12/09/2026
ബിഗ് ബോസ് മലയാളം സീസൺ 8-ലെ ഈ ആഴ്ചയിലെ ആദ്യ എവിക്ഷനിൽ ഫൈറ്റ് മാസ്റ്റർ കാളി പുറത്തേക്ക്. പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ സീസണിലെ ആദ്യ എവിക്ഷൻ നടപടി പൂർത്തിയായത്.
ആദ്യ വാരത്തിൽ നോമിനേഷനിൽ ഇടംപിടിച്ച ഒമ്പത് മത്സരാർഥികളിൽ ഒരാളായിരുന്നു കാളി. വീടിനുള്ളിലെ വിവിധ വിശേഷങ്ങളും സംഭവങ്ങളും വിലയിരുത്തിയ ശേഷം അവതാരകനായ മോഹൻലാൽ ആണ് എവിക്ഷൻ നടപടികൾ പൂർത്തിയാക്കിയത്.
ഗാർഡൻ ഏരിയയിൽ പ്രത്യേകം സജ്ജീകരിച്ച പോഡിയങ്ങളിലൂടെയായിരുന്നു എവിക്ഷൻ പ്രക്രിയ നടത്തിയത്. ഷോയിൽ വലിയ പ്രതീക്ഷകളോടെ എത്തിയെങ്കിലും പ്രേക്ഷക വോട്ടുകളുടെ കുറവിനെ തുടർന്നാണ് കാളിക്ക് ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീടിനോട് വിടപറയേണ്ടി വന്നത്.