Pepper Coffee

Pepper Coffee Online Media Group which promotes movies, shortfilms and much more.

ഇന്ത്യാ വിഭജനത്തിന്റെ80-ാം വാർഷികത്തിൽഇന്ത്യയെവിഭജിക്കാൻവീണ്ടും കോപ്പുകൂട്ടുകയാണ്മുസ്ലിം ലീഗ്നയിക്കുന്ന കോൺഗ്രസ്
18/08/2026

ഇന്ത്യാ വിഭജനത്തിന്റെ
80-ാം വാർഷികത്തിൽ

ഇന്ത്യയെ
വിഭജിക്കാൻ
വീണ്ടും കോപ്പുകൂട്ടുകയാണ്

മുസ്ലിം ലീഗ്
നയിക്കുന്ന കോൺഗ്രസ്

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ ആർ.എസ്. (കാർത്തു) ഗുരുവായൂർ ക്ഷേത്രത്തിൽ...
18/08/2026

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ ആർ.എസ്. (കാർത്തു) ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി. വധുവായി ഒരുങ്ങിനിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അനുമോളുടെ ഭർത്താവിനെ തിരഞ്ഞുള്ള ഓട്ടത്തിലായി സോഷ്യൽ മീഡിയ. വിവാഹ ചിത്രങ്ങൾ അനുമോൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഞങ്ങൾ വിവാഹിതരായി, എന്റെ കല്യാണം കഴിഞ്ഞു എന്നീ ക്യാപ്ഷനുകളോടെ വിവാഹ വിഡിയോയും അനുമോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഇന്റഫ്‌ളുവൻസറുമായ ഭുവനേഷ് രാജേന്ദിരനാണ് ഭർത്താവ്.
ഫാഷൻ, ട്രാവൽ, ലൈഫ് സ്‌റ്റൈൽ എന്നിവയിലാണ് ഭുവനേഷിന്റെ താത്പര്യം. കൂടാതെ മോഡലിംഗിലും  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹത്തിന്റെ വിശേഷങ്ങൾ നേരത്തെ പുറത്തുവിടാതിരുന്നത് മനപ്പൂർവ്വമാണെന്ന് താരം പിന്നീട് വ്യക്തമാക്കി.
ഗുരുവായൂരിൽ വെച്ച് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു വേഷം. വരനും കേരള കസവ് മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയണിഞ്ഞാണ് വിവാഹമണ്ഡപത്തിൽ എത്തിയത്‌.
തിങ്കളാഴ്ച 'ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം' എന്ന അടിക്കുറിപ്പോടെ അനുമോൾ പുതിയ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രങ്ങൾ വിവാഹവുമായി ബന്ധപ്പെട്ടതാണെന്ന് താരം എവിടെയും വ്യക്തമാക്കിയിട്ടില്ലായിരുന്നു.
എന്നാൽ ഇത് ശരിക്കുമുള്ള വിവാഹമാണോയെന്നും ആരാധകരിൽ ആദ്യം സംശയമുയർത്തിയിരുന്നു. എന്നാൽ വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധിയാളുകൾ ആശംസകളുമായെത്തി. ഇത് ശരിക്കുമുള്ള കല്യാണമാണോയെന്നും സീരിയൽ ഷൂട്ടാണെന്നും കരുതിയെന്നെല്ലാം കമന്റുകൾ വന്നിട്ടുണ്ട്.
ടെലിവിഷൻ പരമ്പരകളിലൂടെയും ജനപ്രിയ കോമഡി ഷോകളിലൂടെയുമാണ് അനുമോൾ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥിയായെത്തിയ അനുമോൾ ഒടുവിൽ ടൈറ്റിൽ വിന്നറായി മാറി.

വാഷിങ്ടൺ: 2026-ജൂലൈയിൽ തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്&nbsp...
11/08/2026

വാഷിങ്ടൺ: 2026-ജൂലൈയിൽ തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണിയുണ്ടായതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെത്തുടർന്ന്, അദ്ദേഹം സഞ്ചരിക്കേണ്ടിയിരുന്ന 'എയർ ഫോഴ്സ് വൺ' വിമാനത്തിൽ നിന്ന് ട്രംപിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയാണ് യാത്ര നടത്തിയതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയതെന്നാണ് റിപ്പോർട്ട്. ഒരു നാടകംതന്നെ ഒരുക്കിയാണ് സുരക്ഷാ ഏജൻസികൾ ഈ ‘ഓപ്പറേഷൻ’ നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖത്തർ സമ്മാനിച്ച ബോയിങ് 747-8 വിമാനത്തിലാണ് ട്രംപ് ഉച്ചകോടിക്കായി അങ്കാറയിലേക്ക് പുറപ്പെട്ടത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി തിരികെ പോകുമ്പോൾ വിമാനം മാറാൻ പദ്ധതിയിട്ടിരുന്നു. ഇതിനാൽ ഉച്ചകോടിയ്ക്ക് ശേഷം തുർക്കിയിൽനിന്ന് ബ്രിട്ടനിലേക്ക് പോകുന്നത് 'എയർ ഫോഴ്സ് വൺ' വിമാനത്തിലായിരിക്കുമെന്നത് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്, അങ്കാറ വിമാനത്താവളത്തിൽ ക്യാമറകൾക്ക് മുന്നിലൂടെ ട്രംപ് ഈ വിമാനത്തിലേക്ക് കയറുകയും ചെയ്തു. എന്നാൽ, വിമാനത്തിനുള്ളിൽ പ്രവേശിച്ച ഉടൻതന്നെ, ഉദ്യോഗസ്ഥർ അദ്ദേഹത്തെ കാറ്ററിങ് ട്രക്കിനുള്ളിൽ ഒളിപ്പിച്ച് സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. 
2026 ഫെബ്രുവരിയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ട്രംപിന് നേരെയുള്ള ഇറാൻ്റെ ഭീഷണി ഇപ്പോഴും തുടരുകയാണ്. ഇറാന്റെ ഹിറ്റ് ലിസ്റ്റിൽ താൻ ഒന്നാമതാണെന്ന് ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ട്രംപിന്റെ സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോബോട്ടിക് നായ്ക്കൾ, ഡ്രോണുകൾ, കൗണ്ടർ സ്നൈപ്പർ ടീമുകൾ എന്നിവയെ ട്രംപിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

വീട്ടിൽ പോകാൻ മദ്യലഹരിയിൽ ആന്ധ്ര ആർടിസി(APSRTC) ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ ആളെ മണിക്കൂറുകൾ നീണ്ട ചേസിംഗിനൊടുവിൽ പി...
03/08/2026

വീട്ടിൽ പോകാൻ മദ്യലഹരിയിൽ ആന്ധ്ര ആർടിസി(APSRTC) ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ ആളെ മണിക്കൂറുകൾ നീണ്ട ചേസിംഗിനൊടുവിൽ പിടികൂടി.ശ്രീ സത്യസായി ജില്ലയിലെ കദിരിയിൽ നിന്ന് അന്നമയ്യ ജില്ലയിലെ മദനപ്പള്ളി വരെ 80 കിലോമീറ്ററോളമാണ് ഇയാൾ ബസ് ഓടിച്ചുപോയത്.ശനിയാഴ്ചയായിരുന്നു സംഭവം.
മദനപ്പള്ളി അർബൻ പൊലീസ് നൽകുന്ന വിവരമനുസരിച്ച്, അനന്തപൂർ സ്വദേശിയായ ശിവപ്രസാദ് (45) എന്ന പ്രതി മദനപ്പള്ളിയിലേക്ക് യാത്ര ചെയ്യാനായി വെള്ളിയാഴ്ച രാത്രി വൈകിയാണ് കദിരി ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയത്. അർദ്ധരാത്രിയിൽ ബസുകൾ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന്, ബസ് സ്റ്റാൻഡിന് എതിരെയുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് സമീപം ഡ്രൈവറില്ലാതെ പാർക്ക് ചെയ്തിരുന്ന എ.പി.എസ്.ആർ.ടി.സി. ബസ് ഇയാൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബസിൽ കയറിയ ഇയാൾ വാഹനം ഓടിച്ച് പോവുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെയോടെ ബസ് മദനപ്പള്ളി ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ,  ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് വാഹനം കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ, അനുമതിയില്ലാതെയാണ് കദിരിയിൽ നിന്ന് ബസ് ഓടിച്ചുകൊണ്ടുപോയതെന്ന് ശിവപ്രസാദ് സമ്മതിച്ചു.

കോഴിക്കോട് ∙ സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഉൾപ്പെടെ വിവിധയിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രൊഫൈൽ ഉണ്ടാക്കി ലക്...
27/07/2026

കോഴിക്കോട് ∙ സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഉൾപ്പെടെ വിവിധയിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രൊഫൈൽ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ‌. പാലക്കാട് സ്വദേശി അയൂബ് ആണ് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. വിശ്വസ്തത പിടിച്ചുപറ്റാൻ ഇയാൾ കമ്മിഷണർ ഷൗക്കത്തലിയുടെ ചിത്രം തന്റെ വാട്സാപ്പ് മുഖചിത്രം ആക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ.
യുഎഇയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്തും ഒരു പരാതിക്കാരനിൽ നിന്ന് വലിയ തുകകൾ ഇയാൾ കൈക്കലാക്കി. ആ സമയം വാട്സാപ്പ് മുഖചിത്രം യുഎഇയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റേതായിരുന്നു. പണം ലഭിച്ചതിനു പിന്നാലെ വ്യാജ ഓഫർ ലെറ്ററുകളും, വർക്ക് പെർമിറ്റും, വിമാന ടിക്കറ്റുകളും പ്രതി വാട്സാപ്പ് വഴി ഇരകൾക്ക് അയച്ചുനൽകി. പിന്നിട് ഇയാളെ പറ്റി യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നാണ് തങ്ങൾ കബളിക്കപ്പെട്ടു എന്ന് ഇരകൾക്ക് മനസിലായത്. ഉടൻകോഴിക്കോട് സൈബർ പൊലീസിനു പരാതി നൽകുകയായിരുന്നു.
1,22,600 രൂപ നഷ്ടപ്പെട്ട പാലക്കാട് ഒറ്റപ്പാലം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയായ പ്രതി വലയിലായത്. ഇയാൾ സമാനമായ രീതിയിൽ കൂടുതൽ പേരെ ചതിയിൽ പെടുത്തിയതായാണ് വിവരം.

നടി അനുപമ പരമേശ്വരൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചൊരു കുറിപ്പ് ആണ് ചർച്ചയാകുന്നത്. സമാധാനം സ്വയം കണ്ടെത്തിയെത്തിയെന്നും ഒരു...
20/07/2026

നടി അനുപമ പരമേശ്വരൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചൊരു കുറിപ്പ് ആണ് ചർച്ചയാകുന്നത്. സമാധാനം സ്വയം കണ്ടെത്തിയെത്തിയെന്നും ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും നടി പറയുന്നു. പ്രണയം തകർന്നോ അതോ മറ്റെന്തെങ്കിലും വലിയ വിഷമത്തിലാണോ താരമെന്ന ആശങ്കയിലാണ് ആരാധകർ.
ചിലപ്പോഴൊക്കെ സമാധാനം കണ്ടെത്താൻ, വഴിമുട്ടിയ ഇടങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരും. ഇന്ന്, സമാധാനം എന്നെ തേടിയെത്തി. ഇന്നുമുതൽ, ഞാൻ എന്റെ ശബ്ദം തിരഞ്ഞെടുക്കുന്നു. എന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇനി ആരുടെയും അനുവാദങ്ങളില്ല, ഇനി ഭയമില്ല. ഞാൻ മാത്രം, എന്നിലേക്ക് തിരികെ വരുന്നു, എന്റേതാണെന്ന് ഞാൻ മറന്നുപോയ ജീവിതത്തോട് വീണ്ടും പ്രണയത്തിലായിക്കൊണ്ട്.
എന്നോടൊപ്പം നിന്നതിന്, എന്നിൽ വിശ്വസിച്ചതിന്, എന്റെ ജീവിതം ഇത്രയധികം സ്നേഹം കൊണ്ട് നിറച്ചതിന് നന്ദി. ഇത് ഞാൻ മുമ്പ് വേണ്ടത്ര പറഞ്ഞിട്ടില്ലെങ്കിലും, അത് എപ്പോഴും എന്റെ ഉള്ളിൽ അറിഞ്ഞിരുന്നു എന്ന് നിങ്ങൾ മനസ്സിലാക്കണം. ഓരോ സന്ദേശവും, ഓരോ പ്രാർഥനയും, ഓരോ തരി സ്നേഹവും എനിക്കേറ്റവും
സ്വാതന്ത്ര്യത്തിനായി! എന്നെ ഞാൻ തിരഞ്ഞെടുത്തതിനായി! ഒടുവിൽ, പൂർണമായി, യാതൊരു സങ്കോചവുമില്ലാതെ എന്റേതായ ഒരു ജീവിതത്തിനായി!’’–അനുപമയുടെ വാക്കുകൾ.
ഈ വിഡിയോ പോസ്റ്റിനു ശേഷം തന്റെ ചിത്രങ്ങൾ പങ്കുവച്ചൊരു കുറിപ്പും അനുപമ പങ്കുവയ്ക്കുക ഉണ്ടായി. ആ പോസ്റ്റിനും സമാനമായ അടിക്കുറിപ്പാണ് നടി നൽകിയത്. ‘‘ശ്ശോ!!!!!! ഫോട്ടോ പങ്കുവച്ചതിൽ ക്ഷമിക്കണം. അംഗീകാരങ്ങൾക്കോ, പാട്ട് തിരഞ്ഞെടുക്കലിനോ, മറ്റൊരാളുടെ അടിക്കുറിപ്പിനോ വേണ്ടി കാത്തിരിക്കേണ്ടതില്ലാത്തപ്പോൾ... പോസ്റ്റ് ചെയ്യുന്നത് കൂടുതൽ രസകരമാകും’’–അനുപമയുടെ വാക്കുകൾ.തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ 2015-ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രം 'പ്രേമം' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിലെ 'മേരി' എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിക്കൊടുത്തു. മലയാളത്തിൽ തുടക്കമിട്ടെങ്കിലും പിന്നീട് തെലുങ്ക് സിനിമയിലാണ് അനുപമയ്ക്ക് വലിയ വിജയങ്ങൾ കൈവരിക്കാനായത്.
‘പെറ്റ് ഡിറ്റക്ടീവ്’ ആണ് അനുപമ അവസാനം അഭിനയിച്ച മലയാള ചിത്രം. കൂടാതെ ധ്രുവ് വിക്രമിനൊപ്പമുള്ള 'ബൈസൺ' എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ‘ഭോഗി’ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ റിലീസ്.
അച്ഛൻ ഇ. പരമേശ്വരൻ, അമ്മ സുനിത പരമേശ്വരൻ, സഹോദരൻ അക്ഷയ് പരമേശ്വരൻ എന്നിവരടങ്ങുന്നതാണ് അനുപമയുടെ കുടുംബം.

2022-ൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട കേസിൽ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി നാഷണൽ ഇൻവെ...
13/07/2026

2022-ൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട കേസിൽ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 23 ആയി.
ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി താലൂക്കിലെ പടനാടി ഗ്രാമത്തിലെ പൊയ്യഗുഡ്ഡെ സ്വദേശി നൗഷാദ് (32), കുടക് ജില്ലയിലെ സോമവാർപേട്ട് സ്വദേശി അബ്ദുൾ നാസിർ (41) എന്നിവരാണ് അറസ്റ്റിലായവർ. കേസിലെ മുഖ്യപ്രതിയായ അബ്ദുള്‍ നാസിറാണ് കൊച്ചിയില്‍ അറസ്റ്റിലായത്. മൂന്നു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കൊച്ചിയിലെയും ബെംഗളൂരുവിലെയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നൗഷാദിനെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശ് പൊലീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കേരളത്തിലും തമിഴ്‌നാട്ടിലും ഒരേസമയം ഓപ്പറേഷന്‍ നടത്തിയത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഇവര്‍ക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതി ലുക്ക് ഔട്ട് സര്‍ക്കുലറും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 4 ലക്ഷം രൂപ വീതം പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

മുംബൈ: കാലവർഷക്കെടുതിയെത്തുടർന്ന് മുംബൈയിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിലാണ് മരണം. ജ...
06/07/2026

മുംബൈ: കാലവർഷക്കെടുതിയെത്തുടർന്ന് മുംബൈയിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിലാണ് മരണം. ജനജീവിതം ഗുരുതരമായി ബാധിച്ചതിനാൽ മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായതോടെ പുണെ-മുംബൈ റെയിൽ-റോഡ് ഗതാഗതവും തടസ്സപ്പെട്ടു.
മുംബൈയിലെ സാകീ നാകായിൽ തുറന്നികിടന്ന മാൻഹോളിൽ വീണ് ഒരാൾ മരിച്ചു. കുർളയിൽ മരം വീണ് റോഡരികിൽ കട തകർന്നും ഒരാൾ മരിച്ചു. ചേമ്പൂരിൽ സ്‌കൂൾ ബസിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് 11 വയസുകാരൻ മരിച്ചു. ഖാർഘറിലെ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിൽ വിലക്ക് ലംഘിച്ചിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മീര റോഡ്-ഭയന്ദറിൽ തെങ്ങ് വീണും ഒരാൾ മരിച്ചു.
ലോഹഗഡ് കോട്ടയ്ക്ക് സമീപത്തെ പട്ടൻ ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ ഒരു കുംടുബം കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താൻ ദുരിതനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം പുണെ-മുംബൈ എക്സ്പ്രസ് വേയും ദേശീയപാതയും അടച്ചു. മുംബൈ, പാൽഘ, റായ്ഗഡ്, പുണെ എന്നീ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരൂർ ∙ ജൈവ അധിനിവേശ ഭീഷണിയുയർത്തി തിരുനാവായ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നു. ആദ്യം കൊടയ്ക്കൽ ബന്...
29/06/2026

തിരൂർ ∙ ജൈവ അധിനിവേശ ഭീഷണിയുയർത്തി തിരുനാവായ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നു. ആദ്യം കൊടയ്ക്കൽ ബന്ദർകടവ് ഭാഗങ്ങളിലായിരുന്നു ഇവയുടെ സാന്നിധ്യം, പിന്നീട് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വ്യാപിച്ചു. 2028, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിനു ശേഷമാണ് ഇവയെ പഞ്ചായത്തിൽ കണ്ടുതുടങ്ങിയത്. ഒറ്റത്തവണ 500 മുട്ടയോളമിടുന്ന ഇവ വർഷത്തിൽ ആയിരക്കണക്കിനു മുട്ടകൾ വിരിയിക്കുകയും കൃഷിയിടങ്ങളെ പൂർണമായി നശിപ്പിക്കുകയും ചെയ്യും. തോടിന്റെ വളർച്ചയ്ക്ക് കാൽസ്യം വേണ്ടതിനാൽ ചുമരുകളിലെ സിമന്റും ചുണ്ണാമ്പും വരെ നശിപ്പിക്കാറുണ്ടെന്നും വിദഗ്ധർ പറയുന്നു.
ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. മെനിഞ്ചൈറ്റിസ് രോഗത്തിനു കാരണമാകുന്ന റാറ്റ് ലങ് വേം എന്ന വിരകളുടെ വാഹകരാണ് ഈ ഒച്ചുകൾ. ഇവയെ വെറും കയ്യോടെ തൊടരുതെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നുണ്ട്. പ്രതിസന്ധികൾ ഉണ്ടാകുന്നതിനു മുൻപു തന്നെ ഒച്ചുകളെ ഇല്ലാതാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം. തിരുനാവായ പഞ്ചായത്തിലെ പല വിദ്യാലയങ്ങളിലും ഇവ പെരുകുന്ന സ്ഥിതിയുണ്ടെന്ന്ണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം.

പകർച്ചവ്യാധിയിൽ പകച്ച് സംസ്ഥാനം; ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13,747 പേർ.ഡെങ്കിപ്പനി ആശങ്കയിൽ സംസ്ഥാനം. ഇന്...
24/06/2026

പകർച്ചവ്യാധിയിൽ പകച്ച് സംസ്ഥാനം; ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13,747 പേർ.
ഡെങ്കിപ്പനി ആശങ്കയിൽ സംസ്ഥാനം. ഇന്ന് 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 56 കാരി ഇന്ന് മരിച്ചു. ഈ മാസം രോഗം ബാധിച്ചത് 1560 പേർക്കാണ്. ഡെങ്കുവിന് പുറമെ എലിപ്പനിയും വ്യാപകമാണ് സംസ്ഥാനത്ത്. ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് രണ്ടുപേരാണ്. നാലുപേർക്ക് മലേറിയ ,അമീബിക് മസ്തിഷ്കജ്വരം ഒരാൾക്കും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം സംസ്ഥാനത്ത് 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
കോഴിക്കോട് ജില്ലയിൽ മാത്രം എട്ട് പേർക്ക് ഷിഗെല്ല സ്ഥിരികരീച്ചു. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണം പൂർത്തിയാക്കിയ 11 പേരെ നിരീക്ഷണത്തിൽ നിന്നു ഒഴിവാക്കി.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 51 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.‌ സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 91 ഫോൺവിളികൾ എത്തിയിട്ടുണ്ട്.

Address

Kochi
682025

Website

Alerts

Be the first to know and let us send you an email when Pepper Coffee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share