
21/01/2025
വിനായകൻ
പക്കാ ഊളത്തരവും, തോന്ന്യസവും കാണിച്ചതിന് ശേഷം
"അയ്യോ ഞാൻ പത്താം ക്ലാസ് പാസായിട്ടില്ലേ... ഞാൻ ദളിതനാണേ, ഞാൻ കറുത്തിട്ടാണേ " എന്നൊക്കെ അലമുറയുടുന്നത് ഏത് കോത്താഴത്തിലെ നായകൻ ആണെങ്കിലും നിയമനടപടികൾ ഉണ്ടാകണം. ആവശ്യമെങ്കിൽ സ്റ്റേറ്റ് ചിലവിൽ ചികിത്സ നൽകണം.
"ഞാൻ പത്താം ക്ലാസ്സ് തോറ്റതാണ് " എന്നോ, "എനിക്ക് വിദ്യാഭ്യാസമില്ല " എന്നോ " ഞാൻ കറുത്തിട്ടാണ് " എന്നൊക്കെ പറയുന്നവർക്ക് എന്ത് പിതൃശൂന്യത കാണിച്ചാലും കേരളത്തിൽ ലഭിക്കുന്ന വലിയ സ്വീകാര്യതയും, അംഗീകാരവും പ്രബുദ്ധതയുടെ ലക്ഷണമായി കാണുന്ന ജനങ്ങൾക്ക് ഇനിയെങ്കിലും വെളിവുണ്ടാകണം.
തൊണ്ണൂറാമത്തെ വയസ്സിൽ പത്താംക്ലാസ് പരീക്ഷ പാസായി ബിബിസിയിൽ വരെ താരമായ അമ്മൂമ്മയുള്ള നാടാണിത്, "കാലാ മദ്രാസി " എന്ന് കളിയാക്കി വിളിച്ചവരുടെ മുന്നിൽ ദളിതൻ ഇന്ത്യയുടെ സർവ്വ സൈന്യാധിപനും രാഷ്ട്രപതിയും, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ നാടാണിത് എന്നോർക്കണം ❤️
മലയാള സിനിമയിൽ സിന്തറ്റിക്ക് ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞു പോകുന്ന പ്രമുഖ നടനെ അറിയാമെന്നും, അതുകൊണ്ടാണ് മകനെ സിനിമയിൽ അഭിനയിപ്പിക്കാത്തത് എന്നും പരസ്യമായി പ്രഖ്യാപിച്ച ടിനി ടോം എന്ന നടനുമായി ബന്ധപ്പെട്ട പരാതിയിൽ ഇപ്പോഴും അന്വേഷണങ്ങൾ നടക്കുന്നുണ്ട്.
ആരാഷ്ട്രീയവാദി ആകാനും, നിരീശ്വരവാദി ആകാനുമൊക്കെയുള്ളത് നമ്മുടെ ഭരണഘടനാ അവകാശമാണ് എന്നാൽ #തന്തയില്ലായ്മ പറയാനോ, തെണ്ടിത്തരം കാണിക്കാനോ ഏത് കോത്താഴത്തിലെ സിൽമാ നടൻ ആയാലും അവകാശമില്ല എന്ന് മാത്രമല്ല, സ്വബോധമില്ലാത്ത അത്തരം ജല്പനങ്ങൾ നടത്തുന്നതും, അശ്ലീല പ്രദർശനങ്ങളും എത്ര വലിയ നടൻ അല്ല നായകൻ ആണെങ്കിലും അത് തിരുത്താൻ തയ്യാറാകണം അല്ലെങ്കിൽ നമുക്ക് തിരുത്തിക്കേണ്ടി വരും..
സിനിമ നടന്നാണെന്ന ഹുങ്കിലാണെങ്കിലും അല്ലെങ്കിലും വിനായകൻ ഇന്നലെ നടത്തിയതും, ഉമ്മൻചാണ്ടിയെക്കുറിച്ച് പറഞ്ഞതും ഉൾപ്പെടെ കഴിഞ്ഞ കാലങ്ങളിലെല്ലാം കാണിച്ചിട്ടുള്ള നാലാംകിട പെർഫോമൻസുകളൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്.
Copyright അഡ്വ ശ്രീജിത്ത് പെരുമന