
05/12/2022
ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. നിലവിൽ ഭരിക്കുന്ന ബിജെപിക്ക് 69 - 91 നും ഇടയിൽ സീറ്റ് മാത്രമാണ് നേടാനാകുക എന്നാണ് സർവ്വെ ഫലം പറയുന്നത്. എന്നാൽ ദില്ലി ഭരിക്കുന്ന ആം ആദ്മി പാർട്ടി 149 നും 171 നും ഇടയിൽ സീറ്റ് നേടുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 2017 ൽ 182 സീറ്റാണ് ബിജെപി നേടിയിരുന്നത്.