24/02/2021
ജനകീയ പ്രകടന പത്രിക...
ജനങ്ങൾ പ്രതീക്ഷിക്കുന്ന പത്രിക...
70 നടപ്പിലാക്കുന്ന വാഗ്ദാനങ്ങളുമായി ജനകീയ പ്രകടന പത്രിക...
ഈ പത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ തയ്യാറാകുന്ന രാഷ്ട്രീയ പാർടിക്ക് എന്റെ വോട്ട്....
1, പെട്രോൾ, ഡീസൽ വില 70 രൂപയാക്കി സ്ഥിരപ്പെടുത്തും
2, സംസ്ഥാനത്ത് ഏവർക്കും
കുടിവെള്ളം സൗജന്യമായി നൽകും
3, സംസ്ഥാനത്ത് വിഷരഹിത, പച്ചക്കറികൾ മാത്രം ഇറക്കാൻ അനുമതി നൽകും
4, ഗുണമേൻമയില്ലാത്ത യാതൊരു ഭക്ഷ്യ വസ്തുക്കളും വിൽക്കാൻ അനുവദിക്കില്ല.
5, കാർഷിക വിളകൾക്ക് ക്യത്യമായ താങ്ങ് വില പ്രഖ്യാപിക്കുകയും സർക്കാരിന്റെ വിതരണ ശാലകൾ തുടങ്ങുകയും ചെയ്യും.
6, സംസ്ഥാന പോലീസിനെ പരിഷ്ക്കരിച്ച് ജനകീയമാക്കും,അഴിമതിക്കാരെ പിരിച്ച് വിടും.
7,സർക്കാരുദ്യോഗസ്ഥൻമാരുടെ പ്രവർത്തനം പരിശോധിച്ച് അഴിമതിക്കാരെയും കൈക്കുലിക്കാരെയും അനധികൃത വരുമാനമുള്ളവരേയും പിരിച്ച് വിടും.
8, എല്ലാ രാഷ്ട്രീയക്കാരുടേയും ആസ്തികൾ പരിശോധിച്ച് അനധികൃതമായവ ജപ്തി ചെയ്യും
9, മനുഷ്യാവകാശ കമ്മീഷൻ, വനിത കമ്മീഷൻ, യുവജന കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ, മുന്നോക്ക കമ്മീഷൻ തുടങ്ങിയ പിരിച്ച് വിട്ടു, ഇവ സർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലാക്കി അനധികൃത ചിലവ് നിയന്ത്രിക്കും..കൂടാതെ ഇവയുടെ ഇവയുടെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിച്ച് പ്രവർത്തനം തൃപ്തികരമല്ല എന്ന് കണ്ടാൽ സർക്കാരിനുണ്ടായ നഷ്ടം ഇവരിൽ നിന്നും ഈടാക്കും
10, എല്ലാ ജില്ലകളിലും അതിവേഗ കോടതികൾ സ്ഥാപിക്കും
11, വിജിലൻസിനെ അഴിച്ച് പണിത് അഴിമതി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ച് വിടാനുള്ള തീരുമാനം എടുക്കും
12, കെ എസ് ആർ ടി സിയിൽ കാണാതായ 100 കോടി രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ചെടുക്കും
13, ശബരിമലയെ സംരക്ഷിക്കാൻ കൃത്യമായ നിയമം കൊണ്ട് വരും,
14, ദേവസ്വംബോർഡ് പിരിച്ച് വിട്ട് ക്ഷേത്രങ്ങൾ ട്രസ്റ്റിന് കീഴെ കൊണ്ട് വരികയും ചെയ്യും
15, എല്ലാ മത വിഭാഗങ്ങൾക്കും കൃത്യമായ അവകാശങ്ങൾ നൽകുകയും മതസ്പർദ്ധ നടത്തുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കും.
16, സംസ്ഥാനത്തെ വാഹന പരിശോധന വിദേശരാജ്യങ്ങളുടെ മോഡലിൽ ജനകീയമാക്കും
17, സംസ്ഥാനത്തെ എല്ലാ റോഡുകളും ദിർഘകാലടിസ്ഥാനത്തിൽ മാത്രം പണിയും...
18, സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും
19, ആദിവാസ മേഖലയിൽ ഇത് വരെ അനുവദിച്ച് ഫണ്ടിനെ പറ്റിയും അതിൽ നടന്നുവെന്ന് കരുതപ്പെടുന്ന അഴിമതിയെ പറ്റിയും അന്വേഷണം നടത്തി അഴിമതി നടത്തിയവരിൽ നിന്നും ആ തുക പിടിച്ചെടുക്കും.
20, മന്ത്രിമാരുടേയും എം എൽ ഏ മാരുടേയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിർത്തലിക്കും
21, മന്ത്രിമാരുടേയും പേഴ്സണൽ സ്ഥാഫുകളുടേയും പെൻഷൻ നിർത്തലാക്കും
22, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് ഉറപ്പ് വരുത്തും
24, സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന എല്ലാ കോർപ്പറേഷനുകളും പിരിച്ച് വിടും
25, മന്ത്രിമാരുടെയും എം എൽ ഏ മാരുടേയും വിദേശ യാത്ര നിയന്ത്രിക്കും, ഇവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി ഖജനാവിൽ നിന്നും പണം ചിലവഴിക്കില്ല
26, സംസ്ഥാനത്ത് ഭീകരവിരുദ്ധ സേന, ആന്റി ഗുണ്ട സ്വാകാഡ് എന്നിവ കൊണ്ട് വരും
27, മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് കൊണ്ട് വരും
28, നഴ്സിംഗ് മേഖലയിൽ അടിസ്ഥാന വേതനമായ 30,000 രൂപ നിജപ്പെടുത്തും
29, കെ എസ് ആർ ടി സിയെ പരിഷ്ക്കരിക്കും, കെ എസ് ആർ ടി സിലെ യൂണിയൻ പ്രവർത്തനം നിർത്തലാക്കും.
30, സംസ്ഥാനത്ത് ഭിക്ഷാടനം നിരോധിക്കും, ഭിക്ഷാടകരെ പുനരധിവസിപ്പിക്കും,
31, സംസ്ഥാനത്ത് സെക്രട്ടറിയേറ്റിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഫോൺ ഇൻ സെൽ ഉണ്ടാക്കും, ഇത് വഴി രജിസ്ട്രർ ചെയ്യപ്പെടുന്ന ഏത് പ്രശ്നവും 24 മണിക്കൂറിനുള്ളിൽ പരിഹരിക്കാനുള്ള തീരുമാനം ഉണ്ടാക്കും
31, ടൂറിസം മേഖലയിൽ പ്രത്യേക പാക്കേജ് കൊണ്ട് വരും, കേരളത്തെ ടൂറിസത്തിന്റെ ഹബ്ബ് ആക്കി മാറ്റും.
32, കർഷകർക്കായി സംസ്ഥാനത്തിന്റെ പ്രത്യേക വിള ഇൻഷുറൻസ് കൊണ്ട് വരും
33, കർഷകർക്ക് പലിശരഹിത വായ്പ നൽകും
34, വൻകിടക്കാർ കൈയ്യേറിയ എല്ലാ സർക്കാർ ഭൂമിയും പിടിച്ചെടുക്കും
35, ശുചിത്വ കേരള മിഷൻ ഉടൻ നടപ്പിലാക്കും.
36, സംസ്ഥാനത്തെ പൊതുകടം പരിശോധിച്ച് അന്വേഷണം നടത്തി അതിന് കാരണക്കാരായ മുൻമന്ത്രിമാർ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ആ തുക പിടിച്ചെടുക്കും
37, സംസ്ഥാനത്തുണ്ടായ പ്രളയത്തെപറ്റി അന്വേഷണം നടത്തി ഉദ്യോഗസ്ഥ വീഴ്ച പരിശോധിച്ച് നടപടിയെടുക്കും.
38, മദ്യം കുടിക്കാനുള്ള പ്രായം, പുകവലിക്കാനുള്ള പ്രായം 21 ആയി നിജപ്പെടുത്തും,
39, സൈബർ സെൽ കാര്യക്ഷമമായി കൊണ്ട് വരും
40, ക്ഷേമ പെൻഷൻ, വാർധക്യ പെൻഷൻ ഇവ 7000 രൂപയാക്കി നിജപ്പെടുത്തും.
41, വനിത മതിലിന് ചിലവായ 50 കോടി രൂപ ബന്ധപ്പെട്ടവരിൽ നിന്നും തിരിച്ച് പിടിക്കും
42, മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ യോഗ്യത നിർബന്ധമാക്കും
43, വിദ്യാഭ്യാസ മേഖല പരിഷ്ക്കരിച്ച് തൊഴിലടിസ്ഥാനത്തിലാക്കും
44, ചെറുകിട വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് കൊണ്ട് വരും
45, സന്നദ്ധ സംഘടനകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തി എയർ ആംബുലൻസ് സംവിധാനം കൊണ്ട് വരും.
46, കിഫ് ബി പിരിച്ച് വിടും, ഇടപാടുകൾ പരിശോധിച്ച് സർക്കാരിന് നിയമവിരുദ്ധമായി ഉണ്ടാക്കിയ കോടികളുടെ കടങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും,
47, സ്ക്കൂളുകളിലും കോളേജുകളിലും കാർഷിക പഠനവും പ്രവൃത്തിയും സാമൂഹിക സേവനവും പ്രകൃതി സംരക്ഷണവും നിർബന്ധമാക്കും.
48, കേരളം സ്വന്തം നിലയ്ക്ക് ബയോഗ്യാസ് പ്ളാൻറ്റ് ആരംഭിക്കും.
49, നോർക്കയെ പരിഷ്ക്കരിച്ച് പ്രവാസികൾക്ക് കൂടുതൽ ജോലി ലഭ്യമാക്കി, പ്രത്യേക പാക്കേജുകളും ഇൻഷുറൻസ് സ്ക്കീമുകളും ആരംഭിക്കും.
50, അനധികൃതമായി സർക്കാർ ജോലി നേടിയ രാഷ്ട്രീയ നേതാക്കളുടെ ആശ്രിതരെ പിരിച്ച് വിട്ട് നിയമ നടപടി സ്വീകരിക്കും
51, സംസ്ഥാനത്ത് ദുരൂഹമായി ഉണ്ടായി വരുന്ന വാഹനാപകടങ്ങൾ അന്വേഷിക്കാൻ പ്രത്യേക ടീം രൂപികരിക്കും
52, ലൈം മിഷൻ പദ്ധതി വിശമായി പരിശോധിച്ച് ഖജനാവിന് സംഭവിച്ച നഷ്ടം ബന്ധപ്പെട്ടവരുടെ കൈയ്യിൽ നിന്നും തിരിച്ച് പിടിക്കും
53, സർക്കാർ ഖജനാവിൽ നിന്നും നിർമ്മിക്കുന്ന യാതൊരുവിധ നിർമ്മാണ പ്രവർത്തനത്തിനും ജനപ്രതിനിധികളുടെ പേര് ഉപയോഗിക്കുന്ന ശിലഫലകങ്ങൾ നിർത്തലാക്കും
54, സ്വാശ്രയ കോളേജുകൾ സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ പ്രവർത്തിക്കാനുള്ള രൂപരേഖ കൊണ്ട് വരും
55, കൈത്തറി മേഖലയിൽ പ്രത്യേക പാക്കേജ് കൊണ്ട് വരും
56, ആയുർവേദ, ഹോമിയോപ്പതി, പ്രകൃതി ചികിത്സ, യോഗ തുടങ്ങിയ ചികിത്സ രീതികൾക്ക് ഗവേഷണ കേന്ദ്രങ്ങളും കൂടുതൽ ചികിത്സ കേന്ദ്രങ്ങളും തുടങ്ങും.
57, വെളിച്ചെണ്ണ ലിറ്ററിന് 150 രൂപയ്ക്ക് ലഭ്യമാക്കും
58, ജനങ്ങളെ വഴിതെറ്റിക്കുന്ന അനധികൃത പരസ്യങ്ങളെ നിരോധിക്കും
59, സീരിയലുകൾക്കും സെൻസറിംഗ് നിർബന്ധമാക്കും
60, ക്യാൻസർ മുക്ത കേരളം എന്ന പദ്ധതി യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിലാക്കും
61, അന്യസംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും.
62, കേരളത്തിന്റെ നാടൻ കലാരൂപങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും ടൂറിസത്തിന്റെ ഭാഗമായി ഗവേഷണ കേന്ദ്രം സ്ഥാപിക്കും
63, ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി കഴിയാവുന്നതും നിർത്തി സ്വയം പര്യാപ്ത കൈവരിക്കാനുള്ള നടപടി സ്വീകരിക്കും
64, ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കൽ ജാമ്യമില്ലാ കുറ്റമായി പരിഗണിക്കും.
65, ലിറ്ററിന് 8 രൂപ നിരക്കിൽ കുപ്പി വെള്ളം തൽകുന്ന സ്ഥാപനം സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആരംഭിക്കും
66, എല്ലാ താലൂക്കുകളിലും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാലിന്യ സംസ്ക്കരണ പ്ളാന്റ് നിർമ്മിക്കും....
67, അറബിക്കടൽ വിദേശകുത്തകകൾക്ക് പണയം വയ്ക്കാനുള്ള കേസിൽ യുദ്ധകാലടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളുടെ കൈയ്യിൽ നിന്നും ഖജനാവിന് നഷ്ടമായ പൈസ തിരിച്ച് പിടിച്ച് അവരെ ജയിലിലടയ്ക്കും
68, പൊതുഖജനാവിൽ നിന്നും എടുത്ത് മാധ്യമങ്ങളിലൂടെ നടത്തിയ പരസ്യത്തിന് ചിലവായ തുക പലിശ സഹിതം മുഴുവനും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരിൽ നിന്നും മന്ത്രിമാരിൽ നിന്നും ജപ്തി ചെയ്ത് തിരിച്ചെടുക്കും
69,മുൻസർക്കാരുകളുടെ അനാവശ്യ ചിലവുകളുടേയും ധൂർത്തുകളുടേയും വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട മന്ത്രിമാരിൽ നിന്നും ഉദ്യോഗസ്ഥൻമാരിൽ നിന്നും ഈടാക്കും
70, എല്ലാ ജില്ലകളിലും സർക്കാരിന്റെ നേരിട്ടൂള്ള നിയന്ത്രണത്തിലുള്ള ജുവല്ലറികൾ തുടങ്ങി മിതമായ വിലയിൽ സ്വർണ്ണം ജനങ്ങൾക്ക് നൽകും
ജനങ്ങൾക്കായി നല്ലൊരു നാളേക്കായി ജനകീയ പ്രകടന പത്രിക.