Farm News Global

Farm News Global Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Farm News Global, Media, 70/954, 1st Floor, Perandoor Road, Kochi.

22/02/2025

16 Followers, 1 Following, 1 Posts - See Instagram photos and videos from UDAYA CMC MEDIA ()

22/02/2025
08/08/2023

SIDDIQUE'S MOVIES DIRECTED😘😘😘 Siddique Ismail (1 August 1960 – 8 August 2023) ...

സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ്‌ ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica).  ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ ഇവ കണ്...
28/06/2023

സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ്‌ ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ ഇവ കണ്ടുവരുന്നു. ലോകത്തെ കീഴടക്കിയ മഹാമാരിയായിരുന്ന വസൂരിക്ക് നിര്‍ദേശിക്കപ്പെട്ട ഒരേയൊരു ഔഷധവും ആര്യവേപ്പായിരുന്നു. ഇന്ത്യയാണ് ആര്യവേപ്പിന്റെ ജന്മദേശം. ഭാരതത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു മരം കൂടിയാണ്‌ ഇത് . വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. വേപ്പിൽ നിന്നും ജൈവ കീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു .ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു.

മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. വേപ്പിൻ തൈകൾ നല്ല കായ്ഫലവും നൽകാറുണ്ട്. നന്നായി മൂത്തകായകൾ ശേഖരിച്ച് വെയിലത്തുണക്കി പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കാം. മുളച്ചുപൊന്തിയ തൈൾ മൂന്ന് നാലു മാസം പ്രായമാകുമ്പോൾ നല്ല നീര്‍വാർച്ചയുള്ള, നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. മാറ്റി നട്ടുകഴിഞ്ഞാൽ അഞ്ച് ആറ് വർഷംകൊണ്ട് മരം കായ്ക്കും. നട്ട് ഏകദേശം പത്താം വർഷം മുതൽ ഒരുമരത്തിൽ നിന്നും 10 -15 കിലോവരെ കായകൾ ലഭിക്കും.

വേപ്പെണ്ണ എമെൽഷന്‍ എല്ലാ കൃഷിശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു കീടനാശകമാണ്. ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത കീടനാശിനിയാണിത്. അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍ കുരുമിശ്രിതമോ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ എമെൽ‍ഷനോ തളിച്ചാൽ പച്ചക്കറിവർഗങ്ങളിലെ ചാഴി, ഇലചുരുട്ടിപ്പുഴു, ഗാളീച്ച, ഇലച്ചാടി എന്നിവയുടെ ആക്രമണം തടയാം. വേപ്പിൻ‍പിണ്ണാക്കുചേർത്ത യൂറിയ ഇപ്പോൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത് കീടങ്ങളുടെ ആക്രമണം തടയുകയെന്ന ഉദ്ദേശ്യത്തോടെതന്നെയാണ്. നെല്ലിന്റെ പോളരോഗം ചെറുക്കാൻ വേപ്പിന് ശക്തിയുണ്ട്. ഇലപ്പുള്ളിരോഗം, തണ്ടുചീയൽ, പൊടിപൂപ്പ് രോഗം, വിവിധ വൈറസ് രോഗങ്ങൾ എന്നിവ തടയാനും വേപ്പെണ്ണ ഉപയോഗിക്കാം. ദന്തക്ഷയം ചെറുക്കാന്‍ കണ്‍കണ്ട ഔഷധമാണ് വേപ്പ്. മിക്ക ആയുർവേദ ചൂർ‍ണങ്ങളിലും വേപ്പ് അടിസ്ഥാന ഘടകമായത് അതുകൊണ്ടാണ്.

ഹോളണ്ടിലെ ഒരു പഠനമനുസരിച്ച് എയ്ഡ്‌സ് രോഗികളിലെ പ്രതിരോധ ശേഷിമെച്ചപ്പെടുത്താൻ വേപ്പിന് കഴിയുമെന്ന് മുമ്പ് തെളിഞ്ഞിരുന്നു. വേപ്പിന്‍ പട്ടയിയിലും ഇലകളിലും കണ്ടുവരുന്ന പോളിസാക്കറൈഡുകളും ലിമിനോയ്ഡുകളും ട്യൂമർ, ലുക്കീമിയ, കാൻ‍സർ എന്നിവയ്‌ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേപ്പിലെ നിംബിഡിനിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ ശേഷിയുള്ളതിനാൽ ഹൃദ്രോഗത്തിനും മരുന്നാക്കാം.

രക്തസമ്മർദം, പ്രമേഹം, വിവിധ ത്വക്ക് രോഗങ്ങൾ, കുടലിലെ വ്രണങ്ങൾ‍, സന്ധിവാതം, ഹെപ്പറ്റൈറ്റിസ്, പല്ല്, ചെവി, ശിരോചർമങ്ങൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്കും മുടികൊഴിച്ചിൽ നിൽക്കാനും വേപ്പ് ഫലപ്രദമാണ്. പക്ഷിപ്പനിക്കും ജന്തുജന്യരോഗങ്ങൾ‍ക്കും ഫലപ്രദമായ മരുന്നായി വേപ്പ് ഉപയോഗിക്കാം.

വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. വേപ്പിന്റെ തൊലി, ഇളം കായ, പാകമായ കായ, കുരു ,ഇല, നീർ എന്നിവയെല്ലാം ഉപയോഗ്യമാണ്‌ . ആയുർവേദത്തിൽ വാതം, കുഷ്ഠം, ത്വക്‌രോഗം, ദന്തരോഗങ്ങളൾ, കൃമിശല്യം, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം വേപ്പ് വളരെയധികം ഉപയോഗിച്ചുവരുന്നു. കൂടാതെ വേപ്പിനെക്കുറിച്ച് ഏകദേശം 1500ഓളം ഗവേഷണങ്ങൾ നടന്നു. പേറ്റന്റ് നിയമങ്ങളിൽ കൂടുതൽ വിവാദമുണ്ടാക്കുന്നത് വേപ്പധിഷ്ഠിത കണ്ടുപിടിത്തങ്ങൾ തന്നെയാണ്.

ഇംഗ്ലീഷിൽ നീം ട്രീ, മർഗോസാ ട്രീ എന്നിങ്ങനെ വിളിക്കപ്പെടുന്ന വേപ്പ് സംസ്‌കൃതത്തിൽ നിംബം, അരിഷ്ട, തിക്തകഃ, വിചുമർദ, എന്നും തമിഴിൽ വേപ്പ് എന്നും ഹിന്ദിയിൽ നിംബ, നീം എന്നും അറിയപ്പെടുന്നു

ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്ന...
27/06/2023

ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു. വിവിധതരം ചുരക്കകൾ:പാൽച്ചുരക്ക , കുംഭച്ചുരക്ക , കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും , കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്നത്.

പ്രത്യേകതകൾ:
ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശമാൺ. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു,കൂടാതെ ഊർജവും, കൊഴുപ്പും ചുരക്കയിൽ കുറവാണ്.
ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്. കൃഷിചെയ്താൽ നല്ല വിളവ് തരുന്ന ഒരു വിളയാണ് ചുരക്ക.ആർക്ക ബഹാർ എന്നയിനം ആണ് സാധാരണ ചുരക്ക കൃഷിയ്ക്ക് ഉപയോഗിച്ച് വരുന്നത്.
ഇളം പച്ച നിറത്തിൽ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കൾ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് 1 കിലോ ഗ്രാം തൂക്കം ഉണ്ടാവും.ഒരു ഹെക്ടറിൽ നിന്നും 25-30 ടൺ ശരാശരി ലഭിക്കും.രണ്ട് സീസൺ ആയി ഇത് കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി- ഫെബ്രുവരി മാസത്തിലും ആണ്.ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 2.5 -3 കി.ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകൾ നടുന്ന കുഴികൾ തമ്മിലുള്ള അകലം 3 മീ x 3 മീ.

വളപ്രയോഗം:
ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 20-25 ടൺ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയിൽ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്ച ഇടവിട്ട് പല തവണകളായി മണ്ണിൽ ചേർത്തുകൊടുക്കുക.

കീട-രോഗ നിയന്ത്രണം:
പച്ചത്തുള്ളൻ, മൊസെയ്ക് പരത്തുന്ന വെള്ളീച്ച എന്നിവയുടെ ശല്യം ഉണ്ടാവുമ്പോൾ 15 ദിവസത്തിലൊരിക്കൽ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം- ഇമിഡാക്ലോപ്രിഡ് (2.5 മില്ലി/10ലിറ്റർ). മൃദുരോമപൂപ്പ്, ഇലപ്പൊട്ടുരോഗം തുടങ്ങിയവയ്ക്ക് മാൻകോസെബ് 2ഗ്രാം/1 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുക.

ഉപയോഗങ്ങൾ:
ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലംചെയ്യും. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി വേഗം മാറുന്നതാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക. ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസ്സങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്. ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക (പേചുരക്ക) നല്ല ഔഷധഫലം നല്കുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിന് ശമനം കിട്ടും. ചുരക്ക, ശരീരത്തിനെ തണുപ്പിക്കുന്നു, മൂത്രച്ചൂട് കൊണ്ടു കഷ്ടപ്പെടുന്നവർ ദിവസവും രാവിലെ ചുരക്ക നീർ കുടിക്കുന്നത് ഇതിൽ നിന്നും മോചനം കിട്ടാൻ ഒരു പരിധിവരെ സഹായിക്കും. ഒരു ഗ്ലാസ് ചുരക്ക നീരിൽ ഒരു സ്പൂൺ നാരങ്ങാനീര് ചേർത്ത് ദിവസവും കഴിക്കുകയാണെങ്കിൽ മൂത്രക്കല്ല് അലിഞ്ഞു പോകും. ചുരക്കനീരിന്റെ ഉപയോഗം അകാലനര വരാതെ തടുക്കുകയും ചെയ്യും. കരൾ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് പ്രയോജനം സിദ്ധിക്കും. വയറിളക്കം, പ്രമേഹം ഇവ മൂലമുണ്ടാകുന്ന ദാഹത്തിനു ചുരക്ക നീർ കുടിക്കുന്നത് വളരെ നല്ലതാണ്.

നമ്മുടെ നാട്ടിൽ മിക്കയിടത്തും വളരുന്ന ഒരു കുറ്റിച്ചെടി ആണ് ആടലോടകം. (Adalodakam) (അക്കാന്തേസീ കുടുംബത്തിൽ പെട്ട ആടലോടകം ...
26/06/2023

നമ്മുടെ നാട്ടിൽ മിക്കയിടത്തും വളരുന്ന ഒരു കുറ്റിച്ചെടി ആണ് ആടലോടകം. (Adalodakam) (അക്കാന്തേസീ കുടുംബത്തിൽ പെട്ട ആടലോടകം രണ്ടു തരമുണ്ട്. ആയുർ‌വേദത്തിൽ ഒരു ഔഷധസസ്യമായി ഇത് ഉപയോഗിക്കപ്പെടുന്നു.

അലോപ്പതി ഔഷധം ആടലോടകത്തിൽനിന്നും ഉല്പാദിപ്പിച്ചുവരുന്നുണ്ട്. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവും ചെടിയെ തിരിച്ചറിയാന്‍ സഹായിക്കും. ഇലച്ചാറും തേനും ഓരോ സ്പൂണ്‍ വീതം ചേര്‍ത്ത് സേവിച്ചാല്‍ ചുമ ശമിക്കും.

ഇലയുടെ നീര് ചെറുചൂടാക്കി സേവിച്ചാല്‍ ശ്വാസകോശരോഗങ്ങളും പനിയും മാറും. ഛര്‍ദ്ദി, കാസം, രക്തപിത്തം, ചുമ, തുമ്മല്‍ , കഫക്കെട്ട് എന്നിവക്കും ശ്വാസംമുട്ടല്‍ , ആസ്തമ, രക്തംതുപ്പല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്.
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.

ക്ഷയത്തിനും, ഓർമ്മക്കുറവിനും രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്. വയറുവേദനക്കും ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ വേര് കഷായം വെച്ചുകുടിച്ചാല്‍ കൈകാലുകള്‍ ചുട്ടുനീറുന്നത് മാറും. ഉണങ്ങിയ ഇല തെറുത്തുകത്തിച്ച് പുകവലിച്ചാല്‍ ആസ്തമയ്ക്ക് ആശ്വാസം ലഭിക്കും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം മാറുന്നതിനു സഹായിക്കും. ആടലോടകം സമൂലം കഷായം വെച്ച് 2 നേരം കൂടിച്ചാല്‍ രക്താതിസാരം ഭേദമാകും. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് കോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ നെഞ്ച് വേദനയും ചുമയും കുറയും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാല്‍ ചുമ ഭേദമാകും.
ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിള്‍ സ്പൂണ്‍ വീതം അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന്നേരം വീതം കുടിച്ചാല്‍ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തില്‍ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേന്‍ ചേര്‍ത്ത് പതിവായി കുടിച്ചാല്‍ചുമ,ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും.

നമ്മുടെ നാട്ടില്‍ കയ്യാലപ്പുറത്തും വേലിക്കായും മറ്റും വച്ചുപിടിപ്പിക്കുന്ന ചീരയാണ് മധുരച്ചീര അഥവ 'ചെക്കൂര്‍ മാനീസ്' ചില ...
25/06/2023

നമ്മുടെ നാട്ടില്‍ കയ്യാലപ്പുറത്തും വേലിക്കായും മറ്റും വച്ചുപിടിപ്പിക്കുന്ന ചീരയാണ് മധുരച്ചീര അഥവ 'ചെക്കൂര്‍ മാനീസ്' ചില ഭാഗങ്ങളില്‍ ഇതിനെ 'വേലിച്ചീര' എന്നും വിളിക്കുന്നു. നിരവധി ഔഷധ പോഷക ഗുണങ്ങളുടെ ഉറവിടം കൂടിയാണ് ഇവ. പലതരം വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവയെ 'മള്‍ട്ടി വൈറ്റമിന്‍ ഗ്രീന്‍' എന്നും വിളിക്കാറുണ്ട്.

ഇല വര്‍ഗ്ഗ പച്ചക്കറി വിളകളില്‍ ഒരു സ്ഥിരം വിളയാണ്. ചെക്കൂര്‍ മാനീസ്. യൂഫോര്‍ബിയേസിയേ സസ്യകുലത്തില്‍പ്പെട്ട ഈ ചെടിയുടെ സസ്യനാമം സന്‍റൊപ്പസ് ആന്‍ഡ്രൊഗൈനസ് എന്നാണ്.

കേരളത്തിന്‍റെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ ഏറ്റവും പറ്റിയ ചീര ഇനമാണ്. ചെക്കൂര്‍ മാനീസ്. മറ്റ് ഇലവര്‍ഗവിളകളെക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ജീവകം എ, ബി, സി എന്നിവ ധാരാളമായി ഉള്‍പ്പെടുന്നു. മാംസ്യം, ധാതുക്കള്‍ എന്നിവയുടെ ഒരു കലവറതന്നെയാണ്. ചെക്കൂര്‍ മാനീസ്. ഇതില്‍ 7.4%ത്തോളം മാംസ്യം അടങ്ങിയിട്ടുണ്ട്.

ഇതിന്‍റെ തളിരിലയും ഇളംതണ്ടുകളും സ്വാദിഷ്ടമായ സാലഡായും ഇലക്കറിയായും ഉപയോഗിക്കാം. വൈറ്റമിന്‍ ഡി, എഫ്, കെ എന്നിവയും ഈ ചീരയില്‍ അടങ്ങിയിരിക്കുന്നു.

നേത്രരോഗങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും ഒരു പ്രതിവിധി കൂടിയാണ് ഇതിന്‍റെ തളിരിലകള്‍. ഇവ തോരനായി ഉപയോഗിക്കാം. ദഹനത്തിനും ഉദരസംബന്ധമായ പല രോഗങ്ങള്‍ക്കും ഇവ പ്രതിവിധിയാണ്.

നിവര്‍ന്ന് വളരുന്ന ഈ ചീര വേലിയായി വളര്‍ത്താന്‍ അത്യുത്തമമാണ്. തണലുള്ളിടത്തും വലിയ ശ്രദ്ധയൊന്നും കൂടാതെ ഇവ വളരും. ഇവയ്ക്കു പ്രത്യേകിച്ച് ഇനങ്ങള്‍ ഇല്ല. തണലില്‍ വളരുന്നവയുടെ ഇലകള്‍ വീതി കൂടിയതും തുറസ്സായ പ്രദേശത്ത് വളരുന്നവയുടെ ഇലകള്‍ വീതി കുറഞ്ഞും കാണുന്നു. തളിരിലകള്‍ നുള്ളിയെടുത്ത് ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. വിളഞ്ഞ ചെടിയുടെ കമ്പ് 20 സെ.മി. നീളത്തില്‍ മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. ഉണങ്ങിപൊടിഞ്ഞ കാലിവളമിട്ടു തയ്യാറാക്കിയ ചാലുകളില്‍ 15-20 സെ.മീ. അകലത്തില്‍ ഇവ നടാവുന്നതാണ്.

നട്ട് നാലു മാസത്തിനു ശേഷം വിളവെടുക്കാം. ഇലകളും ഇളംതണ്ടുകളും കറിക്കും, സൂപ്പിനുമായി ഉപയോഗിക്കാം. ഉയരത്തില്‍ വളരുന്ന ചെടിയായതിനാല്‍ വിളവെടുപ്പിന് സൗകര്യത്തിനായി ഇടയ്ക്കിടെ മണ്ടനുള്ളി ഉയരം നിയന്ത്രിച്ച് നിറുത്താം. മുകള്‍ഭാഗം നുള്ളിക്കൊടുക്കുന്നത് കൂടുതല്‍ പാര്‍ശ്വശാഖകള്‍ വളരുവാന്‍ സഹായിക്കും. ഓരോ പ്രാവശ്യത്തെയും വിളവെടുപ്പിനു ശേഷം വളം ചേര്‍ത്തു കൊടുക്കുന്നതും നല്ലതാണ്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചാണകവെള്ളം കലക്കി ഒഴിച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് ചെടികള്‍ നന്നായി വളരാനും തളിരിലകള്‍ കൂടുതലായി ഉണ്ടാകുവാനും ഉപകരിക്കും.

വേനല്‍ക്കാലങ്ങളില്‍ നനച്ചു കൊടുക്കുന്നതും – പുതയിടല്‍ നടത്തുന്നതും നല്ലതാണ്. ഇവയ്ക്ക് വലുതായി രോഗ കീടബാധകള്‍ ഒന്നും തന്നെ ഉണ്ടായിക്കാണാറില്ല.

പശുനെയ്യിന്റെ മണം അടിച്ചാൽത്തന്നെ ബിരിയാണിയുടെ സ്വാദാണ് രസമുകുളങ്ങളിൽ അനുഭവപ്പെടുക. എന്നാൽ വേവിച്ചു കഴിഞ്ഞാൽ പശുനെയ്യിന്...
24/06/2023

പശുനെയ്യിന്റെ മണം അടിച്ചാൽത്തന്നെ ബിരിയാണിയുടെ സ്വാദാണ് രസമുകുളങ്ങളിൽ അനുഭവപ്പെടുക. എന്നാൽ വേവിച്ചു കഴിഞ്ഞാൽ പശുനെയ്യിന്റെ സ്വാദും മണവും നൽകുന്ന ഒരു മുളച്ചുപൊന്തിയെ പരിചയപെട്ടാലോ. അതിന് ലോകം മൊത്തം ആരാധകരുണ്ടാകും എന്നുറപ്പ്. അതെ തുവയുടെ ഇനത്തിൽപ്പെട്ട നെയ്ക്കുൻപ്പയെന്ന മുളച്ചുപൊന്തി നമ്മുടെ കറിയിനത്തിൽ പ്രമുഖമായിരുന്നു. മുള്ളൻതുവ നെയ്ക്കുൻപ്പ, തഴുതാമ , പൊന്നാംകണ്ണി, ചെറൂള, കൊഴുപ്പ... എന്നിങ്ങനെയുള്ള നാടൻ മുളച്ചുപൊന്തികൾ. അവയിൽ കൊടുത്തൂവയുടെ കുടുംബക്കാരനായ തുവയെ അഥവാ നെയ്ക്കുൻപ്പയെ പരിചയപ്പെടാം. നെയ്ക്കുൻപ്പ ഇല ചക്കക്കുരുവും പരിപ്പും ചേർത്ത് കറിവെച്ചാൽ രണ്ടിടങ്ങഴി ചോറ് അധികം അകത്താക്കാം.
കണ്ടാലും തൊട്ടാലും ഇതിന്റെ ഇലകൾക്ക് നല്ല മിനുപ്പുണ്ടാകും. ഇത് നിലത്തുനിന്ന് ഏറിയാൽ അര മീറ്റർ വരെ മാത്രം ഉയരം വെക്കുന്ന ശാഖകൾ ഇല്ലാത്ത കാണ്ഡത്തിൽ നിന്ന് നേരിട്ട് ഇലമുളയ്ക്കുന്ന ഇനമാണ്. എന്നാൽ ചിലയിനങ്ങൾക്ക് ശാഖകളും കണ്ടുവരുന്നു. തല പൊട്ടിച്ചാൽ എല്ലാത്തിനും ശാഖകൾ വരും. ഇവയുടെ ഇലകൾ കറിവേപ്പിലയെപ്പോലെയുള്ള ആകൃതിയിലാണ്. എന്നാൽ അത്രതന്നെ വലിപ്പവും കട്ടിയും കാണില്ല. ഇളം പച്ചനിറവും കടുംപച്ചനിറവും കാണപ്പെടുന്ന ഇലകളിൽ നിറഞ്ഞിരിക്കുന്ന എണ്ണയുടെ സാന്നിധ്യം കാരണം നല്ല മിനുമിനുപ്പും ഉണ്ടാകും. മഴക്കാലത്ത് വഴിവക്കിലും പറമ്പുകളിലും ധാരാളമായി ഇവയുടെ ചെടികൾ മുളച്ചു പൊന്തുന്നു.
അട്രീസിയെ കുടുംബത്തിലെ ട്രാഗിയ പരിറ്റാരിയ ജുഡൈക്കയിൽപ്പെട്ടതുതന്നെയാണ് നെയ്ക്കുൻപ്പയും. കേരളത്തിലുടനീളം മഴക്കാലത്ത് സാധാരണയായി മുളച്ച് വളരുന്നു. ഇതിന്റെ തളിരിലകൾ കറിവെക്കാനും ഉപ്പേരിയുണ്ടാക്കാനും ആണ് നാം ഉപയോഗിച്ചുവരുന്നത്.
ഒരുചെടിയിൽത്തന്നെ ഇലയുടെ ഞെട്ടിനോടും തണ്ടിനോടും ചേർന്ന് കൂട്ടമായി ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നു. ചെറിയ പീതവർണത്തിലുണ്ടാകുന്ന പൂക്കളിൽ നിന്ന് കായകൾ ഉണ്ടാകുകയും അവയിലുണ്ടാകുന്ന അണ്ഡാകൃതിയിലുള്ള വിത്തുകൾ മണ്ണിൽ നിക്ഷേപിക്കപ്പെട്ട് മഴക്കാലങ്ങളിൽ മുളയ്ക്കുകയുമാണ് ചെയ്തുവരുന്നത്.

ആയുർവേദത്തിൽ മൂലക്കുരുവിനുള്ള ഉത്തമ ഔഷധമായാണ് നെയ്ക്കുൻപ്പയെ പരിഗണിച്ചുവരുന്നത്. ഇതേ വർഗത്തിൽപ്പെടുന്ന കൊടുത്തുവകൊണ്ടുണ്ടാക്കുന്ന ദുരുലഭാരിഷ്ടം അർശ്ശസിന് നല്ല മരുന്നാണ്. തലചുറ്റലിനും പനിക്കും പ്രമേഹത്തിന്റെ നിയന്ത്രണത്തിനും നെയ്ക്കുൻപ്പ ഭക്ഷണമാക്കുന്നത് നല്ലതാണ്. ശ്വാസകോശരോഗങ്ങൾക്കും മലബന്ധം അകറ്റാനും ഇത് ഉപയോഗിച്ചുവരുന്നു.
നമ്മുടെ പറമ്പിലും വഴിയോരങ്ങളിലും മുളച്ചുപൊന്തി വളരുന്ന നെയ്ക്കുൻപ്പയെ പഴമക്കാർ കറിയായും ഉപ്പേരിയായും അകത്താക്കിയതിന്റെ രഹസ്യം ഇതാണ്. നമുക്കും ഇത് ശീലമാക്കാം.

കുരുമുളക് കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍. പറമ്പിലും മറ്റും കുരുമുളക് വള്ളികള്‍ നട്ടുപിടിപ്പിക്കുന്നത് മലയാളികളുടെ...
23/06/2023

കുരുമുളക് കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍. പറമ്പിലും മറ്റും കുരുമുളക് വള്ളികള്‍ നട്ടുപിടിപ്പിക്കുന്നത് മലയാളികളുടെ ശീലമാണ്. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള കുരുമുളക് പണ്ട് നമ്മുടെ ഭക്ഷണ ശീലത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്ന നാണ്യവിളയാണ്. മികച്ച കുരുമുളകാണ് നമ്മുടെ നാട്ടില്‍ ലഭിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും കീടബാധയും വിളവ് കുറവുമെല്ലാം കേരളത്തിലെ കുരുമുളക് കൃഷിയുടെ നാശത്തിന് കാരണമായി. വീട്ടാവശ്യത്തിനുള്ള കുരുമുളക് വിളയിച്ചെടുക്കാനുള്ള പുതിയൊരു മാര്‍ഗം പരിശോധിക്കാം.

കുറ്റിക്കുരുമുളക്:
അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും കുരുമുളക് വളര്‍ത്തല്‍ അത്ര പ്രാവര്‍ത്തികമാകണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് കുറ്റിക്കുരുമുളക് കൃഷി. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കുറ്റിക്കുരുമുളക് വളര്‍ത്തിയാല്‍ ഒരു വീട്ടിലേക്ക് ആവശ്യമായ കുരുമുളക് സ്വന്തമായി വിളയിച്ചെടുക്കാം. കുരുമുളക് വള്ളിയെ എങ്ങിനെ ബുഷ് പെപ്പര്‍ അഥവാ കുറ്റിക്കുരുമുളക് ചെടിയാക്കാമെന്നു നോക്കാം.

ബുഷ് പെപ്പര്‍ ടെക്‌നോളജി:
നല്ല കായ്ഫലം തരുന്ന ഒരു വര്‍ഷം മൂപ്പെത്തിയ കുരുമുളകിന്റെ വള്ളികളാണ് ശേഖരിക്കേണ്ടത്. വള്ളിയുടെ വശങ്ങളിലേക്ക് വളരുന്ന വള്ളികളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനെ നാലോ അഞ്ചോ മുട്ടുകള്‍ അടങ്ങുന്ന കഷ്ണങ്ങളാക്കി മുറിക്കുക. നടുന്നതിനു മുന്‍പ് 1000 പിപിഎം വീര്യമുള്ള ഐബിഎ ലായനിയില്‍ മുറിച്ച ഭാഗം അര മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം ആഴം കുറഞ്ഞ ചട്ടികളിലൊ, ചെറു പെട്ടികളിലോ നടുക. തണലത്ത് വേണം വയ്ക്കാന്‍. ആവശ്യത്തിന് നനവ് കൊടുക്കണം. നന്നായി വേരുപിടിച്ച് , പച്ച വച്ച് വളര്‍ച്ച തുടങ്ങിയ തൈകള്‍ ചുവട്ടിലെ മണ്ണ് ഇളകാതെ വലിയ ചട്ടിയിലേക്ക് മാറ്റി നടണം. 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്തിളക്കിയ മണ്ണാണ് ചട്ടിയിലും ഗ്രോബാഗിലും നിറയ്‌ക്കേണ്ടത്. ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും നനവും കൊടുക്കണം. വീടിന്റെ കൈവരികള്‍, സണ്‍ഷേഡുകള്‍, സിറ്റൗട്ട്, പുറംപടികള്‍ എന്നിവിടങ്ങളില്‍ ചട്ടികള്‍ വയ്ക്കാം. വലിയ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ഒന്നാണ് ബുഷ് പെപ്പര്‍ ടെക്‌നോളജി.

കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്പോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന...
22/06/2023

കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്പോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണിത്. യൂറോപ്പിലാണ് ജനനമെങ്കിലും മെഡിറ്ററേനിയന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ആസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, ഇംഗ്ലണ്ട്, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും വളരുന്നുണ്ട്. ഇന്ത്യയിലാണെങ്കില്‍ ജമ്മു കശ്‍മീരിലും ഹിമാചല്‍ പ്രദേശിലുമാണ് വ്യാപകമായി കൃഷി ചെയ്യുന്നത്.

ഔഷധഗുണത്തിനും പാചകാവശ്യത്തിനുമാണ് കുങ്കുമപ്പൂവ് സാധാരണായായി ഉപയോഗിക്കുന്നത്. സൗന്ദര്യവര്‍ധക വസ്‍തുക്കളിലും പെര്‍ഫ്യൂമുകളിലും ഇത് ഉപയോഗിക്കുന്നു. ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലില്‍ കലക്കി കുടിച്ചാല്‍ കുഞ്ഞിന് വെളുപ്പ് നിറമുണ്ടാകുമെന്നതും ചിലരുടെ വിശ്വാസമാണ്.

മണ്ണും കാലാവസ്ഥയും:
കുങ്കുമപ്പൂവിന്റെ കൃഷിയില്‍ കാലാവസ്ഥയേക്കാള്‍ പ്രാധാന്യം മണ്ണിന്റെ പ്രത്യേകതയ്ക്കാണ്. ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലാണ് ഈ ചെടി തഴച്ചുവളരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ വളരും. 12 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞ താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും പൂക്കളുണ്ടാകുന്നതിനെ കാര്യമായി ബാധിക്കും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. പി.എച്ച് മൂല്യം 6 നും 8 നും ഇടയിലായിരിക്കണം. കളിമണ്ണ് പോലുള്ളവ ഒഴിവാക്കണം.

നടീല്‍ വസ്തുവും കൃഷിരീതിയും:
കിഴങ്ങാണ് നടാനുപയോഗിക്കുന്നത്. കിഴങ്ങുകള്‍ക്ക് ഉരുണ്ട ആകൃതിയും നീണ്ട നാരുകളും ഉണ്ടായിരിക്കും.

കളകള്‍ പറിച്ചുമാറ്റി ജൈവവളം കൊണ്ട് സമ്പുഷ്‍ടമാക്കിയ മണ്ണിലാണ് ഈ ചെടി നടുന്നത്. കുങ്കുമപ്പൂവ് നടാനുള്ള അനുയോജ്യമായ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഒക്ടോബര്‍ മാസത്തില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും.

തണുപ്പുകാലത്താണ് വളര്‍ച്ചയുടെ പ്രധാന ഘട്ടങ്ങള്‍. മെയ് മാസത്തില്‍ ഇലകള്‍ ഉണങ്ങും. 12 മുതല്‍ 15 വരെ സെ.മീ ആഴത്തിലാണ് കിഴങ്ങുകള്‍ നടുന്നത്. ഓരോ ചെടിയും തമ്മില്‍ 12 സെ.മീ അകലമുണ്ടായിരിക്കണം.

ജലസേചനം ആവശ്യമില്ല. വരള്‍ച്ചയുണ്ടാകുമ്പോളും വേനല്‍ക്കാലത്തും നനയ്ക്കണം. നട്ടുവളര്‍ത്തിയാല്‍ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കിഴങ്ങുകള്‍ ഒന്നില്‍നിന്ന് അഞ്ചായി വളരും.

പുതയിടല്‍ കളകളെ നിയന്ത്രിക്കും. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ 35 ടണ്‍ ജൈവവളം കൃഷിക്ക് മുമ്പായി മണ്ണില്‍ ചേര്‍ത്ത് ഉഴുതുമറിക്കും. വാര്‍ഷികമായി 20 കി.ഗ്രാം നൈട്രജനും 30 കി.ഗ്രാം പൊട്ടാഷും 80 കി.ഗ്രാം ഫോസ്‍ഫറസും നല്‍കാറുണ്ട്. ഇത് രണ്ടു തവണകളായാണ് നല്‍കുന്നത്. പൂക്കളുണ്ടായ ഉടനെ വളപ്രയോഗം നടത്തും.

ഫ്യൂസേറിയം, റൈസോക്ടോണിയ ക്രോക്കോറം, വയലറ്റ് റൂട്ട് റോട്ട് എന്നിവയാണ് കുങ്കുമപ്പൂവിനെ ബാധിക്കുന്ന അസുഖങ്ങള്‍. മുയലുകള്‍ കുങ്കുമച്ചെടിയുടെ ഇലകള്‍ ഭക്ഷിക്കുന്നതിനാല്‍ വേലി കെട്ടി അവയുടെ പ്രവേശനം തടയാറുണ്ട്. പൂക്കള്‍ അതിരാവിലെ പറിച്ചെടുത്ത ശേഷം ചുവന്ന നിറത്തിലുള്ള നാരുകള്‍ വേര്‍തിരിച്ചെടുത്ത് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.

നല്ല വായു സഞ്ചാരമുള്ള ഭക്ഷണം ഉണക്കാന്‍ ഉപയോഗിക്കുന്ന ഡ്രയറില്‍ 45 ഡിഗ്രി സെല്‍ഷ്യസിനും 60 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ 15 മിനിറ്റ് വെച്ച് ഉണക്കിയാണ് കുങ്കുമപ്പൂ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നത്. പറിച്ചെടുത്ത ഉടനെയുള്ള കുങ്കുമപ്പൂവിന് രുചിയൊന്നുമുണ്ടാകില്ല. ഉണക്കിയ കുങ്കുമപ്പൂവ് വായുകടക്കാത്ത പാത്രത്തിലാക്കി ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാം.

ഒരു ഗ്രാം ഉണങ്ങിയ കുങ്കുമപ്പൂവ് തയ്യാറാക്കാന്‍ 150 മുതല്‍ 160 വരെ പൂക്കള്‍ ആവശ്യമാണ്. നട്ട് ആദ്യത്തെ വര്‍ഷം 60 മുതല്‍ 65 ശതമാനം വരെ കിഴങ്ങുകളില്‍ നിന്ന് ഓരോ പൂക്കള്‍ വീതം ഉത്പാദിപ്പിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ കിഴങ്ങില്‍ നിന്നുമുള്ള ചെടികളില്‍ നിന്നും രണ്ടു പൂക്കള്‍ വീതം ഉത്പാദിപ്പിക്കും.

Address

70/954, 1st Floor, Perandoor Road
Kochi
682017

Telephone

+919447760583

Website

Alerts

Be the first to know and let us send you an email when Farm News Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category