08/08/2026
മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ് ഇംഗ്ലണ്ട് ലയൺസ് ടീമിന്റെ ഹെഡ് കോച്ച് പദവിയിൽ നിന്ന് രാജിവെച്ചു. രണ്ടു വർഷത്തോളം നീണ്ട സേവനത്തിന് ശേഷമാണ് 48-കാരനായ ഫ്ലിന്റോഫ് സ്ഥാനമൊഴിയുന്നത്.
ഇംഗ്ലണ്ട് സീനിയർ ടീമിലേക്കുള്ള യുവതാരങ്ങളെ വാർത്തെടുക്കുന്ന രണ്ടാം നിര ടീമായ ഇംഗ്ലണ്ട് ലയൺസിന്റെ ചുമതലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ദ ഹണ്ട്രഡിൽ നോർത്തേൺ സൂപ്പർചാർജേഴ്സ് പരിശീലകനായും ഇംഗ്ലണ്ട് സീനിയർ ടീമിന്റെ സപ്പോർട്ട് സ്റ്റാഫായും പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് ഫ്ലിന്റോഫ് ലയൺസ് കോച്ചായി എത്തിയത്.