10/12/2025
“അമ്മയുടെ താലിമാല പണയം വച്ചിട്ടാണ് കോളേജ് ഫീസ് അടച്ചത് “ ഇന്ന് ഡിജിറ്റൽ ലോകത്തെ മാറ്റിമറിച്ച സംരംഭകൻ | | .im |
‘മൈൽസ്റ്റോൺ മേക്കേഴ്സ്’, ‘ഷാജി പാപ്പൻ’ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധേയനായ യുവ സംരംഭകനാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ഷാൽബിൻ വിനയൻ. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം സ്കൂൾ പഠനകാലത്ത് തന്നെ ഗെയിം സിഡികൾ വിറ്റും, ഫേസ്ബുക്ക് പേജുകൾ വഴിയും വരുമാനം കണ്ടെത്തി ഷാൽബിൻ ഡിജിറ്റൽ ലോകത്തേക്ക് ചുവടുവെച്ചു. സ്കൂൾ അധികൃതരിൽ നിന്നും നേരിട്ട അവഗണനകളും കൂട്ടുകാരുടെ പരിഹാസങ്ങളും നൽകിയ വാശിയിൽ നിന്നാണ് ഇന്ന് കാണുന്ന വിജയങ്ങളിലേക്ക് അദ്ദേഹം നടന്നു കയറിയത്.
ഇന്ന് രണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ, യൂട്യൂബ് ഷോട്ട്സ് കമ്മ്യൂണിറ്റി അംബാസിഡർ പദവി എന്നിവ ഈ ഇരുപത്തിയെട്ടുകാരൻ സ്വന്തമാക്കി. ഒമ്പതാം ക്ലാസ്സിൽ വെച്ച് ലഭിച്ച 2000 രൂപയിൽ നിന്നും തുടങ്ങി, സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഈ യാത്ര ആരെയും വിസ്മയിപ്പിക്കുന്നതാണ്. എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ ജീവിതം മുന്നോട്ട് പോകില്ലെന്നും, ഇടയ്ക്കുണ്ടാകുന്ന അപ്രതീക്ഷിത ട്വിസ്റ്റുകളെ അവസരങ്ങളാക്കി മാറ്റണമെന്നും ഷാൽബിൻ ഓർമ്മിപ്പിക്കുന്നു. വിദേശത്ത് പോകാതെ തന്നെ കേരളത്തിൽ നിന്നും വിജയിക്കാമെന്നും, തകർച്ചകളെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയമാക്കി മാറ്റാമെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഷാൽബിന്റെ സ്പാർക്കുള്ള കഥ കേൾക്കാം....
🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗥𝗘𝗡𝗞𝗨
𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Shalbin Vinayan
Founder & Managing Director
Milestone Makers
Shalbin Vinayan, SparkStories, Milestone Makers, Shaji Pappan, Shalbin Vinayan Interview, Malayalam Podcast, SparkStories Podcast, Digital Marketing Malayalam, Online Business Ideas Malayalam, Success Story Malayalam, Entrepreneurship Kerala, How to earn money online, Facebook Income Malayalam, AdSense Tips, Kerala Startup Story, Motivational Video Malayalam, Zero to Hero Story, Business Motivation, Digital Media Entrepreneur, Earn Money From YouTube.
entesamrambham ShalbinVinayan sparkstories milestonemakers shajipappan malayalampodcast