Woke Malayalam

Woke Malayalam Woke Malayalam delivers local news, current affairs, discussions, entertainment shows Live Broadcasts

തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് പോക്സോ കേസ് പ്രതിയായ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷ...
03/06/2025

തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് പോക്സോ കേസ് പ്രതിയായ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി | Mukesh M Nair POCSO case |

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ആന്റിജൻ ടെസ്റ്...
03/06/2025

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കുന്നത്. പരിശോധനയാണ് നിർബന്ധമാക്കുന്നത്. ഇത് നെഗറ്റീവായാൽ RTPCR പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്

01/06/2025

വാരിയൻ കുന്നനെ ചതിച്ച മണ്ണാണിത്, നമ്മളും ഒരു ചതിക്കിരയായാണ് തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

മലയാള സിനിമയിലെ രണ്ട് നടിമാരോട് തന്റെ മുൻ മാനേജരെന്ന് പറയുന്ന വിപിൻ കുമാർ മോശമായി പെരുമാറിയെന്ന് നടൻ ഉണ്ണി മുകുന്ദൻ. വിപ...
31/05/2025

മലയാള സിനിമയിലെ രണ്ട് നടിമാരോട് തന്റെ മുൻ മാനേജരെന്ന് പറയുന്ന വിപിൻ കുമാർ മോശമായി പെരുമാറിയെന്ന് നടൻ ഉണ്ണി മുകുന്ദൻ. വിപിൻ കുമാറുമായുള്ളത് അടിക്കേസല്ലെന്നും നടിമാർ ഉന്നയിച്ച പരാതി വൈകാരികമായി ചോദിക്കുക മാത്രമാണുണ്ടായതെന്നും ഉണ്ണി മുകുന്ദൻ

പാക് ചാരവൃത്തി നടത്തിയതിന് താനെയിൽ എഞ്ചിനീയറെ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴി സ്ത്രീയെന്ന വ്യാജേനയ...
31/05/2025

പാക് ചാരവൃത്തി നടത്തിയതിന് താനെയിൽ എഞ്ചിനീയറെ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴി സ്ത്രീയെന്ന വ്യാജേനയാണ് പാക് ഏജന്‍റ് രവീന്ദ്രയെ പരിചയപ്പെടുന്നത്. ഹണിട്രാപ്പിൽ കുടുക്കിയാണ് വിവരങ്ങൾ ശേഖരിച്ചത്. തന്ത്ര പ്രധാനമായ പല വിവരങ്ങളും ഇയാൾ പാക് ഏജന്‍റിന് ചോർത്തി നൽകിയെന്ന് എടിഎസ് പറഞ്ഞു

31/05/2025

എല്ലാവരും ചേർന്ന് എന്നെ തകർത്ത് തരിപ്പണമാക്കി, ജീവൻ മാത്രമാണ് ബാക്കിയുള്ളത്: പി വി അൻവർ

മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് ധാരാശിവ് എന്നാക്കി മാറ്റി ഇന്ത്യൻ റെയിൽവെ. ഒസ്മാനാബാദ് നഗരത്തിന്‍റെ...
31/05/2025

മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് ധാരാശിവ് എന്നാക്കി മാറ്റി ഇന്ത്യൻ റെയിൽവെ. ഒസ്മാനാബാദ് നഗരത്തിന്‍റെയും ജില്ലയുടെയും പേര് മഹാരാഷ്ട്ര സർക്കാർ ധാരാശിവ് എന്ന് മാറ്റിയതിന് പിന്നാലെയാണ് റെയിൽവെ സ്റ്റേഷന്‍റെയും പേര് മാറ്റിയത്

മത്സരിക്കാന്‍ കോടികള്‍ എത്ര വേണം. കോടികള്‍ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യില്‍ ഒരു പൈസയുമില്ല.കടക്കാരനാണ് – അന...
31/05/2025

മത്സരിക്കാന്‍ കോടികള്‍ എത്ര വേണം. കോടികള്‍ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യില്‍ ഒരു പൈസയുമില്ല.കടക്കാരനാണ് – അന്‍വര്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കിയെന്നും പൂജ്യമാക്കിയെന്നും അവര്‍ പറഞ്ഞു. പലതും ജപ്തിയുടെ വക്കിലാണെന്നും അന്‍വര്‍ വെളിപ്പെടുത്തി. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ യുഡിഎഫിൽ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു

യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് പി വി അൻവർ. ഇനി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ...
31/05/2025

യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് പി വി അൻവർ. ഇനി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും പി വി അൻവർ

ഇന്ത്യ - പാകിസ്താൻ സംഘർഷം അവസാനിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന...
31/05/2025

ഇന്ത്യ - പാകിസ്താൻ സംഘർഷം അവസാനിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ - പാകിസ്താൻ സംഘർഷം ഞങ്ങൾ നിർത്തി. അതൊരു ആണവ ദുരന്തമായി മാറുമായിരുന്നു. ഇന്ത്യയിലേയും പാകിസ്താനിലേയും നേതാക്കളോട് നന്ദി പറയുന്നു. എന്റെ ജനങ്ങളോടും നന്ദി പറയാൻ ആ​ഗ്രഹിക്കുന്നു. വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. പരസ്പരം വെടിയുതിർക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായി വ്യാപാരം ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞു. ഇന്ത്യയിലേയും പാകിസ്താനിലേയും നേതാക്കൾക്ക് കാര്യങ്ങൾ മനസിലാകുകയും എല്ലാം അവസാനിക്കുകയും ചെയ്തു -ട്രംപ് പറഞ്ഞു

തമിഴ്‌നാട്ടിലെ 10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് വിജയ് ഈ കാര്...
30/05/2025

തമിഴ്‌നാട്ടിലെ 10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് വിജയ് ഈ കാര്യം പറഞ്ഞത്. 'നമ്മൾ മയക്കുമരുന്ന് ഒഴിവാക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ 'വിഭജനം എന്ന ആശയം' പിന്തുടരരുത്.' വിജയ് വിദ്യാർഥികളോട് പറഞ്ഞു. 'സൂര്യനും മഴയും പോലെ പ്രകൃതിക്ക് ജാതിയും മതവുമുണ്ടോയെന്നും വിജയ് ചോദിച്ചു, വീട്ടിലുള്ള എല്ലാവരും അവരുടെ ജനാധിപത്യ കടമ നിർവഹിക്കാനും നല്ലവരും വിശ്വസ്തരുമായ ആളുകളെ തെരഞ്ഞെടുക്കാനും ആവശ്യപ്പെടണമെന്ന് അദ്ദേഹം വിദ്യാർഥികളോട് അഭ്യർഥിച്ചു. 'ജനാധിപത്യം തുല്യ അവസരങ്ങൾ നൽകുന്നു. നിങ്ങളുടെ വീട്ടിലെ എല്ലാവരോടും അവരുടെ ജനാധിപത്യ കടമ നിർവഹിക്കാൻ ആവശ്യപ്പെടുക.' വിജയ് പറഞ്ഞു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് LDF സ്ഥാനാര്‍ഥി
30/05/2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് LDF സ്ഥാനാര്‍ഥി

Address

Woke Malayalam, CZB11/Storcmedia Digital, Corrazone Coworking Space, CUSAT, Kalamassery
Kochi
682022

Alerts

Be the first to know and let us send you an email when Woke Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Woke Malayalam:

Share

ജാഗ്രതയോടെ

We are quietly disrupting broadcast media with our Live Streams with News and Entertainment in Malayalam.

Youtube: https://www.youtube.com/WokeMalayalam