29/03/2026
കളമശ്ശേരിയിലെ കണക്കുകൾ പറയുന്ന സത്യം! സിപിഎം-എൻഡിഎ രഹസ്യ ഡീൽ! 🤝
പുറമെ ശത്രുക്കളായി അഭിനയിക്കുന്നവർ തിരഞ്ഞെടുപ്പ് വരുമ്പോൾ വോട്ടുകൾ എങ്ങനെയാണ് പരസ്പരം മറിച്ചുനൽകുന്നത് എന്ന് കളമശ്ശേരിയിലെ ഈ വോട്ട് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ നോക്കുക. 2016 മുതൽ അവസാനം നടന്ന 2025-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വരെ എൻഡിഎയ്ക്ക് കളമശ്ശേരിയിൽ 21,000-ത്തിനും 24,000-ത്തിനും ഇടയിൽ വോട്ടുകളുണ്ട്.
എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രം എൻഡിഎയുടെ വോട്ട് ഒറ്റയടിക്ക് 11,179-ലേക്ക് കൂപ്പുകുത്തി. അവിടെ കുറഞ്ഞ ആ 13,000-ത്തിലധികം വോട്ടുകൾ നേരെ പോയത് എൽഡിഎഫിന്റെ പെട്ടിയിലാണ്! അതുവരെ അമ്പതിനായിരം റേഞ്ചിൽ മാത്രം വോട്ടുണ്ടായിരുന്ന എൽഡിഎഫ്, അന്ന് എൻഡിഎയുടെ വോട്ട് കൂടെ വാങ്ങി 77,141 വോട്ടുകളിലേക്ക് കുതിച്ചുയർന്നു.
ജയിക്കാൻ വേണ്ടി എൽഡിഎഫ് എൻഡിഎയുടെ വോട്ടുകൾ അന്ന് മൊത്തമായി വാങ്ങി. ഇതിന് തെളിവാണ് അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകൾ. 2024-ലും 2025-ലും എൻഡിഎയ്ക്ക് അവരുടെ പഴയ വോട്ടുകൾ കൃത്യമായി തിരികെ കിട്ടിയപ്പോൾ, എൽഡിഎഫിന്റെ വോട്ട് വീണ്ടും പഴയപടി താഴേക്ക് പോയി. ഒരാളുടെ വോട്ട് കുറയുമ്പോൾ മറ്റേയാളുടെ വോട്ട് കൃത്യമായി കൂടുന്നു.
കണക്കുകൾ ഒരിക്കലും കള്ളം പറയില്ല. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ രാഷ്ട്രീയ വഞ്ചനയും വോട്ടുകച്ചവടവും എല്ലാവരും തിരിച്ചറിയണം. ഈ യാഥാർത്ഥ്യം നാടറിയാൻ ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക! 📢