12/05/2026
ശാക്‌തീകരണം എന്ന് എല്ലാവരും മൈക്ക് കെട്ടി മുക്കിലും മൂലയിലും പറയുന്നു കാലങ്ങളായി, സമത്വം എന്നും പറയുന്നു, ആരുടെ എന്ന് മനസ്സിലാകുന്നില്ല, ഭരണ തലത്തിൽ പേരെടുത്ത സ്ത്രീകൾ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്,അറിഞ്ഞു മനസിലാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട് ഇരുന്ന് എങ്കിൽ 35 എന്നത് 85 ആക്കാമായിരുന്നു, പോട്ടെ ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത്തരം മാറ്റങ്ങൾ സംഭവ്യമാണ്, ജനം കൂട്ടായി 102എന്ന സമവാക്യത്തിൽ എത്തിച്ചു... ദിവസങ്ങൾ കഴിയുന്നു, പതിവ് കടിപിടികൾ തുടരുന്നു... നേതാക്കന്മാർ മുഴുവൻ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നു, അഭിപ്രായങ്ങൾ, ചോദിക്കുന്നു, നൽകുന്നു, ഇവിടെ ഒരു സ്ത്രീനേതാക്കന്മാരും ഇല്ലെ🤔🤔🤔 ഇവരുടെ അഭിപ്രായം ഒന്നും അറിയണ്ടേ... അപ്പൊ..
എന്തെ ശാക്തീകരണക്കാർ, സംവരണം നടപ്പാക്കാൻ മുറവിളി കൂട്ടുന്നവർ ആരും ഒരാളെ പോലും വിളിക്കുകയോ അഭിപ്രായം ചോദിക്കുകയോ ചെയ്യുന്നില്ലല്ലോ.... അപ്പൊ ഇതൊക്കെ ചുമ്മാ.....ഒരു...പൊതു ജനം, ഇങ്ങനെ എല്ലാം അങ്ങ് സമയം പോലെ വന്നോളും എന്ന് അവർക്ക് അറിയാം, നിന്ന് കൊടുക്കാൻ കുറെ Gods own country ക്കാരും....
എന്ന് പഠിക്കും...
#സ്ത്രീശാക്‌തീകരണം