28/04/2024
ദീപ നിഷാന്തിനോടാണ് ...
RSS തോറ്റുപോകുന്ന വർഗീയത പറയാനും പ്രചരിപ്പിക്കാനും അതിന് വ്യാജതെളിവ് ഉണ്ടാക്കാനും നിങ്ങളെപ്പോലെ ഉള്ളവർക്ക് സിപിഎം ഉള്ളപ്പോൾ കേരളത്തിൽ BJP എന്തിന് വളരണം .... ഏത് ക്ലാസിലെ ടീച്ചർ ആയാലും ശശികലയും ശൈലജയും ദീപയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് സംശയലേശമന്യേ കേരളക്കരക്ക് മനസിലാക്കിത്തന്ന തിരഞ്ഞെടുപ്പാണ് വടകരയിൽ നടന്നത് ...
എന്താണ് നിങ്ങളുടെയൊക്ക പ്രശ്നം ... വടകരയിൽ UDF സ്ഥാനാർത്ഥിയുടെ പേര് ഷാഫി എന്നായതാണോ ?? അയാൾ ഒരു ഇസ്ലാം മത വിശ്വാസി ആയതാണോ ??... അയാളുടെ പേരും അയാളുടെ മതവിശ്വാസവുമാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ , ഷാഫിക്ക് ഷാഫി ആയി ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ ആണ് കോൺഗ്രസ്സും കോൺഗ്രസ് മുന്നണിയും തിരെഞ്ഞെടുപ്പിൽ മത്സരിച്ചത് ... ചിഹ്നം നിലനിർത്താൻ മത്സരിച്ച നിങ്ങൾക്ക് അത് മനസിലാവില്ല ...
കഴിഞ്ഞ ലോക്സഭാ തിരെഞ്ഞെടുപ്പ് കാലം മലയാളികൾ മുഴുവൻ മറന്നാലും ദീപടീച്ചർ മറക്കാൻ സാധ്യതയില്ല ... അന്ന് നിങ്ങളുടെയും സമാന മനസ്കരുടെയും ഇര ആലത്തൂർ മണ്ഡലത്തിൽ മത്സരിച്ച രമ്യ ഹരിദാസ് ആയിരുന്നു ... ഐഡിയ സ്റ്റാർ സിങ്ങർ ഓഡിഷൻ ആണോ എന്ന് ചോദിച്ച് തുടങ്ങി രമ്യ ഹരിദാസ്നെ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിർത്തികളും ലംഘിച്ച് നിങ്ങൾ ഉൾപ്പെടുന്ന ഇടത് സിൻഡിക്കേറ്റ് വേട്ടയാടിയപ്പോൾ ആലത്തൂരിലെ ജനം നിങ്ങൾക്കൊരു ഷോക്ക് ട്രീറ്റ്മെന്റ് തന്നിരുന്നു ... ആ ട്രീറ്റ്മെന്റിന് 52.40% ജനങ്ങളുടെ പിന്തുണയും 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ കനവും ഉണ്ടായിരുന്നു .... ആ ട്രീറ്റ്മെന്റ് തന്നെയാണ് വടകരയിൽ ഇത്തവണ നിങ്ങളെ കാത്തിരിക്കുന്നത് ...
ശ്രീമതി ഷൈലജയോട് ദീപടീച്ചർ ഉൾപ്പെടെയുള്ളവർക്ക് എന്തോ വൈരാഗ്യം ഉണ്ടെന്ന് ന്യായമായും സംശയിക്കാം ... ശ്രീമതി ഷൈലജ, തോമസ് ഐസക് തുടങ്ങിയവരെ സൈഡ് ആക്കാനുള്ള PV ടീമിന്റെ ഭാഗമാണ് ദീപടീച്ചർ എന്നും സംശയിക്കാം ... അതല്ലെങ്കിൽ കേരളത്തിന്റെ മതേതര മനസ് ഒരിക്കലും അംഗീകരിക്കില്ലാത്ത , അതിശക്തമായി തിരിച്ചടിക്കുമെന്ന് ഉറപ്പുള്ള വർഗീയതയുടെ കാർഡ് ഇറക്കി കളിക്കുമോ നിങ്ങൾ ...
ഒരൊറ്റ കാര്യം കൂടി ... ഒരാൾ എഴുതിയ കവിത മറ്റൊരാൾ അയച്ചുതന്നപ്പോൾ അത് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുകയും , പിടിക്കപ്പെട്ടപ്പോൾ കാക്കത്തൊള്ളായിരം ന്യായീകരണം നിരത്തുകയും അവസാനം ഗത്യന്തരമില്ലാതെ മാപ്പ് പറഞ്ഞ് തടിതപ്പുകയും ചെയ്തുകൊണ്ട് മലയാള നിഘണ്ടുവിന് "ദീപയടി" എന്ന പുതിയ പദ