11/08/2025
ഡൽഹിയിൽ ഇന്ന് സിബിസിഐ (കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ഒരു പ്രധിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ദളിതർക്ക്, എസ്.സി (Scheduled Caste) പദവി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിനാണ് സിബിസിഐ തുടക്കം കുറിക്കുന്നത്. രാജ്യത്തുള്ള ക്രൈസ്‌തവരിൽ ബഹുഭൂരിപക്ഷവും ദളിത് സമൂഹങ്ങളിൽ നിന്ന് പരിവർത്തനം ചെയ്തവരാണെന്നുള്ളതാണ് സംവരണം ശക്തമായി ആവശ്യപ്പെടാനുള്ള തീരുമാനത്തിലേക്ക് സിബിസിഐയെ എത്തിച്ചത്. നിലവിൽ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ട ദളിതർക്ക് പ്രത്യക അനൂകൂല്യ പരിരക്ഷയില്ല. ഹിന്ദു മതത്തിലെ സാമൂഹിക,സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കാണ് നിയമം മൂലമുള്ള ആനുകൂല്യം ഭരണഘടനാ നൽകിവരുന്നത്.
സമാനമായ ആനുകൂല്യം ക്രിസ്തുമത പരിവർത്തനത്തിന് ശേഷവും ലഭിക്കണമെന്നുള്ള സഭയുടെ ആവശ്യം സത്യത്തിൽ എന്താണ് അർത്ഥമാക്കുന്നത്.?
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ദളിതർക്ക് ക്രിസ്തുമതത്തിൽ പരിവർത്തർത്തനം ചെയ്യപ്പെട്ട ശേഷവും സാമൂഹികപരമായോ,സാമ്പത്തികപരമായോ യാതൊരു തരത്തിലുമുള്ള ഉന്നതിയും ഉണ്ടാകുന്നില്ല എന്ന് തുറന്നു സമ്മതിക്കുകയല്ലേ ചെയ്യുന്നത്.?
എന്നിട്ടും സഭ ഈ അനൂകൂല്യം പരിവർത്തിത ദളിത് ക്രൈസ്തവർക്ക് വേണമെന്ന് ശ്യാഠ്യം പിടിക്കുന്നത് പരിവർത്തനം ചെയ്യപെട്ടാൽ അനൂകൂല്യം നഷ്ടപ്പെടുമോ എന്ന ഭയമുള്ള കോടിക്കണക്കിനു ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ വേണ്ടി മാത്രമാണ്.
April 26, 2024 ൽ ആന്ധ്ര ഹൈ കോടതി, ദളിത് പരിവർത്തിത്ത ക്രിസ്ത്യൻ സമൂഹത്തിന് SC/ST (Prevention of Atrocities) അനൂകുല്യം ലഭിക്കില്ല എന്ന് ഒരു കേസ് പരിഗണിക്കവെ ഉത്തരവിടുകയുണ്ടായി. പരിവർത്തനം ചെയ്യപ്പെട്ട ക്രിസ്ത്യൻ എങ്ങനെയാണ് തന്റെ ഭൂതകാലത്തെ സാമൂഹിക അവസ്ഥ പരിഗണിച്ചുകൊണ്ടുള്ള ആനുകൂല്യത്തിന് വേണ്ടി വാദിക്കുന്നതെന്ന് കോടതി ചോദ്യമുയർത്തി.
ഈ വർഷം, മദ്രാസ് ഹൈ കോടതിയുടെ മധുരൈ ബെഞ്ചും സമാനമായ ഒരു വിധി പുറപ്പുവേടിച്ചു. കീലക്കുറിച്ചി പഞ്ചായത്തിൽ നിന്നും വാർഡ് കൗണ്സിലറായി തെരഞ്ഞെടുക്കപെട്ട ആർ.സുഗന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ധ് ചെയ്തുകൊണ്ട് ഹൈ കോടതി ക്രിസ്ത്യൻ പരിവർത്തിത സ്ഥാനാർത്ഥിക്ക് ദളിത് സമൂഹത്തിന് വേണ്ടി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ മത്സരിക്കാൻ സാധിക്കില്ലെന്ന് ഉത്തരവിട്ടു. മദ്രാസ് ഹൈ കോടതി ഈ സംഭവത്തെ വിശേഷിപ്പിച്ചത് "ഭരണഘടനയെ വഞ്ചിക്കൽ" എന്നായിരുന്നു. തുടർന്ന് ദളിത് സമൂഹത്തിൽ നിന്നും മത്സരിച്ച ആർ.രാമലക്ഷ്മിയെ കോടതി വാർഡ് കൗണ്സിലറായി തെരഞ്ഞെടുത്തു.
ആന്ധ്രയും,തമിഴ് നാടും അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും ഹിന്ദു നാമധാരികളായ ക്രിസ്ത്യൻ വിശ്വാസികളെ കാണാൻ സാധിക്കും. ദളിത് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ ഹിന്ദു പേരും ക്രൈസ്തവ വിശ്വാസമുള്ള ഇത്തരം ക്രിപ്റ്റോ ക്രിസ്ത്യാനികൾ ഇന്ത്യയിൽ കോടിക്കണക്കിനുണ്ട്. ഇവർക്കൊക്കെ ആനുകൂല്യം നൽകികൊണ്ട് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള സൗകര്യം ചെയ്യ്തു കൊടുക്കണമെന്നാണ് സിബിസിഐയുടെ ആവശ്യം. ജാതിയില്ല എന്ന് അവകാശപ്പെടുന്ന ക്രിസ്തുമതത്തിൽ ജാതി അനൂകൂല്യം വേണമെന്ന സമര ആഭാസത്തിനു മുന്നിൽ കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്.!!
ഈ നയം കേരളത്തിൽ ബാധിക്കില്ലെങ്കിൽ കൂടി പുറത്തുള്ള കോടിക്കണക്കിനു ഹൈന്ദവ ജനതയെ പ്രോലോഭിപ്പിച്ചും,നിർബന്ധിപ്പിച്ചും മത പരിവർത്തനം നടത്തുന്ന ഇവാഞ്ചലിക്കൽ മാഫിയകൾക്ക് ഈ സമരം കരുത്തു പകരും.