1:1.3 entertainments

1:1.3 entertainments 1:1.3 ENTERTAINMENTS is a production house@ kochi.Deals with advertisements, corpoprate videos, docu

Giving shape to your imaginations…
Colouring your Dreams…
Stretching out our arms to lift you to the new terrains of visual imagination…
This is what 1:1.3 Entertainments is all about. Through a unique blend of artistic imagination and magical improvisations, we use Colours and Shades to give shapes to your imagination

11/11/2023

Safeer Ali എഴുതുന്നു ♥️♥️♥️

Ennivar 2023

സിദ്ധാർഥ് ശിവ ❤️

പ്രതീക്ഷിക്കാതെ ഇരുന്ന് നല്ലൊരു സിനിമ കാണാൻ സാധിച്ചു 👌

നേതാക്കന്മാർ എന്ത് കൊള്ളരുതാഴ്മ കാണിച്ചാലും അവരെ കിടന്ന് ന്യായീകരിക്കുകയും അവരുടെ നേട്ടങ്ങൾക്ക് വേണ്ടി ജീവിതം തന്നെ ഹോമിക്കേണ്ടിയും വരുന്നവരുടെ കഥയാണ് സിദ്ധാർഥ് ശിവ നല്ല കിടിലനായി എന്നിവരിൽ കാണിച്ചിരിക്കുന്നത്.

കുറച്ച് കഥാപാത്രങ്ങളെ ഉളള്ളുവെങ്കിലും അവരെല്ലാവരും പ്രകടനം കൊണ്ട് സിനിമയിൽ ശക്തമായ സാനിധ്യങ്ങൾ ആകുന്നുണ്ട്👍
എടുത്ത് പറയാനുള്ളത്
Sarjano Khalid ചെയ്ത അനന്ദു
Sooraj S. Kurup ചെയ്ത കുഞ്ഞിപ്പാൻ എന്നീ കഥാപാത്രങ്ങൾ ആണ് ♥️👌

കാണാത്തവർക്ക് ശക്തമായി റെക്കമെന്റ് ചെയ്യുന്നു 👏

Where we started❤️❤️  .director        Ennivar streaming in Sainaplay ❤️❤️❤️
18/10/2023

Where we started❤️❤️ .director Ennivar streaming in Sainaplay ❤️❤️❤️

Kathal❤️❤️❤️
15/10/2023

Kathal❤️❤️❤️

15/10/2023

Babu Bhaskar എഴുതുന്നു ♥️🙏

കുഞ്ഞിപ്പാനെ അടിച്ചാ ഞങ്ങളും തിരിച്ചടിക്കും.. (അവരുടെ പ്രായത്തിൽ ഞാനും ഈ Dialogue പറഞ്ഞിട്ടുള്ളതാണ് ) പിന്നെ അനന്തുവിനുള്ള വണ്ടി വരും പേടിക്കേണ്ട നിന്നെ പറഞ്ഞു വീട്ടിട്ടേ ഞാൻ പോകൂ...ആ രംഗവും പ്രവർത്തിയും
അതൊരു വിങ്ങലുണ്ടാക്കി മനസ്സിൽ..

15/10/2023

Goutham Harikumar എഴുതുന്നു ♥️🙏

ഈ സിനിമയെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ലെങ്കിലും ഒരു റിവ്യൂവും വന്നില്ലെങ്കിലും സിനിമ നല്ലതാന്ന്
മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെ ഈ സിനിമ ആളുകൾ കാണും
ഈ സിനിമ കണ്ടില്ലെങ്കിൽ നിങ്ങൾ സിനിമ ഇഷ്ടപ്പെടുന്നവരല്ല ഈ സിനിമ കണ്ടില്ലെങ്കിൽ നിങ്ങൾ ഈ അടുത്തകാലത്ത് നല്ലൊരു സിനിമ കണ്ടിട്ടില്ല എന്ന് കരുതേണ്ടിവരും ,

15/10/2023

Nahas P Nassar എഴുതുന്നു ♥️🙏

ശെരിക്കും ചില സിനിമകൾ കണ്ടു കഴിഞ്ഞാൽ കുറച്ചു ഡേയ്‌സ് നമ്മളുടെ മനസ്സിൽ ആ സിനിമ കിടക്കാറുണ്ട് അങ്ങനെ ഉള്ള ഒരു സിനിമ, ക്ലൈമാക്സ്‌ വല്ലാതെ വേട്ട ആടും.. അവാർഡ് സിനിമ എന്ന മുൻധാരണ വെച്ച് കൊണ്ട് കണ്ട എനിക്ക് ഒരു തരി പോലും ലാഗ് അനുഭവ പെട്ടില്ല, സിദ്ധാർഥ് ശിവ ഒക്കെ എന്തെ ഒരു പക്കാ കോമേഴ്‌ഷ്യൽ പടം ചെയ്യാതെ?

15/10/2023

Vino John എഴുതുന്നു ♥️🙏

Ennivar
2023/malayalam

കഴിഞ്ഞ സ്റ്റേറ്റ് അവാർഡ് ലിസ്റ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തൊട്ട് കാത്തിരിക്കുന്ന സിദ്ധാർഥ് ശിവ പടം, കാണാത്തവർക്കായി...

നാട്ടിലെ ഒരു രാഷ്ട്രീയ കൈയങ്കാളിക്ക് ശേഷം എതിർ ചേരിയിൽ നിന്നും ഒപ്പം പോലീസിൽ നിന്നും മാറി ഒരു സംഘം ചെറുപ്പക്കാർ ഒരിടത്തു ഒളുവിൽ തങ്ങുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

സർജാനോ ഖാലിദ്, സൂരജ് എസ്. കുറുപ്പ്,ജിയോ ബേബി ബിനു പപ്പു,സുധീഷ് തുടങ്ങി പത്തോളം അഭിനേതാക്കൾ മാത്രമുള്ള ഈ ചിത്രത്തിൽ സമകാലിക കേരളത്തിലെ രാഷ്ട്രീയ വശങ്ങളെ സൗഹൃദത്തിന്റെ വൈകാരിക നിമിഷങ്ങളിലൂടെ സ്വല്പം റിയലിസ്റ്റിക് അവതരണരീതിയിൽ പറയുകയാണ് സംവിധായകനായ സിദ്ധാർഥ് ശിവ.

ഒറ്റപ്പെട്ട ഒരു വീടും അതിന്ന് ചുറ്റുമുള്ള കാടിന്റെ ഭംഗിയും ക്യാമറമാൻ Sinto Poduthas ഗംഭീരമായി ഒപ്പിയെടുത്തിട്ടുണ്ട്.അഭിനേതാക്കൾ തങ്ങളുടെ വേഷം ഒട്ടും കൃത്യമത്വം ഇല്ലാതെ ചെയ്ത് ഭാലിപ്പിച്ചിട്ടുണ്ട്.

മൊത്തത്തിൽ ഒന്നര മണിക്കൂർ ഒട്ടും നഷ്ടമില്ലാത്ത സ്റ്റഫ്, സൈന പ്ലേ യിൽ അവൈലബിൾ ആണ്. രാഷ്ട്രീയം തലക്ക് പിടിച്ചു നേതാക്കന്മാരുടെ എല്ലാ വഷളത്തരത്തിനും ന്യായീകരിക്കാൻ നടക്കുന്ന കുറേ അടിമകളുണ്ട് നമ്മുടെ ഇടയിൽ,അവര് തീർച്ചയായും കാണേണ്ട പടം, അവര് ഇത് കണ്ടോണ്ട് മാറാൻ പോകുനൊന്നുമില്ല,😤, അതിനുള്ള ബോധം ഉണ്ടേൽ അവര് ന്യായികരിക്കാൻ ഇറങ്ങില്ലല്ലോ,പിന്നെ ചിലപ്പോൾ രാജി വച്ചാലോ എന്ന് പറയും പോലെ ചിലപ്പോൾ മാറിയാലോ 😁..

താല്പര്യം ഉള്ളവർ കാണു, നിരാശപ്പെടുത്തില്ല.

Review by
Vino

15/10/2023

Jacob k Varghese എഴുതുന്നു 🙏♥️

10 മിനിറ്റു കൊണ്ട് ഓടിച്ചുവിട്ടു കണ്ടു തീർക്കാം എന്ന് കരുതിയാണ് കണ്ടു തുടങ്ങിയത്.

But പടം full ഇരുന്നു കണ്ടു തീർത്തു...

നല്ല പടം 👍👍

15/10/2023

Shibu thekkadavan എഴുതുന്നു ♥️🙏

നമുക്കൊക്കെ അറിയുന്ന കഥ ! പുതുമയൊന്നുമില്ലാത്ത, നമുക്കൊക്കെ അറിയുന്ന കഥ !!
ഒരുപാട് ചികയാൻ നിൽക്കേണ്ടാത്ത പുതുമയൊന്നുമില്ലാത്ത നമുക്കൊക്കെ അറിയുന്ന കഥ !!!

ഒടുവിൽ അതാകും സംഭവിക്കുക എന്നറിഞ്ഞു കൊണ്ട് കാണുമ്പോഴും, പടം തരുന്ന ഒരു മൂടുണ്ട് !

എന്തൊരു സിനിമയാണ് ഹേ !!! #സിദ്ധാർഥശിവ
#എന്നിവർ

11/10/2023

Shiny Joseph എഴുതുന്നു ..

രണ്ടു മനുഷ്യർക്കിടയിൽ സൗഹൃദം രൂപപ്പെട്ടു വരുന്നത് സിനിമകളിൽ അധികം കണ്ടതായി ഓർക്കുന്നില്ല. ചുരുങ്ങിയ സീനുകളിൽ എത്ര മനോഹരമായാണ് ഈ സിനിമയിൽ അത്
ആവിഷ്ക്കരിച്ചിരിക്കുന്നത്. കുഞ്ഞിപ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂരജ് എന്തൊരുഗ്രൻ നടനാണ്. അയാളുടെ വെറുതെയിരുന്നുള്ള സാധാരണ സംഭാഷണങ്ങളിൽ പോലും കണ്ണു നിറഞ്ഞു പോകും. ഹൃദയം കൊണ്ടു സംസാരിക്കുന്നതു പോലെ ❤

08/10/2023

Rajesh A Nair എഴുതുന്നു ..🙏♥️♥️

101 ചോദ്യങ്ങൾ മുതലേ താങ്കളെ ഇഷ്ടപ്പെട്ടു തുടങ്ങിയതാ . സഖാവ് ഡയറക്ട് ചെയ്ത അതേ താങ്കൾ എന്നിവറുമായി എത്തി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. എന്തൊരു നീറ്റലാണ് സഹോ നിങ്ങൾ സമ്മാനിച്ചത്. തുടങ്ങി ഇത്തിരി കഴിഞ്ഞാ ഞാനെന്ന പ്രേക്ഷകൻ ട്രാക്കിലേക്കു വന്നത് .. പിന്നെ സ്മൂത്തായി. അട്ടപ്പാടിയിലെ ചെക്കന്മാരുടെ ഒളിവു ജീവിതവും, ആ ജീവിതത്തിനിടയിലെ സൗഹൃദവും , കുഞ്ഞി തമാശകളും ആസ്വദിച്ചാ കണ്ടത്.. രാവിലെ തീയേറ്ററിൽ നിന്നും ചാവേർ കണ്ടിരുന്നു. സോ ക്ലൈമാക്സ് പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. എങ്കിലും ആ ക്ലൈമാക്സ് ഇപ്പോഴും ഒരു നീറ്റലായി കിടക്കുകയാ .. കൊത്തി വലിക്കുകയാ .. ഇതിലും നന്നായി ഈ ആശയം എങ്ങനെ ഹൃദയങ്ങളിലേക്ക് എത്തിക്കാനാ? ജോയ് മാത്യു സാറിനും ടിനു പാപ്പച്ചനും സാധിക്കാഞ്ഞതും അതാ . അവർ വയലൻസിന് പ്രാധാന്യം കൊടുത്തപ്പോൾ നിങ്ങൾ കഥാപാത്രങ്ങളുടെ മനസ്സിലൂടെ സഞ്ചരിച്ചു. പാർട്ടിക്കു വേണ്ടി / പ്രത്യയ ശാസ്ത്രങ്ങൾക്കു വേണ്ടി ഇന്നും ഇരകളാവേണ്ടി വരുന്ന അനേകം യൗവ്വനങ്ങൾ .... തന്മൂലം അനാഥമാകുന്ന എത്രയോ ഭവനങ്ങൾ .. എത്രയോ പേരുടെ വറ്റാത്ത കണ്ണുനീർ .. ചതിയന്മാരായ , സ്വാർത്ഥരായ നേതാക്കന്മാർ ഉപയോഗിക്കാൻ വേണ്ടി മാത്രം അണികളിൽ പലരേയും വളർത്തുകയാണെന്നറിഞ്ഞിട്ടും ഇന്നും അടിമകൾ സൃഷ്ടിക്കപ്പെട്ടു കൊണ്ടേ ഇരിക്കുന്നു. അതാണല്ലോ എല്ലാ പാർട്ടികളുടെയും വിജയവും.ബിഗ് സല്യൂട്ട് ബ്രോ . നല്ലൊരു സിനിമാ അനുഭവം തന്നതിന് ..നിങ്ങൾ മുത്താണ് ... നിങ്ങളിൽ പ്രതീക്ഷകൾ ഏറുകയാണ്

Address

Kochi

Alerts

Be the first to know and let us send you an email when 1:1.3 entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 1:1.3 entertainments:

Share