Hindu Democratic Front

Hindu Democratic Front Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hindu Democratic Front, Media/News Company, Kochi.

ആദിവാസികളുടെ പേരിൽ ഓരോരോ കാലത്ത് ചിലവാക്കിയ പണം അവർക്ക് നേരിട്ട് കൊടുത്തിരുന്നെങ്കിൽ അവർ മൂന്ന് നേരം മൃഷ്ട്ടാന്നം കഴിച്ച...
23/10/2025

ആദിവാസികളുടെ പേരിൽ ഓരോരോ കാലത്ത് ചിലവാക്കിയ പണം അവർക്ക് നേരിട്ട് കൊടുത്തിരുന്നെങ്കിൽ അവർ മൂന്ന് നേരം മൃഷ്ട്ടാന്നം കഴിച്ച് 500 ന്റെ നോട്ടിൽ കൈ തുടക്കുമായിരുന്നു.

തമിഴ്‌നാട്  നിശ്ശബ്ദമായെങ്കിലും അപകടകരമായ മാറ്റത്തെ അഭിമുഖീകരിക്കുകയാണ്. ഒരിക്കൽ ക്ഷേത്രങ്ങളുടെ നാട് എന്ന് പ്രശംസിക്കപ്പ...
08/09/2025

തമിഴ്‌നാട് നിശ്ശബ്ദമായെങ്കിലും അപകടകരമായ മാറ്റത്തെ അഭിമുഖീകരിക്കുകയാണ്. ഒരിക്കൽ ക്ഷേത്രങ്ങളുടെ നാട് എന്ന് പ്രശംസിക്കപ്പെട്ടിരുന്ന ഇവിടം, ഇപ്പോൾ ക്രിപ്റ്റോ-ക്രിസ്ത്യാനികളുടെ പിടിയിലാണ്.
തമിഴ് നാട്ടിൽ ഏതെങ്കിലും പത്ത് പേരെ നിങ്ങൾ യാദൃച്ഛികമായി കണ്ടുമുട്ടിയാൽ, കുറഞ്ഞത് നാലുപേർ ക്രിസ്ത്യൻ വിശ്വാസികളാണെന്ന് സമ്മതിക്കും. “ക്ഷേത്രങ്ങളുടെ നാട്” എന്ന തമിഴ്‌നാട്ടിന്റെ പരിശുദ്ധമായ വിശേഷണം തകർന്നുകൊണ്ടിരിക്കുന്നു—ക്ഷേത്രങ്ങളിലെ തിരക്കുകൾ കുറയുന്നു, വഴിപാടുകൾ കുറയുന്നു, സനാതന ധർമ്മത്തിന്റെ ഹൃദയമിടിപ്പ് തന്നെ ക്ഷയിക്കുന്നു.
ചെന്നൈ, മധുരൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യാത്ര ചെയ്യ്ത് നോക്കുക. ഓട്ടോറിക്ഷകൾ, ടാക്സികൾ, ലോറികൾ നോക്കുക. അവയിൽ പകുതിയിലും “Jesus Loves You” (“യേശു നിന്നെ സ്നേഹിക്കുന്നു”), “Praise the Lord” (“കർത്താവിനെ സ്തുതിക്കട്ടെ”) എന്നീ സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നു. ഇത് യാദൃച്ഛികമല്ല—ക്രിസ്ത്യൻ വിശ്വാസം എത്ര ശക്തിയായി വ്യാപിക്കുകയാണെന്ന് കാണിക്കുന്ന തുറന്ന അടയാളമാണിത്.
അത് പ്രാർത്ഥനാലയങ്ങളിൽ മാത്രം ഒതുങ്ങിയിട്ടില്ല. തെരുവുകളിലും, പൊതുജനങ്ങളുടെ കണ്ണിലും, സാധാരണക്കാരുടെ ദൈനംദിന ജീവിതങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. ഇതേ രീതിയാണ് ഇപ്പോൾ ബംഗളൂരുവിലും കാണുന്നത്.
ഈ ക്രിസ്ത്യൻ വിശ്വാസത്തിന്റെ വർധിച്ച വളർച്ച വെറും ഒരു മതമാറ്റം മാത്രമല്ല—ഇത് ഒരു രാഷ്ട്രീയ ആയുധമാണ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരും തുറന്ന് തന്നെ സനാതന ധർമ്മത്തെ ആക്രമിക്കുന്നു, കാരണം സഭയുടെ ഉയർന്നുവരുന്ന സ്വാധീനം അവഗണിക്കാനാവാത്ത വോട്ട്ബാങ്കായി മാറിക്കഴിഞ്ഞു. ഒരിക്കൽ ഭാരതത്തിന്റെ ക്ഷേത്രനാടായിരുന്ന തമിഴ്‌നാട്, ഇപ്പോൾ ഹിന്ദു വിരുദ്ധ രാഷ്ട്രീയങ്ങളുടെ പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുന്നു.

ഹിന്ദു ഭരണകൂടം പോലെ,ഹിന്ദു പ്രതിപക്ഷവും ഉണ്ടായിരിക്കണം.
11/08/2025

ഹിന്ദു ഭരണകൂടം പോലെ,ഹിന്ദു പ്രതിപക്ഷവും ഉണ്ടായിരിക്കണം.

ഡൽഹിയിൽ ഇന്ന് സിബിസിഐ (കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ഒരു പ്രധിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. ക്രിസ്തുമത...
11/08/2025

ഡൽഹിയിൽ ഇന്ന് സിബിസിഐ (കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ഒരു പ്രധിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ദളിതർക്ക്, എസ്.സി (Scheduled Caste) പദവി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിനാണ് സിബിസിഐ തുടക്കം കുറിക്കുന്നത്. രാജ്യത്തുള്ള ക്രൈസ്‌തവരിൽ ബഹുഭൂരിപക്ഷവും ദളിത് സമൂഹങ്ങളിൽ നിന്ന് പരിവർത്തനം ചെയ്തവരാണെന്നുള്ളതാണ് സംവരണം ശക്തമായി ആവശ്യപ്പെടാനുള്ള തീരുമാനത്തിലേക്ക് സിബിസിഐയെ എത്തിച്ചത്. നിലവിൽ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ട ദളിതർക്ക് പ്രത്യക അനൂകൂല്യ പരിരക്ഷയില്ല. ഹിന്ദു മതത്തിലെ സാമൂഹിക,സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കാണ് നിയമം മൂലമുള്ള ആനുകൂല്യം ഭരണഘടനാ നൽകിവരുന്നത്.
സമാനമായ ആനുകൂല്യം ക്രിസ്തുമത പരിവർത്തനത്തിന് ശേഷവും ലഭിക്കണമെന്നുള്ള സഭയുടെ ആവശ്യം സത്യത്തിൽ എന്താണ് അർത്ഥമാക്കുന്നത്.?
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ദളിതർക്ക് ക്രിസ്തുമതത്തിൽ പരിവർത്തർത്തനം ചെയ്യപ്പെട്ട ശേഷവും സാമൂഹികപരമായോ,സാമ്പത്തികപരമായോ യാതൊരു തരത്തിലുമുള്ള ഉന്നതിയും ഉണ്ടാകുന്നില്ല എന്ന് തുറന്നു സമ്മതിക്കുകയല്ലേ ചെയ്യുന്നത്.?
എന്നിട്ടും സഭ ഈ അനൂകൂല്യം പരിവർത്തിത ദളിത് ക്രൈസ്തവർക്ക് വേണമെന്ന് ശ്യാഠ്യം പിടിക്കുന്നത് പരിവർത്തനം ചെയ്യപെട്ടാൽ അനൂകൂല്യം നഷ്ടപ്പെടുമോ എന്ന ഭയമുള്ള കോടിക്കണക്കിനു ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ വേണ്ടി മാത്രമാണ്.
April 26, 2024 ൽ ആന്ധ്ര ഹൈ കോടതി, ദളിത് പരിവർത്തിത്ത ക്രിസ്ത്യൻ സമൂഹത്തിന് SC/ST (Prevention of Atrocities) അനൂകുല്യം ലഭിക്കില്ല എന്ന് ഒരു കേസ് പരിഗണിക്കവെ ഉത്തരവിടുകയുണ്ടായി. പരിവർത്തനം ചെയ്യപ്പെട്ട ക്രിസ്ത്യൻ എങ്ങനെയാണ് തന്റെ ഭൂതകാലത്തെ സാമൂഹിക അവസ്ഥ പരിഗണിച്ചുകൊണ്ടുള്ള ആനുകൂല്യത്തിന് വേണ്ടി വാദിക്കുന്നതെന്ന് കോടതി ചോദ്യമുയർത്തി.
ഈ വർഷം, മദ്രാസ് ഹൈ കോടതിയുടെ മധുരൈ ബെഞ്ചും സമാനമായ ഒരു വിധി പുറപ്പുവേടിച്ചു. കീലക്കുറിച്ചി പഞ്ചായത്തിൽ നിന്നും വാർഡ് കൗണ്സിലറായി തെരഞ്ഞെടുക്കപെട്ട ആർ.സുഗന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ധ് ചെയ്തുകൊണ്ട് ഹൈ കോടതി ക്രിസ്ത്യൻ പരിവർത്തിത സ്ഥാനാർത്ഥിക്ക് ദളിത് സമൂഹത്തിന് വേണ്ടി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ മത്സരിക്കാൻ സാധിക്കില്ലെന്ന് ഉത്തരവിട്ടു. മദ്രാസ് ഹൈ കോടതി ഈ സംഭവത്തെ വിശേഷിപ്പിച്ചത് "ഭരണഘടനയെ വഞ്ചിക്കൽ" എന്നായിരുന്നു. തുടർന്ന് ദളിത് സമൂഹത്തിൽ നിന്നും മത്സരിച്ച ആർ.രാമലക്ഷ്മിയെ കോടതി വാർഡ് കൗണ്സിലറായി തെരഞ്ഞെടുത്തു.
ആന്ധ്രയും,തമിഴ് നാടും അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും ഹിന്ദു നാമധാരികളായ ക്രിസ്ത്യൻ വിശ്വാസികളെ കാണാൻ സാധിക്കും. ദളിത് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ ഹിന്ദു പേരും ക്രൈസ്തവ വിശ്വാസമുള്ള ഇത്തരം ക്രിപ്റ്റോ ക്രിസ്ത്യാനികൾ ഇന്ത്യയിൽ കോടിക്കണക്കിനുണ്ട്. ഇവർക്കൊക്കെ ആനുകൂല്യം നൽകികൊണ്ട് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള സൗകര്യം ചെയ്യ്തു കൊടുക്കണമെന്നാണ് സിബിസിഐയുടെ ആവശ്യം. ജാതിയില്ല എന്ന് അവകാശപ്പെടുന്ന ക്രിസ്തുമതത്തിൽ ജാതി അനൂകൂല്യം വേണമെന്ന സമര ആഭാസത്തിനു മുന്നിൽ കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്.!!

ഈ നയം കേരളത്തിൽ ബാധിക്കില്ലെങ്കിൽ കൂടി പുറത്തുള്ള കോടിക്കണക്കിനു ഹൈന്ദവ ജനതയെ പ്രോലോഭിപ്പിച്ചും,നിർബന്ധിപ്പിച്ചും മത പരിവർത്തനം നടത്തുന്ന ഇവാഞ്ചലിക്കൽ മാഫിയകൾക്ക് ഈ സമരം കരുത്തു പകരും.

കുടിവെള്ളം മലിനമാക്കുകയും വയൽ മണ്ണിട്ട് നികത്തിയും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി.വിദ്യാര്‍ത്ഥികളും ജീവനക...
10/08/2025

കുടിവെള്ളം മലിനമാക്കുകയും വയൽ മണ്ണിട്ട് നികത്തിയും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി.

വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ ദാറുല്‍ ഹുദയില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ചുള്ള മാലിന്യ സംസ്‌കരണ സംവിധാനം അവിടെ പ്രവര്‍ത്തിക്കുന്നില്ല.ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി പ്രദേശത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാവുന്നു.
ദാറുൽ ഹുദയിൽനിന്നുള്ള മാലിന്യങ്ങൾ പ്രദേശത്തെ ജലസ്രോതസ്സുകളെ വർഷങ്ങളായി മലിനമാക്കി കൊണ്ടിരിക്കുകയാണ്. നിരന്തരമായി നാട്ടുകാരുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് ഈ പ്രക്രിയ നിർബാധം തുടർന്നുകൊണ്ടിരിക്കുന്നത്.
ശുദ്ധജലത്തിൻ്റെ ലഭ്യത കുറയുന്നതോടെ അശുദ്ധമായ വെള്ളം ഉപയോഗിക്കാൻ നിർബന്ധിതരാവുന്ന ജനങ്ങൾക്ക് പലതരം രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്ന ഭീഷണിയും നിലനിൽക്കുന്നു. മാനിപാടം നികത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
തലമുറകളായി കർഷകരുടെ ഉപജീവനമാർഗമായിരുന്ന ഈ പാടം കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ള ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്.

29/07/2025

ഛത്തീസ്ഗഡിൽ അറസ്റ്റിായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി.

കേരളത്തിൽ നിന്നും അവിടെ പോയി തമ്പടിച്ചിരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും സന്ധ്യക്ക്‌ മുന്നേ വണ്ടി പിടിച്ച് വീട്ടിൽ വരേണ്ടതാണ്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Hindu Democratic Front posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share