FDFS Goals

FDFS Goals Anything about movies

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ഒരിടവേളയ്ക്കു ശേഷം വീണ്ടും തിരശീലയിലേക്ക്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന '...
05/01/2025

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ഒരിടവേളയ്ക്കു ശേഷം വീണ്ടും തിരശീലയിലേക്ക്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന 'വല ' എന്ന പുതിയ ചിത്രത്തിൽ ആണ് ജഗതി അഭിനയിക്കുന്നത്. അജു വർഗീസ്, ഗോകുൽ സുരേഷ് എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഗഗനചാരി എന്ന വിപ്ലവാത്മക ചിത്രം സംവിധാനം ചെയ്‌ത അരുൺ ചന്ദുവിൽ നിന്നും പ്രതീക്ഷകൾ ഏറെ ആണ്. Zombie ജോണർ ഇൽ വരുന്ന ഈ ചിത്രം മലയാളത്തിൽ വ്യത്യസ്ഥതയാർണ ഒരു പരീക്ഷണ ചിത്രം തന്നെ ആയിരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. കാത്തിരിക്കാം ഒരു നല്ല സിനിമ അനുഭവത്തിനായി. Aju Varghese

ഈ വർഷത്തെ ആദ്യത്തെ മലയാള സിനിമ ഐഡന്റിറ്റി ഒരു നല്ല അന്വേഷണത്മക ചിത്രം ആണ്. പുത്തൻ ദൃശ്യഭാഷയും കെട്ടുറപ്പുള്ള തിരക്കഥയും ...
02/01/2025

ഈ വർഷത്തെ ആദ്യത്തെ മലയാള സിനിമ ഐഡന്റിറ്റി ഒരു നല്ല അന്വേഷണത്മക ചിത്രം ആണ്. പുത്തൻ ദൃശ്യഭാഷയും കെട്ടുറപ്പുള്ള തിരക്കഥയും ആണ് സിനിമയുടെ മുതൽക്കൂട്ട്. ഇതിന് പുറമെ ടോവിനോ തോമസിന്റെയും തൃഷയുടെയും തകർപ്പൻ പ്രകടനം സിനിമയ്ക്കു ഗുണം നൽകുന്നുണ്ട്. ഒരു മടിയും കൂടാതെ ടിക്കറ് എടുക്കാം ഐഡന്റിറ്റി ക്കു. Tovino Thomas

ലാൽ ജോസ് അടുത്തതായി ചെയ്യുന്ന സിനിമയാണ് 'പൊനം'. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന കഥപാത്രത്തെ ചെയ്യും എന്ന് ലാൽ ജോസ് ഒര...
19/10/2024

ലാൽ ജോസ് അടുത്തതായി ചെയ്യുന്ന സിനിമയാണ് 'പൊനം'. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന കഥപാത്രത്തെ ചെയ്യും എന്ന് ലാൽ ജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥപാത്രത്തെ ടോവിനോ തോമസ് ചെയ്‌താൽ നന്നായിരിക്കും എന്ന് ലാൽ ജോസ് പറഞ്ഞു. എന്നാൽ ഫഹദ് മാത്രമാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. കെ എൻ പ്രശാന്ത് എഴുതിയ പൊനം എന്ന നോവൽ നെ ആസ്പദം ആക്കിയാണ് സിനിമ ഒരുങ്ങുന്നത്.

അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്‌ന്‍വില്ല തികച്ചും ഒരു വ്യത്യസ്ത അനുഭവം ആണ്. മലയാള സിനിമ കണ്ടു ശീലിച്ചിട്ടില്ലാത്ത കഥാ ഗതി...
17/10/2024

അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്‌ന്‍വില്ല തികച്ചും ഒരു വ്യത്യസ്ത അനുഭവം ആണ്. മലയാള സിനിമ കണ്ടു ശീലിച്ചിട്ടില്ലാത്ത കഥാ ഗതിയിലൂടെ ആണ് സിനിമ പോകുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങിയ ഒന്നാം പകുതി യിൽ നിന്നു തന്നെ ഒരു ത്രില്ലർ ആണെന്ന് മനസിലാവുന്നു. രണ്ടാം പകുതിയിലെ വെളിപ്പെടുത്തലുകൾ സിനിമ യെ കൂടുതൽ ആവേശഭരിതമാകുന്നു. കുഞ്ചാക്കോ ബോബന്റെയും ജ്യോതിര്മയിയുടെയും അസാധ്യ പെർഫോമൻസ് സിനിമയുടെ മുതൽ കൂട്ടാണ്. ഫഹദ് ഫാസിൽന്റെ സ്ക്രീൻ പ്രെസെൻസ് സിനിമയെ സഹായിക്കുന്നുണ്ട്. സുഷിൻ ശ്യാമിന്റെ സംഗീതവും ആനന്ദ് സി ചന്ദ്രന്റെ സിനിമട്ടോഗ്രാഫി ഈ സൈക്കോളജിക്കൽ ത്രില്ലർ ഇന്റെ പ്രത്യേകതകൾ ആണ്.

ആലിയ ഭട്ട് അഭിനയിച്ച ഹിന്ദി സിനിമ ജിഗ്ര കൂടുതൽ പ്രേക്ഷക പ്രശംസ അർഹിക്കുന്നു. ജയിൽ ബ്രേക്ക്‌ ന്റെ കഥ പറയുന്ന സിനിമയിൽ ആലി...
17/10/2024

ആലിയ ഭട്ട് അഭിനയിച്ച ഹിന്ദി സിനിമ ജിഗ്ര കൂടുതൽ പ്രേക്ഷക പ്രശംസ അർഹിക്കുന്നു. ജയിൽ ബ്രേക്ക്‌ ന്റെ കഥ പറയുന്ന സിനിമയിൽ ആലിയ നല്ല പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. സംഘട്ടന രംഗങ്ങളിൽ അവർ നന്നായി പെർഫോം ചെയ്തു. കഥയിൽ ചിലയിടത്തു ചെറിയ കല്ല് കടി ഉണ്ടെങ്കിലും ഒരു എന്റെർറ്റൈൻർ എന്ന നിലയിൽ കണ്ടിരിക്കാവുന്ന പടം ആണ് ജിഗ്ര

പുതിയ വെബ് സീരിസുമായി ഡിസ്‌നി ഹോട്ട്സ്റ്റാർ. നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഇൽ സുരാജ് വെഞ്ഞാറമൂട് ...
22/05/2024

പുതിയ വെബ് സീരിസുമായി ഡിസ്‌നി ഹോട്ട്സ്റ്റാർ. നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഇൽ സുരാജ് വെഞ്ഞാറമൂട് ആണ് കേന്ദ്ര കഥാപാത്രം ചെയുന്നത്. ശ്വേത മേനോൻ, അൽഫി പഞ്ഞിക്കാരൻ, നിരഞ്ജന അനൂപ്, കനി കുസൃതി, ഗ്രേസ് ആന്റണി എന്നിവർ ആണ് സ്ത്രീ കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്നത് Disney+ Hotstar Malayalam

കമൽ ഹസ്സന്റെ ഇന്ത്യൻ 2 ജൂലൈ 12നു റിലീസ് ചെയ്യുന്നു. ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീതം അനിരുദ് രവിചന്ദ്രൻ നിർവഹിക...
21/05/2024

കമൽ ഹസ്സന്റെ ഇന്ത്യൻ 2 ജൂലൈ 12നു റിലീസ് ചെയ്യുന്നു. ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീതം അനിരുദ് രവിചന്ദ്രൻ നിർവഹിക്കുന്നു

മലയാളത്തിന്റെ മോഹൻലാലിന് പിറന്നാൾ ആശംസകൾ.
21/05/2024

മലയാളത്തിന്റെ മോഹൻലാലിന് പിറന്നാൾ ആശംസകൾ.

അരുൺ ബോസ് സംവിധാനം ചെയ്‌ത മാരിവില്ലിൻ ഗോപുരങ്ങൾ ഒരു ഫീൽ ഗുഡ് സിനിമയുടെ ശ്രേണിയിൽ പെടുത്താവുന്നതാണ്. പുതിയ കാലത്തിന്റെ കഥ...
11/05/2024

അരുൺ ബോസ് സംവിധാനം ചെയ്‌ത മാരിവില്ലിൻ ഗോപുരങ്ങൾ ഒരു ഫീൽ ഗുഡ് സിനിമയുടെ ശ്രേണിയിൽ പെടുത്താവുന്നതാണ്. പുതിയ കാലത്തിന്റെ കഥ പറയുന്ന ചിത്രം ഒരു നല്ല കാഴ്ച അനുഭവം ആണ് നൽകുന്നത്. ഇന്ദ്രജിത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷിയസ്, സർജനോ ഖാലിദ് എന്നിവർ സിനിമയിൽ മികച്ചു നിൽക്കുന്നു.

സൂപ്പർസ്റ്റാർ ഡേവിഡ് പഠിക്കലിന്റെ കഥ പറയുന്ന ഡേവിഡ് പടിക്കൽ രസകരമായ മുഹൂർത്തകളിലൂടെ ആണ് പോകുന്നത്. ഒരു സൂപ്പർ സ്റ്റാർ എങ...
03/05/2024

സൂപ്പർസ്റ്റാർ ഡേവിഡ് പഠിക്കലിന്റെ കഥ പറയുന്ന ഡേവിഡ് പടിക്കൽ രസകരമായ മുഹൂർത്തകളിലൂടെ ആണ് പോകുന്നത്. ഒരു സൂപ്പർ സ്റ്റാർ എങ്ങനെ ആയിരിക്കരുത് എന്ന് ഈ സിനിമയിലൂടെ കാണിച്ചു തരുന്നു. ആദ്യ പകുതിയിലെ രസകരമായ മുഹൂർത്തങ്ങൾക്കു ശേഷം രണ്ടാം പകുതി യിൽ കഥ ഡേവിഡ് പഠിക്കലിന്റെ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്നു. ഒരു സൂപ്പർസ്റ്റാറിന്റെ കാഴ്ചപാടുകളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നത്. സൗബിൻ ഷാഹിറും, സുരേഷ് കൃഷ്ണ യും, ബാലു വർഗീസും ചിത്രത്തിൽ നല്ല കഥപാത്രങ്ങൾ ചെയ്യുന്നു.

നിവിൻ പോളി യുടെ പുത്തൻ ചിത്രം ആയ മലയാളി ഫ്രം ഇന്ത്യയുടെ പ്രമേയം കൊണ്ട് മികച്ച നിലവാരം പുലർത്തുന്നു. രാജ്യത്തെ മതത്തിന്റെ...
01/05/2024

നിവിൻ പോളി യുടെ പുത്തൻ ചിത്രം ആയ മലയാളി ഫ്രം ഇന്ത്യയുടെ പ്രമേയം കൊണ്ട് മികച്ച നിലവാരം പുലർത്തുന്നു. രാജ്യത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന ശക്തികളെ സ്പൂഫ് ആയി തന്നെ ഈ സിനിമയിൽ കാണിച്ചു തരുന്നു. കോമഡി നമ്പറുകൾ ഏറെ ഉള്ള ഫസ്റ്റ് ഹാഫ് സെക്കന്റ്‌ ഹാഫ് ഇൽ മറ്റൊരു ടെറയിൻ ഇൽ നിന്നും ആണ് കഥ പറയുന്നത്. ഒരു വേള ചിത്രം ആടുജീവിതത്തിന്റെ സ്പൂഫ് ആണോ എന്ന് വരെ തോന്നിപോകുന്ന രംഗങ്ങൾ വരെ സിനിമയിൽ ഉണ്ട്. കുറച്ചു ഭാഗങ്ങൾ വേണമെങ്കിൽ ഒന്ന് കൂടി എഡിറ്റ്‌ ചെയ്യാം എന്ന് തോന്നി. എന്നാലും ഒരു സിനിമ എന്ന നിലയിൽ നല്ല ഒരു എന്റെർറ്റൈൻർ ആണ് മലയാളി ഫ്രം ഇന്ത്യ.

ധ്യാൻ ശ്രീനിവാസൻ നിവിൻ പോളി കോമ്പിനേഷൻ നന്നായി വർക്ക്‌ ഔട്ട്‌ ആയ ഒരു ചിത്രം കൂടി ആണ് മലയാളി ഫ്രം ഇന്ത്യ. Nivin Pauly Dhyan Sreenivasan

മലയാളി ഫ്രം ഇന്ത്യ ഒരു കോമഡി എന്റെർറ്റൈൻർ എന്ന നിലയിൽ ആണ് മാർക്കറ്റ് ചെയ്തിരുന്നത്. ഈ സിനിമ എല്ലാവർക്കും റിലേറ്റ് ചെയ്യാ...
01/05/2024

മലയാളി ഫ്രം ഇന്ത്യ ഒരു കോമഡി എന്റെർറ്റൈൻർ എന്ന നിലയിൽ ആണ് മാർക്കറ്റ് ചെയ്തിരുന്നത്. ഈ സിനിമ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരിക്കും എന്ന് നിവിൻ പോളി പറഞ്ഞു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡിജോ ജോസ് ആന്റണി ആണ്.

Address

Kochi
682020

Alerts

Be the first to know and let us send you an email when FDFS Goals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FDFS Goals:

Share