം ദൃശ്യയിലൂടെയായിരുന്നു എന്നത് നമുക്ക് ഏറെ അഭിമാനമാണ്..
കാർട്ടൂണിസ്റ്റ് യേശുദാസൻ, ക്യാപ്റ്റൻ രാജു, തമ്പി കണ്ണന്താനം , ഡോ. പി.എം.മാത്യു വെല്ലൂർ തുടങ്ങി എനിക്കൊപ്പം ദൃശ്യയുടെ നേതൃനിരയിൽ ഒപ്പമുണ്ടായിരുന്നു ജീവിതത്തിൽ നിന്നും വിട്ടുപിരിഞ്ഞവരെ ഒരിക്കലും മറക്കാനാവില്ല.
ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന ഏഴാമത് ദൃശ്യ അവാർഡ് നിശയിലെ ഏതാനും ഭാഗങ്ങൾ കാണുക... പഴയ ഓർമ്മകളിലൂടെ ഒന്നു കടന്നു പോകാം...
DRISYA AWARD NIGHT 2004 Directed by Roy Mathew Manappallil at Fine Arts Hall, Ernakulam