
07/09/2025
കേരളത്തിൽ സോഷ്യൽ ഓഡിറ്റിങ് നടപ്പിലാക്കണം: ഹൈബി ഈഡൻ എംപി
മരട് : കേരള പുലയർ മഹാസഭ സംസ്ഥാന വ്യാപകമായി 109 കേന്ദ്രങ്ങളിൽ യൂണിയൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളി ജയന്തി ആഘോഷിച്ചു. എറണാകുളം യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവിട്ടാഘോഷത്തിന്റെ ഭാഗമായി മരടിൽ സംഘടിപ്പിച്ച പൊതുസമ്മേളനം എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. കെ. വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം സി. വി. കൃഷ്ണൻ, എം. കെ. രാജേഷ്, പി. കെ. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി കുണ്ടന്നൂർ ജങ്ഷനിൽ നിന്ന് മരടിലേക്ക് ജന്മദിന റാലി നടത്തി.