Maradu News

Maradu News 9633000755

17/07/2025

സ്കൂളിന് മുകളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

17/07/2025

വൈദ്യുതി പോസ്റ്റിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

എ ജെ ജോസഫ് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചുപനങ്ങാട്: കുമ്പളം പഞ്ചായത്ത് പ്രസിഡന്റ്, പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന...
17/07/2025

എ ജെ ജോസഫ് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

പനങ്ങാട്: കുമ്പളം പഞ്ചായത്ത് പ്രസിഡന്റ്, പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോൺഗ്രസ്‌ കുമ്പളം മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പൊതുപ്രവർത്തനം നടത്തിയ എ. ജെ. ജോസഫ് മാസ്റ്ററുടെ 7-ാം ചരമവാർഷികം ആചരിച്ചു. ചേപ്പനത്ത് നടന്ന അനുസ്മരണത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എൻ. പി. മുരളീധരൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ. എം. ദേവദാസ്, മണ്ഡലം പ്രസിഡണ്ട് സി. എക്സ്. സാജി, ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികളായ എം. ഡി. ബോസ്, സിജീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് വർക്കി, പഞ്ചായത്ത് മെമ്പർ ബിസി പ്രദീപ്, എം. ഐ. കരുണാകരൻ, ലിജു പൗലോസ്, പി. എക്സ്. രാജു, റസീന സലാം, ഷേർളി ജോർജ്, കെ. കെ. മണിയപ്പൻ, സാബു മമ്മൻ, ലൈജു കടമാട്ട്, ഇ. എൻ. ജയപാലൻ, കെ. ഡി. ജിനീഷ്, വി. കെ. സുന്ദരൻ, ജെസ്സി ആൻ്റണി, സി. ടി. അനീഷ് എന്നിവർ സംസാരിച്ചു.

ബാവച്ചി (73) അന്തരിച്ചുപനങ്ങാട്: പടിഞ്ഞാറെ മണ്ണാറയിൽ പരേതനായ പരീക്കുട്ടി മകൻ ബാവച്ചി (73) അന്തരിച്ചു. ഭാര്യ: സുബൈദ.മക്കൾ...
16/07/2025

ബാവച്ചി (73) അന്തരിച്ചു

പനങ്ങാട്: പടിഞ്ഞാറെ മണ്ണാറയിൽ പരേതനായ പരീക്കുട്ടി മകൻ ബാവച്ചി (73) അന്തരിച്ചു. ഭാര്യ: സുബൈദ.
മക്കൾ: റഹീം (ഇലക്ട്രിസിറ്റി), മജീദ് (ബിസിനസ്). മരുമക്കൾ: സബി, ഫാരിസ.

16/07/2025

കണ്ടെയ്നർ ലോറിയുമായി അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

വിക്ടോറിയ (80) അന്തരിച്ചുപനങ്ങാട്: മനക്കിൽ ജെറോം ഭാര്യ വിക്ടോറിയ (റിട്ട. ഹെഡ്മിസ്ട്രസ് 80) അന്തരിച്ചു. സംസ്കാരം ഇന്ന് 16...
16/07/2025

വിക്ടോറിയ (80) അന്തരിച്ചു

പനങ്ങാട്: മനക്കിൽ ജെറോം ഭാര്യ വിക്ടോറിയ (റിട്ട. ഹെഡ്മിസ്ട്രസ് 80) അന്തരിച്ചു. സംസ്കാരം ഇന്ന് 16-07-25 ബുധനാഴ്ച രാവിലെ 11 ന് പനങ്ങാട് സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. പനങ്ങാട് കേളന്തറ കുടുംബാഗമാണ് പരേത.
മക്കൾ: ജെയ്സൺ, ജാസ്മിൻ മാർട്ടിൻ
മരുമക്കൾ: റീജ ജോർജ്,
മാർട്ടിൻ സേവ്യർ മനക്കൽശ്ശേരി.

ഗോപി (68) അന്തരിച്ചുനെട്ടൂർ: വട്ടത്തറ ഗോപി (68) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: ഗീതു, ഗ്രിഷ്മ.മരുമക്കൾ: ശ്യാം, ജിനീഷ്. സംസ...
15/07/2025

ഗോപി (68) അന്തരിച്ചു

നെട്ടൂർ: വട്ടത്തറ ഗോപി (68) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: ഗീതു, ഗ്രിഷ്മ.
മരുമക്കൾ: ശ്യാം, ജിനീഷ്. സംസ്കാരം നടത്തി.

14/07/2025

മരട് നഗരസഭ ടൗൺഷിപ്പ് കൂത്താട്ടുകുളത്ത് തറക്കല്ലിട്ടു

പ്രജീഷ് (38) അന്തരിച്ചുനെട്ടൂർ: കിഴക്കേ നങ്ങ്യാരത്ത് പരേതനായ ഗോപാലകൃഷ്ണൻ മകൻ പ്രജീഷ് (38) അന്തരിച്ചു. സംസ്ക്കാരം നാളെ  1...
14/07/2025

പ്രജീഷ് (38) അന്തരിച്ചു

നെട്ടൂർ: കിഴക്കേ നങ്ങ്യാരത്ത് പരേതനായ ഗോപാലകൃഷ്ണൻ മകൻ പ്രജീഷ് (38) അന്തരിച്ചു. സംസ്ക്കാരം നാളെ 15-07-25 ചൊവ്വാഴ്ച ഉച്ചക്ക് 1 ന് നെട്ടൂർ ശാന്തിവനത്തിൽ. മാതാവ്: പ്രജാത. ഭാര്യ: മഞ്ജുഷ. മക്കൾ: ദേവനന്ദ, ദേവദത്ത്.

14/07/2025

നെട്ടൂർ ഷൺമുഖപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മോഷണം

റോഡ് മുറിച്ച് കടന്ന യുവാവിനെ കാർ ഇടിച്ചു: ഗുരുതര പരിക്ക്മരട്: ദേശീയപാതയിൽ നെട്ടൂരിൽ റോഡ് മുറിച്ച് യുവാവിനെ കാർ ഇടിച്ചു. ...
14/07/2025

റോഡ് മുറിച്ച് കടന്ന യുവാവിനെ കാർ ഇടിച്ചു: ഗുരുതര പരിക്ക്

മരട്: ദേശീയപാതയിൽ നെട്ടൂരിൽ റോഡ് മുറിച്ച് യുവാവിനെ കാർ ഇടിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെട്ടൂർ നങ്ങ്യാരത്ത് പറമ്പ് കുഞ്ഞൻ ബാവ മകൻ പ്രസാദ് (39) നെയാണ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ നെട്ടൂർ ഐഎൻടിയുസിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിതൃപ്പൂണിത്തു: കണ്ണൻ കുളങ്ങര ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെ...
14/07/2025

ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃപ്പൂണിത്തു: കണ്ണൻ കുളങ്ങര ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരട് ഇന്ദിരാജി റോഡ് ചക്കാലക്കൽ ഷിജു വർഗീസ് (ഇഞ്ചപ്പൻ– 48) നെയാണ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു നാളായി തൃപ്പൂണിത്തുറയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. ഞായറാഴ്ച രാവിലെ കുളിക്കാനെത്തിയവരുടെ സംശയത്തെ തുടർന്ന് തൃപ്പൂണിത്തുറ അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫിസർ കെ. കെ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് തൈക്കൂടം സെന്റ്. റാഫേൽസ് പള്ളിയിൽ. ഭാര്യ: ടിന്റു മരിയ. മകൾ: അന്ന.

Address


Alerts

Be the first to know and let us send you an email when Maradu News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Maradu News:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share