19/01/2026
_സജി ചൊറിയാൻ_
സംസ്ഥാനത്തെ പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ മലപ്പുറമൊഴികെ മറ്റൊരിടത്തും പ്രസിഡന്‍റ് പദവിയില്‍ മുസ്‌ലിമില്ല. ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തെ എ.കെ ഹഫീസ് മാത്രമാണ് മുസ്‌ലിം പ്രതിനിധി. എന്നിട്ടും ഇവിടെ ഒരു മുസ്‌ലിം സംഘനടയും ഒരു ബഹളവുമുണ്ടാക്കിയിട്ടില്ല. സംസ്ഥാനത്തെ പതിനൊന്ന് ലോക്സഭാ മണ്ഢലങ്ങളില്‍ മുപ്പത് ശതമാനത്തിലധികം മുസ്‌ലിം വോട്ടുകള്‍ ഉണ്ടായിട്ടും മലപ്പുറത്തും പൊന്നാനിയിലും വടകരയിലും മാത്രമാണ് മുസ്‌ലിംകള്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോടും ആലപ്പുഴയിലും മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ തോല്‍പിച്ചു കൊണ്ടാണ് കെ.സി വേണുഗോപാലും എം.കെ രാഘവനും വിജയിച്ചത്. സജി ചെറിയാന്‍റെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍ ഹരിപ്പാട്, കായംകുളം, ആലപ്പുഴ, അരൂര്‍ മണ്ഢലങ്ങളിലെല്ലാം ഗണ്യമായ തോതില്‍ മുസ്‌ലിം ജനസംഖ്യയുണ്ടെങ്കിലും അവിടെ വിജയിച്ച് എം.എല്‍.എ മാരായത് മുസ്‌ലിംകള്‍ അല്ല. അരൂരില്‍ ശാനിമോള്‍ ഉസ്മാനെ തോല്‍പിച്ച് കൊണ്ടാണ് ദലീമ ജോസഫ് വിജയിച്ചത്. കൊല്ലം ജില്ലയിലാണെങ്കിലും സജി ചെറിയാന്‍റെ ചെങ്ങന്നൂരിനോട് ചേര്‍ന്ന് കിടക്കുന്ന ചടയമംഗലത്ത് നാല്പത് ശതമാനത്തിലധികം മുസ്‌ലിം വോട്ടുണ്ട്. എന്നിട്ടും അവിടെ അടുത്ത കാലത്തൊന്നും ഒരു മുസ്‌ലിം എം.എല്‍.എ ഉണ്ടായിട്ടില്ല. മലബാറിലെ മക്കയെന്ന എന്നറിയപ്പെടുന്ന പൊന്നാനിയില്‍ പി. നന്ദകുമാറാണ് എം.എല്‍.എ ചുരുക്കത്തില്‍ രാഷ്ട്രീയ മുന്‍ഗണനകളില്‍ മതത്തെ ഒന്നാമത്തേയോ രണ്ടാമത്തേയോ മൂന്നാമത്തേയോ പരിഗണനാ വിഷയമാക്കാത്ത സമുദായമാണ് മുസ്‌ലിംകള്‍.
എന്നാല്‍ മറുവശമെന്താണ്. തിരുവന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ മുപ്പത്തിയെട്ട് ശതമാനം ഹിന്ദു വോട്ടര്‍മാരുള്ളപ്പോള്‍ BJP ക്ക് മുപ്പത് ശതമാനം വോട്ട് ലഭിച്ചു. നാല്പത് ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള കായംകുളത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ BJP ക്ക് ലഭിച്ചത് മുപ്പത്തി നാല് ശതമാനം വോട്ട്. ഇനി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളെ മൊത്തമായി എടുത്താലും അവിടെ എന്നെങ്കിലുമൊരിക്കല്‍ ഒരു മുസ്‌ലിം എം.എല്‍.എയോ എം.പിയോ ഉണ്ടായിട്ടുണ്ടോ.
സ്വന്തം മൂക്കിന്‍ തുമ്പത്തുള്ള ഈ കാഴ്ചകളൊന്നും കാണാത്ത സജി ചെറിയാന്‍ പക്ഷേ മലപ്പുറത്തും കാസര്‍ഗോഡും വിജയിച്ച മുസ്‌ലിംകളെ കണ്ടുവെങ്കില്‍ അത് അസുഖം വേറെയാണ്