05/08/2025
Top slip ഈ പേര് ആദ്യമായി കാണുന്നത് 2021 ലോ മറ്റോ വാൽപാറയിൽ നിന്നും ആളിയാർ ആനമല വഴി തിരിച്ചു വരുമ്പോൾ യാദൃശ്കമായി സൈൻ ബോർഡുകൾ നോക്കുമ്പോൾ കണ്ണിലുടക്കിയതാണ്. അന്ന് മുതൽ ഈ സ്ഥലത്തെ പറ്റിയുള്ള അന്വേഷണം തുടങ്ങി.ഗൂഗിൾ മാപ്പും മറ്റും തപ്പി നോക്കിയെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല പിന്നെ അതിനെ പറ്റി കൂടുതൽ അന്നേഷിക്കാനും മിനക്കെട്ടില്ല.Topslip എന്നും top priority ലിസ്റ്റിൽ കിടപ്പു തുടങ്ങി,വർഷങ്ങൾ കടന്നു പോയി പല തിരക്കുകൾ കാരണം top slip top priority ലിസ്റ്റിൽ നിന്നും പതിയെ മാഞ്ഞുപോയി. 20/07/2025 വീണ്ടും വാൽപാറയിൽ നിന്നും ആളിയാർ ആനമല വഴി യാത്ര ചെയ്തപ്പോൾ അതാ വീണ്ടും top slip സൈൻ ബോർഡ്,മനസ്സിൽ ഉറങ്ങി കിടന്നിരുന്ന top slip വീണ്ടും priority ലിസ്റ്റിലേയ്ക്ക് കയറി വന്നു.ഈ പ്രാവശ്യം ഈ സ്ഥലത്തെ പറ്റി കുറച്ചു ഡീറ്റൈൽ തന്നെ അന്വേഷിച്ചു അവസാനം ഈ സ്ഥലം പറമ്പിക്കുളം പോകുന്ന റൂട്ടിൽ ആണെന്നും, ആനമലയ് (ആനമല) ടൈഗർ റിസർവിൽ വിവരങ്ങൾ ഒന്നും ലഭിചിച്ചില്ല. യൂട്യൂബ് വീഡിയോസിൽ ആനമലയ് (ആനമല )ടൈഗർ റിസർവിലൂടെ യുള്ള ആന സഫാരി ആണ് മെയിൻ എന്ന് മനസ്സിലാക്കി.
അടുത്തത് ട്രിപ്പ് പോകാനുള്ള പ്ലാനിങ് ആയി.എന്നെ സംബന്ധിച്ചടുത്തോളം ആഴ്ച്ചകളിൽ ഞായറാഴ്ച്ചകൾ ട്രിപ്പ് ഡേ ആയി മാറി കഴിഞ്ഞിരുന്നു.
അങ്ങനെ വീണ്ടും ഒരു ഞായറാഴ്ച്ച യാത്രക്കുള്ള പ്ലാനിങ്.പ്ലാൻ ചെയ്ത് ഒടുവിൽ അച്ചൻകോവിൽ പോകാം എന്നായി തീരുമാനം. ഒരുപാടു തവണ പോയത് കൊണ്ട് എനിക്ക് അച്ഛൻ കോവിൽ പോകാൻ ഒരു മടുപ്പ്, പെട്ടെന്ന് ആണ് top slip എന്റെ മനസ്സിലേയ്ക്ക് കയറി വന്നത്, top slip എന്ന് കേട്ടതും എല്ലാവർക്കും ഒരു പുതിയ സ്ഥലം കിട്ടിയതിന്റെ ആവേശം. അങ്ങനെ അവസാനം top slip എല്ലാവരും കൂടി ഉറപ്പിച്ചു (28/7/25).ഈ വരുന്ന സൺഡേ (3/8/25) top slip സെറ്റായി (പ്ലാനിങ് മാത്രം).ഓരോ ദിവസം കഴിയുംതോറും ആരും ട്രിപ്പിനെ പറ്റി ഒന്നും പറയുന്നില്ല.ആദ്യമായി ആണ് ഞാൻ ഈ റൂട്ടിൽ വലിയ ഒരു ഐഡിയ ഇല്ലാത്ത സ്ഥലം,എന്നെ സംബന്ധിച്ചോളാം എനിക്ക് പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലവും കൂടെ വരുന്നവർക്ക് അങ്ങനെയാകണമെന്നും ഇല്ലല്ലോ,സ്ഥലം മോശം ആയാൽ പിന്നെ ഞാൻ എയറിൽ ആയിരിക്കും ഇതെല്ലാം ആലോചിച്ചു ഞാൻ ടെൻഷൻ അടി തുടങ്ങി. അങ്ങനെ വെള്ളിയാഴ്ച്ച ആയി ആരും ഗ്രൂപ്പിൽ ഒന്നും മിണ്ടാത്ത കാരണം ഞാൻ ട്രിപ്പ് കുത്തി പൊക്കാനും പോയില്ല. ശനിയാഴ്ച്ച വൈകുന്നേരം ആയപ്പോഴേക്കും ഒരുത്തൻ വീണ്ടും top slip കുത്തിപൊക്കി. പിന്നെ നാളെ പോകുവാൻ ഉള്ള പ്ലാനിങ്ങും ടൈം റൂട്ട് എല്ലാം ഫിക്സിങ് ആയി. ഞായറാഴ്ച്ച രാവിലെ 6 മണിക്ക് ആലുവ പറവൂർ കവല വെച്ച് എല്ലാവർക്കും ഒത്തുകൂടാം എന്ന് ഞാൻ നിർദ്ദേശം വെച്ചു, അപ്പോൾ 5 മണിക്ക് പോകണം എന്ന് ഒരുത്തൻ അതല്ല 4.30 പോണം എന്ന് വേറൊരുത്തൻ. ഒരുത്തൻ ആണെങ്കിൽ 5 മണിക്ക് ആരെയും സ്പോട്ടിൽ കണ്ടില്ലെങ്കിൽ ഒറ്റയ്ക്ക് പോകുമെന്ന് ഭീഷണി. അങ്ങനെ ഞാൻ മനസ്സില്ല മനസ്സോടെ 5 എങ്കിൽ 5 എന്ന് ഉറപ്പിച്ചു. ഉറങ്ങുവാൻ പോകുന്നതിനു മുന്നേ ഒറ്റയ്ക്ക് പോകും എന്ന് പറഞ്ഞവനെ അവൻ ഉണരുമ്പോൾ എന്നെയും വിളിച്ചു എഴുന്നേൽപ്പിക്കുവാനും ഏർപ്പാടാക്കി.
അങ്ങനെ ട്രിപ്പ് ഡേ രാവിലെ 4.45 ആയപ്പോഴേക്കും ഞാൻ എഴുന്നേറ്റു.വേഗം തന്നെ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒറ്റയ്ക്ക് പോകും എന്ന് വീരവാദം മുഴക്കിയവനെ എവിടെ എത്തി എന്ന് അറിയുവാൻ വിളിച്ചുനോക്കിയപ്പോൾ കക്ഷി എഴുന്നേൽക്കുന്നതേയുള്ളു (ഇവനെ ആണ് ഞാൻ എന്നെ വിളിച്ചുണർത്താൻ ഏൽപ്പിച്ചത്). ബാക്കി ഉള്ളവരെയും ഫോണിൽ വിളിച്ചു സെറ്റാക്കി. ഒരുത്തൻ മാത്രം ഫോൺ എടുക്കാതെ മുങ്ങി (സ്വാഭാവികം).6.15 ഓടെ ഞാൻ സ്പോട്ടിൽ എത്തിച്ചേർന്നു. ഞാൻ അവിടെ ചെല്ലുമ്പോൾ അതാ നിൽക്കുന്നു നമ്മളുടെ വീരവാദം മുഴക്കിയവൻ.അവനോട് സംസാരിച്ചിരിക്കുമ്പോൾ top slip കുത്തിപ്പൊക്കിയവന്റെ വാട്സ്ആപ്പ് മെസ്സേജ്.. നിങ്ങൾ പൊയ്ക്കോ ഞാൻ വരുന്നില്ല എന്ന് (സ്വാഭാവികം-2).അപ്പോഴേക്കും മൂന്നാമനും സ്പോട്ടിൽ എത്തി.നാലാമനെ വിളിച്ചപ്പോൾ നിങ്ങൾ വിട്ടോ ഞാൻ പുറകെ എത്തിയേക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞാങ്ങൾ 3 പേരും കൂടി ട്രിപ്പ് സ്റ്റാർട്ട് ചെയ്തു.പോകുന്ന വഴി അങ്കമാലി ടെൽക് എത്തുന്നതിനു മുന്നേയുള്ള പെട്രോൾ ബങ്കിൽ നിന്നും 400 രൂപയ്ക്ക് പെട്രോളും അടിച്ചു പതിയെ യാത്ര തുടർന്നു. അങ്കമാലി മണ്ണുത്തി കുതിരാൻ നെന്മാറ കൊല്ലങ്കോട് ചെമ്മണാംപതി വഴി ആണ് റൂട്ട്,തിരിച്ചു വരുമ്പോൾ ടൈം ഉണ്ടെങ്കിൽ വാൽപാറ മലക്കപാറ വഴിയും ആണ് നിലവിൽ ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്. ചാലക്കുടി എത്തിയപ്പോഴേക്കും കൂട്ടത്തിലെ നാലാമനും എത്തിച്ചേർന്നു.പാലിയേക്കര ടോളും കഴിഞ്ഞ് കുതിരാൻ തുരങ്കത്തിനു മുന്നേ ഒരു ചെറിയ ബ്രെക്ക് അപ്പോഴാണ് പഴയ കുതിരാൻ കയറ്റം കയറിയാലോ എന്നൊരാലോചന. ആശയം പറഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം പിന്നെ നേരെ കുതിരാൻ തുരങ്കം കഴിഞ്ഞു ലെഫ്റ്റ് പിടിച്ചു പഴയ കുതിരാൻ കയറ്റത്തിലേയ്ക്ക്. പഴയ തിരക്കോ ട്രാഫിക് ബ്ലോക്കോ ഒന്നും ഇപ്പോൾ ആ റോഡിൽ ഇല്ല ശാന്തം സുന്ദരം.കുതിരാൻ അമ്പലത്തിന്റെ മുന്നിൽ ചെന്ന് നിന്നു കുറച്ചു കൂടെ മുന്നിലേക്ക് പോയാൽ റോഡ് അവിടെ വെച്ച് അവസാനിക്കും.വളരെ സൈലൻറ് ആയിരിക്കുന്ന അമ്പലത്തിന്റെ മുമ്പിൽ കുറച്ചു സമയം ചിലവഴിച്ചു.പണ്ട് എന്തോരം ചില്ലറകൾ നേർച്ചയായി വീണ റോഡാണത്. ഞായറാഴ്ച്ച ആയതുകൊണ്ട് ചെറിയ തിരക്ക് ഉണ്ടായിരുന്നു.കുറച്ചു ഫോട്ടോയെടുത്ത് നേർച്ചയും ഇട്ട് നമ്മളുടെ ലക്ഷ്യസ്ഥാനതേയ്ക്ക് യാത്ര തിരിച്ചു. വടക്കാഞ്ചേരിയിൽ നിന്നും റൈറ്റ് തിരിഞ്ഞ് ആദ്യം കണ്ട പെട്രോൾ ബങ്കിൽ നിന്നും ബൈക്കിൽ ഫുൾ ടാങ്ക് പെട്രോളും അടിച്ചു യാത്ര തുടർന്നു. ബൈക്കിനും മാത്രം പോരാ ഭക്ഷണം ഞങ്ങൾക്കും വേണം ഭക്ഷണം എന്ന് ആമശായവും കൂട്ടുകാരും.എന്നാൽ പിന്നെ ഭക്ഷണം കഴിച്ചിട്ട് ആകാം ബാക്കി യാത്ര.ആദ്യം കണ്ട ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു. ഭക്ഷണ ശേഷം നേരെ കൊല്ലങ്കോട് ലക്ഷ്യമാക്കി യാത്ര തുടർന്നു.റോഡിൽ നിന്നും കൊല്ലങ്കോടി ന്റെ കാഴ്ച അതിമനോഹരം ആയിരുന്നു.മഴക്കാല മായതുകൊണ്ട് കൊല്ലങ്കോടിന്റെ ഉണ്ടായിരുന്നു. കൊല്ലംകോടിന്റെ കാഴ്ചകൾക്കും ഒരു പ്രേത്യേക ഭംഗി.അവിടെനിന്നും വീണ്ടും മുന്നോട്ട്.മുതലമടയിൽ നിന്നും റൈറ്റ് കട്ട് ചെയ്ത് ചെമ്മണാംപതി റൂട്ടിലേയ്ക്ക്.ഈ റൂട്ടിൽ റോഡിനു ഇരുവശവും മാമ്പഴതോട്ടങ്ങൾ.ഇനിയുള്ള യാത്രയുടെ റൂട്ട് കൂടുതലും കേരള തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഗ്രാമ പ്രദേശത്തിൽ കൂടി ആയതുകൊണ്ട് വളരെ മനോഹരമായി കാഴ്ചയും കണ്ടു യാത്ര ആസ്വദിക്കുവാൻ ആകും.കേരള ബോർഡറും കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് എത്തിയപ്പോൾ ചൂട് ചെറുതായി ഒന്ന് കൂടിയപോലെ 10 മണി അടുപ്പിച്ചു ആയിരുന്നു സമയം എങ്കിലും 12 മണിയുടെ പോലുള്ള ചൂട്.കേരളത്തിലെ പോലെ മഴ സീസൺ അല്ലെന്നു തോന്നുന്നു തമിഴ് നാട്ടിൽ.അവസാനം കിലോമീറ്റർ സഞ്ചരിച്ച് നമ്മുടെ ലക്ഷ്യ സ്ഥലത്തേക്ക് അടുക്കറാകുന്നു.ഗൂഗിൾ മാപ്പിൽ കാണിച്ച വഴിയും സൈൻ ബോർഡിൽ കാണിച്ച വഴിയും തമ്മിൽ ഒരു ചെറിയ കൺഫ്യൂഷൻ. അടുത്ത കണ്ട നാട്ടുകാരനോട് ചോദിച്ചു വഴി ക്ലിയർ ആക്കി. ബൈക്ക് കണ്ടതും പുള്ളി പറഞ്ഞു അവിടേയ്ക്ക് ബൈക്ക് എൻട്രി ഇല്ല എന്നുള്ള കാര്യം ആനമലൈ ടൈഗർ റിസർവ് എൻട്രൻസിന്റെ അവിടെ വരെ മാത്രമേ ബൈക്ക് എൻട്രി.അവിടുന്ന് പിന്നീട് കിലോമീറ്റർ റിസേർവ് വനത്തിൽ കൂടിയുള്ള യാത്രയാണ്. ചെക്ക് പോസ്റ്റിൽ ചെന്നതും നാട്ടുകാരൻ പറഞ്ഞത് സത്യമാണ് ബൈക്ക് ഇനി വിടില്ല.ഉള്ളിലേയ്ക്ക് നടക്കുവാൻ ഒന്നില്ലെങ്കിൽ സ്വന്തം അല്ലെങ്കിൽ വാടക വണ്ടി (4 വീലർ മുതൽ മുകളിലേക്ക്) അല്ലെങ്കിൽ TNSTC അല്ലെങ്കിൽ KSRTC ബസ് സർവീസ്. Ksrtc ഒരു ബസ് സർവീസ് ആണ് ഈ റൂട്ടിലൂടെ നടത്തുന്നത് പാലക്കാട് പറമ്പിക്കുളം സർവീസ് ( 8 :20 am പാലക്കാട് to പറമ്പിക്കുളം
12 40 pm പറമ്പിക്കുളം to പാലക്കാട്) TNSTC ബസ്സുകളുടെ സമയവും അറിയില്ല. പിന്നിടുള്ള ഓപ്ഷൻ അവിടുന്ന് വാടകയ്ക്ക് ജീപ്പ് വിളിക്കണം ഒരാൾക്ക് 400 രൂപയാണ് ചെലവു വരുന്നത്.ബസ്സിലും വാടക വണ്ടിയിലും പോകാനുള്ള പ്ലാൻ ഇല്ലാത്തോണ്ട് top slip പ്ലാൻ തൽക്കാലത്തേക്ക് മാറ്റിവെച്ചു രാവിലെ 7മുതൽ 4 മണി വരെയാണ് അവിടുത്തെ ടൈമിംഗ്.വണ്ടിക്കും യാത്രകർക്കും എൻട്രി ഫീസ് നൽകണം ചെക്ക് പോസ്റ്റിൽ.ഇനിയിപ്പോൾ റിട്ടേൺ റൂട്ട് നേരത്തെ പ്ലാൻ ചെയ്തപോലെ വാൽപ്പാറ മലക്കപാറ വഴി വീട് പിടിക്കാം.top slip നിന്നെ പിന്നെ എടുത്തോളാം എന്ന് മനസ്സിൽ പറഞ്ഞു വണ്ടി nere വാൽപ്പാറയിലേക്ക്.ഗൂഗിൾ അമ്മച്ചി കാണിച്ചു തന്ന വഴിയിലൂടെ വാൽപറ ലക്ഷ്യമാക്കി നീങ്ങി. കുറച്ചു കഴിഞ്ഞതും അമ്മച്ചി പണി തന്നു എന്ന് മനസ്സിലായി.കൂടെയുള്ള രണ്ടു പേര് ഇതിനിടയിൽ ഒരു ബ്ലോക്കിൽ വെച്ച് കൂട്ടം തെറ്റി പോയി.തെങ്ങു തോപ്പിനുള്ളിലൂ ടെയുള്ള യാത്ര ആദ്യം മനോഹരവും പിന്നീട് ഭയം ഉളവാക്കുന്നതുമായി. ഒരു സൈഡിൽ വലിയ കനാലും മറു സൈഡിൽ ഫുൾ ഇലക്ട്രിക് ഫെൻസിനും. കാടിനുള്ളിലൂടെയുള്ള മൺ റോഡും. ടെൻഷൻ അടിച്ചു കുറെ ഓടി അവസാനം ആളിയാർ ഡാമിന് സമീപം എത്തി ചേർന്നു. ആ വഴിയിലൂടെയുള്ള വരവ് കണ്ടു പോലീസ് കൈ കാണിച്ചു നിർത്തി. ഈ വഴി വരുന്നത് എന്താണെന്നു ഒരു ചോദ്യവും.ഗൂഗിൾ അമ്മച്ചി ചതിച്ചത് ആണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു.കിലോമീറ്റർ ലാഭം പിടിക്കുവാൻ ആണെങ്കിൽ പോലും ഈ വഴി വരാൻ പാടില്ല എന്ന്.സംഭവം നമ്മൾ വന്നത് കുറച്ചു danger വഴിയിലൂടെ ആണ്.വാൽ പാറയിലേയ്ക്ക് ആണ് പോകുന്നത് എന്ന് അറിഞ്ഞപ്പോൾ അടുത്ത ഡ്യൂട്ടി പോയിന്റിൽ ഡ്രോപ്പ് ചെയ്യാമോ എന്നൊരു ചോദ്യവും.അങ്ങനെ പോലീസ്കാരെയും ബൈക്കിൽ പിക്ക് ചെയ്തു അടുത്ത ഡ്യൂട്ടി പോയിന്റിൽ കൊണ്ടുപോയി ആക്കുകയും ചെയ്തു.ടൈഗർ റിസർവ് എൻട്രൻസ് ടിക്കറ്റ് ചാർജ് ബൈക്കിന് 50 രൂപയും പാസഞ്ചറിന് 30 രൂപയാണ് വരുന്നത്. ആളിയാർ ഡാമിൻറെ സൈഡിൽ കൂടെയുള്ള 40 ഹെയർ പിൻ വളവുകളും അതിലൂടെ യുള്ള യാത്രയും ഒന്നും പറയുവാൻ ഇല്ല.ഈയൊരു റോഡ് ബൈക്ക് റൈഡേഴ്സിന് വളരെ ഇഷ്ടപ്പെട്ട റൂട്ടുകളിൽ ഒന്നാണ് വളഞ്ഞും തിരിഞ്ഞും പോകുന്ന ghat റോഡ്.കോടമഞ്ഞും തണുപ്പും വാൽപ്പാറയിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു.ഇതിനിടയിൽ കൂട്ടം തെറ്റിപോയവർ ഇടയ്ക്ക് വെച്ചു ജോയിൻ ചെയ്തു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര അതിമനോഹരം.വാൽപ്പാറയിൽ നിന്നും മലക്കപ്പാറ ലക്ഷ്യമാക്കി യാത്ര തുടർന്നു.4 മണിക്ക് മുന്നെ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ എൻട്രി ചെയ്യണം ഇല്ലെങ്കിൽ ഈ കയറിവന്ന ദൂരം മുഴുവൻ തിരിച്ചു ഇറങ്ങി വന്ന വഴി തിരിച്ചു പോകണം. ബൈക്കിന് 4 മണിയും ബാക്കി എല്ലാ വാഹനങ്ങളും 6 മണി വരെയുമാണ് മലക്കപാറ ചെക്ക് പോസ്റ്റ് വഴി കടത്തി വിടുന്നത്.രാത്രി യാത്ര നിരോധനം ഉള്ള റൂട്ട് ആണ് വാഴച്ചാൽ മലക്കപ്പാറ റൂട്ട്.കേരള ബോർഡർ പിന്നിട്ടു വാഴച്ചാൽ ലക്ഷ്യമാക്കി വീണ്ടും മുന്നോട്ട്.വാച്ച് മരം ഫോറെസ്റ്റ് സ്റ്റേഷൻ കഴിഞ്ഞതും കിടിലൻ ഒരു മഴ.മുന്നിലുള്ള കാഴ്ച്ച മറയ്ക്കുന്ന തരത്തിൽ ഉള്ള മഴ.വാഴച്ചാലും ആതിരപ്പള്ളിയും കഴിഞ്ഞ് വെറ്റിലപാറ നിന്നു ലെഫ്റ്റ് കട്ട് ചെയ്ത് പ്ലാന്റേഷൻ വഴി ആണ് മടക്കം. പോകുന്ന വഴി പ്ലാന്റെഷന് ഉള്ളിൽ വെച്ചു ആനകളെയും കാണാൻ പറ്റി.അവിടുന്ന് മൂക്കന്നൂർ വഴി അങ്കമാലി അവിടുന്ന് എല്ലാവരും കൂടി ഒരു ചായ കുടിച്ചു. പറവൂർ കവല എത്തിയപ്പോൾ ഒരു കൂട്ടുകാരൻ അവന്റെ വഴിക്കു പിരിഞ്ഞു, കളമശ്ശേരി വെച്ചു അടുത്ത ആളും ചേരാനല്ലൂർ സിഗ്‌ന ലിൽ വെച്ചു എന്റെ കൂടെ ലാസ്റ്റ് ഉണ്ടായിരുന്ന ആളും അവരവരുടെ വഴിക്ക് പിരിഞ്ഞു.7 മണിയോടെ ഞാൻ വീട് പിടിച്ചു.ആകെ അന്ന് ഓടിതീർത്തത് 357 കിലോമീറ്റർ.. ഇനി അടുത്ത യാത്രക്കുള്ള പ്ലാനിങ് തുടങ്ങണം... തുടരും