News Next

News Next "Bringing Tomorrow's Headlines Today"

17/03/2024
ബസില്‍ കയറിയാല്‍ യാത്രക്കാരെയും കണ്ടക്ടറെയും ഒരുപോലെ വലയ്ക്കുന്നതാണ് ചില്ലറപ്രശ്‌നം. കടകളിലും മറ്റും യു.പി.ഐ വഴിയും മറ്റ...
27/02/2024

ബസില്‍ കയറിയാല്‍ യാത്രക്കാരെയും കണ്ടക്ടറെയും ഒരുപോലെ വലയ്ക്കുന്നതാണ് ചില്ലറപ്രശ്‌നം. കടകളിലും മറ്റും യു.പി.ഐ വഴിയും മറ്റുമുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ സാധാരണമായപ്പോള്‍ ചില്ലറത്തര്‍ക്കങ്ങള്‍ പഴങ്കഥയായിരുന്നു. ഇനിയിതാ, പൊതുഗതാഗത സംവിധാനത്തിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഡിജിറ്റല്‍ പണമിടപാട് സംവിധാനം.
ബസ്, ബോട്ട്, മെട്രോ, ട്രെയിന്‍ എന്നിവയ്ക്ക് പുറമേ ടോള്‍, പാര്‍ക്കിംഗ് തുടങ്ങിയവയ്ക്കും ഡിജിറ്റലായി പണമിടപാട് സാധ്യമാക്കുന്ന പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനം (PPI) ഒരുക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (NBFC) റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. യാത്രക്കാര്‍ക്ക് അതിവേഗവും തര്‍ക്കരഹിതമായും പണമിടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു.
================

വാർത്തകൾ തേടി ഗ്രൂപ്പുകൾ തോറും അലയുന്നത് ഇനി നിർത്തിക്കോളൂ , ഇപ്പോൾ എല്ലാം നമ്മുടെ ɴᴇᴡꜱ ɴᴇxᴛ ൽ ഉണ്ട്.

https://chat.whatsapp.com/LTBKc8oGJ5T6QrKHYls9GJ

അറിയേണ്ടതെല്ലാം നിമിഷങ്ങൾക്കകം...
=================

പരമാവധി 3,000 രൂപ
ഡിജിറ്റല്‍ വാലറ്റ്, സ്മാര്‍ട് കാര്‍ഡ് തുടങ്ങിയ പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനം സജ്ജമാക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഒരാള്‍ക്ക് പരമാവധി 3,000 രൂപ ഈ സംവിധാനത്തില്‍ സൂക്ഷിക്കാം.
മിനിമം വിവരങ്ങള്‍ (KYC) മാത്രം നല്‍കി പ്രീപെയ്ഡ് പേയ്‌മെന്റ് സൗകര്യം നേടാന്‍ ഇടപാടുകാര്‍ക്ക് കഴിയും. അതേസമയം ടിക്കറ്റെടുക്കുക, വിവിധ ഫീസുകള്‍ അടയ്ക്കുക എന്നീ ആവശ്യങ്ങള്‍ക്കേ ഈ സൗകര്യം ഉപയോഗിക്കാനാകൂ. പണം മറ്റൊരാള്‍ക്ക് കൈമാറാനോ പണം പിന്‍വലിക്കാനോ കഴിയില്ല.

https://www.facebook.com/share/p/bqB6EwavLkDL2R1M/?mibextid=xfxF2iഗൂഗിള്‍ പേ ആപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ കഴിഞ്ഞ കുറച്ച...
27/02/2024

https://www.facebook.com/share/p/bqB6EwavLkDL2R1M/?mibextid=xfxF2i

ഗൂഗിള്‍ പേ ആപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി അന്തരീക്ഷത്തിലുണ്ട്. ആപ്പിന്റെ പ്രധാന മാർക്കറ്റായ യുഎസില്‍ ഇത് പ്രവർത്തനം നിർത്തുകയാണെന്ന വാർത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തില്‍ ഗൂഗിളിന്റെ മറ്റൊരു സംവിധാനമായ ഗൂഗിള്‍ വാലറ്റ് ചർച്ചകളില്‍ ഇടം നേടുകയാണ്. ഗൂഗിള്‍ പേ വാലറ്റ് യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ജനപ്രിയമാണ്. ഇ-കൊമേഴ്‌സ് കമ്ബനികളിലും റീട്ടെയ്ല്‍ സ്‌റ്റോർ ശൃംഖലകളിലും എല്ലാം ഡിജിറ്റല്‍ വാലറ്റുകള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. അതിന് കാരണം അവയുടെ ചില പ്രധാന സവിശേഷ ആനുകൂല്യങ്ങള്‍ തന്നെയാണ്.

മൊബൈല്‍ പേമെന്റുകള്‍ സ്വീകരിക്കുന്ന ബിസിനസുകാർക്കും ഉപയോക്താക്കള്‍ക്കും ഒക്കെ ഒരുപോലെ പ്രിയങ്കരമാണ് ഇത്തരം വാലറ്റുകള്‍. പേടിഎം പോലുള്ള വാലറ്റുകള്‍ക്ക് സമാനമായി തന്നെയാണ് ഗൂഗിള്‍ വാലറ്റിന്റെയും പ്രവർത്തനം. അത്രയധികം വ്യാപകമായി ഈ വാലറ്റ് സംവിധാനം ഉപയോഗിക്കപ്പെടാൻ ഏറ്റവും വലിയ കാരണം ഉപയോഗിക്കാനുള്ള എളുപ്പം തന്നെയാണ്. വിദേശരാജ്യങ്ങളില്‍ മാത്രമല്ല ഇനി ഇന്ത്യയിലും വാലറ്റുകളുടെ കാലമാണ് വരുന്നത്.
==================
വാർത്തകൾ തേടി ഗ്രൂപ്പുകൾ തോറും അലയുന്നത് ഇനി നിർത്തിക്കോളൂ , ഇപ്പോൾ എല്ലാം ɴᴇᴡꜱ ɴᴇxᴛ ൽ ഉണ്ട്.

https://chat.whatsapp.com/LTBKc8oGJ5T6QrKHYls9GJ

അറിയേണ്ടതെല്ലാം നിമിഷങ്ങൾക്കകം...
===================
ഗൂഗിള്‍ പേ ഉപയോഗിച്ച്‌ കിട്ടുന്നത് പോലെ തന്നെ കൂടുതല്‍ റിവാർഡുകള്‍ ഗൂഗിള്‍ പേ വാലറ്റിലൂടെയും നിങ്ങള്‍ക്ക് നേടാനാകും. ആൻഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കും ഗൂഗിള്‍ പേ വാലറ്റ് മികച്ച അവസരമാണ് നല്‍കുന്നത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തും നിങ്ങള്‍ക്ക് ഇടപാടുകള്‍ നടത്താം. എന്നാല്‍ ഡെബിറ്റ് കാർഡ് ട്രാൻസ്‌ഫറുകള്‍ക്ക് ഗൂഗിള്‍ പേ വാലറ്റ് ഫീസ് ഈടാക്കും.

പ്രധാന സവിശേഷതകള്‍

മറ്റ് അപ്പുകളേക്കാള്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും എന്ന സവിശേഷത കൂടിയുണ്ട്. ഓണ്‍ലൈൻ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും ഒക്കെ സഹായകരമാണ് ഗൂഗിള്‍ വാലറ്റ്. പണമിടപാടുകള്‍ക്ക് കൂടുതല്‍ സഹായകരവുമാണ്.

സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവുകൾ; ഇതാ ഇപ്പോൾ തന്നെ അപേക്ഷിക്കാം==================*വാർത്തകൾ തേടി ഗ്രൂപ്പുകൾ ...
27/02/2024

സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവുകൾ; ഇതാ ഇപ്പോൾ തന്നെ അപേക്ഷിക്കാം
==================
*വാർത്തകൾ തേടി ഗ്രൂപ്പുകൾ തോറും അലയുന്നത് ഇനി നിർത്തിക്കോളൂ , ഇപ്പോൾ എല്ലാം നമ്മുടെ ɴᴇᴡꜱ ɴᴇxᴛ ൽ കിട്ടും*...

https://chat.whatsapp.com/LTBKc8oGJ5T6QrKHYls9GJ

*അറിയേണ്ടതെല്ലാം നിമിഷങ്ങൾക്കകം*...
==================
കോട്ടയം: മത്സ്യഫെഡ് നാഗമ്പടത്ത് ആരംഭിക്കുന്ന സീഫുഡ് റെസ്റ്റോറന്റിലേക്ക് താൽക്കാലികമായി കുക്ക്, അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്. കുക്ക് തസ്തികയിൽ ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് പ്ലസ്ടുവും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. താൽപര്യമുള്ളവർ മാർച്ച് 12ന് വൈകിട്ട് അഞ്ചുമണിക്കുമുൻപായി വിശദമായ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ മാനേജർ, മത്സ്യഫെഡ്, കോട്ടയം ജില്ലാ ഓഫീസ്, കൊച്ചുകവല, വൈക്കം 686141 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 04829-216180.

പരമ്പരാഗതമായി തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകള...
26/02/2024

പരമ്പരാഗതമായി തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ഈ വിനോദം അരങ്ങേറുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ഈ വിനോദം അരങ്ങേറുന്നത്. മധുരയ്‌ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്ഥലം. ഇത് ഏറുതഴുവൽ എന്നും അറിയപ്പെടുന്നു.

പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിനുപയോഗിക്കുന്നത്. മൽസരത്തിന്‌ തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്‌. പലപ്പോഴും കാളയ്‌ക്ക്‌ മയക്കു മരുന്നും മദ്യവും നൽകി ലഹരി പിടിപ്പിച്ച ശേഷമാണ്‌ ജല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്‌. ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്. കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക്‌ കാളയുടെ കൊമ്പിൽ പിടിച്ച്‌ മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്‌പെടുത്താൻ. പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ. പലപ്പോഴും ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്.
===================

വാർത്തകൾ തേടി ഗ്രൂപ്പുകൾ തോറും അലയുന്നത് നിർത്തിക്കോളൂ , ഇനി എല്ലാം ɴᴇᴡꜱ ɴᴇxᴛ ൽ ഉണ്ട്.

https://chat.whatsapp.com/LTBKc8oGJ5T6QrKHYls9GJ

അറിയേണ്ടതെല്ലാം നിമിഷങ്ങൾക്കകം...
===================

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ ഏകദേശം 200 പേർ ജെല്ലിക്കെട്ടിനിടയിൽ മരണപ്പെട്ടിട്ടുണ്ട്.
2019 ജനുവരി 20 ന് ലോക റെക്കോർഡ് ലക്ഷ്യമിട്ട് 1354 കാളകളെ ഉൾപ്പെടുത്തി പുതുക്കോട്ടയിൽ നടത്തിയെ ജല്ലിക്കെട്ടിനിടെ കാണികളായി വന്ന രണ്ട് പേർ കാളയുടെ കുത്തേറ്റ് മരിക്കുകയും 30 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.
2017 മാർച്ച് 05-ന് തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽപ്പെട്ട തിരുവപ്പൂരിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. അൻപതിലധികം പേർക്കു പരുക്കേറ്റു. മൽസരത്തിൽ പങ്കെടുത്ത യുവാവും ജെല്ലിക്കെട്ട് കാണാനെത്തിയ ആളുമാണ് മരിച്ചത്. ജെല്ലിക്കെട്ടിനിടെ നിയന്ത്രണം വിട്ടു കുതിച്ച കാള കാണികൾക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.
2017 ഫെബ്രുവരി 05ന് മധുരയിൽ നടന്ന ജല്ലിക്കെട്ടിനിടയിൽ 49 പേർക്ക് പരിക്ക്
2017 ജനുവരി 22ന് തമിഴ് നാട്ടിലെ പുതുക്കോട്ടയിൽ നടന്ന ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റും ചവിട്ട് കൊണ്ടും രണ്ട് പേർ മരിക്കുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുത്തേറ്റ് ആശുപത്രിയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു.
2010 മുതൽ 2014 വരെ കാലഘട്ടത്തിൽ ഏകദേശം 17 മരണങ്ങളും 1100 പേർ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

മൃഗക്ഷേമ സംഘടനയായ ‘പെറ്റ’യും (PETA) അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും ജല്ലിക്കെട്ടിനെതിരെ 2004 മുതൽ രംഗത്തുണ്ട്. 2014 മെയ് ഏഴിനാണ് സുപ്രീംകോടതി ജല്ലിക്കെട്ടിന് നിരോധനമേർപ്പെടുത്തിയത്. 2015-ലും 2016-ലും ജല്ലിക്കെട്ട് നടത്താനായിട്ടില്ല. 2017 ൽ ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദിവസങ്ങളോളം നീണ്ടു നിന്ന വിദ്യാർഥി - യുവജന പ്രക്ഷോഭം നടന്നു. പിന്തുണ അറിയിക്കാനായി വിദ്യാർഥികളും ചെറുപ്പക്കാരുമുൾപ്പടെ ആയിരക്കണക്കിന് പേർ ചെന്നൈ മറീനാ ബീച്ചിൽ പ്രതിഷേധവുമായി അണിനിരന്നു. മുഖ്യമന്ത്രി ഒ. പനീർശെൽവം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനു പേരെ വിദ്യാർഥികൾ സമരവേദിയിലെത്തിച്ചു. വിജയ്, സൂര്യ, വിക്രം, നയൻ താര, തുടങ്ങി നിരവധി സിനിമാതാരങ്ങളും ജല്ലിക്കട്ടിന് അനുകൂലമായ പ്രസ്താവനകളുമായി എത്തി, എ.ആർ റഹ്‌മാൻ ഉപവാസം നടത്തി, പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് ഞെട്ടിക്കുന്നത്, ദശകോടികളും കിലോക്കണക്കിന് സ്വര്‍ണ്ണവും വെള്ളിയും.അയോധ്യ: അയോധ...
26/02/2024

അയോധ്യ രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് ഞെട്ടിക്കുന്നത്, ദശകോടികളും കിലോക്കണക്കിന് സ്വര്‍ണ്ണവും വെള്ളിയും.

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തർക്ക് പ്രവേശനം അനുവദിച്ച്‌ ഒരുമാസം പിന്നിടുമ്ബോള്‍ ക്ഷേത്രത്തിലേക്ക് കാണിക്കയായി കിട്ടിയത് കോടികള്‍.

ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. പണമായും ചെക്കായും ഡ്രാഫ്റ്റായും 25 കോടി രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്.

ഇതിന് പുറമേ 10 കിലോഗ്രാമോളം സ്വർണവും 25 കിലോഗ്രാം വെള്ളിയും വിവിധ ഭക്തർ ശ്രീരാമന് സമർപ്പിച്ചു. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകക്ക് പുറമേയാണ് ഇത്രയും പണം ക്ഷേത്രത്തില്‍ ലഭിച്ചത്. ബാങ്ക് അക്കൗണ്ടുകളിലെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാല്‍ ഈ വഴിയുള്ള തുക ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു.
====================

വാർത്തകൾ തേടി ഗ്രൂപ്പുകൾ തോറും അലയുന്നത് നിർത്തിക്കോളൂ , ഇനി എല്ലാം ɴᴇᴡꜱ ɴᴇxᴛ ൽ ഉണ്ട്.

https://chat.whatsapp.com/LTBKc8oGJ5T6QrKHYls9GJ

അറിയേണ്ടതെല്ലാം നിമിഷങ്ങൾക്കകം...
====================
ഒരു മാസത്തിനകം ഏതാണ്ട് 60 ലക്ഷത്തോളം പേർ ക്ഷേത്രത്തില്‍ എത്തിയെന്നാണ് കണക്ക്. ഏപ്രില്‍ 17ന് രാമനവമി ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ എണ്ണത്തിലും കാണിക്കയായി ലഭിക്കുന്ന വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 50 ലക്ഷത്തോളം ഭക്തർ ഈ സമയത്ത് മാത്രം ക്ഷേത്രത്തിലെത്തുമെന്നാണ് കരുതുന്നത്.

രാമനവമി സമയത്ത് കാണിക്കയായും സംഭാവനയായും ലഭിക്കുന്ന തുകയില്‍ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് അത്യാധുനിക ഓട്ടോമാറ്റിക് നോട്ടെണ്ണല്‍ മെഷീനുകള്‍ എസ്.ബി.ഐ ക്ഷേത്ര കോംപ്ലക്സില്‍ സ്ഥാപിക്കും. നിലവില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്. തീർത്ഥാടകർക്ക് രസീത് നല്‍കാൻ ഒരു ഡസനോളം കംപ്യൂട്ടർവത്കൃത കൗണ്ടറുകള്‍ പ്രവർത്തിക്കുന്നുണ്ട്.

ഇതിന് പുറമെ അത്രയും എണ്ണം ബോക്സുകളും കാണിക്കയിടാനായി ക്ഷേത്ര കോപ്ലക്സിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഉടൻ തന്നെ പൂർണ സജ്ജമായ ഒരു കൗണ്ടിങ് റൂം പണം എണ്ണിത്തിടപ്പെടുത്താൻ വേണ്ടി മാത്രമായി ക്ഷേത്ര കോംപ്ലക്സില്‍ പ്രവർത്തനം തുടങ്ങുമെന്ന് പ്രകാശ് ഗുപ്ത പറഞ്ഞു. ക്ഷേത്രത്തില്‍ ലഭിച്ച സ്വർണവും വെള്ളിയും മറ്റ് അമൂല്യ ലോഹങ്ങളും ഉരുക്കി സൂക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്ര സർക്കാറിന്റെ നാണയ നിർമാണ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

ഇതിനായി ഉദ്യോഗസ്ഥരെത്തി പ്രവർത്തനങ്ങള്‍ തുടങ്ങിയതായി ട്രസ്റ്റ് അംഗം അനില്‍ മിശ്ര പറഞ്ഞു. ഇതിന് പുറമെ സംഭവനകളും കാണിക്കകളും ചെക്കുകള്‍, ‍ഡ്രാഫ്റ്റുകള്‍, പണമായ നിക്ഷേപം എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നതിന് എസ്.ബി.ഐയെ ചുമതലപ്പെടുത്തിക്കൊണ്ട് ബാങ്കും ക്ഷേത്ര ട്രസ്റ്റും ധാരണപത്രം ഒപ്പുവെയ്ക്കുകയും ചെയ്തു..

ഒന്നിലധികം കാറുകള്‍ക്ക് ഒരു ഫാസ്റ്റാഗ് ഉപയോഗിക്കുന്നത് തടയാനായി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ 'ഒരു വാഹനം, ഒരു ഫാസ്...
26/02/2024

ഒന്നിലധികം കാറുകള്‍ക്ക് ഒരു ഫാസ്റ്റാഗ് ഉപയോഗിക്കുന്നത് തടയാനായി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ 'ഒരു വാഹനം, ഒരു ഫാസ്റ്റാഗ്' എന്ന മാനദണ്ഡം അവതരിപ്പിച്ചിരിക്കുകയാണ്.
അതിന്റെ ഭാഗമായി കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി ഫെബ്രുവരി 29 ന് അവസാനിക്കും. ഫാസ്റ്റാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ നോക്കാം..
---------============

വാർത്തകൾ തേടി ഗ്രൂപ്പുകൾ തോറും അലയുന്നത് നിർത്തിക്കോളൂ , ഇനി എല്ലാം ɴᴇᴡꜱ ɴᴇxᴛ ൽ ഉണ്ട്.

https://chat.whatsapp.com/LTBKc8oGJ5T6QrKHYls9GJ

അറിയേണ്ടതെല്ലാം നിമിഷങ്ങൾക്കകം...
========-------------

എങ്ങനെ ഫാസ്റ്റാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാം?

* https://fastag.ihmcl.com സന്ദർശിച്ച്‌ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക
* ഡാഷ്ബോർഡ് മെനുവിലേക്ക് പോയി മൈ പ്രൊഫൈല്‍ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
* മൈ പ്രൊഫൈലില്‍ കെവൈസി എന്ന ഓപ്ഷൻ കാണാം, അതില്‍ നിന്ന് ‘കസ്റ്റമർ ടൈപ്പ്’ തെരഞ്ഞെടുക്കുക.
* അതിലെ നിർദേശങ്ങള്‍ പാലിച്ചു നിങ്ങള്‍ക്ക് കെവൈസി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
*
ഓഫ്‌ലൈൻ ആയി എങ്ങനെ ഫാസ്റ്റാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാം?

* നിങ്ങളുടെ പാൻ, തിരിച്ചറിയല്‍ രേഖ, അഡ്രസ് പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അടുത്തുള്ള ഫാസ്‌ടാഗ് ഇഷ്യൂവർ ബാങ്ക് സന്ദർശിക്കുക
* ഫാസ്റ്റേജിനുള്ള കെവൈസി ഫോം നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കും
* ആ ഫോം പൂരിപ്പിച്ചു നിങ്ങളുടെ രേഖകളോടൊപ്പം ബാങ്കില്‍ സമർപ്പിക്കുക
*കെവൈസി അപ്ഡേറ്റ് ആയ ശേഷം നിങ്ങളുടെ ഫോണിലേക്ക് എസ്‌എംഎസ് വഴി അറിയിക്കുന്നതായിരിക്കും.

തിരുവനന്തപുരത്തെ D P I ജംഗ്ഷനിൽ നിന്നും ബേക്കറി ജംഗ്ഷനിലേക്ക് ബൈക്കോടിച്ച് പോവുന്ന സമയത്താണ് വഴിയരികിലെ ഒരു കടയുടെ മുന്ന...
26/02/2024

തിരുവനന്തപുരത്തെ D P I ജംഗ്ഷനിൽ നിന്നും ബേക്കറി ജംഗ്ഷനിലേക്ക് ബൈക്കോടിച്ച് പോവുന്ന സമയത്താണ് വഴിയരികിലെ ഒരു കടയുടെ മുന്നിൽ കയ്യിലൊരു സഞ്ചിയുമായി കവി വിഷ്ണു നാരായണൻ നമ്പൂതിരി നിൽക്കുന്നത് അയാൾ ശ്രദ്ധിച്ചത്...കവിയെ നഗരത്തിൻ്റെ പല ഭാഗങ്ങളിൽ വച്ചും ഇതിന് മുമ്പ് നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും ഒന്ന് പരിചയപ്പെടാൻ അയാൾക്ക് ഇതേ വരെ സാധിച്ചിരുന്നില്ല.. ബൈക്ക് റോഡിൻ്റെ സൈഡിലോട്ട് ഒതുക്കി വച്ച് കൂടെയുണ്ടായിരുന്ന മകൻ്റെ കയ്യും പിടിച്ച് അയാൾ കവിയുടെ അടുത്തേക്ക് നടന്നു...

ഇനി എന്ത് സംഭവിച്ചു എന്നത് "ഉത്തരായനം" എന്ന തൻ്റെ കവിതാ സമാഹാരത്തിൻ്റെ ആമുഖത്തിൽ വിഷ്ണു നാരായണൻ നമ്പൂതിരി തന്നെ എഴുതിയിട്ടുണ്ട് :

"ഒരേ നൂലിൽ കോർത്തെടുക്കാവുന്ന കവിതകൾ സമാഹരിക്കുന്ന രസം 'ശ്രീവല്ലി 'യോടുകൂടി നിലച്ചുവെന്ന് കരുതി അടങ്ങിയിരുന്ന എന്നെ അങ്ങാടിയിൽ വച്ച് ഒരാൾ തടഞ്ഞു നിർത്തി .

"ഞാൻ സതീശ് പൊതുവാൾ,
പയ്യന്നൂർ; ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നു. ഇവൻ എന്റെ മകൻ. മാസ്റ്റർ അനുഗ്രഹിക്കണം . "

" നന്നായി വരട്ടെ!"

"പോരാ, ഞാനൽപം മദ്യപിച്ചിട്ടുണ്ട്. അത് പൊറുത്തിട്ട് മാസ്റ്റർ ഞാൻ പറയാൻ പോകുന്നത് മുഴുവൻ കേൾക്കണം"

"എന്താണ് സംഗതി?"

"കടക്കുക പുറത്തെന്ന് കൽപിക്കും ഗോത്രമുഖ്യനെ
കത്തുന്ന കൺകളാൽ നോക്കി തല കുമ്പിട്ടിടാത്തവൻ ഗംഗാനാരായണൻ"

എന്നെ അമ്പരപ്പിച്ചുകൊണ്ട്, തിരക്കിട്ട വഴിയോരത്തുനിന്ന് ആ മനുഷ്യൻ, നീണ്ട ആ രചനയത്രയും ചൊല്ലിത്തീർത്തു . ഇടറിയും പതറിയും ഇടയ്ക്കിടക്ക് കിതച്ചും. എന്നിട്ടയാൾ എന്റെ കൈ പിടിച്ചമർത്തി .
"ഇത് എന്റെ കഥയാണ്. മാസ്റ്റർക്ക് അതറിയില്ല. തന്നെത്താൻ നശിപ്പിച്ചിട്ടും ഗംഗാനാരായണന് പിന്നെയും ഒരു ജീവിതമുെണ്ടങ്കിൽ, എനിക്കും ജീവിക്കാമെന്ന് വാശി തോന്നി. ജീവിക്കുന്നു .മാസ്റ്ററോടിത് പറയണം എന്നത് എന്റെ മോഹമായിരുന്നു.... ഒരു അപേക്ഷ കൂടിയുണ്ട് .എല്ലാ ഹിമാലയ കവിതകളും ചേർത്ത് മാസ്റ്റർ പുസ്തകമാക്കണം"

ആവാം എന്നു ഞാൻ വാക്കുകൊടുത്തു.- അങ്ങനെയങ്ങനെ ഈ പുസ്തകം..."

---------------------------------
പയ്യന്നൂരിനടുത്ത് അന്നൂരിലെ കുന്നൂറ് തറവാട്ടിലാണ് സതീഷിൻ്റെ ജനനം...ബാല്യത്തിൽ തന്നെ വായനയോടും എഴുത്തിനോടും കമ്പം തുടങ്ങിയിരുന്നു. അരവിന്ദൻ്റെ "കുമ്മാട്ടി" എന്ന സിനിമയുടെ ചിത്രീകരണം ചീമേനിയിൽ വച്ച് നടന്നത് കണ്ടപ്പോൾ സിനിമയോടും താൽപര്യം തോന്നിത്തുടങ്ങി. ഇതിനിടെ 1980-ൽ കാസർഗോഡ് വച്ച് കേരള സാഹിത്യ അക്കാദമി യുവ എഴുത്തുകാർക്ക് വേണ്ടി നടത്തിയ പത്ത് ദിവസം നീണ്ട പരിശീലന ക്യാംപിൽ പങ്കെടുത്തു. സിനിമയോടുള്ള അഭിനിവേശം കൂടിക്കൂടി വന്നപ്പോൾ ഗവൺമെൻ്റ് പ്രസ്സിലെ സർക്കാരുദ്യോഗം മതിയാക്കി സിനിമയുടെ മായാലോകത്തേക്കുള്ള യാത്ര തുടങ്ങി.

എൺപതുകളുടെ തുടക്ക കാലം... മലയാള സിനിമ മദ്രാസിൽ നിന്നും കേരളത്തിലേക്ക് പറിച്ചു നടപ്പെട്ടു കൊണ്ടിരുന്ന സമയമായിരുന്നു അത്. ഇതിൻ്റെ പ്രഭവ കേന്ദ്രം ആയിരുന്നു തിരുവനന്തപുരം. ദൂരർശൻ കേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങിയതും ഇതേ സമയത്ത് ആയിരുന്നു. പലർക്കും സിനിമയിലേക്കുള്ള ഇടത്താവളം ആയിരുന്നു ദൂരദർശൻ. അന്ന് കെ ആർ മോഹനൻ്റെ സംവിധാന സഹായി ആയി തുടക്കം കുറിച്ച സതീഷ് നിരവധി ദൂരദർശൻ ഡോക്യുമെൻ്ററികളിൽ പ്രവർത്തിച്ചു.
1987 ൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളിനെക്കുറിച്ച് 35 mm ൽ നിർമ്മിച്ച ഡോക്യുമെൻ്ററി തൊട്ടാണ് കെ ആർ മോഹനൻ്റെ സഹായിയാകുന്നത് . ആ വർഷത്തെ ഏറ്റവും മികച്ച ഹൃസ്വചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ആ ചിത്രത്തിനായിരുന്നു.
തുടർന്ന് ഗ്രാമ സൗഭാഗ്യം, നഗര വിശേഷങ്ങൾ, ചിത്രകേരളം, വിശുദ്ധ വനങ്ങൾ , കൂടിയാട്ടം, രാജമന്ദിരങ്ങൾ തുടങ്ങി പതിനഞ്ചോളം ഡോക്യുമെൻ്ററികളിലും ഒന്നിച്ച് പ്രവർത്തിച്ചു.
കെ ആർ മോഹനൻ്റെ തന്നെ "സ്വരൂപം" എന്ന സിനിമയിലും സംവിധാന സഹായി ആയിരുന്നു. കെ പി ശശി, പി ടി കുഞ്ഞുമുഹമ്മദ്, ടി വി ചന്ദ്രൻ, ജയരാജ് തുടങ്ങിയ സംവിധായകർക്ക് ഒപ്പവും അസോസിയേറ്റ് ആയി. മങ്കമ്മ,മഗ്‌രിബ്,സ്വരൂപം,ആടും കൂത്ത് (തമിഴ്), ഇലയും മുള്ളും, ഡാനി,
സദാശിവൻ്റേ കുമ്പസാരം (tv chandran serial),അശ്വാരൂഡൻ,ദൈവനാമത്തിൽ,Ek Alag Mausam (Hindi),ഓർമകൾ ഉണ്ടായിരിക്കണം,By The People തുടങ്ങിയ സിനിമകളിലൊക്കെ പ്രവർത്തിച്ചു. ദൂരദശന് വേണ്ടി അരിയുടെ അർത്ഥശാസ്ത്രം തുടങ്ങി ചില documentaries സ്വതന്ത്രമായി സംവിധാനം ചെയ്യുകയും ഉണ്ടായി.

വറുതിയുടെ ആ കാലത്തെക്കുറിച്ച് എഴുതിയിട്ടുമുണ്ട് സതീഷ്...തൊണ്ണൂറുകളുടെ തുടക്കത്തിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിന് അടുത്തുള്ള മാസവാടക റൂമിൽ ഒരു ദിവസത്തെ സമ്പൂർണ്ണ പട്ടിണിക്ക് ശേഷം നുള്ളിപ്പെറുക്കി യെടുത്ത രണ്ടു രൂപയുമായി കിഴക്കേകോട്ടയിലെ എഡിറ്റർ രാമേട്ടൻ്റെ മുറിയിലേക്ക് നടന്നു പോയ അനുഭവം ഒക്കെ. കുടുംബവും കുട്ടികളും ആയപ്പോൾ ഡബ്ബിംഗ് തുടങ്ങിയ മേഖലകളിലും കടന്നു ചെന്നു. കൂടെ മക്കളും...മൂത്ത മകൻ ചെറിയ പ്രായത്തിൽ തന്നെ ശ്രീകുമാരൻ തമ്പിയുടെ സീരിയലിൽ ഡബ്ബ് ചെയ്യുകയും സൂര്യ ടിവി സംപ്രേഷണം ചെയ്ത ആലിപ്പഴം എന്ന സീരിയലിൽ അഭിനയിക്കുകയും ചെയ്തു. രണ്ടാമത്തെ മകൻ അനന്തഭദ്രം സിനിമയിൽ ഡബ്ബിംഗ് ചെയ്ത് തുടങ്ങി പിന്നീട് സന്തോഷ് ശിവൻ്റെ തന്നെ 'Before the Rains' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും വന്നു.
---------------------------------
"മഞ്ഞുമ്മൽ ബോയ്‌സ്" എന്ന സിനിമ മികച്ച ഇനീഷ്യൽ കളക്ഷൻ നേടി കേരളത്തിന് അകത്തും പുറത്തും വാർത്തകളിൽ നിറയുകയാണ്..."ജാൻ - എ- മൻ" ആകട്ടെ തിയേറ്ററുകളിൽ നൂറ് ദിവസം തുടർച്ചയായി ഓടി വൻ വിജമായ സിനിമയും...എന്താണ് ഇതിൻ്റെ ആ മാജിക്? കുഞ്ഞു പ്രായത്തിൽ തന്നെ തൻ്റെ മക്കൾക്ക് ലോക സിനിമ പരിചയപ്പെടുത്തിയ ഒരച്ഛൻ... മർലിൻ ബ്രാൻ്റോ , തോഷിറോ മിഫ്യൂൺ, നസറുദ്ദീൻ ഷാ എന്നിവരുടെ അഭിനയം പാഠപുസ്തകം ആക്കണം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു കലാകാരൻ, മലയാള സിനിമയുടെ അരികുകളിൽ അവിരാമം ഉഷ്ണിച്ച ഒരു സിനിമാ സ്നേഹി കടന്നു വന്ന വഴികളുടെ ചൂടും ചൂരും മക്കളായ ചിദംബരത്തിനും ഗണപതിക്കും വ്യക്തമായി അറിയാം എന്നത് തന്നെയാണ് അതിന് ഉത്തരം...അത് കൊണ്ടാണ് ആ സിനിമ ജീവിതഗന്ധി ആവുന്നതും. ജീവിതത്തിലേക്ക് തിരിച്ച് വന്ന ആ മനുഷ്യൻ്റെ നാൾവഴികൾ മക്കളെക്കാൾ നന്നായി ആർക്കറിയാം? അത് കൊണ്ടാണോ എന്തോ, ചിദംബരത്തിൻ്റെ രണ്ട് സിനിമകളും പ്ലേസ് ചെയ്തിരിക്കുന്നതും മരണത്തിനും ജീവിതത്തിനും ഇടയിലുള്ള സ്പേസിലാണ്. ചലച്ചിത്ര അക്കാദമിക്ക് വേണ്ടി മലയാളത്തിലെ കഴിഞ്ഞ തലമുറ സംവിധായകരെയും അഭിനേതാക്കളെയും അഭിമുഖം ചെയ്ത് ഡോക്യുമെൻ്റ് ചെയ്യുന്ന പ്രവർത്തനത്തിൽ ആണ് സതീഷ് പൊതുവാൾ ഇപ്പോൾ...കാരണം സിനിമ അയാളുടെ ശ്വാസം പോലെയാണ്.

തുടക്കത്തിൽ സൂചിപ്പിച്ച കവിതയിലെ "കടക്കുക പുറത്തെന്ന് കൽപിക്കും ഗോത്രമുഖ്യനെ
കത്തുന്ന കൺകളാൽ നോക്കി തല കുമ്പിട്ടിടാത്ത ഗംഗാനാരായണനെപ്പോലെ" തല കുമ്പിടാതെ, തല ഉയർത്തിപ്പിടിച്ച് നിൽക്കുകയാണ് സതീഷ് പൊതുവാളും മക്കളായ ചിദംബരവും ഗണപതിയും.

@ mbd

ക്യാൻസർ  രോഗം, നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താൻ സാധിച്ചാല്‍ അതിന് ഫലപ്രദമായ ചികിത്സയെടുക്കാൻ സാധിക്കും.എന്നാല്‍ പലപ്...
26/02/2024

ക്യാൻസർ രോഗം, നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താൻ സാധിച്ചാല്‍ അതിന് ഫലപ്രദമായ ചികിത്സയെടുക്കാൻ സാധിക്കും.

എന്നാല്‍ പലപ്പോഴും ക്യാൻസറില്‍ വലിയ തിരിച്ചടിയാകുന്നത് വൈകി മാത്രം രോഗം കണ്ടെത്തപ്പെടുന്നു എന്നതാണ്.

രോഗലക്ഷണങ്ങള്‍ ശരീരത്തില്‍ നേരത്തെ തന്നെ പ്രകടമായിട്ടും, പലരും ഇതെല്ലാം നിസാരവത്കരിച്ച്‌ മുന്നോട്ട് പോകും. ഈയൊരു അശ്രദ്ധയാകാം രോഗം വൈകി കണ്ടെത്തുന്നതിലേക്ക് നയിക്കുന്നത്.

ക്യാൻസര്‍, ബാധിക്കുന്ന അവയവത്തിനോ ഭാഗത്തിനോ അനുസരിച്ച്‌ ഇതിന്‍റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായി കാണാം. രോഗത്തിന്‍റെ തീവ്രതയ്ക്കും സ്വഭാവത്തിനും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. ഇത്തരത്തില്‍ മൂത്രാശയത്തെ ബാധിക്കുന്ന ക്യാൻസറിന്‍റെ ലക്ഷണങ്ങളെയും ചികിത്സയെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ലക്ഷണങ്ങള്‍...

മൂത്രാശയ ക്യാൻസര്‍ ലക്ഷണങ്ങള്‍ തന്നെ ഒരാളില്‍ നിന്ന് മറ്റൊരാളിലേത് വ്യത്യാസപ്പെട്ട് കാണിക്കാം. മൂത്രത്തില്‍ രക്തത്തിന്‍റെ സാന്നിധ്യം കാണാമെന്നതാണ് മൂത്രാശയ ക്യാൻസറിലെ ഒരു പ്രധാന ലക്ഷണം. ഇടവിട്ടുള്ള മൂത്രശങ്ക, മൂത്രമൊഴിക്കുമ്ബോള്‍ വേദനയും എരിച്ചിലും അനുഭവപ്പെടുക, മൂത്രാശയത്തില്‍ മൂത്രം വന്ന് നിറഞ്ഞിട്ടില്ലെങ്കിലും മൂത്രമൊഴിച്ച്‌ കഴിഞ്ഞതാണെങ്കിലും പിന്നെയും പോകാനുണ്ടോ എന്ന് തോന്നിക്കൊണ്ടേ ഇരിക്കുക, രാത്രിയില്‍ ഇടയ്ക്ക് ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് മൂത്രമൊഴിക്കുന്ന പതിവില്ലാത്തവരും മൂത്രമൊഴിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം ശ്രദ്ധിക്കണം.
----------------

https://chat.whatsapp.com/LTBKc8oGJ5T6QrKHYls9GJ
-----------------
മൂത്രാശയത്തില്‍ നിന്ന് ക്യാൻസര്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥ എത്തിയാല്‍ ലക്ഷണങ്ങളില്‍ വീണ്ടും വ്യത്യാസം കാണാം. മൂത്രമൊഴിക്കാനേ കഴിയാത്തത്ര പ്രയാസം, നടുവേദന (ഒരു വശത്ത് മാത്രമാകാം), അടിവയറ്റില്‍ വേദന, എല്ലില്‍ വേദന, ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, അസാധ്യമായ തളര്‍ച്ച, കാല്‍പാദങ്ങളില്‍ നീര് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാം.

ചികിത്സ...

ആദ്യമേ സൂചിപ്പിച്ചത് പോലെ രോഗത്തിന്‍റെ തീവ്രത അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. മൂത്രാശയ ക്യാൻസറിലാകുമ്ബോഴും മറ്റ് പല ക്യാൻസറുകളിലുമെന്ന പോലെ വിവിധതെറാപ്പികള്‍, കീമോ, സര്‍ജറി എന്നിങ്ങനെയുള്ള ഓപ്ഷൻസ് തന്നെയാണുള്ളത്. ഏത് സ്റ്റേജിലാണ് രോഗം കണ്ടെത്തയത് എന്നതാണ് ഇവിടെ പ്രധാനമാകുന്നത്.

Address

Kochi

Telephone

+918848517605

Website

Alerts

Be the first to know and let us send you an email when News Next posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Next:

Share