17/10/2025
വവ്വാൽ സിനിമയുടെ ഓരോ അപ്ഡേഷനും അതിശയിപ്പിക്കുന്നൂ. രണ്ടാമതായി ബോഡിങ് ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച പെർഫോമറായ മകരന്തു ദേശ്പാണ്ഡെയാണ് . കേരളത്തിൽ പുലിമുരുകൻ, ആമേൻ, ടു കൺട്രീസ്, വോയിസ് ഓഫ് സത്യനാഥൻ എന്നീ ചിത്രത്തിൽ ഭാവാഭിനയം കാഴ്ചവച്ചിട്ടുണ്ട്.
അന്യഭാഷകളിൽ നിറ സാന്നിധ്യമായ അദ്ദേഹം വവ്വാലിൽ ഞെട്ടിക്കുന്ന ഷെയ്‌ഡുകളിൽ ആണ് എന്നാണ് അണിയറസംസാരം., അഭിമന്യു സിംഗിനൊപ്പം മകരന്തു ദേശ്പാണ്ഡെയുടെയും അപ്ഡേഷൻ അതി ഗംഭീരമാണ്. അടുത്ത അപ്ഡേഷന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നൂ. കാരണം ഈ സിനിമ ഇപ്പോഴേ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നൂ, ആശംസകൾ 🦇