
28/07/2025
നിത്യവും ഈ മന്ത്രങ്ങൾ ജപിച്ചോളൂ, ജീവിതം മാറി മറിയും
=================
രാവിലെ സൂര്യോദയത്തിനു മുൻപായി വലതുവശം ചരിഞ്ഞു എഴുന്നേറ്റു
ഇരുകൈകളും മുഖത്തിനു അഭിമുഖമായി പിടിച്ച് താഴെ പറയുന്ന മന്ത്രം ജപിക്കണം.
''കരാഗ്രേ വസതേ ലക്ഷ്മി കര മദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി പ്രഭാതേ കരദര്‍ശനം ''
അർഥം - കൈവെള്ളയുടെ അഗ്രത്തിൽ ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തിൽ ഗൗരിയും സ്ഥിതി ചെയ്യുന്നു. കാരദര്ശനത്തിലൂടെ ഈ മൂന്ന് ദേവിമാരെയും കണികാണുന്നു .യഥാക്രമം ധനം, വിദ്യ, ശക്തി എന്നിവയ്ക്കു വേണ്ടിയാണീ പ്രാർഥന.