Foxpit Entertainments Media

Foxpit Entertainments Media FOXPIT ENTERTAINMENTS is one of the creative and bless full independent production company,
Togethe

Running Successfully
29/05/2022

Running Successfully

VARAYAN Official Trailer
20/04/2022

VARAYAN Official Trailer

Directed by Jijo JosephProduced by Premachandran A GWritten by Danny CapuchinSongs & BGM Composed Arranged, Orchestrated and Programmed by : Prakash AlexLyr...

'വരയൻ' ഒഫീഷ്യൽ ട്രൈലർ നാളെ (20.4.2022) വൈകിട്ട്‌ 3.30 ന് പുറത്തിറങ്ങുന്നു.!
19/04/2022

'വരയൻ' ഒഫീഷ്യൽ ട്രൈലർ നാളെ (20.4.2022) വൈകിട്ട്‌ 3.30 ന് പുറത്തിറങ്ങുന്നു.!

Finally the wait is over... Our much awaited first film VARAYAN is ready for its theartical release...
07/03/2022

Finally the wait is over... Our much awaited first film VARAYAN is ready for its theartical release...

28/06/2021

കോവിഡ് മഹാമാരി കാലത്തും ഒരു നീരുറവയായി യൂ .എ യിൽ നിന്നും വീണ്ടും ഒരു നാടകകാലം വരുന്നു

4 ഇന്ത്യൻ ഭാഷകളിൽ ആയി ജൂലൈ 2 ,3 തീയ്യതികളിലായി ദുബായ് അൽഖൂസ് തിയേറ്ററിൽ നാടകോത്സവം അവതരിപ്പിക്കുന്നു

⚔️Waiting ⚔️
10/05/2021

⚔️Waiting ⚔️





19/04/2021

ഇടം വലം നോക്കാത് ചെയ്തേക്കാം

*കോവിഡ്- 19, രണ്ടാം വരവ് -
പലരും ഭയപ്പെടുത്തും - ഭയം വേണ്ട - കരുതൽ മതി.

1.വൈറസിനെക്കുറിച്ചുള്ള വാർത്തകളിൽ നിന്ന് സ്വയം അല്പം അകലം പാലിക്കുക..
(നമ്മൾ അത്യാവശ്യം അറിയേണ്ടതെല്ലാം, ഇതിനകം നമ്മൾക്ക് അറിയാം).
2. മരണസംഖ്യ അറിയാനായി ശ്രമിക്കാതിരിക്കുക.. ഏറ്റവും പുതിയ സ്കോർ അറിയുന്നതിന് ഇത് ക്രിക്കറ്റ് മത്സരമല്ല.
3. ഇൻറർ‌നെറ്റിൽ‌ കൂടുതൽ‌ വിവരങ്ങൾ‌ക്കായി പരതരുത്.,
ഇത് നിങ്ങളുടെ മാനസിക നിലയെ ദുർബലപ്പെടുത്തും.
4 . മാരകമായ സന്ദേശങ്ങൾ അയയ്ക്കുന്നത് ഒഴിവാക്കുക.
ചില ആളുകൾ‌ക്ക് നിങ്ങളുടേതിന് സമാനമായ മാനസിക ശക്തിയില്ല. സഹായിക്കുന്നതിനുപകരംഇത്തരം ഫോർവേഡുകൾ ചിലരെ വിഷാദ രോഗത്തിലേക്ക് നയിക്കും.
5 .വീട്ടിൽ മനോഹരമായ സംഗീതം കേൾക്കുക. കുട്ടികളെ രസിപ്പിക്കുന്നതിനു കഥകളും ഭാവി പദ്ധതികളും പറയുക.
6.ഇടയ്ക്കിടെ കൈകഴുകുക, മാസ്‌ക് ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക.
7. നിങ്ങളുടെ പോസിറ്റീവ് മാനസികാവസ്ഥ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കാൻ സഹായിക്കും, അതേസമയം നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും വൈറസുകൾക്കെതിരെ ദുർബലമാക്കുകയും ചെയ്യും.
8.ഏറ്റവും പ്രധാനമായി, ഇതും കടന്നുപോകുമെന്നും ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്നും ഉറച്ചു വിശ്വസിക്കുക ....!
9. ഭാവിയിലേക്കുള്ള നിങ്ങളുടെ work strategy യിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ സ്വകാര്യ, പ്രൊഫഷണൽ പോർട്ട്‌ഫോളിയോ പുന സംഘടിപ്പിക്കാനുള്ള സമയമായി ഈ അവസരം ഉപയോഗിക്കുക.
10. കോമഡി സിനിമകളും വീഡിയോകളും കാണുക & ചിരിയോടെ തുടരുക, കാരണം ചിരി മികച്ച മരുന്നാണ്.
*Stay+ve ,, Stay safe*
🙏

13/04/2021
കാല്‍നൂറ്റാണ്ടിനു ശേഷം 'ചിത്തിരപ്പള്ളി' തുറന്നു; പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി 'വരയന്‍' വരുന്നു ആലപ്പുഴ കുട്ടനാട്ടിലെ ചി...
11/04/2021

കാല്‍നൂറ്റാണ്ടിനു ശേഷം 'ചിത്തിരപ്പള്ളി' തുറന്നു; പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി 'വരയന്‍' വരുന്നു

ആലപ്പുഴ കുട്ടനാട്ടിലെ ചിത്തിരക്കായലിനോടു ചേര്‍ന്നുള്ള തുരുത്തില്‍ ചരിത്രം പേറുന്ന ഒരു മനോഹര ദേവാലയമുണ്ട്. മുരിക്കന്‍പ്പള്ളി അഥവാ ചിത്തിരപ്പള്ളി എന്നറിയപെടുന്ന ഈ ക്രിസ്തീയ ദേവാലയം കാല്‍നൂറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നു. വര്‍ഷങ്ങളായി കുര്‍ബാനയൊന്നുമില്ലാതെ അടഞ്ഞുകിടക്കുന്ന ഈ ചരിത്ര ദേവാലയം ഒടുവില്‍ തുറന്നുകൊടുത്തു. യുവതാരം സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വരയന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് ചിത്തിരപ്പിള്ളി വീണ്ടും തുറന്നുകൊടുത്തിരിക്കുന്നത്. 1955 ല്‍ കായല്‍ രാജാവായ മുരിക്കന്‍മൂട്ടില്‍ ജോസഫ് മുരിക്കനെന്ന ഔതച്ചന്‍ കായല്‍ നികത്തി കൃഷി ഭൂമിയാക്കുന്ന കാലത്ത് അവിടെയുള്ള ജോലിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്കും വേണ്ടി നിര്‍മ്മിച്ച ദേവാലയമാണ് ചിത്തിരപ്പള്ളി എന്നാണ് ചരിത്രം പറയുന്നത്.

വരയന്‍ സിനിമയുടെ പ്രധാന ലൊക്കേഷന്‍ കുട്ടനാട്ടിലെ രണ്ടാം ബ്ലോക്കില്‍ ചിത്തിരക്കായലിനോടു ചേര്‍ന്നുള്ളൊരു തുരുത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പള്ളിയാണ്. ബെത്‌ലഹേം ചര്‍ച്ച് എന്നും ചിത്തിരപ്പള്ളി അറിയപ്പെടുന്നു. ആലപ്പുഴയില്‍ നിന്നും ഒരു മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്താല്‍ മാത്രം എത്തിപ്പെടാവുന്ന ഈ ലോക്കേഷനിലെ ഷൂട്ടിങ് ഒരു മാസം കൊണ്ടാണ് പൂര്‍ത്തിയായത്. പ്രധാന നടീനടന്‍മാരും, ഇരുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും, ടെക്‌നീഷ്യന്‍മാരും എല്ലാം ചേര്‍ന്ന് 350 ലേറെ പേര്‍ ദിവസവും ഒരു മണിക്കൂര്‍ ആലപ്പുഴയില്‍ നിന്ന് ചിത്തിരപ്പള്ളിയിലേക്കും തിരിച്ചുമുള്ള യാത്ര വളരെയധികം ശ്രമകരമായിരുന്നെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മൂന്ന്, നാല് വലിയ ബോട്ടുകളും, ഹൗസ് ബോട്ടും, സ്പീഡ് ബോട്ടും വഞ്ചികളും എല്ലാം ചേര്‍ന്ന് വലിയ സജ്ജീകരണത്തോടെയാണ് ഷൂട്ടിങ്ങ് ക്രമീകരിച്ചിരുന്നത്.
കഥാകൃത്തിന്റെ ഭാവനയില്‍ കണ്ട കലിപ്പക്കരയെന്ന ഗ്രാമവും, കായലും അവിടുത്തെ പള്ളിയും എല്ലാം ഒത്തിണങ്ങിയ ഒരു ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഏറെ നാളത്തെ അന്വേഷണത്തിനു ശേഷമാണെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി പറയുന്നു.

ആക്ഷന് വളരെയധികം പ്രധാന്യം നിറഞ്ഞ ഈ ചിത്രത്തിലെ മൂന്ന് ശക്തമായ ആക്ഷന്‍ സീക്വന്‍സുകള്‍ പകലും രാത്രിയുമായി ഫാന്റ്റം ക്യാമറയടക്കം 3 ക്യാമറകള്‍ ഉപയോഗിച്ച് ഒരാഴ്ച കൊണ്ടാണ് ഫൈറ്റ് മാസ്റ്റര്‍ ആല്‍വിന്‍ അലക്‌സിന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കായലിനു ചേര്‍ന്ന് കിടക്കുന്ന ആള്‍വാസമില്ലാത്ത ഒറ്റപ്പെട്ട ഈ തുരുത്തിലേക്ക് ഫോർട്ടി ഫീറ്റ് ക്രെയ്നും ചിത്രീകരണത്തിനാവിശ്യമായ മറ്റു വാഹനങ്ങളും സാധനങ്ങളും ചങ്ങാടത്തില്‍ കയറ്റി എത്തിക്കുന്നത് വളരെ ക്ലേശകരമായിരുന്നെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നു കിടക്കുന്ന ഈ കായല്‍ നിലങ്ങളിലെ പച്ചവിരിച്ച നെല്‍പാടങ്ങളും ചിത്തിരക്കായലിന്റെയും പരിസര പ്രദേശങ്ങളുടെ അപൂര്‍വ്വ സൗന്ദര്യവും ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.

കലിപ്പക്കര എന്ന പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ചോരയുടെ ചൂരും കണ്ണീരും ചേര്‍ന്ന ഒരു നാട്ടിലെ പള്ളിയും അതിനോടു ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് വരയന്‍ പറയുന്നത്. നര്‍മ്മത്തിനും, ആക്ഷനും, സൗണ്ട് ഇഫക്ടിനും,ഗാനങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രം തികഞ്ഞ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ഫാദര്‍ ഡാനി കപ്പൂച്ചിന്റെ തിരക്കഥയില്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'വരയന്‍'. സിജു വില്‍സണ്‍ വൈദികന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിജു വില്‍സണിന്റെ വേറിട്ട ലുക്ക് തന്നെയാണ് വരയനുവേണ്ടി കാത്തിരിക്കാന്‍ പ്രേക്ഷകരെ നിര്‍ബന്ധിപ്പിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി.പ്രേമചന്ദ്രനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മേയില്‍ സിനിമ തിയറ്ററുകളിലെത്തും.

വരയന്റെ മറ്റൊരു മുഖം; ആവേശം പകരാൻ‌ ഒപ്പം ടൈഗറും..!! സിജു വിൽസന്റെ ഇന്നോളം കാണാത്ത ഗെറ്റപ്പിലുള്ള ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ...
21/03/2021

വരയന്റെ മറ്റൊരു മുഖം; ആവേശം പകരാൻ‌ ഒപ്പം ടൈഗറും..!!

സിജു വിൽസന്റെ ഇന്നോളം കാണാത്ത ഗെറ്റപ്പിലുള്ള ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്ററിനു ലഭിച്ച സ്വീകാര്യതയ്ക്കു ശേഷം വരയന്റെ മറ്റൊരു പോസ്റ്റർ കൂടി സത്യം സിനിമാസ്‌ പുറത്തുവിട്ടു. വ്യത്യസ്ത ഭാവത്തിൽ വരയനും ഒപ്പം ടൈഗറും പോസ്റ്ററിലുണ്ട്‌. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായയാണ്‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്‌.‌

ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി, നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന ഈ കുടുംബചിത്രം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു. ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്‌. ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന ബി.കെ. ഹരിനാരായണൻ, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട് നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്, പി.ആർ.ഒ എ.എസ് ദിനേശ്, മീഡിയ പ്രമോഷൻസ് മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ. ചിത്രം മെയ്‌ 28 ന്‌ കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ സത്യം സിനിമാസ്‌ റിലീസ്‌ ചെയ്യും.

Thank GOD❤️❤️❤️❤️
14/03/2021

Thank GOD❤️❤️❤️❤️

'വരയൻ' തിയേറ്ററുകളിലേക്ക്

സിജു വിൽസൺ നായകനായെത്തുന്ന 'വരയൻ' റിലീസിനൊരുങ്ങുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്യുന്നതായി സത്യം സിനിമാസ് ഔദ്യോഗികമായി അറിയിച്ചു.

ലോക്ക്‌ ഡൗണിനു മുൻപ്‌ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രോഡക്ഷൻ വർക്കുകൾ കഴിഞ്ഞ് റിലീസിനു തയ്യാറായിരുന്ന ചിത്രം, ഒരു പക്കാ തിയേറ്റർ വാച്ച്‌ മുവീ ആണെന്നുള്ള കാരണത്താൽ അണിയറ പ്രവർത്തകർ തീയേറ്ററുകൾ സജീവമാകാൻ കാത്തിരിക്കുകയായിരുന്നു. സിജു വിൽസണോടൊപ്പം മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ലിയോണ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി, ജിജോ ജോസഫ്‌ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിക്കുന്നത്‌. ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന ബി.കെ. ഹരിനാരായണൻ, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട് നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റണ്ട് ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് ആർ, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, നൃത്തകല സി പ്രസന്ന സുജിത്ത്, പി.ആർ.ഒ ദിനേശ് എ.സ്, ചാനൽ പ്രമോഷൻ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ.

Address

Aysha Road, Vytila
Kochi
682019

Alerts

Be the first to know and let us send you an email when Foxpit Entertainments Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Foxpit Entertainments Media:

Share