30/08/2025
ഓണം റിലീസുകളിൽ ഏറ്റവും പ്രതീക്ഷയുള്ള സിനിമയായ Lokah : Chapeter 1 Chandra എന്ന സിനിമ ഒരു Flat Ratio സിനിമയാണ്. ഫ്ലാറ്റ് സ്ക്രീൻ അല്ലാത്ത തിയേറ്ററിൽ ഈ സിനിമയ്ക്ക് ബ്ലാക്ക് ബാർസ് ഉണ്ടാകും. രണ്ടു സൈഡ്കളിൽ ബ്ലാക്ക് ബാർസ് വരുന്ന രീതിയിൽ Pillarbox ആയാകും ഈ സിനിമകൾ കാണാൻ സാധിക്കുക. കേരളത്തിലെ ഫേമസ് തിയേറ്ററുകൾ എല്ലാം തന്നെ സ്കോപ്പ് സ്ക്രീനുകൾ ആണുള്ളത്. Aries, രേവതി, രാഗം, വനിത ഇവയെല്ലാം സ്കോപ്പ് തന്നെ. അതുകൊണ്ട് ഇവിടെയൊക്കെ Pillarbox ആയിരിക്കും.
Flat Screen തിയേറ്ററുകൾ കേരളത്തിൽ കുറവാണ്. പ്രധാനമായും Multiplex Chains ലാണ് ഫ്ലാറ്റ് സ്ക്രീൻ ഉള്ളത്. താഴെ പറയുന്ന തിയേറ്ററിലെ സ്‌ക്രീനുകളിൽ നിങ്ങൾ ഈ പടം കാണുക ആണെങ്കിൽ ഫുൾ സ്ക്രീനിൽ പടം കാണാം.
🔥 PVR P[XL] Forum Mall, Kochi - ഒരു PLF ആയതിനാൽ 4K + Atmos ഇൽ വലിയ സ്‌ക്രീനിൽ ഈ ചിത്രം എൻജോയ് ചെയ്യാം.
🔥 EPIQ, Palaxi, Calicut - ഇതും ഒരു PLF സ്ക്രീൻ ആയതിനാൽ വലിയ സ്‌ക്രീനിൽ 4K + Atmos ൽ ഫുൾ സ്ക്രീനിൽ പടം ആസ്വദിക്കാൻ സാധിക്കും.
🔥Signature, Palaxi, Calicut - ഇവരുടെ പ്രീമിയം സ്ക്രീൻ ആണ്. 2K ലേസർ + Atmos സ്ക്രീൻ ആണ്. 2K ഓപ്‌ഷനിൽ ഏറ്റവും കിടു സ്ക്രീൻ ഇത് തന്നെ ആകും.
💥 Screen 1, PVR Forum Mall, Kochi - 2K ലേസർ ആയ ഫ്ലാറ്റ് സ്‌ക്രീനിൽ Dolby 7.1 ആണ് സൗണ്ട് വരുന്നത്.
💥 Screen 6, PVR Forum Mall, Kochi - 2K ലേസർ ആയ ഫ്ലാറ്റ് സ്‌ക്രീനിൽ Dolby 7.1 ആണ് സൗണ്ട് വരുന്നത്.
💥Luxe Screen 8 , PVR Forum Mall, Kochi - പ്രീമിയം സെഗ്മെന്റ് ആണ്. 2K ലേസർ ആയ ഫ്ലാറ്റ് സ്‌ക്രീനിൽ Dolby 7.1 ആണ് സൗണ്ട് വരുന്നത്.
💥Luxe Screen 9 , PVR Forum Mall, Kochi - പ്രീമിയം സെഗ്മെന്റ് ആണ്. 2K ലേസർ ആയ ഫ്ലാറ്റ് സ്‌ക്രീനിൽ Dolby 7.1 ആണ് സൗണ്ട് വരുന്നത്.
💥 Sceeen 3 PVR Lulu, Trivandrum - 2K ലേസർ ആയ ഫ്ലാറ്റ് സ്‌ക്രീനിൽ Dolby 7.1 ആണ് സൗണ്ട് വരുന്നത്.
💥Sceeen 5, PVR Lulu, Trivandrum - 2K ലേസർ ആയ ഫ്ലാറ്റ് സ്‌ക്രീനിൽ Dolby 7.1 ആണ് സൗണ്ട് വരുന്നത്.
💥Sceeen 8, PVR Lulu, Trivandrum - 2K ലേസർ ആയ ഫ്ലാറ്റ് സ്‌ക്രീനിൽ Dolby 7.1 ആണ് സൗണ്ട് വരുന്നത്.
മേല്പറഞ്ഞവ എല്ലാം ലേസർ പ്രോജക്ഷൻ ആണ്. അതിനാൽ 2K ലേസർ ആയാൽ പോലും കിടിലൻ ക്വാളിറ്റിയിൽ പടം കാണാൻ സാധിക്കും. നമ്മുടെ നാട്ടിലെ ചില 4K സ്‌ക്രീനുകളെക്കാൾ ക്ലാരിറ്റി 2K Laser ന് ഉണ്ടാകാറുണ്ട്. 2K Xenon ആയ 2 സ്‌ക്രീനുകളിൽ കൂടി ഈ സിനിമ ഫുൾ സ്ക്രീനിൽ കാണാം.
💥Sceeen 2, PVR Lulu, Kochi - 2K Xenon ആയ ഫ്ലാറ്റ് സ്‌ക്രീനിൽ Dolby 7.1 ആണ് സൗണ്ട് വരുന്നത്.
💥Sceeen 3, PVR Lulu, Kochi - 2K Xenon ആയ ഫ്ലാറ്റ് സ്‌ക്രീനിൽ Dolby 7.1 ആണ് സൗണ്ട് വരുന്നത്.
അപ്പോൾ മേല്പറഞ്ഞ 12 സ്‌ക്രീനുകളിൽ ആണ് ഈ സിനിമ ഫുൾ സ്ക്രീനിൽ കാണാൻ പറ്റുന്നത്. ഏതേലും വിട്ടുപോയെങ്കിൽ കമന്റിൽ പറയുക. തൃശ്ശൂർ ഒരു EPIQ സ്ക്രീൻ പണി കഴിഞ്ഞു എങ്കിലും ഓപ്പൺ ആയിട്ടില്ല. അത് ഓണത്തിന് ഓപ്പൺ ആയാൽ അവിടെയും ഫുൾ സ്ക്രീനിൽ പടം കാണാം.
കേരളത്തിൽ വെറും 12,13 തിയേറ്ററിൽ ഉള്ള ഈ സെറ്റപ്പിന് വേണ്ടി ഫ്ലാറ്റ് പടം എന്തിന് സിനിമാക്കാർ എടുക്കുന്നു എന്ന് ചോദിച്ചാൽ... മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം എന്നീ സിനിമകൾ ഫ്ലാറ്റ് സ്‌ക്രീനിൽ റിലീസ് ആയപ്പോൾ കേരളത്തിൽ ഒരേയൊരു ഫ്ലാറ്റ് സ്ക്രീൻ തിയേറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. . 😃
Pic Credit And Thanks To - Rahul Radhakrishnan